Aksharathalukal

ഒരു കുട്ടി ലൗ സ്റ്റോറി

\"എങ്കിൽ പറ ... അവൻ്റെ പേര് എന്താ? നിനക്ക് എങ്ങനെയാ അവനെ അറിയാ?\" വർണ്ണ

\" അവൻ്റെ പേര് ആദിത്യൻ . ഒരു ബസ് യാത്രക്കിടയിലാണ് ഞാൻ ആദ്യമായി അവനെ കാണുന്നത്. എന്നെക്കാൾ aged ആണ് അവൻ. അതുകൊണ്ട് ഞാൻ അവനെ ആദിയേട്ടാ എന്നാ വിളിക്കാറ്.
Degree first year exam നടക്കുന്ന സമയം... exam ഉച്ചക്ക് ആയത് കൊണ്ട് ഞാൻ കുറച്ച് വൈകിയാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അന്ന് ഞാൻ കേറിയാ ബസ്സിലുണ്ടായിരുന്ന Conductor ആയിരുന്നു ആദിയേട്ടൻ. സത്യം പറഞ്ഞ ആദിയേട്ടനെ കണ്ടപ്പോൾ തന്നെ ഞാൻ flat ആയി . ഈ Love at first Sight എന്നൊക്കെ പറയില്ലെ ... അത് തന്നെ സംഭവം. പിന്നെ exam കഴിയുന്നത് വരെ എന്നും ആ ബസിൽ തന്നെയായിരുന്നു എൻ്റെ  യാത്ര. എനിക്ക് ആൾടെ അടുത്ത് സംസാരിക്കണം എന്ന്  ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു. പക്ഷേ ധൈര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് മിണ്ടാതെ കിട്ടുന്ന Seat ൽ ഇരിക്കും . എന്നിട്ട് ഒളിക്കണ്ണിട്ട് ആളെ നോക്കും. ഇന്ന് എങ്ങനെയെങ്കിലും ആദിയേട്ടനോട് സംസാരിക്കണം എന്ന് തീരുമാനിച്ച് last exam ൻ്റെ അന്ന് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി. പക്ഷേ അന്നും പതിവുപോലെ സംസാരിക്കാൻ ഉള്ള ധൈര്യം ഒന്നും ഇല്ലാത്തത് കൊണ്ട് കിട്ടിയ ഒരു Seat-ൽ പോയി ഇരുന്നു.  പിന്നെ ഞാൻ എങ്ങനെ  ഒക്കെയോ ധൈര്യം ഉണ്ടെന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച്  ആളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു.  പക്ഷേ അന്ന് എൻ്റെ സമയം വളരെ മോശം ആയതു കൊണ്ടാണെന്ന് തോന്നുന്നു  അതിലെ ഡ്രൈവർ പെട്ടന്ന് ആ  ബസ് അങ്ങ് നിർത്തി, ബസിന് പുറത്തേക്ക് ഇറങ്ങി പിന്നാലെ ആദിയേട്ടനും. പിന്നെ ഞാൻ കാണുന്നത് ഏതൊ ഒരു ഓട്ടോ ഡ്രൈവറുമായി അടിയുണ്ടാക്കുന്ന ആദിയേട്ടനേയും ഡ്രൈവറേയുമാണ്. ആദിയേട്ടൻ ആ ഓട്ടോ ഡ്രൈവറെ കേറി തല്ലി ഇല്ലാന്നേ ഉള്ളൂ.  ആൾ കട്ട കലിപ്പിലായിരുന്നു. കുറച്ച് കഴിഞ്ഞ്  പ്രശനങ്ങൾ എല്ലാം പറഞ്ഞ് തീർത്ത് രണ്ടും വന്ന് വണ്ടിയിൽ കേറി.  പിന്നെ വണ്ടിയിൽ ഉണ്ടായിരുന്ന വേറെ ആരോ ഇതിനെ പറ്റി ചോദിച്ചപ്പോൾ ആദിയേട്ടൻ അയാളോടും കട്ട കലിപ്പായി. അതും കൂടെ കണ്ടപ്പോൾ എൻ്റെ ഉണ്ടായിരുന്ന ധൈര്യവും കൂടെ പോയി. ഈ പ്രേമം ഒന്നും എന്നെ പോലെ ധൈര്യം ഇല്ലാത്തവർക്ക് പറ്റിയ പണിയല്ല എന്ന് മനസിനെ പറഞ്ഞ് പഠിപ്പിച്ച് ഞാൻ എൻ്റെ Seat ൽ തന്നെ ഇരുന്നു  .\" അനഘ

\"ശേ.... അങ്ങേര് എന്തിനാ അത്രക്ക് കലിപ്പായെ ? എൻ്റെ അനഘ ആകെ പേടിച്ച് പോയില്ലേ. എന്നാലും നിനക്ക് ഒന്ന് സംസാരിക്കാമായിരുന്നു.\" വർണ്ണ

\"ഒന്നു പോയേടീ.. എന്നിട്ട് വേണം ആദിയേട്ടൻ  എന്നോട് കലിപ്പാവാൻ. നിനക്ക് എൻ്റെ സ്വഭാവം നന്നായി അറിയുന്നത് അല്ലെ . എന്നോട് ആരെങ്കിലും ദേഷ്യപ്പെട്ട് സംസാരിച്ചാൽ ഞാൻ അപ്പോ കരയും.  നിനക്ക് അറിയാല്ലോ അത്? എവിടെ എന്താ എന്നൊന്നും ഞാൻ നോക്കൂല്യാ.\" അനഘ

\"അയ്യോ.... ഇങ്ങനെ ഒരു തൊട്ടാവാടി... കഷ്ടം🤦🏼‍♀️🤦🏼‍♀️\" വർണ്ണ

\" ദേ.... എന്നെ ദേഷ്യം പിടിപ്പിക്കല്ലേട്ടാ.\" അനഘ

\"ഞാൻ ചുമ്മ പറഞ്ഞതാ ....നീ  അത് വിട്ടേക്ക്. ബാക്കി പറ. \" വർണ്ണ

\"പിന്നെ ഞാൻ ആഴ്ചയിൽ ഒരിക്കലെങ്കിലും ആദിയേട്ടനെ കാണാൻ ആ ബസിൽ കേറും.
സംസാരിക്കാൻ പറ്റിയില്ലെങ്കിലും ആളെ കണ്ടാൽ മതി. പിന്നെ ഞാൻ ഹാപ്പി ആണ്. അങ്ങനെ ദിവസങ്ങൾ കടന്നുപോയി , ഒരു ദിവസം വീണ്ടും ഞാൻ ആ ബസിൽ കയറി അന്ന് പക്ഷേ ആദിയേട്ടൻ ആ ബസിൽ ഉണ്ടായിരുന്നില്ല. ആൾക്ക് വേറെ ഒരു ബസിൽ duty കിട്ടി .അത് കേട്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി. ഏത് ബസിലാണെന്ന് എങ്ങനെ കണ്ട്  പിടിക്കും?\"അനഘ

 \"അപ്പോ പിന്നെ നീ ആളെ കണ്ടിട്ടില്ല ?\" വർണ്ണ

\" എപ്പോഴെല്ലാം ഞാൻ പുറത്ത് പോവുന്നോ അപ്പോഴെല്ലാം എൻ്റെ കണ്ണുകൾ ആദിയേട്ടനെ തേടി കൊണ്ടേയിരുന്നു. അങ്ങനെ അവസാനം  ഒരു യാത്രക്കിടയിൽ ആളെ ഞാൻ വീണ്ടും കണ്ടുമുട്ടി. പക്ഷേ ..... നിനക്ക് അറിയാലോ എൻ്റെ പാരൻ്റ്സിനെ , അവർ over caring ആണ് എൻ്റെ ഇഷ്ടത്തിന് ഒരാളെ ഞാൻ കണ്ട് പിടിച്ചാൽ പിന്നെ അത് മതി എൻ്റെ പഠിപ്പ് നിർത്താൻ . മറ്റൊരു മതത്തിൽപെട്ട ആളാണെന്ന് അറിഞ്ഞാൽ പിന്നെ പറയും വേണ്ട . അത് കൊണ്ട് മുൻപത്തെ പോലെ ഞാൻ ആദിയേട്ടൻ്റെ ബസിൽ കയറാനോ ആളെ കാണാണോ ശ്രമിച്ചില്ല.\" അനഘ

\"ശേ.... നീ എന്ത് പണിയാ കാണിച്ചേ. നീ ആരെ സ്നേഹിക്കണം കല്യാണം കഴിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് നീയാണ്, അല്ലാതെ അവരെല്ലാ. ഒരാളുടെ കൈപിടിച്ച് നിന്നെ ഏൽപിച്ചാൽ അവരുടെ ജോലി കഴിഞ്ഞു. പിന്നെ ജീവിക്കേണ്ടത് നീയാണ്.  അത് ആദ്യം നീ മനസിലാക്ക്. അവര് പറയുന്ന ആളെ കെട്ടിയാൽ നീ അവനെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടേണ്ടി വരും.\" വർണ്ണ

\"നീ പറഞ്ഞത് എല്ലാം ശരിയാണ്. പക്ഷേ ഇത്ര നാൾ എന്നെ വളർത്തിയതും എനിക്ക് വേണ്ടത് എല്ലാം ചെയ്ത് തന്നതും എല്ലാം എൻ്റെ പാരൻ്റ്സാണ്. ഇന്നലെ കണ്ട ഒരാൾക്ക് വേണ്ടി 20 വർഷം എനിക്ക് വേണ്ടി എല്ലാം ചെയ്ത് തന്ന എൻ്റെ പാരൻ്റ്സിനെ എനിക്ക് വിഷമിപ്പിക്കാൻ കഴിയില്ല.\"അനഘ

\"അത് നിൻ്റെ നല്ല മനസ് . പക്ഷേ ജീവിക്കേണ്ടത് നീയാണ്. അത് നീ മറക്കരുത്.\"വർണ്ണ

\"മ്മ്.\"അനഘ

\"പിന്നെ നീ ഒരിക്കലും ആളെ  കാണാൻ ശ്രമിച്ചിട്ടില്ലേ?\" വർണ്ണ

\"ഞാൻ ആയിട്ട് ഒരിക്കലും അതിന് ശ്രമിച്ചില്ല. പക്ഷേ വിധി വീണ്ടും ആദിയേട്ടനെ എൻ്റെ മുൻപിലെത്തിച്ചു.

                                                             തുടരും....

ഒരു കുട്ടി ലൗ സ്റ്റോറി

ഒരു കുട്ടി ലൗ സ്റ്റോറി

5
396

നമ്മുടെ കോളേജിലെ ഓണാഘോഷത്തിൻ്റെ തലേ  ദിവസം . ഞാൻ ഓണത്തിന് തലയിൽ വെക്കാൻ മുല്ല പൂവ് അന്വേഷിച്ച്  നടക്കുകയായിരുന്നു. പെട്ടന്നായിരുന്നു ആദിയേട്ടൻ  ബസ് നിർത്തി   എന്നെ നോക്കി അതിരപ്പിള്ളിക്ക് ഉള്ളവരോട് കയറാൻ പറഞ്ഞത്. സത്യം പറഞ്ഞ  ആദിയേട്ടനെ ഒട്ടും പ്രതീക്ഷിക്കാതെ കണ്ട മാത്രയിൽ എന്നിൽ ഉറങ്ങിക്കിടന്നിരുന്ന ആ ഇഷ്ടം വീണ്ടും ഉണർന്നു. മുല്ല പൂവ് വാങ്ങുന്ന കാര്യം പോലും ഞാൻ മറന്നു പോയി.\" അനഘ\"അശ്ശോ😂😂...... എന്നിട്ട് നീ മുല്ല പൂവ് വാങ്ങിയില്ല?\" വർണ്ണ\"ബസിൽ കയറി പകുതി വഴി കഴിഞ്ഞപ്പോഴാ ഞാൻ ഓർത്തേ മുല്ല പൂവ് വാങ്ങാത്ത കാര്യം. പിന്നെ  അടുത്ത സ്റ്റോപ്പിൽ ഇറങ്