Aksharathalukal

വാസുവോ, ഔസേപ്പോ?

അപരിചിതങ്ങളാം ദേശമല്ല,
ഗ്രാമത്തിനക്കരെ കേട്ടതല്ല;
ചുറ്റും നിരക്കുന്ന എന്നയൽക്കാരുടെ
ചിന്തയിലേക്കൊന്നു പോയിനോക്കാം!

* * * * *

ഉച്ചവെയിൽകൊണ്ടു ഞാൻ വഴിയേ നടക്കുമ്പോൾ;
അയലത്തെ ഔസേപ്പു 
 പണിയുന്നു വെയിലത്ത്!

അയലത്തെ വാസൂന്റെ
ജാതിക്കു തടമിട്ടു
വെയിലത്തു വേവുന്നൊ-
രെൺപതിൻ വാർദ്ധക്യം!

\"വെയിലിന്റെ ചൂടിന്നു
കുറവുണ്ടോ ഔസേപ്പേ?\"
കുശലം പറയുന്ന
പോലെഞാൻ ചോദിച്ചു .

മുതലാളി വാസുവോ
എന്നോടു ചൊല്ലുന്നു:
\"ഔസേപ്പു കാരണം
ചൂടു കുറഞ്ഞു പോയ്.\"

 സാറങ്ങറിഞ്ഞില്ലേ,
ചൂടു കുറയ്ക്കുവാൻ
ഔസേപ്പു പ്രാർത്ഥിച്ചു 
പള്ളിയിൽ നേർച്ചയിട്ടു!

നേർച്ചയായ് പത്തിന്റെ
നോട്ടൊന്നു വീണപ്പോൾ 
ചൂടിന്റെ കാഠിന്യം 
മാറ്റിയാത്തമ്പുരാൻ!

          * * * *

എത്രയോ വട്ടം പറഞ്ഞിരിക്കുന്നു ഞാൻ,
പണിയാണു ദൈവത്തിനിഷ്ടമാം നേർച്ചകൾ!
കൂലിപ്പണി ചെയ്തു കിട്ടുന്ന കാശിനെ
നേർച്ചപ്പണമാക്കി മാറ്റാതിരിക്കുവാൻ!

ഒഴുകുന്ന വേപ്പിന്റെ മൂല്യം തിരക്കാത്ത
ദൈവത്തെ പണമിട്ടു പ്രീതിപ്പെടുത്തണോ?
ദൈവത്തെ വില്ക്കുന്ന കശ്മലവീരന്മാർ
തിങ്ങിനിറഞ്ഞൊരു നാടിതെന്നോർക്കുക!\"

* * * * *           

വീണ്ടും നടക്കവേ, ചിന്തിക്കയാണു ഞാൻ
ലോകനന്മയ്ക്കായി നേരുന്ന ഔസേപ്പോ,
സ്വാർഥ ലാഭത്തിനായ് കേഴുന്ന വാസുവോ;
ആരാണു വേണ്ടതീ ഭൂമിക്കു നന്മയായ്!

ഭക്തിയോ, യുക്തിയോ, ന്യായവാദങ്ങളോ
ഏതാണു ജീവിതക്കൂട്ടായി നില്ക്കുക?
ത്രിഗുണങ്ങൾ ചേരുന്ന നമ്മേത്തുണയ്ക്കുവാൻ
ഭക്തിയുക്തിക്കൂട്ടു തന്നയോ നല്ലതും?




 






ഇല്ലിചാരിയിലെ പുലി

ഇല്ലിചാരിയിലെ പുലി

4.5
94

ഉഷ്ണം തിളയ്ക്കുന്നരാത്രിയിലെന്തിനുഇല്ലിചാരിക്കുന്നിലെത്തി?തൊണ്ടയുണങ്ങിയോ,ദേഹം തളർന്നുവോ,കാടങ്ങുണങ്ങിക്കഴിഞ്ഞോ?നിന്റെ തീക്കണ്ണിന്റെരാത്തിളക്കം കണ്ടുനാട്ടുകാരൊന്നു വിറച്ചു!ഏറെ വിശന്നിട്ടോആടതിലൊന്നിനെഭക്ഷിച്ചു നീയങ്ങടങ്ങി?നാടിന്റെ മുക്കിലുംനാട്ടു വഴിയിലുംകൂസാതെ നീവന്നു നിന്നു!കൂടൊന്നു വെച്ചിട്ടുകാത്തിരുന്നെങ്കിലുംകൂട്ടിൽ വിഴാത്തൊരു വീരൻ!രാത്രിയിൽ കൂവുന്നവികൃതിക്കുറുക്കന്റെവംശത്തെയെല്ലാം മുടിച്ചോ?നാടുകാണാനെന്നുംരാത്രിഞ്ചരനായിഓടിക്കളിക്കുന്നു വ്യാഘ്രം!പാവങ്ങൾ നാട്ടുകാർകണ്ടുപേടിക്കുന്നുഎങ്ങുമേ ചൂടുള്ള വിഷയം!ദ്രോഹം വരുത്താ