പഞ്ച പാണ്ഡവരും മുദ്രമോതിരവും
ഓർത്തപ്പോൾ ആയി വേദനയിലും എനിക്ക് ചിരി വന്നു.
.
.
തുടരുന്നു.
.
.
വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ അമ്മ ഭയങ്കര കരച്ചിലും മറ്റുമായി ആകെ വിഷയം. അമ്മായി വീട്ടിൽ ഉണ്ടായിരുന്നു.
( അമ്മായി എന്ന് പറഞ്ഞത് വിശാൽ ഏട്ടൻ്റെ അമ്മയെ ആണ്. പേര് സുഭദ്ര. വീട്ടമ്മയാണ്.)
അമ്മായിയും ദേവുവും പലതും പറഞ്ഞു അമ്മയെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും നോ രക്ഷാ.
എന്നെ കണ്ട ഉടനെ അമ്മ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു. ദേഹത്തെ മുറിവുകളും അടികിട്ടിയ പാടും എല്ലാം കണ്ട് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. കൂടെ കരയുന്നുമുണ്ട്.
നീ എന്തിനാ വണ്ടി ഓടിച്ച് എന്നെല്ലാം ചോദിച്ചു എന്നെ കുറെ വഴക്ക് പറഞ്ഞു.
പാവം , സ്നേഹം കൊണ്ടാ.
എനിക്കൊരു ചെറിയ പനി വന്നാൽ പോലും സഹിക്കില്ല , അപ്പോഴാ ദേഹം മുഴുവൻ മുറിവും വെച്ച് കെട്ടുമായി നടക്കാൻ വയ്യാതെ കേറി വന്ന എന്നെ കണ്ടാൽ.
എന്നെ കണ്ട് ദേവുവും കരഞ്ഞു. പിന്നെ അച്ഛൻ രണ്ടു പേരേയും ഓരോന്നു പറഞ്ഞു സമാധാനിപ്പിച്ചു.
അപ്പോഴേക്കും സമയം 7:30 ആയിരുന്നു.
ഞാൻ നേരെ റൂമിലേക്ക് പോയി. കട്ടിലിൽ കിടന്നു. ദേഹം വേദന കാരണം എനിക്ക് നേരെ കിടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അത്രക്ക് വേദനയുണ്ട്.
അമ്മയാണേൽ എൻ്റെ അടുത്ത് നിന്ന് മാറുന്നില്ല.
പിന്നെ അച്ഛൻ വിളിച്ചു കൊണ്ടു പോയി.
അവനു ക്ഷീണം കാണും അവൻ കിടന്നോട്ടെ എന്നോക്കെ എന്തൊക്കെയോ പറഞ്ഞു.
താഴേക്ക് പോകുമ്പോൾ എന്നോട് ഫ്രഷ് ആകാൻ അച്ഛൻ പറഞ്ഞു.
ഞാൻ കുറച്ചു നേരം കട്ടിലിൽ കിടന്ന ശേഷം പതിയെ പാടുപെട്ട് എഴുന്നേറ്റു.
പതിയെ ബാത്റൂമിലെ നടന്നു.
വിശാൽ ഏട്ടൻ അപ്പോഴേക്കും അമ്മായിയെയും കൊണ്ട് പോയിരുന്നു. രാവിലെ വരാം എന്ന് പറഞ്ഞു.
ബാത്ത്റൂമിൽ ചെന്നു ഷർട്ടും പാൻ്റും പണിപ്പെട്ട് ഊരി മാറ്റി. അപ്പോഴാണ് എൻ്റെ കൈ പാൻ്റിൻ്റെ പോക്കറ്റിൽ എന്തിലൊ തടഞ്ഞത് .
അപ്പോഴാണ് എനിക്ക് ഈ മോതിരം ഓർമ്മ വന്നത്.
ഞാൻ അത് എടുത്തു നോക്കി.
അത് ഒരു സ്വർണ മോതിരം ആയിരുന്നു. അതിൽ പ്ലാറ്റിനം ആണോ അതോ വെള്ളിയോ അറിയില്ല അങ്ങനെ എന്തോ ഉപയോഗിച്ച് ഒരു വളയം ഉണ്ടായിരുന്നു.
അതിലെ പ്രധാന ചിഹ്നം ഒരു സിംഹം ആയിരുന്നു. അതും പുറത്തേക്ക് നിൽക്കുന്ന പോലെ ഉള്ള ഒരു സിംഹത്തിൻ്റെ തല. ഈ വളയം അത് കടിച്ചു പിടിക്കുകയായിരുന്നു. ആ വളയം അതിൻ്റെ വായിലൂടെ ചുറ്റി മോതിരത്തിന് ഒരു വട്ടം വച്ച് തിരികെ അതിൻ്റെ വായിലേക്ക് തന്നെ എത്തുന്നു. ആ വളയം ആ മോതിരത്തിൻ്റെ ചുറ്റും കറങ്ങാൻ കഴിയുന്ന ഒന്നായിരുന്നു.
കാണാൻ ഒരു രസമൊക്കെ ഉണ്ട്. അധികം നോക്കി നിന്നില്ല. ഒന്നേ ഉള്ളൂ കാരണം . എനിക്ക് വയ്യ. പിന്നെ ദേഹം മുഴുവൻ ഒന്ന് നനച്ച് തുടച്ചു. വീണു ചതഞ്ഞ പാട് എല്ലായിടത്തും ഉണ്ട്.
പിന്നെ മുറിവ് പറയണ്ടല്ലോ.
റൂമിലേക്ക് ചെന്ന്. ഒരു ഷർട്ടും ലുങ്കിയും എടുത്തു ഉടുത്തു. തിരികെ കട്ടിലിൽ കയറി കിടന്നു. ഫോൺ പൊട്ടിയിരുന്നു അതുകൊണ്ട് തന്നെ ആരെയും ഒന്ന് വിളിക്കാനോ ആശുപത്രിയിലെ കാര്യം അറിയാനോ സാധിച്ചില്ല.
അപ്പോഴേക്കും ദേവു അങ്ങോട്ട് വന്നു. അവളുടെ ഫോൺ എൻ്റെ കയ്യിൽ തന്നിട്ട് പറഞ്ഞു .
ദേവു: ഏട്ടന് വേണമെങ്കിൽ ആശുപത്രിയിലെ കാര്യം വിളിച്ചു ചോദിച്ചോ?
ഞാൻ: വേണ്ട , ഇനി നാളെ വിളിക്കാം. എനിക്ക് നല്ല ക്ഷീണം.
ദേവു: നല്ല വേദന ഉണ്ടോ?
അത് ചോദിക്കുമ്പോ അവളുടെ ശബ്ദം ഇടറിയോ ? എനിക്ക് തോന്നിയത് ആകണം.
ദേവു: ഏട്ടൻ കിടന്നോ അത്താഴം ആകുമ്പോ വിളിക്കാം.
അവൾ പോയി കഴിഞ്ഞു ഞാൻ വീണ്ടും കണ്ണടച്ച് കിടന്നു.
കിടന്നു കിടന്നു എപ്പോഴോ ഒന്ന് മയങ്ങി.
എന്തോ ഒരു സ്വപ്നം എനിക്ക് അസ്വസ്ഥത നൽക്കാൻ തുടങ്ങി.
സ്വപ്നത്തിൻ ഞാൻ കാണുന്നത് നേരത്തെ എൻ്റെ കയ്യിൽ ഉണ്ടായിരുന്ന അതെ മോതിരം ആയിരുന്നു.
അതിലെ ആ വളയം തനിയെ കറങ്ങുന്നു.
അതെൻ്റെ കൈവെള്ളയിൽ ആയിരുന്നു ഉണ്ടായിരുന്നത് .
പെട്ടെന്ന് അത് അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങി. ശേഷം അത് എൻ്റെ മുന്നിൽ നിന്ന് അകന്നു പോകാൻ തുടങ്ങി വളരെ വേഗത്തിൽ അത് മാഞ്ഞു പോയി.
എൻ്റെ ചുറ്റിലും മർദ്ദം ഉയരുന്നത് പോലെ.
ആരൊക്കെയോ ഉള്ളത് പോലെ.
പെട്ടെന്ന് എൻ്റെ കഴുത്തിൽ ആരെയോ പിടി മുറുകി.
എൻ്റെ കണ്ണുകൾ അടയുന്നത് പോലെ ചുറ്റും ഇരുട്ട് നിറയുന്നു. പക്ഷേ എൻ്റെ കഴുത്തിലെ പിടുത്തം പിന്നെയും മുറുകി. എനിക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നു.
ഞാൻ കണ്ണുതുറക്കുമ്പോൾ ചുറ്റും ഇരുട്ട്. മുന്നിൽ മൂന്നുപേർ നിൽക്കുന്നുണ്ട്.
അവർ തിരിഞ്ഞു. അമ്മ , അച്ഛൻ, ദേവു
എൻ്റെ ഉള്ളിൽ ഒരു ആശ്വാസം . ഞാൻ അവരുടെ അടുത്തേക്ക് നീങ്ങി.
എന്നെ ആരോ പെട്ടെന്നു പിന്നിലേക്ക് വലിച്ചു.
കൂടെ അവരുടെ നിലവിളി മുഴങ്ങി കേട്ടു.
\" ദേവാ.....\"
അതെൻ്റെ കാതുകളിൽ മുഴങ്ങി.
ഞാൻ പെട്ടെന്ന് അമ്മേ എന്ന് വിളിച്ച് കൊണ്ട് ഞെട്ടി എഴുന്നേറ്റു. ഞാൻ എഴുന്നേൽക്കുമ്പോൾ അമ്മ അടുത്ത് തന്നെ ഉണ്ടായിരുന്നു.
അമ്മ എന്നെ ചേർത്ത് പിടിച്ചു.
അമ്മ: മോനെ പേടിക്കണ്ട, അമ്മ ഇവിടെ ഉണ്ട്.
ഞാൻ വല്ലാതെ ഭയന്നിരുന്നു. കൂടെ വിയർത്തു ഒരു പരുവം ആയിരുന്നു.ഞാൻ അമ്മയിലേക്ക് മുഖം പൂഴ്ത്തി.
അമ്മ: എന്താടാ വല്ല ദുസ്വപ്നവും കണ്ടോ?
ഞാൻ അതെ എന്ന് തലയാട്ടി.
അമ്മ എന്നെ ഒന്ന് കൂടെ ചേർത്ത് പിടിച്ചു. അമ്മയുടെ ആയ സാമിപ്യം എനിക്ക് ചെറുതല്ലാത്ത ഒരു ആശ്വാസം നൽകി
കണ്ട സ്വപ്നത്തിൻ്റെ അർത്ഥം മനസ്സിലായില്ലെങ്കിലും അതെന്നെ വല്ലാതെ ഭയപ്പെടുത്തി. എന്തോ ഒരു ദുസ്സൂചന പോലെ എനിക്കത് തോന്നി.
.
.
.
രാവിലെ എഴുനേൽക്കാൻ വളരെ വൈകി. എഴുന്നേറ്റപ്പോൾ സമയം ഏകദേശം ഒരു 9:30 ആയിരുന്നു.
രാത്രി എപ്പോഴോ ആണ് ഒന്ന് ഉറങ്ങിയത്. രാവിലെ എഴുന്നേറ്റപ്പോൾ മുതൽ നല്ല ശരീരം വേദന. കാരണം മുറിവോ ചതവോ ഉണ്ടായാൽ പിറ്റേന്ന് അല്ലെ അതിൻ്റെ വേദന അറിയുള്ളൂ.
എനിക്കിത് രണ്ടും ഉള്ളത് കൊണ്ട് നേരം വണ്ണം ഒന്ന് നടക്കാൻ കൂടെ പറ്റുന്നില്ല.
എങ്ങനെയോ ബാത്ത്റൂമിൽ പോയി. മുഖമൊക്കെ ഒന്ന് കഴുകി. പിന്നെയും കട്ടിലിൽ വന്നു കിടന്നു. പടിയിറങ്ങാൻ ഉള്ള ബുദ്ധിമുട്ട് തന്നെ കാരണം.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അങ്ങോട്ട് വന്നു. ഞാൻ എഴുന്നേറ്റിട്ടില്ല എന്ന് കരുതി എന്നെ വിളിച്ച് എഴുനേൽക്കാൻ വന്നതാകണം.
ഞാൻ ഉണർന്നു കിടക്കുന്നത് കണ്ട് അമ്മ എന്നോട് ചോദിച്ചു.
അമ്മ: നീ എഴുന്നേറ്റോ? എങ്കിൽ പിന്നെ താഴേക്ക് വരാത്തതെന്താ?
ഞാൻ: ശരീരം നല്ല വേദന, പടി ഇറങ്ങാൻ വയ്യ അതാ ഇവിടെ തന്നെ അങ്ങ് കിടന്നെ.
അമ്മ: എങ്ങനെ വേദനിക്കാതെ ഇരിക്കും ദേഹം മുഴുവൻ മുറിവല്ലേ. പറഞ്ഞാൽ കേൾക്കില്ലല്ലോ നീ.
അമ്മ പരിഭവത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു.
അത് പറയുമ്പോഴും എന്നെ കുറിച്ചുള്ള ആവലാതി ആ കണ്ണുകളിൽ നിറഞ്ഞു നിന്നു.
അല്ലെങ്കിലും ഈ അമ്മമാർ ഇങ്ങനെ ആണ്. നമ്മളെ വഴക്ക് പറയും എന്നിട്ട് നമ്മൾക്ക് വയ്യാതെ ആയാൽ എല്ലാം കളഞ്ഞ് കൂടെ ഇരിക്കും അതിനു നമ്മൾക്ക് എത്ര വയസ്സ് ആയാലും.
അമ്മയ്ക്ക് നമ്മൾ എപ്പോഴും കുഞ്ഞാണ്.
അച്ഛനും ദേവുവും പോയിരുന്നു. അച്ഛൻ ഇന്ന് കുറച്ചു നേരം വയലിൽ നിന്നിട്ട് തിരിച്ചു വരും. ഇവിടെ അമ്മക്ക് ഒറ്റക്ക് ചിലപ്പോൾ എന്നെ നോക്കാൻ പറ്റില്ലെങ്കിലോ? അതാണ് കാരണം. എനിക്ക് നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അച്ഛൻ കണ്ടതാണല്ലോ.
അപ്പോഴാണ് താഴെ ഒരു സംസാരം കേട്ടത്.
അമ്മാവനാണ്.
അമ്മാവന് ഒന്ന് ഓഫീസിൽ പോകണ്ടേ. ഞാൻ ഓർത്തു.
അപ്പോഴേക്കും അമ്മാവൻ മുകളിലേക്ക് കയറി വന്നു .
അജയൻ: എങ്ങനെ ഉണ്ടടാ.
ഞാൻ കാര്യം പറഞ്ഞു.
അജയൻ: വേദന രണ്ടൂസം കാണും. അത് കഴിയുമ്പോ മാറും.
ശ്രീ നീ ഇവന് ആ കഷായം ഉണ്ടാക്കി കൊടുക്ക്. ഉള്ളിലെ വേദനയും ചതവും മാറും.
അമ്മ സമ്മതം മൂളി.
അമ്മ: ഏട്ടന് ഇന്ന് ഓഫീസിൽ പോകണ്ടേ.
അജയൻ: ഉച്ചക്ക് ശേഷം പോയാൽ മതി.
അമ്മ അമ്മാവന് ചായ എടുക്കാൻ താഴേക്ക് പോയി.
അമ്മാവൻ ഇപ്പൊ പറഞ്ഞ ഈ ഒരു സാധനം ഉണ്ടല്ലോ എൻ്റെ പൊന്നോ ഒരു വട്ടം കുടിച്ച അതിൻ്റെ ചവർപ്പ് നാക്കിൽ നിന്ന് പോകില്ല.
അതുകൊണ്ട് എനിക്ക് അത് ഇഷ്ടമല്ല.
അജയൻ: നീ അറിഞ്ഞോ അവന്മാരെ പൊക്കി.
ഞാൻ മനസ്സിലാകാത്തത് പോലെ അമ്മാവനെ നോക്കി.
അജയൻ: ഡാ, ഇന്നലെ നിങ്ങളെ വണ്ടി ഇടിച്ചില്ലേ അവരെ. ഇന്നലെ രാത്രി ഹോസ്പിറ്റലിൽ നിന്ന്.
നീ അവന്മാരെ നല്ല തല്ല് തല്ലി അല്ലെ?
ഞാൻ ഒന്നും മിണ്ടിയില്ല.
അജയൻ: നിന്നെപ്പോലെ തന്നേ അവന്മാർക്കും നല്ല പണി കിട്ടിയിട്ടുണ്ട്.
ഞാൻ: അല്ല അവർ എന്തിനാ ഞങളെ തല്ലിയെ . അത് വല്ലോം അറിഞ്ഞോ?
അജയൻ: എടാ, അവർ അത്യാവശ്യം ക്രിമിനൽപശ്ചാത്തലമുള്ളവരാണ്.
അന്ന് ആ തീയേറ്ററിൽ അതിൽ ഒരുത്തൻ നോക്കുന്ന പെൺകുട്ടി ഉണ്ടായിരുന്നു. അർജുൻ അവിടെ കിടന്നു എന്തോ ഷോ കാണിച്ചെന്ന് പറഞ്ഞാണ് അവന്മാർക്ക് അവനോടു ദേഷ്യം ആയത് .ഇതൊക്കെ ഒരു reason ആണോ?
ഞാൻ കാര്യം മനസ്സിലായപ്പോൾ നിശബ്ദമായി.
അമ്മാവൻ പിന്നെയും കുറെ പറഞ്ഞുകൊണ്ടിരുന്നു.
അപ്പോഴേക്കും അച്ഛൻ വന്നു. പിന്നെ അമ്മാവൻ താഴേക്ക് പോയി. അവർ തമ്മിലായി പിന്നെ സംസാരം.
അളിയനും അളിയനും നല്ല കൂട്ടാണ്.
സമയം കടന്നു പൊയ്ക്കൊണ്ടിരുന്നു.
അന്ന് അർജുനെ വിളിച്ചു ആൾക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല. അവൻ്റെ അച്ഛനാണ് ഫോൺ എടുത്തത്. കുറെ നേരം സംസാരിച്ചു. രാവിലെ അവന്മാരെല്ലാം കാണാൻ വന്നെന്നു പറഞ്ഞു.
അന്ന് വൈകുന്നേരം എന്നെയും കാണാൻ വന്നു.
കുറെ നേരം സംസാരിച്ച ശേഷം അവിടെ നിന്നും ഇറങ്ങി.
.
.
ദിവസങ്ങൾ കടന്നുപോയി .
രണ്ടാഴ്ചകൾക്ക് ശേഷം.
.
.
ഞാൻ ഒരു മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോൾ തൊട്ടു കോളേജിൽ പോയി തുടങ്ങി. അർജുൻ ഒരു ഒന്നര ആഴ്ച കഴിഞ്ഞപ്പോൾ തൊട്ടു വന്നു തുടങ്ങി.
ഇപ്പൊ എല്ലാം സമാധാനപരമായി പോകുന്നുണ്ട്.
അർജുൻ കോഴി സ്വഭാവം താത്കാലികമായി ഉപേക്ഷിച്ചു.
എനിക്ക് പുതിയ ഫോൺ വാങ്ങി.
ഞങ്ങളെ തല്ലിയവർക്ക് അത്യാവശ്യം നല്ല പണി കിട്ടി.
ജിഷ്ണു ചേട്ടൻ ലീവിന് വന്നു. കല്യാണം ആകാറായി. അത് പ്രമാണിച്ച് വന്നതാണ്.
അപ്പോ ഞങ്ങൾക്ക് happy ആവാനുള്ളത് ആയി.
ദിവസങ്ങൾ പിന്നെയും കടന്നുപോയി.
ജീവിതം വളരെ ശാന്തമായി ഒഴുകി.
പക്ഷേ ഞങൾ അറിഞ്ഞില്ല അത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ആണെന്ന്.
.
.
.
തുടരും.
ഇനി കഥ കുറച്ചു വേഗത്തിൽ പോകും കാരണം ഇത് ഒരു തുടക്കം ആയതുകൊണ്ടും കൂടുതൽ കഥാപാത്രങ്ങളെ പരിചയപ്പെടുത്താൻ ഉള്ളതുകൊണ്ടുമാണ് ഇത് ഇത്രയും നീട്ടിയത്.
ഇനിയാണ് കഥ ആരംഭിക്കുന്നത്.
വായനക്കാരുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു .
ഇതിൽ എന്തെങ്കിലും മാറ്റം വെരുത്തണമെങ്കിൽ കമൻ്റിലൂടെ അറിയിക്കുക.
എന്ന് നിങ്ങളുടെ \' Ananthu \'
പഞ്ച പാണ്ഡവരും മുദ്രമോതിരവും
കണ്ട സ്വപ്നത്തിൻ്റെ അർത്ഥം മനസ്സിലായില്ലെങ്കിലും അതെന്നെ വല്ലാതെ ഭയപ്പെടുത്തി. എന്തോ ഒരു ദുസ്സൂചന പോലെ എനിക്കത് തോന്നി....തുടരുന്നു...രാവിലെ എഴുനേൽക്കാൻ വളരെ വൈകി. എഴുന്നേറ്റപ്പോൾ സമയം ഏകദേശം ഒരു 9:30 ആയിരുന്നു.രാത്രി എപ്പോഴോ ആണ് ഒന്ന് ഉറങ്ങിയത്. രാവിലെ എഴുന്നേറ്റപ്പോൾ മുതൽ നല്ല ശരീരം വേദന. കാരണം മുറിവോ ചതവോ ഉണ്ടായാൽ പിറ്റേന്ന് അല്ലെ അതിൻ്റെ വേദന അറിയുള്ളൂ.എനിക്കിത് രണ്ടും ഉള്ളത് കൊണ്ട് നേരം വണ്ണം ഒന്ന് നടക്കാൻ കൂടെ പറ്റുന്നില്ല.എങ്ങനെയോ ബാത്ത്റൂമിൽ പോയി. മുഖമൊക്കെ ഒന്ന് കഴുകി. പിന്നെയും കട്ടിലിൽ വന്നു കിടന്നു. പടിയിറങ്ങാൻ ഉള്ള ബുദ്ധിമുട്ട് തന്നെ കാര