Aksharathalukal

ഒരു കുട്ടി ലൗ സ്റ്റോറി

നമ്മുടെ കോളേജിലെ ഓണാഘോഷത്തിൻ്റെ തലേ  ദിവസം . ഞാൻ ഓണത്തിന് തലയിൽ വെക്കാൻ മുല്ല പൂവ് അന്വേഷിച്ച്  നടക്കുകയായിരുന്നു. പെട്ടന്നായിരുന്നു ആദിയേട്ടൻ  ബസ് നിർത്തി   എന്നെ നോക്കി അതിരപ്പിള്ളിക്ക് ഉള്ളവരോട് കയറാൻ പറഞ്ഞത്. സത്യം പറഞ്ഞ  ആദിയേട്ടനെ ഒട്ടും പ്രതീക്ഷിക്കാതെ കണ്ട മാത്രയിൽ എന്നിൽ ഉറങ്ങിക്കിടന്നിരുന്ന ആ ഇഷ്ടം വീണ്ടും ഉണർന്നു. മുല്ല പൂവ് വാങ്ങുന്ന കാര്യം പോലും ഞാൻ മറന്നു പോയി.\" അനഘ

\"അശ്ശോ😂😂...... എന്നിട്ട് നീ മുല്ല പൂവ് വാങ്ങിയില്ല?\" വർണ്ണ

\"ബസിൽ കയറി പകുതി വഴി കഴിഞ്ഞപ്പോഴാ ഞാൻ ഓർത്തേ മുല്ല പൂവ് വാങ്ങാത്ത കാര്യം. പിന്നെ  അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഒരു കടയിൽ നിന്ന് മുല്ല പൂവ് വാങ്ങി വീട്ടിൽ പോയി.\" അനഘ

\"പിന്നെ എന്താ ഉണ്ടായേ? ബാക്കി പറ.\" വർണ്ണ

\" മിക്കവാറും എല്ലാ ആണുങ്ങൾക്കും പെൺപിള്ളേരെ Traditional dress ൽ കാണുന്നതാവും ഏറ്റവും ഇഷ്ടം . അത് മനസിലാക്കിയ ഞാൻ പിറ്റെ ദിവസം  കഷ്ടപ്പെട്ട് ദാവാണി ഒക്കെ എടുത്ത്, വലിയ ജിമിക്കി കമ്മലും, മാലയും ഒക്കെ ധരിച്ച്, തലയിൽ മുല്ലപൂവും ചൂടി  വീണ്ടും ആദിയേട്ടൻ്റെ വണ്ടിയിൽ കയറി. കർത്താവേ മിന്നിച്ചേക്കണേ എന്ന ഒരൊറ്റ പ്രാർത്ഥന മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. കർത്താവ് എൻ്റെ പ്രാർത്ഥന കേട്ടു. ആദിയേട്ടന് എന്നെ ആ വേഷത്തിൽ കണ്ടപ്പോൾ വളരെ അധികം  ഇഷ്ടപ്പെട്ടു. ആള് ബസിൽ വച്ച് ഒന്നും പറഞ്ഞില്ലങ്കിലും ബസിൽ നിന്ന് ഇറങ്ങിയപ്പോൾ സൂപ്പറായിട്ടുണ്ടെന്ന് പറഞ്ഞു , എൻ്റെ നേരെ കൈ വീശി കാണിച്ചു. എൻ്റെമ്മോ എന്തായിരുന്നു എന്നറിയോ എൻ്റെ സന്തോഷം. പരിസരം മറന്ന് ഞാൻ തുള്ളിചാട്ടി.\" അനഘ
                                                   
      
\"നീ ആള് കൊള്ളാല്ലോ. ഇത്രക്കും ബുദ്ധി നിനക്ക് ഉണ്ടായിരുന്നാേ? മിണ്ടാപൂച്ച കലം  ഉടക്കും എന്ന് പറയുന്നത് വെറുതെയല്ല.\" വർണ്ണ

\"അങ്ങനെയൊന്നുമില്ല😁😁....\" അനഘ

\"ഏതായാലും നീ ബാക്കി പറ.\" വർണ്ണ

\"പിന്നെ എങ്ങനെ എങ്കിലും ആദിയേട്ടൻ്റെ ഇൻറ്റഗ്രാമം Id കണ്ട് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. കുറച്ച് കഷ്ടപ്പെടേണ്ടി വന്നെങ്കിലും ഒടുക്കം ഞാൻ അതും കണ്ട് പിടിച്ചു. അത് കഴിഞ്ഞ് ഞാൻ എൻ്റെ Investigation ആരംഭിച്ചു. ആദിയേട്ടന് girl friend ഉണ്ടോ? ഇല്ലയോ? ആൾക്ക് എന്തിലാണ് Interest കൂടുതൽ? ഇതായിരുന്നു എൻ്റെ Investigation ൻ്റെ Subject തന്നെ .\" അനഘ

\" എന്നിട്ട് എന്തായി Investigation ? 8 നിലയിൽ പൊട്ടിയോ?\" വർണ്ണ

\"നീ എന്നെ  അങ്ങനെ പുച്ഛികൊന്നും വേണ്ട എൻ്റെ Investigation Sucess ആയി. ആദിയേട്ടൻ്റെ പ്രൊഫയിൽ നോക്കിയപ്പോൾ ആദിയേട്ടൻ്റെ ഫോട്ടോ തന്നെയാണ് dp . അത് മാത്രമല്ല ആകെ 3 Posts മാത്രമേ Insta -ൽ ഉള്ളൂ അതിനർത്ഥം ആള്  single ആണെന്നും Instagram-ൽ ഒന്നും അത്ര active അല്ല എന്നുമാണ്. പിന്നെ ഞാൻ ആൾടെ interst എന്താണെന്ന് അറിയാൻ ഫോളോയിങ് ലിസ്റ്റാണ് നോക്കിയത്. അതിൽ നിന്ന് എനിക്ക് ഒരു കാര്യം മനസിലായി ...... 18+ ലാണ് ആൾക്ക് interest കൂടുതൽ. \" അനഘ

\"😂😂😂\" വർണ്ണ

\"കാര്യം Id ഒക്കെ കണ്ട് പിടിച്ച് Investigation ഒക്കെ നടത്തിയെങ്കിലും ആള് ഇങ്ങോട്ട് follow request അയക്കണം അത് എനിക്ക് നിർബന്ധം ആയിരുന്നു. ഞാൻ അങ്ങോട്ട് request ആയിച്ചാൽ ഞാൻ ഒരു കോഴിയാണെന്ന് ആള് വിചാരിക്കും . അത് പാടില്ല . അതുകൊണ്ട് ഞാൻ പഠിച്ചു അടവ് പതിനെട്ടും എടുത്ത് നോക്കി ആളെ കൊണ്ട് ഇങ്ങോട്ടേക്ക് request അയപ്പിക്കാൻ . പക്ഷേ ആ പതിനെട്ട് അടവും എട്ട് നിലയിൽ പൊട്ടി. അവസാനം ഞാൻ പത്തൊൻപതാമത്തെ അടവ് എടുത്തു. ആ അടവ് ഫലം കണ്ടു . ആള് request ആയിച്ചു. ഹോ... എന്തായിരുന്നു അന്ന് എൻ്റെ സന്തോഷം എന്ന് അറിയോ നിനക്ക് . \" അനഘ

\"എന്തായിരുന്നു നിൻ്റെ പത്തൊൻപത്താമത്തെ അടവ്? അത് ഒന്ന് പറഞ്ഞെ.\" വർണ്ണ

\"ആൾടെ account public account ആണ് അതുകൊണ്ട് എനിക്ക് ആള് ഇട്ടിരിക്കുന്ന Posts കാണാന്നും, like അടിക്കാനും ഒക്കെ പറ്റും . എൻ്റെ Investigation പ്രകാരം ആള് ജോലി ഒക്കെ കഴിഞ്ഞ് വീട്ടിലെത്തി ഒന്ന് free ആവുമ്പോൾ ഒരു 10.30 എങ്കിലും ആവും. ഞാൻ ആ നേരത്ത് ഒന്നും അറിയാത്തത് പോലെ ആളുടെ ഒരു പോസ്റ്റിന് like അടിച്ചു. ആ like ൽ ആദിയേട്ടൻ വീണു. ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും എനിക്ക് follow request വന്നു.\" അനഘ

\" ഇതായിരുന്നോ നിൻ്റെ പത്തൊൻപതാമത്തെ അടവ്?\" വർണ്ണ

\"yaa.... yaa😌. നല്ല അടവ് അല്ലെ?\"അനഘ

\"🤮🤮\" വർണ്ണ

\" എന്താടീ.\" അനഘ

\"എന്തൊരു ഊള അടവ്🤮🤮 . ഇതിലും നല്ല അടവ് നിനക്ക് ഞാൻ പറഞ്ഞ് തരില്ലായിരുന്നോ?\"വർണ്ണ

\" എന്തായാലും എന്താ ഞാൻ വിചാരിച്ച കാര്യം നടന്നില്ലേ എനിക്ക് അത് മതി?\" അനഘ
                                                    തുടരും........

ഒരു കുട്ടി ലൗ സ്റ്റോറി

ഒരു കുട്ടി ലൗ സ്റ്റോറി

5
336

\"മ്മ്🥴🥴... എന്തായാലും ബാക്കി പറ .\" വർണ്ണ \"പിന്നെ ഞാൻ എപ്പോഴെല്ലാം ആ ബസിൽ കയറിയാലും ആദിയേട്ടൻ എന്തെങ്കിലും ഒക്കെ എന്നോട് സംസാരിക്കോ ചോദിക്കുകയോ ഒക്കെ ചെയ്യും. അപ്പോൾ ഞാൻ ഹാപ്പി ആവും. പക്ഷേ ആ കണ്ടുമുട്ടല്ലും അധിക കാലം നീണ്ട് നിന്നില്ല. ആധിയേട്ടന് വീണ്ടും മറ്റൊരു ബസിൽ duty കിട്ടി. അതൊടെ പിന്നെ ആ കണ്ടുമുട്ടലും നിന്നു.\" അനഘ \"ഇത് എന്താ സർക്കാർ ജോലിയാ ഏത് നേരവും ട്രാൻസ്ഫർ ?”വർണ്ണ \" എനിക്കും അന്ന് അങ്ങനെയാ തോന്നിയെ ... സർക്കാർ ജോലിയാണെന്ന്. പിന്നെ കുറെ കഷ്ടപ്പെട്ടണെങ്കിലും ഞാൻ ആദിയേട്ടന് duty ഉള്ള ബസ് കണ്ട് പിടിച്ചു. \"നീ അപ്പോൾ ഏത് ബസിൽ കയറിയാലും ആദിയേട്ടൻ ഏതെങ്കിലും ബ