Aksharathalukal

കൂട്ട് 9



പോകാൻ ഒരുങ്ങിയ അവളുടെ രണ്ട് കൈകളും പുറകിലേക്ക് വളച്ചു അവൻ അവന്റെ ഒരു കൈ കൊണ്ട് ലോക്ക് ചെയ്തു പിടിച്ചു.  മറ്റേ കൈകൊണ്ട് ഒച്ച ഉണ്ടാക്കാൻ നോക്കിയ അവളുടെ കവിളിൽ കുത്തി പിടിച്ചു.  വേദനകൊണ്ടും പേടി കൊണ്ടും അവളുടെ കണ്ണിൽ നിന്നും ദാര ദാര ആയി കണ്ണീർ ഒഴുകി. 



\'അവന്.... ആ ഡേവിഡിന് അവന്റെ പുറകെ ആണ് ഈ കോളേജിലെ സകല പെണ്പിള്ളേരുമെന്ന അഹങ്കാരം നല്ലപോലെ ഉണ്ടായിരുന്നു.  അവൻ വല്യ ഹീറോ അല്ലേ...  ഹീറോ പ്രൊപ്പോസ് ചെയ്ത് അത് റിജെക്ട് ചെയ്ത നിന്നെ എന്റെ ബെഡ്‌റൂമിൽ കൊണ്ട് വരും എന്ന് ഞാൻ എന്റെ ഫ്രണ്ട്സിനോട് ബെറ്റ് വെച്ചിരുന്നു. അത് നല്ല രീതിയിൽ ആയിക്കോട്ടേ എന്ന് വിചാരിച്ചപ്പോൾ  $%%#മോളെ നിനക്ക് അഹങ്കാരം അല്ലേ... നിന്നെ പോലെ ഉള്ളവൾമാരൊക്കെ എന്റെ കയ്യിൽ കിടന്ന് പിടയാൻ ഉള്ളതേ  ഉള്ളൂ.  നിന്നെക്കാൾ ഒരുപാട് നല്ലതിനെ ഈ അർജുൻ അനുഭവിച്ചിട്ടുണ്ട് പക്ഷെ ഇപ്പോൾ ഇതെന്റെ വാശിയാണ്. \'അവൻ ക്രൂരത നിറഞ്ഞ ഭാവത്തോടെ പറഞ്ഞു. 




എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ തന്റെ മുട്ടുകാൽ കൊണ്ട് അവന്റെ അടിവയറ്റിൽ തൊഴിച്ചു  . അവന്റെ പിടി അയഞ്ഞപ്പോൾ അവനെ തള്ളിയിട്ട് അവിടെ നിന്നും ഓടി. 



അവൾ നേരെ ഓടിപ്പോയത് നേരത്തെ ആദി നിന്ന സ്ഥലത്തേക്ക് ആയിരുന്നു.  അവൻ അവിടെ തന്നെ ഉണ്ടായിരുന്നു. അവൾ ഓടി ചെന്ന്  അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി  . ഷർട്ട്‌ നനഞ്ഞപ്പോഴാ അവൾ കരയുകയാണെന്ന് അവൻ തിരിച്ചറിഞ്ഞത്. 


\'എന്താ മിക്കു... എന്ത് പറ്റി?? \'അവൻ അവളുടെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു.  അവൾ ആകെ വിറക്കുകയായിരുന്നു.  അവളെ പിടിച്ച് അവൻ  അടുത്തുള്ള ബെഞ്ചിൽ ഇരുത്തിച്ചു. ജോ അടുത്തുള്ള കഫ്റ്റീരിയയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങിച്ചു അവൾക്ക് കൊണ്ട് കൊടുത്തു.  അവൾ അത് ആർത്തിയോടെ കുടിച്ചു.  ഒന്ന് ഓക്കേ ആയപ്പോൾ അവൾ നടന്നതെല്ലാം അവരോട് പറഞ്ഞു.  



ജോ :\'അവനെ ഇന്ന് ഞാൻ കൊല്ലും.  പന്ന $##@%.\'


ആദി :\'എടാ... അവനെ നമ്മൾ ഇപ്പോൾ വല്ലതും ചെയ്താൽ അവന്റെ വാശി കൂടുകയേ ഉള്ളൂ.  അത് ബാധിക്കുക ഇവളെ തന്നെ ആകും.  എടുത്ത് ചാടി വല്ലതും ചെയ്തിട്ട് ഇപ്പോൾ കാര്യമില്ല.  \'


ആദി അവളുടെ തലയിൽ തലോടി.  \'മിക്കു... പേടിക്കണ്ട... നിനക്ക് ഒന്നും സംഭവിക്കില്ല.  നമ്മളൊക്കെ ഇല്ലേ.  നീ ധൈര്യമായി ഇരിക്ക്. തത്കാലം ഇത് സച്ചുവും റിച്ചിയും മറിയാമ്മയും അറിയണ്ട.  വെറുതേ അവർ പേടിക്കണ്ട. \'



ജോവിന്റെ  ഫോണിലേക്ക് മറിയാമ്മയുടെ കോൾ വന്നു.  അവൻ അത് എടുത്ത് സ്‌പീക്കറിൽ ഇട്ടു.  



\'ഡാ... മരപ്പട്ടി.. നീ ആ മിക്കുവിനെ കണ്ടോ? ലൈബ്രറിയിലേക്ക് എന്നും പറഞ്ഞു പോയതാ. ഒരു പീരിയഡ് കഴിഞ്ഞു.  ആരെ വായിനോക്കി നില്കുവാണോ എന്തോ... ഫോണും ഇവിടെയാ.. \'


ഫോണിലൂടെ മറിയാമ്മയുടെ വർത്താനം കേട്ടതും മിക്കു ചിരിച്ചു. 



\'എടി... അവൾ നമ്മളുടെ കൂടെ ഉണ്ട്.  ഇപ്പോൾ എന്തായാലും ലഞ്ച് ബ്രേക്ക്‌ ആയില്ലേ.. നിങ്ങൾ ക്യാന്റീനിലോട്ട് പോര്.. \'ജോ മറുപടി പറഞ്ഞു. 



മിക്കു വാഷ് റൂമിൽ പോയി മുഖം കഴുകി നേരെ ആദിയുടെയും ജോവിന്റെയും കൂടെ ക്യാന്റീനിൽ പോയി.  ബാക്കി ഗാങ്ങും അവിടെ എത്തി.  എല്ലാവരോടും സംസാരിച്ചപ്പോഴേക്കും മിക്കുവിന്റെ മൂഡ് ശരിയായി. 


ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഫിൽറ്ററിൽ നിന്നും വെള്ളം കുടിക്കുന്നിതിനിടയിൽ ജോയും മറിയാമ്മയും സ്ഥിരം ടോം ആൻഡ് ജെറി കളി തുടങ്ങി.  ജോ പതിവ് പോലെ മറിയാമ്മയുടെ അപ്പന് വിളിച്ചു.  ദേഷ്യം വന്ന അവൾ ഗ്ലാസ്സിലുണ്ടായിരുന്ന വെള്ളം എടുത്ത് അവന്റെ തല വഴി ഒഴിച്ചിട്ട് ജീവനും കൊണ്ട് ഓടി.  


ജോയും അവളുടെ പിന്നാലെ ഓടി.  അവർ ഓടി എത്തിയത് കപ്പിൾസിന്റെ സൗര്യ വിഹാര കേന്ദ്രമായ പ്രൈവസി ഉള്ള ഒരു ഗാർഡനിലേക്ക് ആയിരുന്നു.  മറിയാമ്മക്ക് പിറകെ ഓടി എത്തിയ ജോ അവളെ ചുമലിൽ  പിടിച്ച് ഒരു മരത്തിനോട് ചേർത്ത് നിർത്തി.  അവളുടെ മുഖത്തേക്ക് അവൻ മുഖം അടുപ്പിച്ച് അവന്റെ മുടിയിലെ വെള്ളം അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു.  അവൾ കണ്ണടച്ച് പിടിച്ചു.  അടഞ്ഞു കിടന്ന അവളുടെ കൺപോളകളിൽ അവൻ പതിയെ ഊതി.  അവൾ കണ്ണ് തുറന്ന് പതർച്ചയോടെ അവനെ നോക്കി.  


\'എനിക്ക് നിന്നെ കണ്ട അന്ന് മുതൽ ഇഷ്ടമാണ്. നിന്നെ അടുത്തറിഞ്ഞപ്പോൾ ആ ഇഷ്ടം കൂടിയിട്ടേ ഉള്ളൂ.  നിന്നോട് തല്ലുകൂടിയിട്ടുള്ള ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണ്.  ഫ്രണ്ട്ഷിപ് നഷ്ടപ്പെടുമോ  എന്ന് പേടിച്ചാ ഇത്ര നാൾ പറയാതിരുന്നത്.  എന്നാൽ നിനക്കും എന്നെ ഇഷ്ടമാണെന്ന് അന്നത്തെ ചോക് പൊടി പ്രയോഗത്തിൽ നിന്നും മനസ്സിലായി.. മറിയാമ്മോ .... ഈ ടോം ആൻഡ് ജെറി വാർ ലൈഫ് ലോങ്ങ്‌ കൊണ്ട് പോകാൻ നിനക്ക് സമ്മതമാണോ??? \'അവൻ അവളുടെ കണ്ണുകൾ നോക്കി ചോദിച്ചു. 



അവൾ ആകെ നാണിച്ചു നിൽപ്പായി🙈🙈🙈.  അത് കണ്ടപ്പോൾ ജോ അവളിൽ നിന്ന് വിട്ടു മാറി നിന്ന് ചിരിപ്പായി. 


\'എന്റെ മറിയാമ്മേ... നിനക്കും നാണമോ...😂😂 \'അവൻ അവളെ കളിയാക്കി.  



\'പോടാ പട്ടി തെണ്ടി ചെറ്റേ😡😡... \'മറിയാമ്മ അതും പറഞ്ഞ് ചുറ്റും നോക്കി.  പിന്നെ അവന്റെ അടുത്തേക്ക് വന്നു കോളറിൽ പിടിച്ചു വലിച്ചു. മുന്നോട്ട് ആഞ്ഞ അവന്റെ മുഖം കയ്യിലെടുത്തു അവൾ അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.  



\'ഇനി മറുപടി ആവശ്യം ഇല്ലാലോ ഇച്ചായ ...😁😁😁 \'


അവന്റെ കിളികൾ കൂടും കുടുക്കയും എടുത്ത് അഫ്ഗാനിസ്ഥാനിൽ എത്തിയിരുന്നു.  ഇങ്ങനെ പോയാൽ ചെക്കൻ മിക്കവാറും കിളി വളർത്തൽ തുടങ്ങേണ്ടി വരും.  മറിയാമ്മ അല്ലേ ആൾ... എപ്പോൾ എത്ര കിളിയെ പറത്തേണ്ടി വരുമെന്ന് പറയാൻ പറ്റില്ലാലോ... 




================================



അന്ന് വൈകുന്നേരം സച്ചുവിന്റെ ട്രീറ്റും ഒപ്പം തന്നെ മറിയാമ്മയും ജോവും സെറ്റ് ആയതിന്റെ ട്രീറ്റും കഴിഞ്ഞായിരുന്നു മിക്കു വീട്ടിൽ എത്തിയത്. 



കിച്ചുവിനോട് അവൾ അർജുന്റെ കാര്യം പറഞ്ഞു.  ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു അവൻ. 


\'ആ $#%%#മോനെ ഞാൻ ഇന്ന് വെട്ടി നുറുക്കും. \'


\'കിച്ചുവേട്ടാ... വേണ്ടാ.. \'


\'പിന്നെ നിന്നെ ഇങ്ങനെയൊക്കെ പറഞ്ഞ അവനെ ഞാൻ പൂവിട്ടു പൂജിക്കണോടി.... \'


അവന്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ മിക്കു പണിപ്പെട്ടു.  


\'കിച്ചുവേട്ടാ... അവൻ ആള് കുറച്ച് അപകടകാരിയാണ്. \'


\'അവൻ ഏതവനാണേലും എനിക്ക് കോപ്പാണ്.  എന്റെ പെങ്ങളെ തൊട്ട അവന്റെ കൈ ഞാൻ  ഒടിക്കും... \'


\'ഏട്ടാ... ഇപ്പോൾ അവനെ ഏട്ടൻ വല്ലതും ചെയ്താൽ അവന്റെ വാശി കൂടും.  പിന്നെ അവനത് തീർക്കുക എന്നോടായിരിക്കും. \'


അതിൽ കിച്ചു ഒന്നടങ്ങി. 


\'മിക്കു... എന്ത് പ്രശ്നമുണ്ടെങ്കിലും ഏട്ടനോട് നീ പറയണം. സൂക്ഷിക്കണം മോളെ.. \'അവളുടെ തലയിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു.  എന്നിട്ടവൻ അവളെ നെഞ്ചോട് ചെത്തു പിടിച്ചു. അതിൽ അവന്റെ പേടിയും കരുതലും എല്ലാം വ്യക്തമായിരുന്നു. 



സാഹചര്യം ഒന്ന് തണുപ്പിക്കാൻ മിക്കു കിച്ചുവിനോട് മറിയാമ്മയും ജോവും സെറ്റ് ആയ കാര്യം പറഞ്ഞു.  അവർ പെട്ടന്ന് തന്നെ പഴയ ഫോമിലേക്ക് വന്നു.  


\'കിച്ചുവേട്ടാ.... \'


\'എന്താടി... എന്തോ ഒരു കള്ള ലക്ഷണം???? \'
അവൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി. 


\'അത്... ഏട്ടൻ ചോദിച്ചില്ലേ... ആദിക്ക് അങ്ങനെ ഉണ്ടോന്ന്... \'


\'എങ്ങനെ ഉണ്ടോന്ന്... ഞാൻ എപ്പോ ചോദിച്ചു... \'കിച്ചു അവളെ ഒന്ന് ചൂടാക്കാൻ   ചോദിച്ചു.  


\'പോ ഏട്ടാ... \'അതും പറഞ്ഞു അവൾ അവന്റെ കയ്യിൽ ചെറുതായ് ഇടിച്ചു.  


\'എന്റെ പൊന്നോ.... എന്റെ അനിയത്തിക്ക് ഇത്ര ഒക്കെ നാണം ഉണ്ടായിരുന്നോ.. \'


\'ഈഹ്... ഈഹ് 😁😁😁\'


\'മം... നീ എന്താ മിക്കു പറയാൻ വന്നത്? \'


\'അത് ആദിയേട്ടന്റെ കണ്ണിൽ ഇന്ന് ഞാൻ എന്നോടുള്ള കരുതലിനൊപ്പം തന്നെ പ്രണയവും കണ്ടു.  ഒരു സുഹൃത്തിനു ആപത്ത് വന്നപോലെ ആയിരുന്നില്ല അവന്റെ പെരുമാറ്റം.... ചിലപ്പോൾ എന്റെ തോന്നലും ആകാം. \'


\'ഹേയ്.. തോന്നൽ ഒന്നും ആകില്ല.  അടുത്ത് തന്നെ എന്റെ അനിയത്തി കുട്ടി സെറ്റ് ആകും.. \'


\'പോ ഏട്ടാ... നിച്ചു നാണം വരണു... 🙈🙈🙈🙈\'



💞💞💞💞💞💞💞💞💞💞💞💞💞💞💞


പിറ്റേന്ന്  ഉച്ചക്ക്  ദൂരെ നിന്ന് മിക്കു അർജുനെ കണ്ടു.  അവന്റെ കൈ ഒടിഞ്ഞിട്ട് പ്ലാസ്റ്റർ ഇട്ടിട്ടുണ്ടായിരുന്നു. 

\'അവൻ ഏതവനാണേലും എനിക്ക് കോപ്പാണ്.  എന്റെ പെങ്ങളെ തൊട്ട അവന്റെ കൈ ഞാൻ  ഒടിക്കും... \'


കിച്ചുവിന്റെ ആ വാക്കുകൾ ആയിരുന്നു അവൾക്ക് പെട്ടന്ന് ഓർമ വന്നത്.  വൈകുന്നേരം നേരിട്ട് കിച്ചുവിനോട് അതിനെ പറ്റി ചോദിക്കാം എന്ന് അവൾ തീരുമാനിച്ചു. 


================================


ടെക് ഫെസ്റ്റിന്റെ മോഡൽ ആക്കുന്ന തിരക്കിൽ ആയിരുന്നു എല്ലാവരും. അത് കൊണ്ട് തന്നെ ഉച്ചക്ക് ശേഷം ആരും ക്ലാസ്സിൽ കയറിയില്ല. മിക്കുവിനും ഗാങിനും വേണ്ടുന്ന എക്സ്ട്രാ ക്രെഡിറ്റ്‌ തികഞ്ഞതിനാൽ അവർ മോഡലൊന്നും ഉണ്ടാക്കാൻ മിനക്കെട്ടില്ല.  ആദിക്കും  ജോനും  ഫൈനൽ ഇയർ ആയതു കൊണ്ട് അതിൽ താല്പര്യം ഇല്ലായിരുന്നു.  മോഡൽ ആക്കാൻ നിന്നാൽ ഫെസ്റ്റ് ആസ്വദിക്കാൻ ആകില്ലെന്നായിരുന്നു അവരുടെ പക്ഷം. അത് കൊണ്ട് തന്നെ ആറു പേരും ലൈബ്രറിയിൽ ഇരിപ്പായി. 




മറിയാമ്മ പിറ്റേന്ന് വെക്കാനുള്ള അസ്സൈന്മെന്റ് സച്ചുവിന്റെതിൽ നോക്കി  എഴുതുകയാണ്.  ജോ  അവളുടെ പേന പിടിച്ചു വാങ്ങി അവൾ എഴുതിക്കൊണ്ടിരുന്ന  പേപ്പറിൽ കുത്തി വരച്ചിട്ടു.  മറിയാമ്മ കലിപ്പായ്.  അവൾ അവന്റെ ഷർട്ടിലും കയ്യിലുമെല്ലാം അവിടെ ഉണ്ടായിരുന്ന മാർക്കർ വെച്ച് കുത്തി വരച്ചിട്ടു.  


\'മറിയാമ്മയോടാ കളി... ഹല്ല പിന്നെ....  പ്രതികാരം അത് വീട്ടാനുള്ളതാണ്... ഹി ഹി.. \'


പെട്ടന്ന് അവൻ അവളുടെ കയ്യിലുണ്ടായിരുന്ന മാർക്കർ പിടിച്ചു വാങ്ങി.  അപകടം മണത്ത മറിയാമ്മ ഓടി.  അവൾ ഓടിയപ്പോൾ ചെറുതായിട്ട് ഒന്ന് ദിശ മാറിപ്പോയി.  പുറത്തേക്ക് ഓടുന്നതിനു പകരം ഷെൽഫുകൾക്കിടയിലേക്ക് ആയിപ്പോയി. പിന്നാലെ എത്തിയ ജോ അവളെ പിടിച്ചു നിർത്തി. 


\'എന്തിനാടി പന്നി എന്റെ ഷർട്ടിൽ ഫുൾ വരച്ചത്?  😡😡😡\'



\' നീ  പോടാ മരത്തലയ.. വെറുതേ ഒന്നും അല്ലാലോ😏😏😏... മര്യാദക്ക് എഴുതിക്കൊണ്ടിരുന്നപ്പോൾ എന്റെ അസ്‌സൈൻമെന്റിൽ വരച്ചിട്ടിട്ട് അല്ലേ... 😡\'



\'ഓ പിന്നേ... കേട്ടാൽ തോന്നും സ്വന്തമായി എഴുതുന്നത് ആണെന്ന്.  ആരോ എഴുതിയത് നോക്കി എഴുതുന്നതല്ലേ... \'



\'ഓ... പിന്നെ പൊന്നു മോൻ എപ്പോഴും സ്വന്തമായിട്ട് അല്ലേ എഴുതാറു 🤭🤭😏😏😏😏\'



\'ഒന്ന് പോയേടി കുരിപ്പേ.. \'അവൻ അവളിലെ പിടി വിട്ടു കൊണ്ട് പറഞ്ഞു. 


\'മം മം.... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന കാട്ടുപോത്ത്.😁😁😁 \'


\'ഡി.. ഡി... കാട്ടുപോത്തോ... മര്യാദക്ക് ഇച്ചായ എന്ന് വിളിച്ചോളണം. 😜😜😜😜\'


\'പിന്നേ... എന്റെ പട്ടി വിളിക്കും😏😏😏😏\'


\'നീ വിളിക്കില്ല... അല്ലേടി മറിയാമ്മേ.... \'അതും പറഞ്ഞ് മീശ പിരിച്ച് അവളെ കുസൃതിയോടെ നോക്കിക്കൊണ്ട് അവൻ അവളുടെ അടുത്തേക്ക് നീങ്ങി. 



\'ഇല്ല... ഞാൻ വിളി.... \'പറഞ്ഞു തീരും മുൻപേ തന്നെ അവളുടെ അധരങ്ങളെ അവൻ സ്വന്തമാക്കിയിരുന്നു. 









ടേബിളിലിരുന്ന് കത്തി അടിക്കുന്നതിനിടയിൽ സച്ചുവിന്റെ അടുത്ത് ദേവൻ സാർ വന്നിരുന്നു.  കുറച്ച് കഴിഞ്ഞപ്പോൾ റിച്ചിക്ക് കിച്ചുവിന്റെ കോൾ വന്നു. സിംഗിൾ പസംഗകൾ ബാക്കി ആയി.  അതായത് നുമ്മ മിക്കുവും ആദിയും. മൂന്നാളുടെയും സൊള്ളലുകളുടെ നടുവിൽ ഇരുന്ന അവർക്ക് ജാള്യത തോന്നി.  



\'മറിയാമ്മേനെയും ജോ ചേട്ടനെയും  കാണുന്നില്ലാലോ... \'മിക്കു ആദിനോട് ചോദിച്ചു. 


\'വഴക്കാക്കി ഓടിയതല്ലേ.. അവിടെ ഇപ്പോൾ പൊരിഞ്ഞ അടി ആയിക്കാണും. \'.


\'ആ മൂലയിലേക്കല്ലേ പോയത്.. രണ്ടും കൂടെ തല്ലി ചത്താലും ആരും കാണില്ല. സെറ്റ് ആയിട്ടും ഇവരുടെ അടിക്ക് ഒരു മാറ്റവും ഇല്ലാലോ... നമ്മൾക്ക് എന്തായാലും ഒന്ന്  പോയി നോക്കാം .. \'മിക്കു എണീറ്റുകൊണ്ട് പറഞ്ഞു. 


\'മം... വാ \'ആദിയും എണീറ്റു. 



അവർ അവിടെ ചെന്ന് നോക്കിയപ്പോൾ കണ്ടത് അന്തസ്സായി ഫ്രഞ്ച് അടിക്കുന്ന ജോനെയും മറിയാമ്മയെയും  ആയിരുന്നു.  അത് കണ്ട മിക്കുവിന്റെ ബാല്യവും കൗമാരവും യൗവനവും വരെ പകച്ചു പോയി.ആദിയുടെ മുഖത്തു ഒരു ചിരി വിരിഞ്ഞു. അവൻ തിരിച്ചു നടക്കാൻ തുടങ്ങി. മിക്കു ആകെ കിളി പോയി നിൽപ്പാണ്.  അത് കണ്ട് ആദി അവളെ വന്നു വിളിച്ചു.  



\'വാടി... നാണമില്ലലോ ഇങ്ങനെ ഒളിഞ്ഞു നോക്കാൻ. \'ആദി ചിരിയോടെ ചോദിച്ചു. 



ബോധം തിരിച്ചു വന്ന അവൾ അവിടുന്ന് തിരിച്ചു നടന്നു.  ലൈബ്രറിയിൽ നിന്ന് പുറത്ത് വന്ന അവർ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു. അവർ പുറത്തേക്ക് പോയി ഗാർഡനിലെ ബെഞ്ചിൽ ഇരുന്നു.  


\'ഡാ.. ആദിയേട്ടാ... \'


\'ഡി.. 😡\'


\'അല്ല... വെറും ആദിയേട്ടാ..😁😁\'


\'എന്താടി.. \'


അവൾ അവളുടെ കൈ ബെഞ്ചിൽ വെച്ചിരുന്ന അവന്റെ കയ്യുടെ മുകളിൽ വെച്ചു. 


\'ആദി.. \'

അവൻ അവളെ നോക്കി. 



\'ആദി.. എനിക്ക് നിന്നെ ഇഷ്ടമാണ്.. നിന്റെ ഈ കരുതലും പക്വതയും ലൈഫ് ലോങ്ങ്‌ എന്റെ കൂടെ വേണം. \'



അത് കേട്ടതും ആദിയുടെ മുഖം കോപം കൊണ്ട് വലിഞ്ഞു മുറുകി. അവൻ അവളുടെ കൈ തട്ടിമാറ്റി എണീറ്റു. 



\'അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ.. എന്നെപ്പറ്റി നിനക്ക് എന്തറിയാം... അല്ലേലും വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച നിനക്കൊക്കെ പ്രേമം എന്നും പറഞ്ഞു നടക്കാൻ എളുപ്പമാണല്ലോ... \'



\'ആദി... ഞാൻ.. \'



\'Just shut up.ഇനി ഇതും പറഞ്ഞ് എന്റെ മുന്നിലേക്ക് വരരുത്.. \'അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയി. 



എത്ര പിടിച്ചു വെച്ചിട്ടും അവളുടെ കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞൊഴുകി. 



(തുടരും )




💞💞💞💞💞💞💞💞💞💞💞

തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. 



കൂട്ട് 10

കൂട്ട് 10

4.2
899

\'ആദി... ഞാൻ.. \'\'Just shut up.ഇനി ഇതും പറഞ്ഞ് എന്റെ മുന്നിലേക്ക് വരരുത്.. \'അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയി. എത്ര പിടിച്ചു വെച്ചിട്ടും അവളുടെ കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞൊഴുകി. ==============================അടക്കി വച്ചിരുന്ന  എല്ലാ സങ്കടങ്ങളും വൈകുന്നേരം മിക്കു കിച്ചുവിന്റെ മുന്നിൽ കെട്ടഴിച്ചു വിട്ടു. \'എന്നെ അവന് ഇഷ്ടമല്ല ഏട്ടാ... ഞാൻ വെറുമൊരു പൊട്ടി... \'അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു. \'എന്റെ മിക്കു... നീ ഒന്ന് സമാദാനപ്പെടൂ.. അവൻ നിന്നോട് ഇഷ്ടമില്ലെന്നു പറഞ്ഞില്ലാലോ... ചൂടായതല്ലേ ഉള്ളൂ... എനിക്ക് തോന്നുന്നത് അവന് നിന്നെ ഇഷ്ടമാണെന്ന് തന്നെയാണ്. അവന്റെ ഉള്ളിൽ അവൻ പാവപ്പെട്ടവൻ ആണ