Aksharathalukal

കൂട്ട് 8

അവൾ അവരോടു ഒന്ന് ചിരിച്ചെന്നു വരുത്തി നേരെ മുകളിലെ തന്റെ റൂമിലേക്ക്  പോയി. കട്ടിലിൽ കിടന്ന് അവൾ തന്റെ സങ്കടങ്ങൾ എല്ലാം തലയിണയിൽ ഒഴുക്കി തീർത്തു.  കുറച്ച് കഴിഞ്ഞപ്പോൾ വാഷ് റൂമിൽ കയറി തണുത്ത വെള്ളത്തിൽ കുറേ തവണ മുഖം കഴുകി. ബാല്കണിയിൽ പോയി അവൾ വിദൂരതയിലേക്ക് നോക്കി ദേവൻ സാറിന്റെ ഓർമകളിൽ മുഴുകി  ഇരുന്നു.

പെട്ടെന്നൊരാൾ സച്ചുവിന്റെ പുറകിൽ വന്നു നിന്ന് മുരടനക്കി.  പക്ഷെ ദേവൻ സാറിന്റെ ഓർമകളിൽ മുഴുകി ഇരുന്ന അവൾ ഒന്നും തന്നെ അറിഞ്ഞില്ല. അയാൾ  അവളുടെ തോളിൽ കൈ വെച്ചു. ഞെട്ടി തിരിഞ്ഞ അവൾ അയാളെ നോക്കി.

\'ദേവൻ സാർ🤯🤯🤯. \'പകച്ചു പോയ അവൾ സ്വയം പറഞ്ഞു പോയി.

\'സാറെന്താ ഇവിടെ? \'

\'ഇത് തന്റെ വീടാണല്ലേ .. I \'m surprised.  ഞാൻ അച്ഛന്റെയും അമ്മയുടെയും കൂടെ വന്നതാണ്. \'അവൻ പുഞ്ചിരിയോടെ പറഞ്ഞു. 

\'അച്ഛനും... അമ്മയും 🤔🤔🤔🤔..?? \'അവൾ സംശയത്തോടെ ചോദിച്ചു.

\'താഴെ.. വന്നിട്ടില്ലേ.. വിജയകുമാറും സുപ്രിയയും... അവർ... പിന്നെ ഇത് ഒരു ഒഫീഷ്യൽ പെണ്ണുകാണൽ ആയിട്ട് അവർ പ്രഖ്യാപിച്ചത് കൊണ്ട്  ശ്രേയയെ പരിചയപ്പെടാൻ പറഞ്ഞു.  വൈകുന്നേരം വരെ അതിനു സമയവും തന്നു.  ഞാൻ ആക്ച്വലി അച്ഛന്റെയും അമ്മയുടെയും ഒപ്പം ഇറങ്ങാൻ നിന്നതായിരുന്നു.  പക്ഷെ ഒരു ഫ്രണ്ടിന്റെ ബൈക്ക് പഞ്ചറായി പെരുവഴിയിൽ ആയിപ്പോയി. അവനെ ഒന്ന് അവന്റെ വീട്ടിലെത്തിച്ചു വന്നപ്പോളേക്കും വൈകി.  \'

സച്ചു ആകെ അന്തം വിട്ട് നിൽപ്പാണ്.  ആദ്യമായിട്ടാണ് സാർ അവളോട്‌ ഇത്രയൊക്കെ മിണ്ടുന്നത്.

\'അല്ല... പക്ഷെ അച്ഛൻ പറഞ്ഞു... UK ഇൽ പഠിക്കുവാണെന്ന്🤔🤔🤔... \'

\'പഠിത്തമൊക്കെ കഴിഞ്ഞടോ.. അവിടെ ആറു വർഷം ജീവിച്ചപ്പോഴാ നാടിന്റെ വില മനസ്സിലായത്.  അത് കൊണ്ട് നാട്ടിൽ ടീച്ചിങ് നോക്കാമെന്നു കരുതി.  കുറേ കോളേജിൽ അപ്ലൈ ചെയ്തു.  കിട്ടിയത് ഇവിടുത്തെ കോളേജിലും . \'

അതിനു മറുപടിയായി അവൾ 32പല്ലും കാണിച്ച് ചിരിച്ചു . 😁😁😁അത്രക്ക് ഹാപ്പി ആയിരുന്നു കക്ഷി.

\'താൻ എന്താടോ ഇങ്ങനെ ചിരിക്കുന്നെ? \'ദേവൻ ചോദിച്ചു.

\'ഞാൻ കരുതിയത് ഈ UK കാരൻ പണ്ടേക്ക് പണ്ടേ വല്ല മാതാമ്മയുമായിട്ട് ലിവിങ് ടുഗെതർ തുടങ്ങിക്കാണുമെന്നാണ്.😝😝😝  സാർ ആയിരിക്കും അയാൾ എന്ന് വിചാരിച്ചതേ ഇല്ല . \'

അതിനു മറുപടി ആയി ദേവൻ കുറേ ചിരിച്ചു .

\'ചെറുപ്പം മുതൽ അച്ഛൻ  പറയുന്നത്  കേൾക്കുന്നതാണ്... നിനക്ക് വേണ്ടി ശ്രീ അങ്കിളിന്റെ മകൾ വെയ്റ്റിംഗ്  ആണ്.  അതുകൊണ്ട് വല്ല പ്രണയത്തിലും ചെന്നു ചാടാൻ ഉദ്ദേശമുണ്ടെങ്കിൽ അത് വേണ്ടാ എന്ന്.  UK ഇൽ പോയപ്പോഴും ഇടക്ക് ഇടക്ക് വിളിച്ചു ഓർമിപ്പിക്കും. നിന്റെ പെണ്ണ് നാട്ടിലുള്ളത് മറക്കരുതെന്ന്. എപ്പോഴോ എന്റെ ഉള്ളിലും ആ ഒരു ചിന്ത പതിഞ്ഞു. പിന്നെ ആ ചിന്തയെ ഇടിച്ചു തകർത്ത് കടന്നു വരാൻ മാത്രം ശക്തിയുള്ള ഒരു പ്രണയവും ഇതുവരെ ഉണ്ടായിട്ടില്ല. \'ദേവൻ പറഞ്ഞു നിർത്തി.

\'എനിക്കും കുറച്ചു കാലം വരെ അങ്ങനെ തന്നെ ആയിരുന്നു. വിജയ് അങ്കിൾ സാറിനോട് പറഞ്ഞത് പോലെ തന്നെ ഇവിടുന്നും ഉണ്ടായിരുന്നു  .  അതുകൊണ്ട് എന്റെ കല്യാണം ഉറപ്പിച്ചു എന്നൊരു ചിന്ത എന്റെ ഉള്ളിലും ഉണ്ടായിരുന്നു.  പക്ഷെ ആ ചിന്ത ഇടിച്ചു തകർത്ത് കൊണ്ട് ഒരാൾ ലൈഫിലേക്ക് കടന്നു വന്നു🥰🥰. \'സച്ചു ദേവൻ സാറിനെ നോക്കി പറഞ്ഞു.

പുള്ളിയുടെ മുഖത്തു പതർച്ചയോ സങ്കടമോ ഒന്നും ഇല്ലായിരുന്നു.  പകരം ഒരു പുഞ്ചിരി ആയിരുന്നു.

\'അപ്പോൾ ഞാൻ ഇത്രയും കാലം കാത്തിരുന്നത് വെറുതേ ആയല്ലേ.. 😂😂.ഏതായാലും വന്നതല്ലേ. തന്നെ പരിചയപ്പെടാൻ കുറേ സമയവും തന്നു.  എന്നാൽ പിന്നെ സ്റ്റുഡന്റിന്റെ ലവ് സ്റ്റോറി അങ്ങ് കേട്ടു കളയാം... താൻ പറയടോ . \'ദേവൻ പുഞ്ചിരിയോടെ തന്നെ പറഞ്ഞു.

\'കോളേജിൽ സാധരണ ഞാനും എന്റെ കൂടെ ഉണ്ടാകുന്ന മൂന്ന് പേരുമില്ലേ... നമ്മൾ ഒരുമിച്ചാണ് പോക്ക്  . പക്ഷെ ഒരു ദിവസം  ഞാൻ അമ്മയുടെ വീട്ടിൽ നിന്നുമായിരുന്നു. അമ്മാവൻ ഓഫീസിൽ പോകുംവഴി ഡ്രോപ്പ് ചെയ്തു  .  അന്ന് ഞാൻ നേരത്തെ ആയിരുന്നു.  വേറെ ഒരു പണിയും ഇല്ലാത്തോണ്ട് വായിനോക്കി കോളേജിന്റെ ഫ്രണ്ടിൽ തന്നെ  ഇരിക്കുകയായിരുന്നു ഞാൻ. 

അപ്പോഴായിരുന്നു കോളേജിലേക്ക് ഒരു ബുള്ളെറ്റ് കടന്നു വന്നത്. അതിന്റെ കടകട ശബദം കൊണ്ട് ഞാൻ നോക്കി.  പാർക്കിങ്ങിൽ നിർത്തിയ ആ ബുള്ളറ്റിൽ നിന്നും ഒരാൾ  സ്റ്റൈലിൽ ഇറങ്ങി ഹെൽമെറ്റ്‌ അഴിച്ചു.  അയാളുടെ മുഖം കണ്ടപ്പോൾ ഞാൻ എന്റെ ലൈഫിൽ മുഴുവൻ കാണാൻ ആഗ്രഹിച്ച ഒരു മുഖം കണ്ടപോലെ തോന്നി. പിന്നെ ഞാൻ ഒരു മായിക ലോകത്തായിരുന്നു.  അയാളെ തന്നെ നോക്കി ഞാൻ അങ്ങനെ അങ്ങ് നിന്നു പോയി.



അയാൾ നടന്നു നടന്നു എന്റെ അടുത്തേക്ക് വന്നു  പ്രിൻസിപ്പാളിന്റെ റൂം എവിടെ ആണെന്ന് ചോദിച്ചു. ഞാൻ വഴിയും പറഞ്ഞു കൊടുത്തു. അപ്പോൾ അയാൾ എന്നെ നോക്കി താങ്ക്സ് പറഞ്ഞു ഒരു പുഞ്ചിരി സമ്മാനിച്ചു... ഉഫ്... ആ ചിരി.... അന്ന് വരെ ഞാൻ അനുഭവിച്ചിട്ടില്ലായിരുന്ന പ്രണയം എന്ന വികാരം ഞാൻ ആദ്യമായ് അനുഭവിക്കുകയായിരുന്നു. അയാൾ നൽകിയ പുഞ്ചിരിയുടെ മായിക ശക്തിയിൽ ഞാൻ അയാളെ പിന്തുടർന്ന് പ്രിൻസിപ്പാളിന്റെ റൂം വരെ എത്തി.  അങ്ങേർ പുറത്തിറങ്ങും വരെ കാത്തു നിന്നു. അവിടുന്ന് അങ്ങേർ നേരെ പോയത് ക്യാന്റീനിലേക്ക് ആയിരുന്നു. ഞാനും കീ കൊടുത്തൊരു പാവയെപ്പോലെ അയാളുടെ പുറകെ പോയി.  അങ്ങേർ ഒരു ടേബിളിൽ ഇരുന്നു.  ഞാൻ ഓപ്പോസിറ് വേറെ ഒരു ടേബിളിൽ അങ്ങേരെ തന്നെ നോക്കികൊണ്ട് ഇരുന്നു.



അപ്പോൾ അയാൾക്ക് ഒരു കോൾ വന്നു.  അതെടുത്തു അയാൾ എന്തോ പറഞ്ഞു.  അതിനിടയിൽ അയാളുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞു നിന്നു. ഉഫ്.... ആ ചിരി... ആ ചിരിയിൽ ഞാൻ ഉറപ്പിച്ചു.  ഞാൻ കാത്തിരുന്ന എന്റെ ചെക്കൻ അങ്ങേർ ആണെന്ന്.  കെട്ടുന്നുണ്ടെങ്കിൽ അങ്ങേരെ ആയിരിക്കണമെന്ന്. \'

\'വൗ... ഇന്റെരെസ്റ്റിംഗ്... \'ദേവൻ പറഞ്ഞു.

സച്ചു ചിരിച്ചു കൊണ്ട് തുടർന്നു. \'പിന്നെ ഒരിക്കലും കാണുമോ എന്ന് പോലും അറിയാതെ അയാളെ ഞാൻ പ്രണയിക്കാൻ തുടങ്ങി.  രണ്ട് ദിവസം കഴിഞ്ഞപ്പോൾ വീണ്ടും അങ്ങേരെ ദൂരെ നിന്നും കണ്ടു.  അടുത്തേക്ക് ചെന്നപ്പോഴേക്കും എങ്ങോട്ടോ പോയി മറഞ്ഞു.  ആ വിഷമത്തിൽ ഇരിക്കുമ്പോൾ ആയിരുന്നു പുതിയ ഒരു സാർ ക്ലാസ്സിലേക്ക് വന്നത്.  ഒരു താല്പര്യവും ഇല്ലാതിരുന്ന ഞാൻ അയാളുടെ മുഖത്തേക്ക് നോക്കിയതും ഞെട്ടിപോയി... ഞാൻ കാണാൻ കൊതിച്ച എന്റെ പ്രണയം... ഒരു ഒന്നൊന്നര ഫീൽ ആയിരുന്നു അപ്പോൾ...

അത്ര വരെ എല്ലാ ക്ലാസ്സിലും ഉറങ്ങിക്കൊണ്ടിരുന്ന ഞാൻ സാറിന്റെ ക്ലാസ്സിൽ മാത്രം ശ്രദ്ധിക്കാൻ തുടങ്ങി. അങ്ങേരെ തന്നെ സർവം മറന്ന് നോക്കി ഇരിക്കാൻ തുടങ്ങി.  അങ്ങേരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഉത്തരം വിളിച്ചു പറയാൻ തുടങ്ങി.  കളർ ഡ്രസ്സ്‌ ഇടേണ്ട ദിവസം മോഡേൺ ഡ്രസ്സ്‌ മാത്രം ഇട്ടിരുന്ന ഞാൻ ചുരിദാറും കുർത്തയും ഇടാൻ തുടങ്ങി.  പഠിക്കണമെന്ന് ഉള്ളിൽ ആഗ്രഹം തോന്നി തുടങ്ങി.  അങ്ങേരെ അടുത്ത് കിട്ടുവാൻ ഇല്ലാത്ത സംശയങ്ങൾ ഉണ്ടാക്കി ചോദിക്കാൻ തുടങ്ങി. അങ്ങനെ എന്നെ തന്നെ മറന്ന് ആ പ്രണയത്തിൽ ഞാൻ അലിയുവാൻ തുടങ്ങി. \'

\'കിടിലൻ ലവ് സ്റ്റോറി ആണല്ലോ തന്റേത്. ... എന്നിട്ടെങ്ങനെയാ നിങ്ങൾ സെറ്റ് ആയത്??? ആളെ ഞാൻ ഗസ്സ് ചെയ്യട്ടെ... എനിക്ക് മുന്നേ ഉണ്ടായിരുന്ന സിദ്ധാർഥ് സാർ അല്ലേ..?? \'ദേവൻ ആകാംഷയോടെ ചോദിച്ചു.

\'അതിനു സെറ്റ് ആയെന്നു ആരു പറഞ്ഞു?  എനിക്കെന്റെ പ്രണയം പോലും ഇതുവരെ തുറന്ന് പറയാൻ സാധിച്ചിട്ടില്ല.  ഇന്ന് നിങ്ങൾ വരുന്നത് കൊണ്ട് ബുധനാഴ്ച്ച ഞാൻ ആകെ ഡെസ്പ് ആയിരുന്നു സാറിന്റെ ക്ലാസ്സിൽ പതിവ് ഷോ ഒന്നും കാണിച്ചില്ല.  എന്നിട്ട് പോലും അയാൾ എന്നെ അബദ്ദത്തിൽ പോലും നോക്കിയില്ല.  അതിനർത്ഥം അതൊന്നും അയാൾക്ക് ഒരു വിഷയം അല്ലെന്നല്ലേ... അത് മനസ്സിലായപ്പോൾ  ഒരുപാട് വിഷമം തോന്നി.  പക്ഷെ രണ്ടും കല്പിച്ചു എന്റെ പ്രണയം തുറന്ന് പറയാൻ ഞാൻ ചെന്നു.  ഉച്ചക്ക് ശേഷം സാർ ലീവായിരുന്നു. പിന്നെ ഉള്ള രണ്ട് ദിവസത്തെയും അവസ്ഥ അത് തന്നെ ആയിരുന്നു. ഞാൻ എന്ത് മാത്രം വിഷമിച്ചെന്നു അറിയോ.... സാറിപ്പോൾ വരുന്നതിന് കുറച്ച് മുൻപ് പോലും ഞാൻ കൈവിട്ടു പോയ എന്റെ പ്രണയം ഓർത്ത് കരയുകയായിരുന്നു. \'സച്ചു ദേവനെ നോക്കി പറഞ്ഞു.

ഇപ്പോൾ ദേവന് എവിടെയൊക്കെയോ സംഭവം കത്തി.

\'ശ്രേയ... താൻ.. \'

\'എനിക്ക് മനസ്സിലായി സാറിന്റെ സംശയം... അതേ സാർ... ഞാൻ പ്രണയിക്കുന്നത് സാറിനെ തന്നെയാണ്.  എന്റെ പ്രണയത്തെ ദേവി അവസാനം എന്റെ മുന്നിൽ തന്നെ കൊണ്ടെത്തിച്ചു.  ഈ നിമിഷം ഞാൻ എത്ര ഹാപ്പി ആണെന്ന് എനിക്ക് വാക്കുകളിലൂടെ പറഞ്ഞ് മനസ്സിലാക്കി തരാൻ പ്രയാസമാണ്... \'അവന്റെ കണ്ണുകളിലേക്ക് പ്രണയത്തോടെ  നോക്കി അവൾ പറഞ്ഞു.

അമ്പരപ്പിന്റെ അവസാനം അവൻ ചിരിച്ചു. \'ശ്രേയ... ഞാൻ ഇതൊട്ടും  പ്രതീക്ഷിച്ചില്ല.  അച്ഛനും അമ്മയും നാട്ടിൽ നിന്നും വന്നത് കൊണ്ടായിരുന്നു ഞാൻ ലീവ് എടുത്തത്. .. ശ്രേയ ... എന്നെ സംബന്ധിച്ച് ഇത് പക്കാ അറേഞ്ച് മാര്യേജ് ആണ്.  പക്ഷെ... എങ്ങനെയാടോ തനിക്ക് എന്നെ ഇത്രയൊക്കെ സ്നേഹിക്കാൻ കഴിയുന്നത്... തന്നെ ഇതുവരെ കാര്യമായിട്ട് ഞാൻ ഒന്ന് ശ്രദ്ധിച്ചിട്ട് പോലും ഇല്ല....I feel so lucky right now.തനിക്ക് വേണ്ടി ഇത്രയും നാൾ ആരെയും പ്രണയിക്കാതെ കാത്തിരുന്നത് വെറുതേ ആയില്ലെന്ന് ഇപ്പോൾ തോന്നുന്നു.  എന്തായാലും അച്ഛൻ എനിക്ക് വേണ്ടി കണ്ടത്തിയ ആൾ കൊള്ളാം.  ഇതിലും നല്ലത് എനിക്ക് കിട്ടാൻ ഇല്ല.  ഇനി ഉള്ള കാലങ്ങളിൽ താൻ എനിക്ക് തരുന്നത് പോലെ തിരിച്ചും സ്നേഹം തരാൻ ഞാൻ ശ്രമിക്കാം... \'അവളെ നോക്കി അവൻ പറഞ്ഞു.

സച്ചുവിന്റെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു.  അവൾ അവന്റെ നെഞ്ചോട് ചേർന്ന് നിന്നു. ആദ്യം ഒന്ന് പകച്ചെങ്കിലും അവളെ അവൻ തലയിൽ തലോടി ആശ്വസിപ്പിച്ചു.



പിന്നീട് അവർ അറിഞ്ഞു രണ്ട് അച്ചന്മാരും ചേർന്ന് അവർക്ക് സർപ്രൈസ് കൊടുത്തത് ആയിരുന്നു.  സച്ചുവിന്റെ പ്രണയത്തെ പറ്റി അറിയില്ലെങ്കിലും ദേവൻ അവളുടെ സാർ ആണെന്ന് അവർക്ക് അറിയാമായിരുന്നു.

\'ഈ സാർ വിളി ഇനി കോളേജിൽ നിന്ന് മാത്രം മതീട്ടോ.. \'പോകാൻ നേരം ദേവൻ സച്ചുവിനോട് പറഞ്ഞു.

\'ഞാൻ എന്നാൽ ഇനി ദേവേട്ടൻ എന്ന് വിളിച്ചോളാം.. 🙈🙈🙈\'അവൾ നാണത്തോടെ പറഞ്ഞു.

\'ദേവേട്ടനോ... 😄😄😄\'അവൻ ചിരിച്ചു.

\'എന്തെ ചിരിച്ചേ... കൊള്ളൂലെ?? \'അവൾ പരിഭവം നടിച്ചു ചോദിച്ചു.

\'എന്നെ ആരും ദേവൻ എന്ന് വിളിക്കാറില്ല.  എല്ലാവരും സൂര്യ എന്നാ വിളിക്കാറ്.  ദേവേട്ടൻ... അതെനിക്ക് ഇഷ്ടപ്പെട്ടു... ശ്രേയ അങ്ങനെ തന്നെ എന്നെ വിളിച്ചോളൂ... \'

\'എന്നെ സച്ചു എന്ന് വിളിക്കാം... അടുപ്പമുള്ളവർ അങ്ങനെയാ വിളിക്കുക. \'

\'എന്നാൽ ഞാനും അങ്ങനെ തന്നെ വിളിച്ചോളാം... \'


================================

മിക്കുവും കിച്ചുവും കോളേജിൽ നടന്നതിനെ പറ്റിയൊക്കെ സംസാരിക്കുകയായിരുന്നു.

\'നിനക്ക് ഡേവിഡിനെ ഇഷ്ടമല്ല....ഓക്കേ.. പക്ഷെ സത്യം പറ മിക്കു....  നിനക്ക് ആദിയെ ഇഷ്ടമല്ലേ... \'

\'ഹേയ്... അങ്ങനെ ഒന്നുല്ല... അവൻ എന്റെ നല്ല ഫ്രണ്ട് അല്ലേ... \'മിക്കു കിച്ചുവിന്റെ മുഖത്തു നോക്കാതെ പറഞ്ഞു.

\'മോളെ മിക്കു... ഇങ്ങോട്ട് നോക്കിക്കേ.. എന്താ ഒരു കള്ള ലക്ഷണം .. നീ എന്നോട് ഒന്നും ഒളിക്കാൻ നോക്കണ്ട.. \'

\'എനിക്കറിയില്ല കിച്ചുവേട്ടാ... ഡേവിഡ് ചേട്ടനോട് എന്റെ കോൺസെപ്റ്സ് പറഞ്ഞപ്പോൾ എന്താ എന്നറിയില്ല എന്റെ മനസ്സിലേക്ക് അപ്പോൾ വന്നത് ആദിയേട്ടന്റെ മുഖമായിരുന്നു. കിച്ചുവേട്ടനെ കഴിഞ്ഞാൽ എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ ആൺ... അത് ആദിയാണ്. എന്റെ ദേഷ്യവും സങ്കടവും കിച്ചുവേട്ടന് മാത്രമേ കണ്ട്രോൾ ചെയ്യാൻ ആകു എന്ന് വിചാരിച്ച എന്റെ ചിന്ത പലപ്പോഴും തെറ്റിയിട്ടുള്ളത് അവന്റെ മുന്നിലാണ്. ആദിയേട്ടന്റെ maturity എന്റെ കുട്ടിക്കളിയോട് ചേർന്ന് നിൽക്കണമെന്ന് ഒരു തോന്നൽ എപ്പോഴൊക്കെയോ ഉണ്ടായിട്ടുണ്ട്... \'

\'മോളെ... നീ വീണു...\'

\'ശരിക്കും വീണോ ഏട്ടാ? ☹️☹️☹️\'

\'മം...ഇത് ലത് തന്നെ പ്രണയം ... നല്ല അസ്ഥിക്ക് പിടിച്ച പ്രണയം... ആദിക്കോ... അവന് നിന്നോട്  അങ്ങനെ ഉണ്ടോ? \'

\'എനിക്ക് അറിയില്ല ചേട്ടാ... \'അവളുടെ മുഖം വാടി.

\'മം.. നമ്മൾക്ക് നോക്കാടി... നീ പേടിക്കണ്ട... കട്ടക്ക് ഞാൻ കൂടെ  കാണും. \'

അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆


പിറ്റേന്ന് കോളേജിൽ എത്തിയത് മുതൽ സച്ചുവിനോട് ഗംഭീര ട്രീറ്റ്‌ ചോദിക്കുകയായിരുന്നു ബാക്കിയുള്ളവർ. രാത്രി തന്നെ വീഡിയോ കോൾ വഴി ബാക്കി അഞ്ചുപേരെയും അവൾ എല്ലാം അറിയിച്ചിരുന്നു. അവസാനം വൈകുന്നേരം നല്ലൊരു ഫൈവ് സ്റ്റാർ ഹോട്ടലിൽ തന്നെ പോയി ട്രീറ്റ്‌ തരാമെന്ന് സച്ചു സമ്മതിച്ചു.




ദേവൻ സാറിന്റെ ക്ലാസ്സിൽ ഇരുന്നപ്പോൾ പതിവിനു വിപരീതമായി സച്ചു ഷോ ഒന്നും ഇറക്കാതെ തന്നെ ദേവന്റെ നോട്ടം ഇടക്കിടക്ക് അവളിലേക്ക്‌ പാറി വീണു.  അത് കണ്ട് നാണത്തോടെ അവനെ നോക്കി അവൾ ഇരുന്നു.  ഇത് ശ്രദിച്ച മിക്കു നേരെ റിച്ചിയെ നോക്കിയപ്പോൾ അവൾ അവളുടെ നോട്ടിൽ  കിച്ചു ❤️സന  എന്ന് ഇമ്പോസിഷൻ പോലെ എഴുതുന്നു.

\'സിംഗിൾ പസംഗ... \'അതും പാടി അവൾ മറിയാമ്മയുടെ കയ്യിൽ പിടിച്ചു. 

\'മോളെ.. ഞാൻ വൈകാതെ committed ആകും. \'മിക്കുവിന്റെ കൈ വിടുവിപ്പിച്ചു കൊണ്ട് മറിയാമ്മ പറഞ്ഞു.

\'അപ്പോൾ ആ പ്രതീക്ഷയും പോയി കിട്ടി. \'

\'പക്ഷെ ആ മരപ്പട്ടി ജോ എന്നെ ഒന്ന് പ്രൊപ്പോസ് ചെയ്യണ്ടേ... കോപ്പ്.. ഇങ്ങനെ പോയ ഞാൻ തന്നെ കേറി പറയേണ്ടി വരും. ഇക്കൊല്ലം കഴിഞ്ഞ അവൻ പാസ്സ് ഔട്ട്‌ ആകും... ആ ബോധം ഒന്നും ഇച്ചായന്‌ ഇല്ലെന്നെ  ☹️☹️☹️☹️.... \'മറിയാമ്മ പരിഭവത്തോടെ പറഞ്ഞു.

\'എന്തോന്നടെ... ഇച്ചായനോ . ഇതൊക്കെ എപ്പോ?? \'

\'ഈഹ് ഈഹ് 😁😁😁\'

===========================

ലൈബ്രറിയിൽ പോണമെന്നു പറഞ്ഞ് ഒറ്റക്ക് ബുക്കും എടുത്ത് മിക്കു ഇറങ്ങി.  ഒറ്റ ദുരുദ്ദേശം ആദിയെ കാണണം. ആദിയും ജോയും സംസാരിച്ചു നില്കുന്നത് കണ്ട മിക്കു ജോയെ പോയി വെറുതേ തല്ലി. 

\'എന്താടി മരപ്പട്ടി എപ്പോൾ കണ്ടാലും തല്ല്... ഞാൻ എന്താ നിന്റെ ചെണ്ടയോ?? \'ജോ ചൂടായി.

\'ഈഹ് ഈഹ്.. 😁\'

\'എന്താ മിക്കു ഒറ്റക്ക്? \'ആദി ചോദിച്ചു

\'ലൈബ്രറി പോണ വഴിയാടാ ..  ആദി ഏട്ടാ.. \'

\'നിന്നോട് ഞാൻ കുറേ പറഞ്ഞു... ആദിയേട്ടാ എന്നോ എടാ എന്നോ ഏതെങ്കിലും ഒന്ന് വിളിക്ക്. ഇത് ചിലപ്പോൾ ആദി ചിലപ്പോൾ എടാ പോടാ ചിലപ്പോൾ ആദിയേട്ടൻ... എന്തോന്നടി.. \'

\'ഈഹ് ഈഹ് 😁\'

\'മം... എന്ത് പറഞ്ഞാലും ഇങ്ങനെ ഇളിച്ചോ.. \'ആദി കൃത്രിമ ഗൗരവത്തോടെ പറഞ്ഞു.

\'പിന്നെ ആദിയേട്ടാ.. കിച്ചുവേട്ടന്റെ ഒരു ഫ്രണ്ട് ദുബായിൽ ഒരു IT കമ്പനിയിൽ HR മാനേജർ ആണ്.  അവിടെ ഇപ്പോൾ കുറേ വർക്ക്‌ അധികമായി വരുന്നുണ്ട്.  പക്ഷെ ലാഭം കിട്ടാൻ പുതിയ ആൾക്കാരെ എടുക്കുന്നില്ല.  അപ്പോൾ കണ്ട് പിടിച്ച വഴിയാണ് കേരളത്തിൽ നിന്നുള്ള നല്ല രണ്ടു  ആൾക്കാരെകൊണ്ട് പാർട്ട്‌ ടൈം ആയിട്ട് ഡിസൈനിങ്  ചെയ്യിക്കാമെന്നു.  അതായത്  അവരെ കൊണ്ട് ചെയ്യാൻ പറ്റുന്നത് അവർക്ക് കൊടുക്കും.  അപ്പോൾ ഇമ്പോര്ടന്റ്റ്‌ വർക്കുകൾ നഷ്ടപെടില്ലാലോ. അവർക്ക് ഇഷ്ടപെട്ടാൽ...  അങ്ങനെ ഒരു മാസം അവർ പറയുന്നത് ചെയ്ത് കൊടുത്താൽ... അവിടുത്തെ ആൾക്കാർക്ക് കൊടുക്കുന്നതിന്റെ ആറിൽ ഒന്ന് ശമ്പളം അവർക്ക് കൊടുക്കും.  അതായത്  ഇവുടുത്തെ പത്തായിരം രൂപ വരും.  നിങ്ങൾ രണ്ടാളും CS അല്ലേ... നിങ്ങളെ കൊണ്ട് പറ്റും എന്നാണ് കിച്ചുവേട്ടൻ പറയുന്നത്.  താല്പര്യം ഉണ്ടെങ്കിൽ ഡീറ്റെയിൽസ് ഞാൻ വാട്സ്ആപ്പ് ഇൽ അയച്ചിട്ടുണ്ട്.  ഒരു ചെറിയ ഇന്റർവ്യൂ ഉണ്ട് ഓൺലൈൻ ആയിട്ട് .  പിന്നെ വർക്ക്‌ അറിയോ നോക്കാൻ ഒരു സാമ്പിൾ വർക്കും തരും.  നിങ്ങൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ പറ. കിച്ചുവേട്ടനോട് ആ ഫ്രണ്ടിനോട് പറയാൻ പറയാം  . \'

\'നിനക്ക് ഞാൻ പാർട്ട്‌ ടൈം ആയിട്ട് ചെയ്യാൻ നല്ലൊരു ജോബ് നോക്കുന്നുണ്ടെന്നു എങ്ങനെ അറിയാം? \'ആദി ചോദിച്ചു.

\'ആണോ.. നോക്കുന്നുണ്ടോ... എനിക്ക് അറിയില്ലായിരുന്നു... ഞാൻ കിച്ചുവേട്ടൻ പറഞ്ഞപ്പോൾ നിങ്ങളോട് പറഞ്ഞെന്നേ ഉള്ളൂ. \'അവൾ കള്ളം പറഞ്ഞു. അവൾ പറഞ്ഞത് കള്ളമാണെന്ന് ആദിക്ക് മനസ്സിലായി.

\'എനിക്ക് താല്പര്യം ഇല്ലടി.. ഇവന്  ഉണ്ടാകും .. \'ജോ പറഞ്ഞു.

\'ആഹ്... എനിക്ക് താല്പര്യമുണ്ട്... \'ആദി പറഞ്ഞു.

\'അപ്പോൾ ശരി.. ഞാൻ ലൈബ്രറിയിൽ പോകട്ടെ.. \'അവൾ അതും പറഞ്ഞ് അവിടുന്ന് നടന്നു.

===============================

ലൈബ്രറിയിൽ എത്തിയ മിക്കു ഫൌണ്ടേഷൻ എഞ്ചിനീയറിംഗ് ടെക്സ്റ്റ്‌ തപ്പി നടക്കുകയായിരുന്നു.  അപ്പോൾ  ആരോ അവളെ കയ്യിൽ പിടിച്ചു വലിച്ച് ബുക്ക്‌ ഷെൽഫുകൾക്കിടയിലേക്ക് മാറ്റി നിർത്തി.

പേടിച്ചു പോയ അവൾ കണ്ടത് അർജുനെ ആയിരുന്നു.  കൂടെ ആരുമില്ല. അതുകൊണ്ട് തന്നെ അവൾ ആകെ പേടിച്ചു നിൽപ്പാണ്. 

\'എന്തിനാ എന്നെ പിടിച്ചു വലിച്ചത്? \'പേടി സമർത്ഥമായി മറച്ചു വെച്ച് അവൾ ചോദിച്ചു. 

\'എനിക്ക് നിന്നെ ഇഷ്ടമാണ്. അത് പറയാൻ ആണ്. \'മിക്കുവിനെ നോക്കി അവൻ പറഞ്ഞു.

അവൾക്ക് ആകെ പേടി കൂടി വന്നു.  കാരണം അവന്റെ കണ്ണിൽ പ്രണയം അല്ലായിരുന്നു.  അവന്റെ നോട്ടം അവളുടെ ദേഹത്ത് പല ഭാഗത്തായി പാറി വീഴുന്നുണ്ടായിരുന്നു.  അവന്റെ മുഖത്തു ഒരു വഷളൻ ചിരി സ്ഥാനം പിടിച്ചിരുന്നു.

\'എനിക്ക് ഇഷ്ടമല്ല.  ഞാൻ പോട്ടേ.. \'അവൾ എങ്ങനെയൊക്കെയോ പറഞ്ഞു.

പോകാൻ ഒരുങ്ങിയ അവളുടെ രണ്ട് കൈകളും പുറകിലേക്ക് വളച്ചു അവൻ അവന്റെ ഒരു കൈ കൊണ്ട് ലോക്ക് ചെയ്തു പിടിച്ചു.  മറ്റേ കൈകൊണ്ട് ഒച്ച ഉണ്ടാക്കാൻ നോക്കിയ അവളുടെ കവിളിൽ കുത്തി പിടിച്ചു.  വേദനകൊണ്ടും പേടി കൊണ്ടും അവളുടെ കണ്ണിൽ നിന്നും ദാര ദാര ആയി കണ്ണീർ ഒഴുകി.

(തുടരും )



😍😍😍😍😍😍😍😍😍😍😍😍😍😍😍

അപ്പോൾ മിക്കു പ്രണയിക്കുന്നത് ആരെ ആണെന്ന് മനസ്സിലായല്ലോ... ബാക്കി നാളെ... തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. 


കൂട്ട് 9

കൂട്ട് 9

4.6
805

പോകാൻ ഒരുങ്ങിയ അവളുടെ രണ്ട് കൈകളും പുറകിലേക്ക് വളച്ചു അവൻ അവന്റെ ഒരു കൈ കൊണ്ട് ലോക്ക് ചെയ്തു പിടിച്ചു.  മറ്റേ കൈകൊണ്ട് ഒച്ച ഉണ്ടാക്കാൻ നോക്കിയ അവളുടെ കവിളിൽ കുത്തി പിടിച്ചു.  വേദനകൊണ്ടും പേടി കൊണ്ടും അവളുടെ കണ്ണിൽ നിന്നും ദാര ദാര ആയി കണ്ണീർ ഒഴുകി. \'അവന്.... ആ ഡേവിഡിന് അവന്റെ പുറകെ ആണ് ഈ കോളേജിലെ സകല പെണ്പിള്ളേരുമെന്ന അഹങ്കാരം നല്ലപോലെ ഉണ്ടായിരുന്നു.  അവൻ വല്യ ഹീറോ അല്ലേ...  ഹീറോ പ്രൊപ്പോസ് ചെയ്ത് അത് റിജെക്ട് ചെയ്ത നിന്നെ എന്റെ ബെഡ്‌റൂമിൽ കൊണ്ട് വരും എന്ന് ഞാൻ എന്റെ ഫ്രണ്ട്സിനോട് ബെറ്റ് വെച്ചിരുന്നു. അത് നല്ല രീതിയിൽ ആയിക്കോട്ടേ എന്ന് വിചാരിച്ചപ്