Aksharathalukal

ഇറച്ചി - 6

അന്നവർ സ്റ്റേ ചെയ്തത് ചിറ്റാർ ഉള്ള ഫോറെസ്റ്റിന്റെ ഒരു ഗവണ്മെന്റ് ഗസ്റ്റ് ഹൌസിൽ ആയിരുന്നു.. ഏകദേശം 5 മണിയോട് കൂടെ സെർച്ചു മതിയാക്കി അവർ ഗസ്റ്റ് ഹൌസിൽ എത്തിച്ചേർന്നു… 7 മണിയോട് കൂടി CCIA ടീമും, ചിറ്റാർ CI ഉൾപ്പെടെ മറ്റു ചില ഉയർന്ന പോലീസ് ഓഫീസർമാരും സൗത്ത് സോൺ DIG യുടെ നേതൃത്തിൽ അവിടെ ഒത്തുകൂടി.. കുറച്ച് സമയത്തെ ഗ്രുപ്പ് ഡിസ്‌ക്കർഷന് ശേഷം അക്ബർ എഴുന്നേറ്റ് കാര്യങ്ങൾ ബ്രീഫ് ചെയ്തു തുടങ്ങി….

“സാർ, CCIA ആദ്യമായാണ് ഒരു ക്രൈം തുടക്കം മുതൽ അന്വേഷിക്കുന്നത്‌. അതിന് എല്ലാ സപ്പോർട്ടും തരുന്ന കേരള പോലീസിന് ആദ്യം തന്നെ നന്ദി പറയട്ടെ.. സാർ.. കേട്ട് കേൾവി പോലും ഇല്ലാത്ത രീതിയിൽ ക്രൂരവും, പൈശാചികവും നികൃഷ്ടവുമായാണ് കില്ലർ ഈ മർഡർ ചെയ്തിരിക്കുന്നത്.. അതാണ് CCIA യെ ഡയറക്റ്റ് ഈ കേസിലേക്ക് ഗവണ്മെന്റ് നീയിഗിച്ചതും.. CCIA ഈ ക്രൈം അന്വേഷിക്കാൻ തുടങ്ങിയിട്ട് വെറും 6 മണിക്കൂർ മാത്രമേ ആയിട്ടുള്ളു.. അതിനുള്ളിൽ കണ്ടെത്താൻ കഴിഞ്ഞ കാര്യങ്ങൾ ആണ് ഇവിടെ ബ്രീഫ് ചെയുന്നത്…Sir , Shall I?

DIG പറഞ്ഞു.. ok go head…

അക്ബർ തുടർന്നു…
“സീനിയർ CSI യുടെ ഒപ്പീനിയൻ പ്രകാരം കൊല്ലപ്പെട്ടിരിക്കുന്നത്.. ഒരു പെൺകുട്ടിയാണ്.. ഏകദേശം 30 വയസിനകത്തു പ്രായം.. നാളത്തെ പോസ്റ്റ്മാർട്ടത്തിന് ശേഷം വയസിനു വക്തത ഉണ്ടാവും.. മർഡർ വെപ്പൺ ഇറച്ചി വെട്ടുന്ന കത്തി തന്നെ.. മരണ സമയത്തു വിക്റ്റും അബോധ അവസ്ഥയിൽ ആകാം.. അതാണ് നിലവിളിക്കുന്ന ശബ്ദം ആരും കേൾക്കാതിരുന്നത്.. കൂടാതെ അവിടെനിന്നും ഒരു കിലോമീറ്റർ മാറിയുള്ള ഒരു അമ്പലത്തിലെ ഉത്സവമായിരുന്നു ഇന്നലെ.. വെളുപ്പിനെ 4 മണിവരെ അവിടെ കലാപരിപാടികളും മറ്റും ഉണ്ടായിരുന്നു..അതിന്റെ ഒച്ചയും ബഹളവും കൊണ്ടാവാം ബോഡി വെട്ടിയരിയുന്ന ശബ്ദവും ഒന്നും ആരും ശ്രെദ്ധിക്കാതെ ഇരുന്നത്… മരണ സമയം 1 മണിക്കും 4 മണിക്കും ഇടയ്ക്കാണ്..ബ്ലഡ്‌ ക്ലോട്ടിങ് ടൈം അനലൈസ് ചെയ്തപ്പോൾ അത് മനസിലായി.. ചുറ്റുപാടുമുള്ള ചില CCTV വിഷ്വൽസ് ഞങ്ങൾ ചെക്ക് ചെയ്തു.. സംശയിക്കത്തക്ക ഒരു വാഹനവും അവിടെ ആ സമയത്തു വന്നുപോയിട്ടില്ല… ഞങ്ങൾ ആ ഏരിയയുടെ മുഴുവൻ ഒരു ഹെലിക്യാം വിഷ്വൽ എടുത്തിരുന്നു..” അത് സ്‌ക്രീനിൽ പ്രൊജക്റ്റ്‌ ചെയുന്നു… അതുകാണിച്ചു കൊണ്ട്..“ഈ ഇറച്ചിക്കടയിൽ നിന്നും ഏകദേശം അര കിലോമീറ്റർ ഈ റബർ തൊട്ടം കേറി ഇറങ്ങിയാൽ മറ്റൊരു റോഡിൽ എത്താം.. ഈ റോഡ് എത്തിച്ചേരുന്നത് മെയിൽ റോഡിലേക്കാണ്.. കില്ലർ വിക്ടിമിനെ റോഡ് മാർഗം അവിടെ എത്തിച്ചു ഈ റബ്ബർ തോട്ടത്തിലൂടെ ചുമന്നാവാം ഈ ഇറച്ചിക്കടയിൽ എത്തിച്ചത്.. കാറുപോലെ ഒരു വാഹനം സൈഡ് ചേർത്ത് നിർത്തിയതിനു അവിടെ ടയർ മാർക്ക് കണ്ടെത്തിയിരുന്നു.. പ്രതി കൃത്യമായി ഈ സ്ഥലത്തെ പറ്റി പഠിച്ചിരിക്കണം… അപ്പോൾ എങ്ങനെ എന്നതിന് ഉത്തരം കിട്ടി..”

“ഇനീയും ആര് ചെയ്തു, എന്തിനു ചെയ്തു എന്നത്.. ഞങ്ങൾ പ്രതിയെ പറ്റി ഒരു പ്രൊഫൈൽ ക്രീയേറ്റ് ചെയ്തിട്ടുണ്ട്….. ഏകദേശം 35 വയസ്സിനകത്തുള്ള വളരെ അധികം ആരോഗ്യ ദൃഢഗാത്രനായ ഒരു ചെറുപ്പക്കാരനാണ് കൊലയാളി… അങ്ങനൊരാൾക്ക് മാത്രമേ ഇത്രയും ദൂരം ബോഡി ചുമ്മന്നു ക്രൈം സീനിൽ എത്തിക്കാൻ കഴിയു.. മോട്ടീവ് പക തന്നെ… പക്ഷെ അതൊരിക്കലും പ്ലാൻ ചെയ്ത് കൊല്ലണം എന്ന ഉദ്ദേശത്തോടെ ചെയ്ത ഒരു കൊലയല്ല.. പെട്ടന്നുണ്ടായ ദേഷ്യത്തിൽ ചെയ്ത ഒരു കൊലപാതകമാണ് ഇത്... അതിന് ഒരു വ്യക്തത വരുത്തേണ്ടതായിട്ടുണ്ട്. വിക്ടിമും കൊലയാളിയും തമ്മിൽ എന്തെകിലും ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണം..വരും ദിവസങ്ങളിൽ അതിന്റെയും അപ്ഡേഷൻ ഉണ്ടാകും… പിന്നെ കൊലയാളിയെ പറ്റി ഒരു സൈക്കോളജി എക്സ്പ്പേർട്ടിന്റെ അഡ്വൈസ് എടുത്തപ്പോൾ 100% അവർ ഉറപ്പിച്ചു പറയുന്നു.. He is a most dangerous psychopath… പുറത്ത് അവൻ സ്വതന്ത്ര്യനായി ചുറ്റി നടക്കുന്നിടത്തോളം എല്ലാവർക്കും അവൻ ഒരു ഭീഷണിയാണ്.. ആണെന്നോ പെണ്ണെന്നോ എന്നൊന്നും അവനില്ല.. അവനു ആരോട് ദേഷ്യം തോന്നുന്നോ അവരെ അവൻ കൊല്ലും…അവന്റെ കൈയിൽ നിന്നും സർവൈവ് ചെയ്യുക അസാധ്യം…”

“ok.. അക്‌ബർ… ഇനി എന്താണ് നിങ്ങളുടെ അടുത്ത പ്ലാൻ…” DIG ചോദിച്ചു..

അക്‌ബർ തുടർന്നു.. “സാർ.. ഒന്നിൽ കൂടുതൽ ആൾക്കാർ ഈ ക്രൈമിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കൂടി അന്വഷിക്കേണ്ടതായിട്ടുണ്ട്..”

“യെസ് യെസ്.. അതിനും സാധ്യത ഉണ്ടല്ലോ…” DIG പറഞ്ഞു..

അക്‌ബർ തുടർന്നു.. “അതെ സാർ.. അതിനെ പറ്റി വിശദമായി തന്നെ അന്വേഷിക്കും… ഞങ്ങൾ കേരളത്തിൽ എത്തിയത് സച്ചിൻ കൊലക്കേസിന്റെ അന്വേഷണത്തിനു വേണ്ടിയാണല്ലോ.. ഈ രണ്ടു കേസുകളും കൊല ചെയ്ത രീതിയും അതിന്റെ സാഹചര്യങ്ങളും വിശദമായി പരിശോദിച്ചപ്പോൾ നമ്മൾ തേടുന്ന കുറ്റവാളി അല്ലെകിൽ കുറ്റവാളികൾ ഒന്ന് തന്നെ എന്ന് എനിക്ക് ഉറപ്പുണ്ട്.. സച്ചിൻ കൊലക്കേസിനൊപ്പം ഇവിടുത്തെ ഈ കേസും  സമാന്തരമായി ഞങ്ങൾ അന്വേഷിക്കും… അവൻ ചെയ്ത ഈ രണ്ട് കൊലകളും ഒരുപോലെ തെളിഞ്ഞാലല്ലേ അതിനനുസരിച്ച് അവന് ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റൂ.. So.. CCIA ഇതൊരു ചലഞ്ച് ആയി ഏറ്റെടുത്തു കഴിഞ്ഞു… 
നാളെമുതൽ അവനെ തപ്പി ഞങ്ങൾ കളത്തിലേക്കിറങ്ങുന്നു… അവന്റെ തൊട്ടു പിന്നിൽ CCIA ഉണ്ടാവും..”

“All the very best Mr. അക്ബർ” DIG വിഷ് ചെയ്തു….

“Thank You Sir….” അക്‌ബർ മറുപടി പറഞ്ഞു…
.
.
.
.
തുടരും….. @സുധീഷ് 



ഇറച്ചി - 7

ഇറച്ചി - 7

4.6
891

അടുത്ത ദിവസം രാവിലെ… രാവിലെ തന്നെ അക്ബറും ടീമും റെഡിയായി.. ചിറ്റാർ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു SI യും 2 കോൺസ്റ്റബിൾ മാരും കൂടി അവരെ സഹായിക്കാൻ എത്തിയിരുന്നു. ഉടനെ എല്ലാവരും 2 വണ്ടികളിലായി ഇറച്ചിക്കടയിലേക്ക് പുറപ്പെട്ടു.. അവരെ അവിടെ ഇറക്കിയ ശേഷം കില്ലർ കാർ നിർത്തി എന്ന് സംശയിക്കുന്ന സ്ഥലത്തു പോയി വെയിറ്റ് ചെയാൻ അക്‌ബർ ഡ്രൈവർമാരോട് ആവിശ്യപ്പെട്ടു… ശേഷം മുഴുവൻ ടീമിനോട് കൂടി ഒരു കാര്യം പ്രത്യേകം പറഞ്ഞു.. “ ഇനി മുതൽ നമ്മൾ അങ്ങോട്ട് അന്വേഷിക്കുന്ന, അല്ലെങ്കിൽ കണ്ടെത്തുന്ന ഒരു കാര്യവും പബ്ലിക്കിനോടോ മീഡിയയോടോ ഒരു കാരണവശാലും ഷെയർ ചെയ്യാൻ പാടില്ല. കാരണം അത