പഞ്ച പാണ്ഡവരും
മുദ്രമോതിരവും
കാര്യം പറയുന്നതിന് മുൻപ് തന്നെ ഓവർ സ്പീഡിൽ വണ്ടി ഓടിച്ച് ആളെ കൊല്ലാൻ നോക്കുന്നോടാ എന്നു ചോദിച്ചു എൻ്റെ കരണം പുകച്ചു കിട്ടി ഒന്ന്.
അപ്പോ എനിക്ക് ഒരു കാര്യം മനസിൽ തോന്നി.
ഞാൻ മൂ 🫚
.
.
.
.
തുടരുന്നു
.
.
പിന്നെ അവിടെ ഒരു പുകിലായിരുന്നു. എന്നെ തൂക്കി വണ്ടിയുടെ ബാക്കിൽ ഇട്ടു അർജുനെ എടുത്തു വണ്ടിയിൽ കയറ്റി.
ഇപ്പൊ അവരുടെ കണ്ണിൽ ഞാൻ ആണ് അർജുനെ തല്ലിയത്. ഞാൻ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ആദ്യം ഞങളെ രണ്ടു പേരെയും ഹോസ്പിറ്റൽ കൊണ്ടുപോയി.
അർജുനെ അപ്പോൾ തന്നെ causality യിൽ കയറ്റി. ഞാൻ ഈ നേരം മുഴുവൻ അവരോട് പറയാൻ ശ്രമിച്ചെങ്കിലും അവർ ആരും കേൾക്കാൻ തയ്യാറായിരുന്നില്ല .
എനിക്ക് നല്ല മുറിവ് ഉണ്ടായിരുന്നു.
എന്നെയും കൊണ്ട് ഒരു സാർ dressing room ൽ പോയി. കണ്ടപ്പോൾ പുള്ളി പാവം ആണെന്ന് തോന്നി. ഞാൻ പുള്ളിയോട് കാര്യം പറഞ്ഞു.
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ എന്തോ എന്നോട് ഒരു അലിവ് തോന്നിയെന്നു തോന്നുന്നു. പുള്ളിയുടെ പേര് രവി.
പുള്ളി കാര്യമായി എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്. സമയം അപ്പോഴേക്കും ഒരു 5 :30 ആയി. വീട്ടിൽ നിന്ന് വിളിക്കും.ഫോൺ പൊട്ടിയത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റൂല.
ഞാൻ സാറിനോട് കാര്യം പറഞ്ഞു. എനിക്ക് ഫോൺ തന്നു. ഞാൻ വീട്ടിലേക്ക് വിളിച്ചു.
ഡ്രസ്സ് ചെയ്യാൻ സമയത്ത് ഞാൻ അമ്മയെ വിളിച്ചു.
അമ്മ: hello , ആരാ ഇത്?
ഞാൻ: അമ്മ ഇത് ഞാനാ.
അമ്മ: നീ ഇത് എവിടെ ആടാ? നിൻ്റെ ഫോൺ എന്താ വിളിച്ചിട്ട് കിട്ടാതെ?
ഞാൻ: ഞാൻ എല്ലാം പറയാം അമ്മ അച്ഛൻ്റെ കയ്യിൽ ഫോൺ ഒന്ന് കൊടുത്തെ പെട്ടെന്ന് .
അമ്മ ഫോൺ അച്ഛന് കൊടുത്തു.
ഞാൻ അച്ഛനോട് നടന്നതെല്ലാം പറഞ്ഞു.
അച്ഛൻ: നീ പേടിക്കേണ്ട ഞാൻ നോക്കിക്കോളാം.
ഞാൻ: അച്ഛാ, ദേവൂനോട് സിജോയെ ഒന്ന് വിളിക്കാൻ പറ. നമ്പർ എൻ്റെ ടേബിളിൽ ഉള്ള ബുക്കിൽ ഉണ്ട്.എല്ലാം അവനോടു പറഞ്ഞാൽ മതി.
ഞാൻ ഫോൺ തിരിച്ചു സാറിന് കൊടുത്തു.
അപ്പോഴേക്കും അർജുൻ്റെ വീട്ടിൽ നിന്നും ആളുകൾ എത്തി.
അവൻ്റെ അച്ഛൻ എൻ്റെ അടുത്ത് വന്നു കാര്യം ചോദിച്ചു.
ഞാൻ നടന്നതെല്ലാം പറഞ്ഞു.
ഞാൻ: മാമാ, ആ പോലീസുകാരൻ പറയുന്നതല്ല നടന്നത്. ഞങ്ങളെ കുറെ അവന്മാർ തല്ലിയതാണ്. ഇവര് വന്നപ്പോൾ അവന്മാർ പോയി. അയ്യാൾ വെറുതെ എൻ്റെ നേർക്ക് ചാടി കേറി.
മാമൻ: നീ പേടിക്കേണ്ട ഞങ്ങൾക്ക് അറിയാം നിന്നെ .
രവി സാർ: അത് ഇവിടുത്തെ എസ്ഐ ആണ്. അയാൾക്ക് ഈ കോളേജ് പിള്ളാരെ കണ്ടൂടാ.അതാ ഇങ്ങനെ .
കഴിഞ്ഞ മാസം ഇങ്ങനെ ചിറഞ്ഞു കുറെ പിള്ളാര് എടുത്തു ഉടുത്തു അതിൻ്റെ ഒരു കലിപ്പ് തീർക്കുന്നതാ. നിങ്ങള് ഈ ചെക്കനെ പുറത്തിറക്കാൻ ഉള്ള കാര്യം നോക്കൂ.
അപ്പോഴേക്കും എൻ്റെ ഡ്രസിംഗ് കഴിഞ്ഞിരുന്നു. പിന്നെ കുറെ x- ray ഒക്കെ എടുത്തു. പക്ഷേ കുഴപ്പമില്ല. എന്നെ അവിടെ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ട് വന്നു. ഞാൻ അർജുൻ്റെ അച്ഛനോട് അവൻ്റെ കാര്യം പറഞ്ഞ ശേഷം അവിടെനിന്ന് പോയി.
എന്നെ സ്റ്റേഷനിൽ കൊണ്ട് ചെന്നപ്പോൾ അവിടെ അച്ഛനും വിശാൽ ഏട്ടനും ഉണ്ടായിരുന്നു.
.
.
വിശാൽ ഏട്ടൻ എൻ്റെ അമ്മാവൻ്റെ മോൻ ആണ്. പുള്ളി ആർമിയിൽ ആണ്.
ലീവിന് നാട്ടിൽ ഉള്ളത് കൊണ്ട് കൂടെ വന്നതാണ്. പുള്ളിക്ക് എന്നെക്കാൾ ഒരു 3 വയസ്സിൻ്റെ മൂപ്പ് ഉണ്ടാകും. ഞങൾ നല്ല കൂട്ടുകാർ ആണ്.
.
.
ഞാൻ അച്ഛനെ നോക്കി . പേടിക്കേണ്ട എന്ന് പറഞ്ഞു.
എന്നെ ഉള്ളിലേക്ക് കൊണ്ട് പോയി.
ആ എസ്ഐ ഭയങ്കര വിഷയം.
അയ്യാൾ വന്ന പാടെ FIR ഇടാനും എൻ്റെ മേലെ കേസ് എടുക്കാനും പറഞ്ഞു വലിയ ബഹളം.
ഞാൻ പല തരത്തിൽ പറഞ്ഞിട്ടും അയ്യാൾ കേട്ടില്ല. മാത്രമല്ല എൻ്റെ അവസ്ഥ നോക്കാതെ പിന്നെയും അടിച്ച്. അപ്പോഴേക്കും അച്ഛനും ഏട്ടനും ഉള്ളിലേക്ക് വന്നു.
എന്നെ തല്ലുന്നത് കണ്ട് വിശാൽ ഏട്ടൻ അയാളോട് ചൂടായി. അയ്യാൾ വിശാൽ ഏട്ടൻ്റെ കോളറിൽ കുത്തി പിടിച്ചു.
.
(എസ്ഐ യുടെ പേര് രാജീവ്)
.
രാജീവ്: ബഹളം വയ്ക്കാൻ ഇത് നിൻ്റെ തന്തയുടെ അല്ല.
വിശാൽ: കാര്യം ഇല്ലാതെ എൻ്റെ തന്തക്ക് പറഞ്ഞാലുണ്ടല്ലോ?
രാജീവ്: നീ എന്തോ ചെയ്യുമേടാ നായേ?
ഡോ പിസി ഇവന്മാരെ രണ്ടു പേരെയും തൂക്കി ലോക്കപ്പിൽ ഇട്.
വിശാൽ: അതിനുള്ള റൈറ്റ്സ് തനിക്കില്ല.
നിയമം അറിയില്ലേൽ പിന്നെ താനോക്കെ എന്തിനാടോ യൂണിഫോമും ഇട്ടു ഇവിടെ കേറി ഇരിക്കണേ.
ഇത് കേട്ട് അയ്യാൾ വിശാൽ ഏട്ടനെ തല്ലാൻ കയ്യൊങ്ങി. വിശാലേട്ടൻ അത് തടഞ്ഞു.
അപ്പോ പുറത്ത് ഒരു ജീപ്പ് വന്നു നിന്ന ശബ്ദം കേട്ടു. അതിൽ നിന്ന് ഒരു 50 വയസ്സ് തോന്നിക്കുന്ന ഒരാൾ പുറത്തിറങ്ങി. യൂണിഫോമിൽ നിന്ന് അത് സിഐ ആണെന്ന് മനസ്സിലായി.
അയ്യാൾ ഉള്ളിലേക്ക് വന്ന ഉടനെ .
\" വിശാൽ, കയ്യെടുക്ക്.\"
അത് കേട്ട ഉടനെ എല്ലാവരും അങ്ങോട്ട് നോക്കി. ഉടനെ തന്നെ വിശാൽ ഏട്ടൻ അയാളുടെ ഷർട്ടിലെ പിടി വിട്ടു.
അവിടെ ഉള്ള എല്ലാ പോലീസുകാരും അയ്യാൾ സല്യൂട്ട് ചെയ്തു.
അതെ ഇടാണ് സിഐ അജയകുമാർ . എൻ്റെ ഒരേ ഒരു അമ്മാവൻ. വിശാൽ ഏട്ടൻ്റെ അച്ഛൻ.
എസ്ഐ അദ്ദേഹത്തെ കണ്ട ഉടനെ ഭയങ്കര വിനയം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. നടന്നതെല്ലാം പൊടിപ്പും തൊങ്ങലും വച്ചു പറഞ്ഞു കേൾപ്പിക്കാൻ തുടങ്ങി .
\"വേണ്ടാ.\"
പെട്ടെന്ന് അമ്മാവൻ്റെ ശബ്ദം ഉയർന്നപ്പോൾ അയ്യാൾ നിർത്തി.
അജയൻ: താൻ എന്താ ഞാൻ പൊട്ടൻ ആണെന്ന് വിചാരിച്ചോ?
ഞാൻ എല്ലാം അറിഞ്ഞിട്ട ഇങ്ങോട്ട് വന്നത്.
ഇതുകേട്ട് എസ്ഐ തല കുനിച്ചു.
അജയൻ: ഒരു കേസ് കിട്ടിയാൽ തനിക്ക് തോന്നിയ പോലെ അങ്ങ് നിരൂപിച്ചു വച്ചാൽ പോരാ. താൻ ഇത് കുറെ ആയി തുടങ്ങിയിട്ട്. പ്രത്യേകിച്ച് കോളേജ് പിള്ളാരെ കാണുമ്പോ.
താൻ ഈ പയ്യൻ പറഞ്ഞ കാര്യം അന്വേഷിച്ചോ?
എസ്ഐ മിണ്ടാതെ നിലക്കുന്നത് കണ്ട് ദേഷ്യം വന്ന അമ്മാവൻ അലറി.
അജയൻ: say yes or no...
രാജീവ്: no
അജയൻ: അതെന്താ തൻ്റെ പണി അല്ലെ.
ഇത് പറയുമ്പോ അമ്മാവൻ അലറുന്ന പോലെ തോന്നി.
പിന്നെ താൻ എന്തിനാ സ്റ്റേഷനിൽ കൊണ്ട് വന്ന ഉടനെ ആ പയ്യനെ തല്ലിയത്.
എസ്ഐ ഒന്നും മിണ്ടാതെ നിന്നു.
അജയൻ: തനിക്ക് ഞാൻ നാളെ രാവിലെ 10 മണി വരെ സമയം തരും. ഉണ്ടായത് എന്താണെന്ന് കണ്ടെത്തി എനിക്ക് റിപ്പോർട്ട് തരണം. പിന്നീട് ഇത് വരെ കാട്ടി കൂട്ടിയത്തിൻ്റെ ഒരു റിപ്പോർട്ടും. reason correct ആയിട്ട് ഉണ്ടാവണം. ഇല്ലെങ്കിൽ.
രാജീവ്: യെസ് സാർ.
അജയൻ അയാളുടെ അടുത്തേക്ക് ചെന്നു , ശബ്ദം താഴ്ത്തി പറഞ്ഞു.
അജയൻ: പിന്നെ എൻ്റെ പിള്ളാരെ തൊട്ടതിന് തനിക്ക് വേറെ തരാം.
ശേഷം അമ്മാവൻ ഞങളെ എല്ലാവരേയും ഉള്ളിലേക്ക് വിളിച്ചു. ക്യാബിനിലേക്ക്.
ചെന്ന ഉടനെ അമ്മാവൻ വിശാൽ ഏട്ടനെ വഴക്ക് പറഞ്ഞു.
അജയൻ: പട്ടാളക്കാരൻ ആണെന്ന് ഞാൻ നോക്കൂല. സ്റ്റേഷനിൽ കേറി ഒരു പോലീസുകാരൻ്റെ ദേഹത്ത് കൈ വെക്കാൻ നിനക്ക് എവിടുന്നു കിട്ടിയട ധൈര്യം.
ഇപ്പൊ ചെയ്തത് ചെയ്തു മേലാൽ ഇത് ആവർത്തിച്ചാൽ.
വിശാൽ ഏട്ടൻ മിണ്ടാതെ നിന്നു.
അമ്മാവൻ എൻ്റെ അടുത്തേക്ക് വന്നു. എൻ്റെ കവിളിൽ കൈ വച്ച ശേഷം എന്നോട് ചോദിച്ചു.
അജയൻ: വേദന ഉണ്ടോടാ.
ഈ മുഖത്ത് നേരത്തെ കണ്ട ദേഷ്യം ഇല്ല പകരം എന്നോടുള്ള വാത്സല്യം ആയിരുന്നു.
ഞാൻ ഇല്ല എന്ന് പറഞ്ഞു.
അജയൻ: അളിയാ, ഇവനെ നീ വീട്ടിലേക്ക് കൊണ്ട് പൊക്കോ.
ഞാൻ വന്നിട്ട് അങ്ങോട്ട് വരാം.
ഇവിടെ നടന്നതോന്നു ശ്രീയോട്( അമ്മ) പറയണ്ട
വിച്ചു( വിശാൽ, സ്നേഹം വന്നാൽ അമ്മാവൻ വിശാൽ ഏട്ടനെ അങ്ങനെ ആണ് വിളിക്കാറ്) നീ ഇവരെ വീട്ടിലാക്ക്.
വിശാൽ ഏട്ടൻ സമ്മതം മൂളി.
ഞങൾ ക്യാബിന് പുറത്ത് വരുമ്പോൾ എസ്ഐ രാജീവ് അവിടെ ആകെ വിളറി വെളുത്തു നിൽപ്പുണ്ട്. അപ്പോഴേക്കും ടേബിളിന് പുറത്തിരുന്ന ഫോൺ ശബ്ദിച്ചു.
അമ്മാവൻ അത് എടുത്തു.
അജയൻ: hello, സിഐ അജയകുമാർ സ്പീക്കിംഗ്
മറുതലക്കൽ നിന്ന് എന്തോ പറഞ്ഞെന്ന് തോന്നുന്നു. അമ്മാവൻ ഒന്ന് ചിരിച്ചു. ഫോൺ സ്പീക്കറിൽ ഇട്ടു.
മറുവശത്ത് നിന്ന് പരിചയമുള്ള ശബ്ദം.
എംഎൽഎ കുഞ്ഞവറാൻ അങ്കിൾ
കുഞ്ഞവറാൻ: എന്താടോ രാജീവേ, താൻ പാവം പിടിച്ച കോളേജ് പിള്ളാരുടെ നെഞ്ചത്ത് കേറുന്നെന്നു ഞാൻ അറിഞ്ഞല്ലോ? എന്താടോ ഇത്.
അങ്കിൾ സമാധാനത്തിൽ ആണ് പറഞ്ഞത്. പക്ഷേ അതിൽ ഒരു ആജ്ഞാ ഭാവം ഇല്ലെ എന്നൊരു സംശയം.
രാജീവ്: അങ്ങനെ ഒന്നും ഇല്ല സാർ.
കുഞ്ഞവറാൻ: തന്നെ പറ്റി കുറെ കംപ്ലൈൻ്റ് ആയി. ഇനി ഒന്ന് കൂടെ ആയാൽ ..
അങ്കിൾ ഒന്ന് നിർത്തി. അത് മനസ്സിലായിട്ടെന്നോണം എസ്ഐ മിണ്ടാതെ നിന്നു.
അങ്കിൾ തുടർന്ന്.
അവൻ , ദേവൻ എനിക്ക് എൻ്റെ മോനെ പോലെയാ കേട്ടോ. മേലാൽ കാര്യം ഇല്ലാതെ അവൻ്റെയോ വേറെ ഏതെങ്കിലും പിള്ളാരുടെയോ പിറകെ പോയി ശല്യം ചെയ്താൽ തന്നെ ഈ നാട്ടിൽ നിന്ന് തന്നെ പറപ്പിക്കും.
ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ അല്ലെ .അത് അങ്ങ് മറക്കേണ്ടി വരും.
വേണോ
രാജീവ്: വേണ്ട സാർ ഞാൻ ശ്രദിച്ചോളാം.
അങ്കിൾ ഫോൺ വച്ചു. അച്ഛനും ഏട്ടനും എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു.
ഇപ്പൊ ആ എസ്ഐ മനസ്സിൽ വിചാരിക്കുന്നത് ഇതാകും
ഏത് ഗുളികൾ കേറിയ സമയത്ത് ആണോ എന്തോ എനിക്ക് ഈ ചെക്കനെ പിടിക്കാൻ തോന്നിയത്.
ഓർത്തപ്പോൾ ആയി വേദനയിലും എനിക്ക് ചിരി വന്നു.
.
.
.
തുടരും...
പഞ്ച പാണ്ഡവരും മുദ്രമോതിരവും
ഓർത്തപ്പോൾ ആയി വേദനയിലും എനിക്ക് ചിരി വന്നു...തുടരുന്നു...വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ അമ്മ ഭയങ്കര കരച്ചിലും മറ്റുമായി ആകെ വിഷയം. അമ്മായി വീട്ടിൽ ഉണ്ടായിരുന്നു. ( അമ്മായി എന്ന് പറഞ്ഞത് വിശാൽ ഏട്ടൻ്റെ അമ്മയെ ആണ്. പേര് സുഭദ്ര. വീട്ടമ്മയാണ്.)അമ്മായിയും ദേവുവും പലതും പറഞ്ഞു അമ്മയെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും നോ രക്ഷാ.എന്നെ കണ്ട ഉടനെ അമ്മ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ദേഹത്തെ മുറിവുകളും അടികിട്ടിയ പാടും എല്ലാം കണ്ട് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. കൂടെ കരയുന്നുമുണ്ട്.നീ എന്തിനാ വണ്ടി ഓടിച്ച് എന്നെല്ലാം ചോദിച്ചു എന്നെ കുറെ വഴക്ക് പറഞ്ഞു.പാവം , സ്നേഹ