Aksharathalukal

കൂട്ട് 3



\'അവർ വന്നു. \'

കിച്ചു എന്തോ പറയാൻ പോകുന്നതുകണ്ടതും മിക്കു പറഞ്ഞു തുടങ്ങി, \' കാര്യം എന്തായാലും ഇനി നാളെ പറയാം.  ഞാൻ പോട്ടെ. \' 

മിക്കു സോഫയിൽ നിന്നും  എണീറ്റു പുറത്തേക്ക് നടന്നു.  കിച്ചുവിന്റെ മുഖത്ത് ഒരു  നിരാശ പടർന്നു.  മിക്കുവിന്റെ മുഖത്ത് ഉണ്ടായിരുന്നത് ഒരു കള്ളച്ചിരി ആയിരുന്നു.


__________________________________

വീട്ടിൽ എത്തിയ മിക്കു അന്നത്തെ കോളേജിലെ വിശേഷങ്ങളും കിച്ചുവിന്റെ കാര്യങ്ങളും പറഞ്ഞു വാചാല ആയി.  പിന്നെ അവർ ഒരുമിച്ച് ആഘോഷമായി ഭക്ഷണം ഉണ്ടാക്കി കഴിച്ചു. 




ഈ കുടുംബം ഒരു കാലത്ത് ഇങ്ങനെ ഒന്നും ആയിരുന്നില്ല. അത് അറിയണമെങ്കിൽ ഒരു ഫ്ലാഷ് ബാക്ക് വേണ്ടി വരും. 


മിക്കു ഏഴാം ക്ലാസ്സിൽ പഠിക്കുന്നത് വരെ  അവളെ നോക്കാനും  ഭക്ഷണം ആക്കി കൊടുക്കാനും ഒരു ആയയെ നിർത്തിയിരുന്നു. കാരണം രാവിലെ വീട്ടിൽനിന്നു ഇറങ്ങിയാൽ ദേവനും പ്രീതയും തിരിച്ചു എത്തിയിരുന്നത് പത്തും പതിനൊന്നും മണിക്കൊക്കെ ആയിരുന്നു.  സ്കൂളിൽ ഉള്ള സമയത്ത് കുഴപ്പമില്ലായിരുന്നു. പക്ഷെ വീട്ടിൽ അവളുടെ അവസ്ഥ മോശം ആയിരുന്നു.  തീർത്തും ഒറ്റപ്പെട്ടു പോയ്.  അച്ഛനും അമ്മയ്ക്കും ഇല്ലാത്ത കരുതൽ മാസ ശമ്പളത്തിന് വന്ന ആയക്ക് കാണുമോ... അവരുടേത് ഒരു വല്ലാത്ത സ്വഭാവം ആയിരുന്നു. അവളെ പേരിനു മാത്രം നോക്കും.  ചിരിക്കുകയോ മിണ്ടുകയോ ഇല്ല.  അവരെ ആശ്രയത്തിൽ കഴിയും പോലെ ആയിരുന്നു മിക്കുവിനോട് പെരുമാറിയിരുന്നത്.  അവരുടെ ജീവിതത്തിലെ ഫ്രുസ്ട്രേഷൻ മുഴുവനും മിക്കുവിനോട് ദേഷ്യപ്പെട്ടും കുറ്റപ്പെടുത്തിയും തീർത്തു.  രാത്രി അച്ഛനമ്മമാർ വരും വരെ മിക്കു ദിവസവും കാത്തിരിക്കും.  ഒന്ന് അവരോട് മിണ്ടാൻ.. തന്റെ വിശേഷങ്ങൾ പറയുവാൻ... ആയയുടെ പെരുമാറ്റത്തെ പറ്റി പറയുവാൻ... അവൾ ഒത്തിരി ആഗ്രഹിച്ചു.  എന്നാൽ നല്ല ക്ഷീണം ഉണ്ടെന്നും നാളെ ആകട്ടെ സംസാരം എന്നും ആയിരുന്നു അവൾക്ക്  കിട്ടിയ മറുപടി.  കൊച്ചു മിക്കുവിന് ഇതൊക്കെ താങ്ങാൻ ആകുന്നുണ്ടായിരുന്നില്ല.  നാട്ടുകാർക്ക് വേണ്ടി ജീവിക്കുന്നതിനിടയിൽ തന്റെ കാര്യങ്ങൾ പൂർണമായും അവർ മറന്നുവെന്നു മിക്കുവിന് തോന്നി. 



അങ്ങനെ ഇരിക്കെ  ദേവനും പ്രീതയും അവരുടെ ഹോസ്പിറ്റലിൽ നിന്നും ആദിവാസികൾക്ക് വേണ്ടി ഉള്ള ഒരാഴ്ച്ചത്തെ ക്യാമ്പിന് വേണ്ടി പോയി. മിക്കുവിന് അത് വെക്കേഷൻ സമയം ആയിരുന്നു.  അതിനിടെ ഒരു ദിവസം  മിക്കുവിന്റെ കൂട്ടുകാർ വീട്ടിൽ വന്നു.  അവർക്ക് വെച്ച് വിളമ്പിയതിന്റെ ദേഷ്യം ആയ തീർത്തത്  മിക്കുവിനെ ചട്ടുകം വെച്ച് പൊള്ളിച്ചും അടിച്ചും ചവിട്ടിയുമൊക്കെ ആയിരുന്നു.  ദേവനും പ്രീതയും തിരിച്ചു വന്നത് ദേവിയുടെ വീടിന്റെ പാലുകാച്ചലിന് തലേ ദിവസം ആയിരുന്നു.  അപ്പോഴേക്കും അടിയുടെ പാടൊക്കെ പോയിരുന്നു. പാലുകാച്ചലിന്റെ തിരക്ക് കാരണം  മിക്കുവിനോട് മിണ്ടാൻ  അവർക്ക് സമയം   കിട്ടിയില്ല.  



ദേവി അവരുടെ ഭർത്താവിനെ ഓടിപ്പോയി കല്യാണം കഴിച്ചത് ആയിരുന്നു.  പിന്നെ  ദേവൻ അവരെ കാണുന്നത് ഒരു ഒറ്റമുറി വാടക വീട്ടിൽ നാലു വർഷത്തെ വൈധവ്യം പേറി ജീവിക്കുന്ന അവസ്ഥയിലായിരുന്നു.  സ്വന്തം വീട്ടിലെ ഒരു അഗതിയെപ്പോലെ ദേവിയെ നിർത്താൻ അയാൾ ആഗ്രഹിച്ചിരുന്നില്ല.  നല്ലൊരു വാടക വീട്ടിലേക്ക് ദേവിയെയും കിച്ചുവിനെയും ആദ്യം  മാറ്റി.  സ്വന്തം വീടിന്റെ പ്ലാനിൽ വീടിന്റെ തൊട്ടിപ്പുറത്തു തന്നെ ദേവിക്കായി വീടുപണിത് വീടും പറമ്പും ദേവിയുടെ പേരിൽ ആക്കി നൽകി. 



പാലുകാച്ചലൊക്കെ കഴിഞ്ഞ് ബന്ധുക്കളോട് സംസാരിക്കുക ആയിരുന്നു ദേവനും പ്രീതയും. 


\'അമ്മേ... അച്ഛാ.. എനിക്ക് നിങ്ങളോട് സംസാരിക്കാൻ ഉണ്ട്. \'


\' എന്താ മോളേ ഇത്... ഞങ്ങൾ ഇവരോട് സംസാരിക്കുന്നത് കാണുന്നില്ലേ.. അതിനിടയിൽ ആണോ... കുറച്ചു കഴിഞ്ഞ് നമ്മുക്ക് സംസാരിക്കാം. \' 


പ്രീത അത് പറഞ്ഞതും തന്റെ കയ്യിൽ ഉണ്ടായിരുന്ന ചില്ല് ഗ്ലാസ് അടുത്തുണ്ടായിരുന്ന ടേബിളിൽ മിക്കു ആഞ്ഞടിച്ചു.  ഗ്ലാസ് ചിന്നിച്ചിതറി അവളുടെ കൈ മുറിഞ്ഞു ചോര വരാൻ തുടങ്ങി. മിക്കുവിന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിക്കുക ആയിരുന്നു.  എല്ലാവരും തറഞ്ഞു നിന്നു. 


\'എന്താ മോളേ ഇത്... നോക്ക് ചോര വരുന്നു... നീ സ്വയം വേദനിപ്പിക്കുകയാണോ.. \'ദേവൻ ചോദിച്ചു. 


\'വേദന... \'മിക്കു ഒന്ന് പുച്ഛിച്ചു ചിരിച്ചു. \'കഴിഞ്ഞ കുറേ വര്ഷങ്ങളായി ഞാൻ അനുഭവിക്കുന്ന വേദന നിങ്ങൾ അറിയുന്നുണ്ടോ.....ആ വേദനയുടെ ഇടക്ക് ഇതൊന്നും ഒന്നുമല്ല... ഒന്നും... \'


\'മോളേ... \'


വേണ്ട എന്ന് പറയുമ്പോലെ മിക്കു കൈ കൊണ്ടു തടഞ്ഞു. 


\'വിളിക്കരുത് എന്നെ അങ്ങനെ.. നിങ്ങൾക്ക് എന്ത് അധികാരമുണ്ട് അതിനു... നിങ്ങൾക്ക് നാട്ടുകാർക്ക്‌ വേണ്ടി സമയമുണ്ട്... സ്വന്തം പെങ്ങൾക്ക് വേണ്ടി സമയമുണ്ട്... ബന്ധുക്കൾക്ക് വേണ്ടി സമയമുണ്ട്... എനിക്ക് വേണ്ടി ഇതുവരെ നിങ്ങൾക്ക് രണ്ടാൾക്കും സമയം ഉണ്ടായിട്ടുണ്ടോ... ഉണ്ടോന്ന്... \' രണ്ടാളെയും മാറി മാറി അത് ചോദിച്ചപ്പോൾ തലകുനിച്ചു നിക്കാനേ അവർക്ക് കഴിഞ്ഞുള്ളു. അത്രയും കാലം അവൾക്ക് പറയാൻ ഉണ്ടായിരുന്നത് മുഴുവൻ അവൾ ഒരു ഭ്രാന്തിയെപ്പോലെ വിളിച്ചു പറഞ്ഞു.  തളർന്നു പോയ അവൾ അവസാനം കുഴഞ്ഞു വീണപ്പോൾ ദേവി അവളെ പിടിച്ചു. 




കുറ്റബോധം കൊണ്ടു നീറുകയായിരുന്നു ദേവന്റെയും പ്രീതയുടെയും മനസ്സ്.  അവളുടെ മുറിവ് കെട്ടി കൊടുത്തത് പ്രീത ആയിരുന്നു.  നിർവികാരത മാത്രമായിരുന്നു മിക്കുവിന്റെ മുഖത്ത്. മൂന്ന് ദിവസം ലീവ് എടുത്ത് എങ്ങും പോകാതെ അവർ മകളുടെ കൂടെ തന്നെ ഇരുന്നു.  പക്ഷെ അവൾ ഒന്ന് അവരെ നോക്കുക പോലും ചെയ്തില്ല.  അവളുടെ മുറിയിൽ തന്നെ അടച്ചിരുന്നു.  കഴിക്കാൻ മാത്രം പുറത്തേക്ക് വന്നു.  അതും കുറേ തവണ വിളിക്കുമ്പോൾ മാത്രം.  എന്തെങ്കിലും കഴിച്ചെന്നു വരുത്തി തിരിച്ചു മുറിയിൽ പോകും.  അവളുടെ കുട്ടിക്കാലം തങ്ങൾ കാരണം നശിച്ചു എന്ന്  അവർക്കു തോന്നി.  ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ വായിൽ നിന്നും കേൾക്കേണ്ടതായിരുന്നില്ല അവർ അന്ന് കേട്ടത്.  അത്ര മാത്രം ആഴത്തിൽ അവളുടെ മനസ്സിന് മുറിവ് പറ്റിയിട്ടുണ്ടെന്ന് അതിൽ നിന്നു തന്നെ അവർക്ക് മനസ്സിലായിരുന്നു. 




പിറ്റേന്ന് മോളെ താൻ നോക്കിക്കോളാം എന്ന് വാക്ക് നൽകി ദേവി ഏട്ടനേയും ഏട്ടത്തിയെയും ഹോസ്പിറ്റലിലേക്ക് നിർബന്ധിച്ചു പറഞ്ഞയച്ചു.  അന്ന് മുതൽ അച്ഛനും അമ്മയും വരും വരെ അവൾ അവിടെ ആയിരുന്നു.  ആരോടും മിണ്ടാതിരുന്ന മിക്കുവിനോട്‌  പതിയെ പതിയെ കിച്ചു കൂട്ട് കൂടി. അവൻ വളരെ പെട്ടന്ന് തന്നെ അവൾക്കൊരു താങ്ങായി മാറി.  അവൻ കൂടെ ഉള്ള സമയത്ത് മിക്കു വളരെ ഹാപ്പി ആയിരുന്നു.  അന്നത്തെ സംഭവത്തിനു ശേഷം ദേവനും പ്രീതയും നന്നായി.  7.30 ക്ക്‌ ഉള്ളിൽ തന്നെ വീട്ടിൽ എത്തും . രണ്ടുപേരും ചേർന്ന് ഫുഡ്‌ ഉണ്ടാക്കും. എമർജൻസി എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ രാത്രിൽ പോകാറുള്ളൂ. ഞായറാഴ്ച ഉച്ച വരെ മാത്രമാക്കി ഹോസ്പിറ്റലിൽ പോക്ക്.  ആദ്യമൊന്നും മിക്കു  അവരോട് മിണ്ടാൻ തയ്യാറായില്ലെങ്കിലും പതിയെ പതിയെ ആ കുടുംബം ഒരു ഹാപ്പി ഫാമിലി ആയി മാറി. വൈകുന്നേരം വന്നാൽ എല്ലാവരും ചേർന്ന് സംസാരിക്കും ഫുഡ്‌ ഒരുമിച്ച് ഉണ്ടാക്കിയോ അല്ലെങ്കിൽ പുറത്തു പോയോ കഴിക്കും.  അവർ മൂന്ന് പേരും ഇപ്പോൾ ബെസ്റ്റ് ഫ്രണ്ട്‌സ് പോലെ ആണ് . 





തകർന്നു പോയ തന്റെ കുടുംബം വീണ്ടും കൂട്ടിച്ചേർത്തത് തന്റെ മരുമകൻ  ആണെന്ന് ദേവൻ നന്ദിയോടെ ഓർക്കും.  മിക്കു ആണെങ്കിൽ   ഈ ലോകത്ത് ഏറ്റവും സ്നേഹിക്കുന്നത് കിച്ചുവിനെ ആണ്.  അത് കഴിഞ്ഞേ അച്ഛനും അമ്മയും പോലും ഉള്ളൂ.  മാനസിക നില തെറ്റേണ്ട വക്കിലെത്തിയ തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത് കിച്ചുവേട്ടൻ ആയിരുന്നു.  താൻ ഇന്ന് ചിരിക്കുന്നുണ്ടെങ്കിൽ അതിന് കാരണം കിച്ചു ഏട്ടൻ ആണ്.  അച്ഛനമ്മമാരോട് ക്ഷമിക്കാൻ തന്നെ പ്രാപ്ത ആക്കിയതും അവരോട് സംസാരിക്കാൻ ധൈര്യം തന്നതും അവരെ വീണ്ടും  സ്നേഹിക്കാൻ പഠിപ്പിച്ചതുമെല്ലാം കിച്ചുവേട്ടൻ മാത്രം ആയിരുന്നു. 



🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


പിറ്റേന്ന് ഒരു ശനിയാഴ്ച്ച .  ശനിയാഴ്ച്ച കിച്ചുവിന് ജോലിക്ക് പോകണ്ട.  മിക്കു ഒറ്റക്കാവുന്നായിട്ട് ദേവൻതന്നെ പറഞ്ഞത് ആയിരുന്നു അവനോട്.  


സമയം 11.30  ആയിട്ടും വീട്ടിലേക്ക് മിക്കു വരാതിരുന്നത് കൊണ്ട് മിക്കുവിന്റെ വീട്ടിൽ പോയി കോളിങ് ബെൽ അടിക്കുക ആയിരുന്നു കിച്ചു.  4-5 തവണ ബെൽ അടിച്ചു കഴിഞ്ഞപ്പോൾ കണ്ണും തിരുമ്മിക്കൊണ്ട് പാതി ഉറക്കത്തിൽ മിക്കു ഡോർ തുറന്നു.  ഒരു ഷോർട്സും സ്ലീവെലെസ്സ് ക്രോപ് ടോപ്പും ആയിരുന്നു വേഷം. 


\'എന്തുവാ ഇത്... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ... എന്താ കിച്ചു ഏട്ടാ ഇത്ര രാവിലെ??? \'


\'ഇത്ര രാവിലെയോ...😳😳😳😳 സമയം 12ആകാറായി മോളെ... നിന്നെ അങ്ങോട്ട്  കാണാഞ്ഞിട്ട് വന്നതാ... \'അതും പറഞ്ഞു കിച്ചു വീടിനകത്തേക്ക് കയറി. 


\'ഏട്ടൻ ഇവിടെ ഇരിക്ക്.  ഞാൻ പോയി ബാക്കി ഉറങ്ങട്ടെ.. \'


\'ആഹ്.. ബെസ്റ്റ്.. മര്യാദക്ക് പോയി പല്ലുതേച്ചു ഫ്രഷ് ആയിട്ട് വാടി.. \' സ്റ്റെയർക്കേസിലേക്ക് ചൂണ്ടി അവൻ പറഞ്ഞു.  


\'ഒരു അരമണിക്കൂർ കൂടെ ഉറങ്ങിക്കോട്ടെ കിച്ചുവേട്ടാ.. \' മിക്കു  നിന്നു ചിണുങ്ങാൻ തുടങ്ങി. 


\'ഡീ... നിന്നോട് പറഞ്ഞാൽ മനസ്സിലാകില്ലേ.. \'


കിച്ചുവിന്റെ ആ അലർച്ചയിൽ മിക്കുവിന്റെ ഉറക്കം കൂടും കുടുക്കയും എടുത്ത് കണ്ടം വഴി ഓടി. 


\'കലിപ്പ് വേണ്ട... ഞാൻ നന്നായ്.. സത്യായിട്ടും നന്നായി.. വേണേൽ രണ്ടീസം മുന്നേ നന്നാകാം.. \'


കിച്ചു തന്നെ അവളെ ഉന്തി തള്ളി ബാത്റൂമിലേക്ക് പറഞ്ഞയച്ചു.  താഴേക്ക് തിരിച്ചു വന്ന് ഫോണിൽ കുത്തി കളിച്ചു അവളെ കാത്തിരിക്കാൻ തുടങ്ങി.  കുറച്ചു കഴിഞ്ഞപ്പോൾ പല്ലുതേപ്പും കാക്കക്കുളിയും കഴിഞ്ഞ് ഒരു t ഷർട്ട്‌ ഉം ത്രീ ഫോർത്തും ഇട്ട് മിക്കു  താഴേക്ക് വന്നു. 



===============================

ദേവിയുടെ വീട്ടിൽ എത്തിയ മിക്കു dinning ഹാളിൽ ഇരുന്ന്  ദോശയും കറിയും കഴിക്കാൻ തുടങ്ങി.  കിച്ചു ഒരു ചെയർ വലിച്ചു മിക്കുവിന്റെ തൊട്ടടുത്ത് ഇരുന്നു ഫോണിൽ എന്തൊക്കെയോ നോക്കാൻ തുടങ്ങി.   ഒരു ദോശയും കഴിച്ച് എഴുന്നേൽക്കാൻ പോയ മിക്കുവിനെ നോക്കി കിച്ചു കണ്ണുരുട്ടി. 


\'മതിയായി ചേട്ടാ .. വയർ നിറഞ്ഞു.. \'


\'ഒരു ദോശ ആണോടി കഴിക്കുന്നത്.... മര്യാദക്ക് രണ്ടെണ്ണം കൂടെ കഴിക്ക്.. വേറെ ആരേലും കൂടെ കഴിക്കാൻ ഉണ്ടെങ്കിൽ നീ ആർത്തി പിടിച്ചു കഴിക്കുന്നത് കാണാലോ... \'


\'ഈഹ്... ഈഹ്.. 😁😁അത് പിന്നെ കിച്ചുവേട്ടാ കയ്യിട്ട് വാരി കഴിക്കാൻ പ്രത്യേക രസാണ്.. \'


കിച്ചു അവളെ പിടിച്ചിരുത്തി.  അവൻ പോയി കൈ കഴുകി വന്നു.  എഴുന്നേറ്റ് പോകാൻ ഒരു പാഴ് ശ്രമം നടത്തി എങ്കിലും കിച്ചു ഒന്ന് നോക്കി പേടിപ്പിച്ചപ്പോൾ നിഷ്കു ഭാവം വാരി വിതറി അവിടെ തന്നെ ഇരുന്നു.  തിരിച്ചു വന്ന അവൻ മിക്കുവിന്റെ അടുത്ത് ഇരുന്ന് ദോശയിൽ നിന്ന് ചെറിയ കഷണം പിച്ചി എടുത്ത് കറിയിൽ മുക്കി  മിക്കുവിന് നേരെ നീട്ടി.  മിക്കു വേണ്ടാ എന്നുള്ള രീതിക്ക് തല ആട്ടി.  


\'വാ തുറക്കടി.\'


മിക്കു വായ സ്വിച്ച് ഇട്ടപോലെ തുറന്നു.  അവൻ രണ്ട് ദോശ കൂടെ അവളെ കഴിപ്പിച്ചു.  


\'ഇപ്പൊ നീ കഴിച്ചല്ലോ... അപ്പൊ വാരിക്കഴിക്കാൻ മടി ആയിട്ടായിരുന്നല്ലേ... \'


\'ഈഹ്.. ഈഹ് 😁😁😁😁\'




അത് കഴിഞ്ഞ് കുറേ നേരം അവർ സംസാരിച്ച് ഇരുന്നു.  പുറത്ത് പോയി ഭക്ഷണം കഴിച്ച് ഒരു സിനിമക്ക് കയറി വൈകുന്നേരം തിരിച്ച് വീട്ടിൽ എത്തി.  രണ്ടാളും കുളിയും ചായ കുടിയും കഴിഞ്ഞ് ടീവി കണ്ട് ഇരിപ്പായി.  

(സൗകര്യത്തിനു വേണ്ടി മിക്കുവിന്റെ പകുതി ഡ്രസ്സ്‌ വീട്ടിലും ബാക്കി പകുതി ദേവിയുടെ വീട്ടിലുമാണ് )


ടീവി കണ്ട് കണ്ട് അവസാനം മിക്കു കിച്ചുവിന്റെ നെഞ്ചിൽ ചാരി ഉറക്കമായി.  ദേവനും പ്രീതയും വീട്ടിലെത്തി കുളിച്ച് ഡ്രസ്സ്‌ മാറി ദേവിയുടെ വീട്ടിലേക്കു വന്നു.  താൻ ബിരിയാണി ഉണ്ടാക്കിയതുകൊണ്ട് ഇന്ന് ഇവിടുന്ന് കഴിക്കാം എന്ന് ദേവനെ ദേവി വിളിച്ചു പറഞ്ഞിരുന്നു . 



\'കിച്ചൂ...വന്നു ഫുഡ്‌ കഴിക്ക്.. മിക്കുവിനോട് പറ ബാക്കി ഉറക്കം ഫുഡ്‌ കഴിച്ചിട്ട് ആകാമെന്ന്.. \'പ്രീത dinning ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞു. 


\'മിക്കു... എണീക്ക്.... ഫുഡ്‌ കഴിക്കണ്ടേ... \'


\' പ്ലീസ്.. കിച്ചുവേട്ടാ... ഉറങ്ങട്ടെ... \'മിക്കു  ചിണുങ്ങിക്കൊണ്ട് പറഞ്ഞു. 


\'എടി... ബിരിയാണി ഉണ്ട് ഇന്ന്... നിന്റെ ലെഗ് പീസ് കൂടെ ഞാൻ എടുക്കും.. \'


അത് കേട്ടതും മിക്കു ചാടി എണീറ്റു. 


\'leg പീസ് ഓ.. 😋😋😋എനിക്ക് രണ്ട് ലെഗ് പീസും വേണം. \'അതും പറഞ്ഞ് മിക്കു dinning ഹാളിലേക്ക് ഓടി. 


\'ഇവൾ തന്നെയാണോ രാവിലെ കഴിക്കാൻ മടി ആയിട്ട് നിന്നത് ...🙄🙄🙄🤔🤔..ഓരോ നേരത്ത് ഓരോ സ്വഭാവം ആണ്.... 🥰🥰പൊട്ടി പെണ്ണ്.. \' ഒരു ചിരിയോടെ കിച്ചു മനസ്സിൽ പറഞ്ഞ് പോയി. 



ഫുഡ്‌ കഴിച്ച് എല്ലാവരും കൂടെ സംസാരിച്ചിരിക്കുകയായിരുന്നു.  പെട്ടന്നായിരുന്നു ദേവൻ ആ ബോംബ് ഇട്ടത്. 


\'മിക്കുവിന് വേണ്ടി നല്ലൊരു ചെക്കനെ ഞാൻ കണ്ടുപിടിച്ചിട്ടുണ്ട്.  അത് ഉറപ്പിച്ചാലോന്ന് ആലോചിക്കുകയായിരുന്നു.... \'


കിച്ചുവും മിക്കുവും അന്തം വിട്ട് മുഖത്തോടു മുഖം നോക്കി. 


\'എന്റെ ആറ്റുകാൽ അമ്മച്ചി... 😳😳😳ഇനി ഇങ്ങേർക്കും ശ്രീ അങ്കിളിനെ പോലെ തല തിരിഞ്ഞൊരു കൂട്ടുകാരനും അയാൾക്കൊരു തല തിരിഞ്ഞ മകനും ഉണ്ടോ.. 🥺🙄🙄🤔🤔🤔🤔\'മിക്കു മനസ്സിൽ പറഞ്ഞു. 

(തുടരും )


😴😴😴😴😴😴😴😴😴😴😴😴😴😴

ഈ  പാർട്ടിൽ മിക്കുവും ഫാമിലിയും മാത്രം ആയിപ്പോയി. അടുത്ത പാർട്ടിൽ സച്ചുവും റിച്ചിയും മറിയാമ്മയും പൂർവാദീനം ശക്തിയോടെ തിരിച്ചു വരുന്നതായിരിക്കും .  Dont worry.  സെന്റി അടിച്ചു ബോർ അടുപ്പിച്ചെങ്കിങ്ങിൽ ക്ഷമിക്കുക.തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. 



കൂട്ട് 4

കൂട്ട് 4

4.5
886

\'എന്റെ ആറ്റുകാൽ അമ്മച്ചി... 😳😳😳ഇനി ഇങ്ങേർക്കും ശ്രീ അങ്കിളിനെ പോലെ തല തിരിഞ്ഞൊരു കൂട്ടുകാരനും അയാൾക്കൊരു തല തിരിഞ്ഞ മകനും ഉണ്ടോ.. 🥺🙄🙄🤔🤔🤔🤔\'മിക്കു മനസ്സിൽ പറഞ്ഞു. \'ആരാ ചേട്ടാ ചെക്കൻ?? \' ദേവി ചോദിച്ചു. \'മിക്കു... കിച്ചൂ...നിങ്ങൾ മുറപ്പെണ്ണും മുറ ചെറുക്കനും അല്ലേ... നിങ്ങളുടെ കേട്ട് അങ്ങ് ഉറപ്പിച്ചാലോ...? \'കിച്ചുവും മിക്കുവും പരസ്പരം നോക്കി.  പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ദേവനും പ്രീതയും  കിളി പോയി ഇരിപ്പാണ്. \'എന്റെ അങ്കിളേ ... ഇങ്ങനെ ചിരിപ്പിക്കല്ലേ... മുറപ്പെണ്ണും മുറചെക്കനും കെട്ടുന്നതൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയിട്ടു കുറേ കാലമായി. ... ഞാൻ ആകെ ഇപ്പൊ അത