Aksharathalukal

ഇറച്ചി - 7

അടുത്ത ദിവസം രാവിലെ…

രാവിലെ തന്നെ അക്ബറും ടീമും റെഡിയായി.. ചിറ്റാർ പോലീസ് സ്റ്റേഷനിൽ നിന്നും ഒരു SI യും 2 കോൺസ്റ്റബിൾ മാരും കൂടി അവരെ സഹായിക്കാൻ എത്തിയിരുന്നു. ഉടനെ എല്ലാവരും 2 വണ്ടികളിലായി ഇറച്ചിക്കടയിലേക്ക് പുറപ്പെട്ടു.. അവരെ അവിടെ ഇറക്കിയ ശേഷം കില്ലർ കാർ നിർത്തി എന്ന് സംശയിക്കുന്ന സ്ഥലത്തു പോയി വെയിറ്റ് ചെയാൻ അക്‌ബർ ഡ്രൈവർമാരോട് ആവിശ്യപ്പെട്ടു…

ശേഷം മുഴുവൻ ടീമിനോട് കൂടി ഒരു കാര്യം പ്രത്യേകം പറഞ്ഞു.. “ ഇനി മുതൽ നമ്മൾ അങ്ങോട്ട് അന്വേഷിക്കുന്ന, അല്ലെങ്കിൽ കണ്ടെത്തുന്ന ഒരു കാര്യവും പബ്ലിക്കിനോടോ മീഡിയയോടോ ഒരു കാരണവശാലും ഷെയർ ചെയ്യാൻ പാടില്ല. കാരണം അത് കൊലയാളിക്ക്  കാര്യങ്ങൾ മുന്നേ കൂട്ടി മനസ്സിലാക്കി  രക്ഷപ്പെടാനുള്ള വഴി ഒരുക്കും. ഇവിടുത്തെ ഈ കേസിൽ  CCIA ഇൻവോൾവ് ആയ്യിട്ടുണ്ട് എന്ന വാർത്ത ഒരു വാർത്താമാധ്യമങ്ങളിൽ പോലും വരാൻ സമ്മതിക്കരുതെന്ന്  ഡിഐജിയോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. So… ഇനി മുന്നോട്ടുള്ള നമ്മുടെ അന്വേഷണം വളരെ രഹസ്യം ആയിരിക്കണം..”

എല്ലവരും ok പറയുന്നു.. ശേഷം അക്ബർ.. “ഓക്കേ ഫ്രണ്ട്സ്… നമ്മളിനി ചെയ്യാൻ പോകുന്നത് ഇറച്ചി കടയിൽ നിന്നും ആ റബർ തോട്ടം കേറി ഇറങ്ങി അപ്പുറത്ത് എത്തുക എന്നതാണ്. ആ പോകുന്ന വഴിക്ക്  സസ്പീഷ്യസായി എന്ത് കണ്ടാലും അത് ചെക്ക് ചെയുക… ഒരു എവിഡൻസായി തോന്നുന്നുണ്ടെങ്കിൽ അത് കളക്ട് ചെയ്യുക..”

എല്ലാവരും കൂടി ഒരുമിച്ച് ആ തോട്ടത്തിലേക്കു പ്രവേശിച്ചു.. ഏകദേശം അര മണിക്കൂർ കൊണ്ട് അവർ അപ്പുറത്തെത്തി.. അവർ കണ്ടെത്തിയ എവിഡൻസുകൾ ശ്രീകുമാർ കളക്ട് ചെയ്തു സീൽ ചെയ്തു വെച്ചു.. ശേഷം അവർ രണ്ടായി പിരിഞ്ഞു റോഡിന്റെ എതിർ ദിശകളിലായി വണ്ടികൾ ഓടിച്ചുപോയി.. ശ്രീകുമാറും SI യും മറ്റും അടങ്ങുന്നതായിരുന്നു ഒരു ടീം.. അവർ ആ വഴി അവസാനിക്കുന്നത് വരെ പോയി.. അവിടം മുതൽ വനം തുടങ്ങുകയാണ്. അവിടെ ഒരു ചെറിയ അരുവിയും ഉണ്ടായിരുന്നു… അവർ അവിടെ നന്നായി സെർച്ച് ചെയ്തു. സംശയിക്കത്തക്ക  ചില കാര്യങ്ങൾ അവിടുന്ന് അവർക്ക് കിട്ടി..

ആ സമയത്ത് അക്ബറും ടീമും മെയിൻ റോഡിൽ ആ റോഡ് ചെന്ന് കേറുന്ന ദിക്കിലേക്കായിരുന്നു പോയത്. ഏകദേശം 2 കിലോമീറ്റർ ചെന്നപ്പോൾ മെയിൻ റോഡിൽ എത്തി… അവിടുന്ന് വീണ്ടും വണ്ടി തിരിച്ചു വന്ന വഴിയേ പോകാൻ അക്‌ബർ ആവിശ്യപ്പെട്ടു.. അപ്രകാരം തിരിച്ചു വരുന്ന വഴിക്കു ഒരു വീടിന് വെളിയിൽ റോഡ് കൃത്യമായി ദൃശ്യമാകുന്ന രീതിയിൽ ഒരു CCTV ക്യാമറ ഇരിക്കുന്നത് കണ്ടു.. കിഷോറും 2 പോലീസ് കാരും കൂടി പോയി ആ വിഷ്വൽസ് ചെക്ക് ചെയ്ത ശേഷം അത് കളക്ട് ചെയ്തു.. അവർ വീണ്ടും യാത്ര ചെയ്തു  കിട്ടാവുന്ന CCTV വിഷ്വൽസ് എല്ലാം കളക്ട് ചെയ്തു…

ഉച്ചയായപ്പോൾ  ഫുഡ് കഴിക്കാനും മറ്റും അവർ ഗസ്റ്റ്ഹൌസിൽ മടങ്ങിയെത്തി. ശേഷം അവർ അവർക്ക് കിട്ടിയ എവിടൻസും സിസിടിവി വിഷ്വൽസും അവർ ചെക്ക് ചെയ്യാനായിരുന്നു. ആദ്യം ചെക്ക് ചെയ്തത്  അവർക്ക് കിട്ടിയ എവിഡൻസുകൾ ആയിരുന്നു. പലതും ഉണ്ടായിരുന്നു അതിൽ. എങ്കിലും അക്ബറിന്  ഏറ്റവും ഇന്ററസ്റ്റിഗ് ആയിട്ട് തോന്നിയത് ഒരു ബില്ല് ആയിരുന്നു.. അക്ബർ അതൊന്നു നോക്കി… രണ്ടുദിവസം മുന്നേ ചിറ്റാർ ഉള്ള  ഒരു റസ്റ്റോറന്റിൽ നിന്ന്  ചിക്കൻ മന്തി കഴിച്ചതിന്റെ ബില്ലായിരുന്നു അത്. അതിലെ ടൈം നോക്കി  വൈകുന്നേരം അഞ്ചര. ഒരു ഫുൾ മന്തിയാണ് ഓർഡർ ചെയ്ത് മേടിച്ചിരിക്കുന്നത്. അങ്ങനെയൊരു ബില്‍ ആ തോട്ടത്തിൽ നിന്നും കിട്ടേണ്ട ഒരു ആവശ്യവുമില്ല.. ഒരുപക്ഷേ കില്ലർ കഴിച്ചതിന്റെ ബില്ല് അബദ്ധത്തിൽ വീണു പോയതാകാം എന്ന് അക്ബർ കണക്കുകൂട്ടി…
മറ്റുപല എവിടെൻസും അവിടെ ഉണ്ടായിരുന്നെങ്കിലും കില്ലറിലേക്ക് വിരൽ ചൂണ്ടുന്ന ശക്തമായ മറ്റൊരു എവിഡൻസും അതിൽ നിന്ന് കണ്ടെത്താൻ അക്ബറിന് കഴിഞ്ഞില്ല.. ശേഷം അവർ CCTV വിഷ്വൽസ് ചെക്ക് ചെയ്തു. ആ വിഷ്വൽസിൽസിൽ മൂന്നു നാല് കാറുകളും കുറച്ചു ബൈക്കുകളും  5 മണിക്ക് ശേഷം കടന്നു പോയിട്ടുണ്ട്.. ഒരു വെളുത്ത സിഫ്റ്റ് ഡിസയർ കാർ ഒഴിച്ച് ബാക്കിയുള്ള കാറുകളെല്ലാം എട്ടുമണിയോടെ തിരികെ പോയിട്ടുണ്ട്.. അക്ബറിനും ടീമിനും ആകാംക്ഷയായി… വീണ്ടും ആ വിഷ്വൽസ് ചെക്ക് ചെയ്തു.. അത്ഭുതം.. ആ കാർ മടങ്ങി പോയിരിക്കുന്നത് അടുത്ത ദിവസം വെളുപ്പിന് 4.30 ന് ശേഷമാണ്… അവർക്ക് ഉറപ്പായി.. അത് കില്ലറുടെ കാർ തന്നെ.. ഉടനെ തന്നെ SI യോടും ശ്രീകുമാറിനോടും ആ മന്തി മേടിച്ച കടയിലെ വിഷ്വൽസ് കളക്ട് ചെയ്യാൻ പറഞ്ഞു വിട്ടു… അവർ വരുന്ന സമയം കൊണ്ട്  അക്ബർ ഇന്നലെ കളക്ട് ചെയ്ത മൊബൈൽ ലൊക്കേഷൻ ഹിസ്റ്ററി പരിശോധിക്കുവാൻ തുടങ്ങി.. കുറെയധികം നമ്പറുകൾ  മർഡർ നടന്ന സമയങ്ങളിൽ അവിടെ വന്നു പോയിട്ടുണ്ട്.. ചില നമ്പറുകൾ അവർ ട്രൈയിസ് ചെയ്തു.. പക്ഷേ ഈ കേസിലേക്ക് വഴിതുറക്കുന്ന ഒരു തെളിവും അവർക്കു ലഭിച്ചില്ല..

കുറച്ചു സമയത്തിനുള്ളിൽ ശ്രീകുമാറും ടീമും മടങ്ങിയ്യെത്തി.. അവരാകാംക്ഷയോടെ അവിടെനിന്ന് ലഭിച്ച വിഷ്വൽസ് ചെക്ക് ചെയ്യാൻ തുടങ്ങി.. അവർ തിരഞ്ഞത്  ആ കടയുടെ മുന്നിലെത്തിയ ഒരു വെളുത്ത ഷിഫ്റ്റ് ഡിസയർ കാർ ആയിരുന്നു.. പക്ഷേ അവർ നിരാശപ്പെടേണ്ടി വന്നു.. അങ്ങനെയൊരു കാർ അതിന്റെ മുന്നിൽ വന്നുപോയതിന് യാതൊരു തെളിവുമില്ലായിരുന്നു… ടീം എല്ലാം ആകപ്പാടെ നിരാശയിലായി.. പെട്ടെന്ന് തന്നെ അവർക്ക് കൊലയാളിയെ പിടിക്കാൻ കഴിയും എന്നൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു..

പക്ഷേ അക്‌ബറിനു ഉറപ്പായിരുന്നു, തങ്ങളുടെ മുന്നിൽ എവിടെയോ ആ കൊലയാളി ഒളിച്ചിരിപ്പുണ്ടെന്ന്..!
.
.
.
തുടരും….. @സുധീഷ് 


ഇറച്ചി - 8

ഇറച്ചി - 8

4.5
721

അക്‌ബർ പറഞ്ഞു.. “സാരമില്ല ഫ്രണ്ട്‌സ്.. നമ്മൾ ആ കില്ലറിന്റെ കൈയെത്തും ദൂരത്തു തന്നെ എത്തിക്കഴിഞ്ഞു.. അവന്റെ മോഡ് ഓഫ് ഓപ്രാന്റി ഒരു പ്രൊഫഷണൽ കില്ലർക്ക് ചേർന്നതല്ല.. So..നമ്മൾ ഒന്ന് കിണഞ്ഞു പരിശ്രമിച്ചാൽ അവനെ കണ്ടെത്താവുന്നതേയുള്ളൂ.. ഞാൻ പറയുന്നു വെറും രണ്ടോ മൂന്നോ ദിവസം കൊണ്ട് നമ്മൾ കില്ലറിനെ ലോക്ക് ചെയ്തിരിക്കും… അതിന് നമ്മൾ നന്നായി ഒന്നുകൂടെ ഹോം വർക്ക് ചെയ്യേണ്ടിയിരിക്കുന്നു.. നമുക്ക് കിട്ടിയിരിക്കുന്ന തെളിവുകളും ഇനിയും നമുക്ക് ലഭ്യമാകാൻ ചാൻസ് ഉള്ള തെളിവുകളും കഴിയുന്നതും കളക്ട് ചെയ്ത് ഒന്നൂകൂടി ഒന്ന് തിരഞ്ഞാൽ അവനെ നമുക്ക് പൂട്ടാം.. കാരണം അവൻ ഒരു സൈ