Aksharathalukal

കൂട്ട് 4



\'എന്റെ ആറ്റുകാൽ അമ്മച്ചി... 😳😳😳ഇനി ഇങ്ങേർക്കും ശ്രീ അങ്കിളിനെ പോലെ തല തിരിഞ്ഞൊരു കൂട്ടുകാരനും അയാൾക്കൊരു തല തിരിഞ്ഞ മകനും ഉണ്ടോ.. 🥺🙄🙄🤔🤔🤔🤔\'മിക്കു മനസ്സിൽ പറഞ്ഞു. 


\'ആരാ ചേട്ടാ ചെക്കൻ?? \' ദേവി ചോദിച്ചു. 


\'മിക്കു... കിച്ചൂ...നിങ്ങൾ മുറപ്പെണ്ണും മുറ ചെറുക്കനും അല്ലേ... നിങ്ങളുടെ കേട്ട് അങ്ങ് ഉറപ്പിച്ചാലോ...? \'


കിച്ചുവും മിക്കുവും പരസ്പരം നോക്കി.  പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. 


ദേവനും പ്രീതയും  കിളി പോയി ഇരിപ്പാണ്. 


\'എന്റെ അങ്കിളേ ... ഇങ്ങനെ ചിരിപ്പിക്കല്ലേ... മുറപ്പെണ്ണും മുറചെക്കനും കെട്ടുന്നതൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആയിട്ടു കുറേ കാലമായി. ... ഞാൻ ആകെ ഇപ്പൊ അത് കോമൺ ആയിട്ട് കാണുന്നത് പ്രതിലിപിയിലെ കഥകളിൽ മാത്രമാണ്. \'



\' അല്ല കിച്ചു... അപ്പോൾ നിങ്ങൾ ഇഷ്ടത്തിൽ അല്ലേ... 🙄🙄🙄🙄നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഫുഡ്‌ വാരി കൊടുക്കുന്നതും ഇവളെ നീ മടിയിൽ കിടത്തി ഉറക്കുന്നതൊക്കെ കാണാലോ.... 🙄\' പ്രീത   അതിശയത്തോടെ ചോദിച്ചു. 



\'അയ്യോ... അതാണോ കാര്യം... അങ്കിൾ എന്റെ അമ്മക്ക് ഇതുവരെ ഫുഡ്‌ വാരിക്കൊടുത്തിട്ടും മടിയിൽ കിടത്തി ഉറക്കീട്ടും ഇല്ലേ.... \'



കിച്ചു മിക്കുവിനെ ചേർത്തു പിടിച്ചു. \'ഇതെന്റെ അനിയത്തി ആണ്. .... സ്വന്തം അനിയത്തി ആകാൻ ഒരേ വയറ്റിൽ തന്നെ പിറക്കണമെന്നില്ലലോ... \'



(കിച്ചുവിനെയും മിക്കുവിനെയും സംശയിച്ചവർക്ക് കുറച്ച് പുസ്പങ്ങൾ സമർപ്പിക്കുന്നു... 😁😁😁😁😁😁ഈഹ് ഈഹ്  എന്നെക്കൊണ്ട് ഇത്രയൊക്കെയേ  പറ്റുള്ളൂ.. )



\'അല്ലാതെ പിന്നെ... എന്റെ അച്ഛാ... ഒന്നുല്ലെങ്കിലും ഒരു ഡോക്ടർ അല്ലേ നിങ്ങൾ... യൂസ് യുവർ കോമൺ സെൻസ് മാൻ... അങ്ങനെ നമ്മൾ ഇഷ്ടത്തിലായിരുന്നെങ്കിൽ ഈ പറഞ്ഞതൊക്കെ നിങ്ങളുടെ മുന്നിൽന്ന് തന്നെ ചെയ്യുമോ??? \' അതും പറഞ്ഞു മിക്കു അവളുടെ നെറ്റിയിൽ കൈവെച്ചു. 



\'മോളെ.. ഞാൻ പിന്നെയും പിന്നെയും ഒരു അച്ഛൻ എന്ന നിലയിൽ തോറ്റു പോകുകയാണല്ലോ .... നിന്നെ എന്തേ  എനിക്ക് മനസ്സിലാക്കാൻ ആകാത്തത്..... ഞാനും പ്രീതയും വിചാരിച്ചത് നിങ്ങൾ ഇഷ്ടത്തിലാണെന്നാണ്.... നിങ്ങൾക്ക് ഒരു സർപ്രൈസ് തരാൻ ശ്രമിച്ചതാ... പക്ഷെ... \'



ദേവന്റെയും പ്രീതയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു. 



\'അയ്യേ... എന്തായിത്.... അതൊക്കെ വിട്... നിങ്ങൾ ഇങ്ങനെ സെന്റി ആകാതെ... \' അതും പറഞ്ഞ് പ്രീതയുടെയും ദേവന്റെയും ഇടയിൽ കയറി ഇരുന്ന്  മിക്കു  പ്രീതയുടെ കയ്യും പിടിച്ച് ദേവന്റെ തോളിൽ തല ചായ്ച്ചു കിടന്നു. 




\'നിങ്ങൾ ഇങ്ങനെ കരഞ്ഞാൽ ഈ മരമാക്രിയും കരയും.. \'കിച്ചു അത് പറഞ്ഞതും എല്ലാവരും ചിരിച്ചു. 



കുറച്ചു കഴിഞ്ഞപ്പോൾ മിക്കുവും കിച്ചുവും മാറി നിന്നു. 



\'മിക്കു... എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്... \'



\'റിച്ചിനെ കൂട്ടി കറങ്ങാൻ ഉള്ള വകുപ്പ് ഉണ്ടാക്കി തരണമെന്നല്ലേ... \'



\'നിനക്ക് അത് എങ്ങനെ മനസ്സിലായി😳😳😳... \'



\'കിച്ചുവേട്ടൻ ആകെ കൂടെ എന്റെ മുന്നിൽ ഇൻട്രോ ഇടുന്നത് ഈ കാര്യത്തിന് മാത്രമല്ലേ ... \'



\'എടി... 😡😡😡എന്നാൽ മനസ്സിലായെങ്കിൽ നിനക്ക് എന്തേലും വഴി ഉണ്ടാക്കികൂടെ... ഊളെ... \'



\'ഹോ... കിടന്ന് അലറണ്ട... നാളെ എന്തായാലും ഉച്ചവരെ അച്ഛനും അമ്മയും ഇല്ലാലോ... വീട്ടിൽ തന്നെ കൂടാനാ പ്ലാൻ... നാളെ അങ്ങോട്ട് പോര് മോനെ.... എന്നിട്ട് സൊള്ള് ... \'


\'ഓഹോ... എന്നിട്ട് അവൾ എന്നോട് പറഞ്ഞില്ലാലോ. . \'കിച്ചുവിന്റെ ആത്മഗതം കുറച്ച് ഉറക്കെ ആയിപ്പോയി. 


\'ഞാനാ പറഞ്ഞെ ഏട്ടനോട് പറയണ്ടാന്ന്... കുറച്ച് കഷ്ടപ്പെടട്ടെ എന്ന് വിചാരിച്ചു...😁😁😁😁😁😁\'


\'ഡി.. ഡി... 😡😡😡എനിക്കും ഒരു അവസരം വരും... \'


\'വരുമ്പോൾ നോക്കാം😏😏... കള്ള കാമുക... 😜😜😜😜\'


\'ഡി... 😡😡😡😡\'


ഇനി അവിടെ നിൽക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല എന്ന് മനസ്സിലാക്കിയ മിക്കു  അവിടുന്ന് സ്കൂട്ട് ആയി... 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


പിറ്റേന്ന് രാവിലെ തന്നെ കുളിച്ചൊരുങ്ങി കിച്ചു മിക്കുവിന്റെ വീട്ടിൽ എത്തി റിച്ചിയെ കാത്തിരിപ്പായി.... അത് പിന്നെ അങ്ങനെ ആണല്ലോ... ബീവറേജസിൽ പോകുന്ന കുടിയനും കാമുകിയെ കാണാൻ പോകുന്ന കാമുകനും ശുഷ്കാന്തിയും ക്ഷമയും കുറച്ച് അതികം ആയിരിക്കുമല്ലോ.... 



\'എടി... അവൾ വരില്ലേ... ഇനി നീ എന്നെ പറ്റിച്ചത് ആണോ.... 🙄🙄🙄🙄🙄\'കിച്ചു മിക്കുവിനെ സംശയത്തോടെ നോക്കി. 



അപ്പോഴേക്കും പുറത്ത് കാർ വന്നു നിൽക്കണ സൗണ്ട് കേട്ടു.  കിച്ചുവിന്റെ മുഖം  കല്യാണ തലേന്നുള്ള കല്യാണവീട് പോലെ വെട്ടിത്തിളങ്ങി . റിച്ചിയും മറിയാമ്മയും സച്ചുവും വീട്ടിനകത്തേക്ക് കയറി.  റിച്ചി ഓടി പോയി കിച്ചുവേട്ടാ എന്നും വിളിച്ച് അവനെ കെട്ടിപിടിച്ചു.  


മിക്കു അപ്പോഴാ സച്ചുവിന്റെയും മറിയാമ്മയുടേയും കയ്യിൽ കാസറോൾ ഉള്ളത് ശ്രദിച്ചത്. 


\'എന്തോന്നെടി ഇത്.. കുടുക്കയും ചട്ടിയുമൊക്കെ..?? 🙄🙄🙄🙄\'



സച്ചു : നസിയുമ്മ റിച്ചീന്റെ കയ്യിൽ കൊടുത്ത് വിട്ട പൊറോട്ടയും ബീഫുമാണ് മോളുസേ... 



മിക്കു :😍😍😍😍 അമ്പടി ജിന്ജിന്നാക്കടി...



എല്ലാവരും dinning ഹാളിൽ ഇരുന്നു പൊറോട്ടയും ബീഫും തട്ടാൻ തുടങ്ങി. നാലുപേരും എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്.  കുറുക്കന്റെ കണ്ണ് പിന്നെ കോഴിക്കൂട്ടിൽ തന്നെ.  റിച്ചിയെ തന്നെ നോക്കികൊണ്ട് ആയിരുന്നു കിച്ചുവിന്റെ കഴിപ്പ്.  അവൻ അവളുടെ സംസാരവും ചിരിയുമൊക്കെ ആസ്വദിച്ചു ഇരിക്കുകയാണ്  .  അവളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് അവൻ നട്ട് ഉം bolt ഉം പോയപോലെ 32 പല്ലും കാണിച്ച് ചിരിച്ചോണ്ട് നിന്നു 😁😁😁😁😁....റിച്ചിയുടെ ശ്രദ്ദ ഒന്ന് മാറിയ നേരത്ത് അവൻ അവന്റെയും അവളുടെയും പാത്രങ്ങൾ തമ്മിൽ മാറ്റി.  സംഭവം കത്തിയ റിച്ചി നാണത്തോടെ അവനെ നോക്കി പുഞ്ചിരിച്ച് അവന്റെ ബാക്കി കഴിക്കാൻ തുടങ്ങി . 



കിച്ചു ലോകം തന്നെ വെട്ടിപിടിച്ചതുപോലെ ചിരിച്ചു തിരിഞ്ഞതും കണ്ടത് അവരെത്തന്നെ നോക്കി നിൽക്കുന്ന മൂന്ന് ജോഡി കണ്ണുകൾ ആയിരുന്നു... 


\'സുഭാഷ് 🤐🤐🤐\'


അവന്റെ ചിരി സ്വിച്ചിട്ട പോലെ നിന്നു. 



\'എന്റെ കിച്ചുവേട്ടാ... ഇത് കുറച്ച് കഷ്ടമാണ്... ഈ സിംഗിൾ പസംഗ ടീംസ് ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ നിങ്ങൾ ഇങ്ങനെ റൊമാൻസ് കളിക്കരുതായിരുന്നു....ശോ  മോശമായിപ്പോയി... വളരെ മോശമായിപ്പോയി....\' ചുണ്ട് കൂട്ടി പിടിച്ച് മിക്കു പറഞ്ഞു. 



\'പിന്നല്ല... മോശം എന്ന് പറഞ്ഞ വളരെ മോശം \' മറിയാമ്മ പിന്താങ്ങി. 



\'എന്നാലും എന്തായിരുന്നു ...താലം കൈമാറുന്നു...  കഴിക്കുന്നു... ചിരിക്കുന്നു... നാണിക്കുന്നു... ഒന്നും ആരും കാണുന്നില്ലെന്നാണ് വിജാരം... \'മിക്കു കിച്ചുവിനെയും റിച്ചിയെയും മാറി മാറി നോക്കി പറഞ്ഞു. 


കിച്ചു : എടി.. എനിക്കും  അവസരം വരും ഡി മാക്രി... അപ്പോൾ നിന്നെ ഞാൻ ഊതിപ്പറപ്പിക്കും നോക്കിക്കോ.... പന്നിപെരുച്ചാഴി ....




\'പന്നിപെരുച്ചാഴി നിങ്ങളുടെ അമ്മായി... അയ്യോ സോറി അതെന്റെ അമ്മയല്ലേ... 🤔🤔എന്നാൽ... ആഹ്... നിങ്ങളുടെ അമ്മായിയമ്മ . 😁😁😁\'



റിച്ചി :ഡി... 



\'അയ്യോ അത് നസിയുമ്മ ആണല്ലോ... വന്ന് വന്ന് ഇങ്ങേരെ തെറിവിളിക്കാനും പറ്റാണ്ടായല്ലോ ദൈവമെ.. \' മിക്കു മേലോട്ട് നോക്കി അത് പറഞ്ഞതും എല്ലാവരും ചിരിച്ചു  .  



സച്ചു ആണേൽ ഇതൊന്നും അറിയുന്നേ ഉണ്ടായിരുന്നില്ല.  നേരത്തെ കഴിഞ്ഞ scene ദേവേട്ടനുമായി imagine ചെയ്ത് ദൃതന്തപുളകിത ആകുകയായിരുന്നു  കക്ഷി.  മിക്കു അവളുടെ തലക്കിട്ട് കൊട്ടിയപ്പോളാ അവൾക്ക് ബോധം വന്നത്. 




\'മോളേ... ദേവേട്ടന് സുഖല്ലേ... നിങ്ങൾക്ക് ഇപ്പൊ എത്ര പിള്ളേർ ആയി... 😜😜😜😜\' മറിയാമ്മ ചോദിച്ചപ്പോൾ ആദ്യം സച്ചു നാണിച്ചു ചിരിച്ചു.  പിന്നെ അവൾ ചോദിച്ച ചോദ്യം കത്തിയതും അവൾ ഡി എന്ന് അലറി. 







ഫുഡ്‌ കഴിപ്പ് കഴിഞ്ഞ് ബാക്കി കത്തി ബാൽക്കണിയിൽ ഇരുന്ന് ആകാമെന്ന് കരുതി എല്ലാവരും ബാൽക്കണിയിലേക്കു വിട്ടു.  


ഏറ്റവും പുറകിലായി നടന്നിരുന്ന റിച്ചീന്റെ കയ്യിൽ പിടിച്ച് കിച്ചു അടുത്തുള്ള മുറിയിലേക്ക് കൊണ്ടുപോയി.  




\'വിട് കിച്ചുവേട്ടാ.. നിങ്ങൾക്ക് എന്താ വട്ടായോ??? \'



കിച്ചു കുസൃതിയോടെ റിച്ചിയെ നോക്കി. അവന്റെ നോട്ടം താങ്ങാനാകാതെ റിച്ചി നിന്നു.  അവൻ അടുത്തേക്ക് വരുന്തോറും റിച്ചി പിറകിലേക്ക് പോയി അവസാനം ചുമരിൽ ഇടിച്ചു നിന്നു.  കിച്ചു റിച്ചിയുടെ രണ്ട് വശത്തുമായി കൈ ചുമരിൽ കുത്തി നിന്ന് അവളെ ലോക്ക് ചെയ്തു.  



\'സനാ.... \' അവൻ അവളെ ആർദ്രമായി വിളിച്ചു. 




നാണിച്ചു മിഴികൾ താഴ്ത്തി നിന്നിരുന്ന അവളുടെ മുഖം അവൻ അവൻ കയ്യിലെടുത്തു.  അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ മുദ്രണം ചെയ്യപ്പെട്ടു. പിന്നെ അവൻ അവളുടെ ഇരു കവിളുകളിലും ചുംബിച്ചു.  കിച്ചുവിന്റെ നോട്ടം തന്റെ ചുണ്ടുകളിലേക്കാണെന്നു മനസ്സിലാക്കിയ റിച്ചി നാണം കൊണ്ട് അവന്റെ പിടി വിടീപ്പിച്ചു തിരിഞ്ഞ് നിന്നു. കിച്ചു അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് അവളെ പുറകിൽ നിന്നും ചേർത്ത് പിടിച്ച് അവളുടെ കഴുത്തിൽ അവന്റെ ചുണ്ടുകൾ കൊണ്ട്  സ്നേഹമുദ്രണം ചാർത്തി .  ഒന്ന് പിടഞ്ഞ അവളെ തിരിച്ച് നിർത്തി അവളുടെ മുഖം കയ്യിലെടുത്ത് ചുണ്ടുകളിൽ മൃദുവായി അവൻ  ചുംബിച്ചു.  അവളുടെ തട്ടം നേരെ പിടിച്ച് തലയിലൂടെ ഇട്ടുകൊടുത്തു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. 




\'സനാ... ഒരാഴ്ചയായി കണ്ടിട്ട്... എന്നിട്ട് എന്തിനാ നീ അവരുടെ കൂടെ പോകുന്നേ...?? \'



\'കിച്ചുവേട്ടാ... അത് പിന്നെ... അവർ... \'



\'സനാ... മിക്കു ഇന്ന് ഇവിടെ കൂടാമെന്നു പറഞ്ഞത് നമ്മൾക്ക് കാണാനും മിണ്ടാനും അവസരം ഉണ്ടാക്കാൻ ആണ്.  നമ്മളെ ഇത്ര നേരായിട്ടും കാണാഞ്ഞിട്ട് അവർ  ഇങ്ങോട്ട് വരാത്തതും അതുകൊണ്ടാ... നിങ്ങൾ കോളേജിൽ നിന്ന് എന്നും കാണുന്നതല്ലേ... അതേപോലെ ആണോ ഞാൻ... നിന്നെ കുറേ ദിവസം കൂടീട്ടു കാണുമ്പോൾ എനിക്ക് നിന്നോട് മിണ്ടണമെന്നു ഉണ്ടാകില്ലേ... നമ്മൾ രണ്ടാളും മാത്രമായിട്ട് കറങ്ങാൻ പോകാം എന്ന് പറഞ്ഞാൽ നിനക്ക് ആണെങ്കിൽ വീട്ടിൽ അറിയോ ഓർത്തു പേടിയും... \' കിച്ചു  കള്ള പരിഭവം നടിച്ചു പറഞ്ഞു. 




\'എന്തൊരു കുശുമ്പ്... \'റിച്ചി കിച്ചുവിന്റെ ഇരുകവിളുകളും പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു. 






ഉച്ചവരെ അവർ ഒരാഴ്ചത്തെ വിശേഷങ്ങളും പറഞ്ഞിരുന്നു.  മിക്കുവും സച്ചുവും മറിയാമ്മയും ഇണ കുരുവികളെ അവരുടേതായ ലോകത്ത് വിട്ടു..




💞💞💞💞💞💞💞💞💞💞💞💞💞



രാത്രിയിൽ തന്റെ സനയെ ഫോൺ വിളിച്ചു വെച്ചതിനു ശേഷം അതിന്റെ ഹാങ്ങോവറിൽ കിടക്കുക  ആയിരുന്നു കിച്ചു.  കിച്ചുവിന്റെ മനസ്സിൽ റിച്ചിയെ കണ്ട അന്ന് മുതലുള്ള സംഭവങ്ങൾ ഒരു സിനിമ കാണുമ്പോലെ തെളിഞ്ഞു വന്നു .



(തുടരും)




❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
  കിച്ചൂന്റെയും റിച്ചിന്റെയും ഫ്ലാഷ് ബാക്ക് ലവ് സ്റ്റോറി അടുത്ത പാർട്ടിൽ ഉണ്ടാകും. 






കൂട്ട് 5

കൂട്ട് 5

4.3
1071

രാത്രിയിൽ തന്റെ സനയെ ഫോൺ വിളിച്ചു വെച്ചതിനു ശേഷം അതിന്റെ ഹാങ്ങോവറിൽ കിടക്കുക  ആയിരുന്നു കിച്ചു.  കിച്ചുവിന്റെ മനസ്സിൽ റിച്ചിയെ കണ്ട അന്ന് മുതലുള്ള സംഭവങ്ങൾ ഒരു സിനിമ കാണുമ്പോലെ തെളിഞ്ഞു വന്നു . 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 +2 വരെ വീക്കെന്റുകളിൽ മിക്കുവും ടീമും പുറത്ത് കറങ്ങാൻ പോകില്ലായിരുന്നു.  അതിനു പകരം ഓരോ ആഴ്ചയും ഓരോ ആളിന്റെ വീട്ടിൽ അങ്ങ് കൂടും.  അതായിരുന്നു പതിവ്.  മാസത്തിലൊരിക്കൽ കണ്ടിരുന്ന റിച്ചീനോട് ആദ്യമൊന്നും കിച്ചുവിന് ഒന്നും തോന്നീരുന്നില്ലെങ്കിലും എപ്പോഴോ  റിച്ചി അവന്റെ മനസ്സിൽ കേറി അങ്ങ് കൊരുത്തു.  റിച്ചി എട്ടാം ക്ലാസ്സിലും കിച്ചു&nbs