ഇല്ലിചാരിയിലെ പുലി
ഉഷ്ണം തിളയ്ക്കുന്ന
രാത്രിയിലെന്തിനു
ഇല്ലിചാരിക്കുന്നിലെത്തി?
തൊണ്ടയുണങ്ങിയോ,
ദേഹം തളർന്നുവോ,
കാടങ്ങുണങ്ങിക്കഴിഞ്ഞോ?
നിന്റെ തീക്കണ്ണിന്റെ
രാത്തിളക്കം കണ്ടു
നാട്ടുകാരൊന്നു വിറച്ചു!
ഏറെ വിശന്നിട്ടോ
ആടതിലൊന്നിനെ
ഭക്ഷിച്ചു നീയങ്ങടങ്ങി?
നാടിന്റെ മുക്കിലും
നാട്ടു വഴിയിലും
കൂസാതെ നീവന്നു നിന്നു!
കൂടൊന്നു വെച്ചിട്ടു
കാത്തിരുന്നെങ്കിലും
കൂട്ടിൽ വിഴാത്തൊരു വീരൻ!
രാത്രിയിൽ കൂവുന്ന
വികൃതിക്കുറുക്കന്റെ
വംശത്തെയെല്ലാം മുടിച്ചോ?
നാടുകാണാനെന്നും
രാത്രിഞ്ചരനായി
ഓടിക്കളിക്കുന്നു വ്യാഘ്രം!
പാവങ്ങൾ നാട്ടുകാർ
കണ്ടുപേടിക്കുന്നു
എങ്ങുമേ ചൂടുള്ള വിഷയം!
ദ്രോഹം വരുത്താത്ത
നല്ലവനെന്നവർ
തമ്മിൽപ്പറഞ്ഞതും കേട്ടു!
മഴവന്നു കാടിന്റെ
ക്ഷീണമകലുമ്പോൾ
പോകാതിരിക്കല്ലേ നീയും!
പുലിയാണ്, മൃഗമാണ്
ശാന്തനായ് ചുറ്റുന്ന
നാട്ടിലെ നല്ലോരതിഥിയാണ്!
പോയ ജന്മത്തിൽ നീ
ഓടിക്കളിച്ചൊരു
കാടായിരുന്നുവോ ഇല്ലിചാരി?
മുജ്ജന്മ സ്മൃതി
വൻതിരപോലെ
ഉള്ളിലിരമ്പുകയാണോ?
*ഇല്ലിചാരി - ഇടുക്കി ജില്ലയിലെ കരിങ്കുന്നം ഗ്രാമത്തിലെ ഒരു കുന്ന്.
വന്ധ്യമേഘങ്ങൾ
തീക്കണ്ണുരുട്ടുന്നസൂര്യന്റെ ചൂടിനാൽമേഘങ്ങൾ സഹികെട്ട് ദൂരേക്കു പായുന്നു! കാർമേഘമകലുന്നു...കനിയാതെ, പെയ്യാതെ ,ചക്രവാളം വിട്ടു ദൂരങ്ങൾ താണ്ടുവാൻ!ഏറെ നിരാശനായ് ഭാവനയ്ക്കുള്ളിലെ ചിത്രപടങ്ങളിൽ വീണലിയുന്ന ഞാൻ; സ്വാർഥാഗ്നിനാളത്തി-ലെരിയും മനുഷ്യനെ കാലം ശപിപ്പതുകേട്ടൊന്നു ഞെട്ടിയോ? ഞാനെന്നോടു