Aksharathalukal

കൂട്ട് 12

ഞായറാഴ്ച്ച കറങ്ങാൻ പോയത് ആയിരുന്നു സച്ചുവും ദേവേട്ടനും. ഇതിപ്പോൾ കെട്ട് ഒഫീഷ്യലി ഉറപ്പിച്ചതിൽ പിന്നെ പതിവാണ്. അവിടെയും ഇവിടെയും ഒക്കെ കറങ്ങി ഉച്ചക്ക് റെസ്റ്റാറ്റാന്റിൽ കയറി ഫുഡ്‌ കഴിച്ചു.  വൈകുന്നേരം അവർ നേരെ ബീച്ചിലേക്ക് വിട്ടു.  അതികം തിരക്കില്ലാത്ത ബീച്ച് ആയിരുന്നു അത്. അവർ ആ മണലിൽ അടുത്തടുത്തായി ഇരുന്ന് സൂര്യാസ്തമനം കാണുകയായിരുന്നു. 




'ദേവേട്ടാ🥰🥰🥰... '



'എന്താ സച്ചൂസ്?? '



'ദേവേട്ടൻ അന്ന് പറഞ്ഞില്ലേ പക്കാ അറേഞ്ച് മാര്യേജ് ആണ് ദേവേട്ടന് ഇതെന്ന്.... ഇപ്പോഴും അങ്ങനെ തന്നെ ആണോ... എന്നോട് പ്രണയം തോന്നുന്നില്ലേ... ഒട്ടും??? 'അവൾ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു. 




'എന്റെ പെണ്ണെ... ഇങ്ങനെ നോക്കാതെ... സച്ചു... അന്ന് എനിക്ക് നിന്നോട് പ്രണയം തോന്നിയില്ല. അതങ്ങനെ പെട്ടന്ന് തോന്നില്ലാലോ.. പക്ഷെ എന്തോ ഒരു ഫീൽ...എനിക്കറിയില്ല.....'



അവളുടെ മുഖം വാടി. അവൻ അവളുടെ മുഖം ചൂണ്ടു വിരൽ കൊണ്ട് താടിയിൽ പിടിച്ച് ഉയർത്തി.  



'സച്ചു... എനിക്ക് നിന്നെ ഇപ്പോൾ ഇഷ്ടമാണെന്നു നിനക്ക് തോന്നിയിട്ടില്ലേ?? അന്ന് കാറിൽ വെച്ച് നിന്റെ കവിളുകളിൽ സമ്മാനം തന്നിട്ടും മോക്ക് മനസ്സിലായില്ലേ 😜😜😜😜😜'




സച്ചൂന്റെ മുഖം സ്വിച്ച് ഇട്ട പോലെ വെട്ടി തിളങ്ങി. 




'അപ്പോൾ എന്നെ ഇഷ്ടമാണല്ലേ.. '



'ആഹ് ഡി... 'അവൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു. 



'മര്യാദക്ക് ഉള്ള സപ്പ്ളി മൊത്തം എഴുതി എടുത്തോണം.. ഇനി എങ്ങാനും സപ്പ്ളി അടിച്ചാലുണ്ടല്ലോ... നിന്നെ ഞാൻ ശരിയാക്കും. '




'ഓ...മൂഡ് പോയി മൂഡ് പോയി... ഈ സമയത്ത് തന്നെ ഇങ്ങേർക്ക് പഠിപ്പിന്റെ കാര്യം പറയണോ... 'സച്ചു പിറുപിറുത്തു. 



'നീ വല്ലോം പറഞ്ഞായിരുന്നോ? '



'ഇല്ല ദേവേട്ടാ.. സപ്ലി എഴുതി എടുക്കും എന്ന് പറയുവായിരുന്നു... '



'മം... '





💞💞💞💞💞💞💞💞💞💞💞💞💞💞💞





'മറിയേടമ്മേടെ  ആട്ടിൻ  കുട്ടി 
മണിയന്റമ്മെരെ  സോപ്പ്  പെട്ടി 
മറിയേടമ്മേടെ  ആട്ടിൻ  കുട്ടി 
മണിയന്റമ്മെരെ  സോപ്പ്  പെട്ടി 
പാട്ടുപെട്ടി  വട്ടപ്പട്ടി 
വെറുതെ  നിന്നാൽ കുട്ടൻപട്ടി
സിസിലിക്കുട്ടീടെ  തേപ്പുപെട്ടി 
പാട്ടി  തള്ളേരെ  മുറുക്കാൻ  പെട്ടി.. 
ഓയി ഓയി....'


പാട്ടും പാടി മിക്കു റെഡി ആയി താഴെ എത്തി. കൈ തണ്ടയിൽ കെട്ടിയ വാച്ചിൽ അവൾ സമയം നോക്കി. 


'ഇന്ന് നേരത്തേ ആണല്ലോ .. ബ്ലാ... ഫോൺ നോക്കാം കുറച്ചു നേരം.. കമ്മിറ്റഡ് ആണത്രെ കമ്മിറ്റഡ്... എന്നിട്ട് ആ അലവലാതികൾ ഉള്ള ഗ്രൂപ്പിൽ അല്ലാതെ ഒരു മെസ്സേജ് പോലും വരുന്നില്ല... എന്റെ തലവിധി... 'ചിരിച്ചോണ്ട് സ്വയം പറഞ്ഞു ഫോൺ എടുത്തു നോക്കിയ അവൾ പകച്ചു പോയി. 



ക്ലാസ്സ്‌ ഗ്രൂപ്പിൽ സച്ചൂന്റെയും ദേവേട്ടന്റെയും ഫോട്ടോ.  ബീച്ചിൽ അവർ കെട്ടി പിടിച്ചു ഇരിക്കുന്നത്.. താഴത്തെ ക്യാപ്ഷൻ ദേവൻ സാറിന്റെ അവിഹിതം  എന്ന്... അതിന്റെ താഴെ വളരെ മോശമായി കുറേ കമന്റ്സ്. സച്ചുവിനെ എല്ലാവരും മോശമായി പലതും പറഞ്ഞിട്ടുണ്ട്... മിക്കുവിന് ആകെ വല്ലാതെ ആയി. 



അവൾ കാറും എടുത്തു ഇറങ്ങി.  റിച്ചിയുടെ വീട്ടിൽ നിന്നും അവളും കയറി.  സച്ചു ആകെ കരച്ചിൽ ആണ്. 



'സച്ചു... ഒന്ന് നിർത്തൂ... നിനക്ക് മര്യാദക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ലേ.. നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നിനക്ക് നല്ല ബോദ്യം ഉണ്ടല്ലോ... പിന്നെ നീ എന്തിനാ ഇങ്ങനെ മോങ്ങുന്നത്? 'മറിയാമ്മ  കലിപ്പായ്. 



'എന്നാലും ഡി... ഞാനും ദേവേട്ടനും.... നമ്മൾ തമ്മിൽ എല്ലാം കഴിഞ്ഞെന്നൊക്കെ പറയുന്നത് കണ്ടപ്പോൾ... നമ്മളുടെ ബന്ധത്തെ അവർ മോശമായി പറഞ്ഞപ്പോൾ ആകെ എന്തോ.. '



'കുന്തം... കുറേ സദാചാര ബോധം ഉള്ള തെണ്ടികൾ ഉണ്ട്. കുലസ്ത്രീകളും കുലപുരുഷന്മാരും. ഏത് നൂറ്റാണ്ടിൽ ആണോ എന്തോ ഇവരൊക്കെ ജീവിക്കുന്നത്? ഒരാണും പെണ്ണും ഒരുമിച്ച് നിന്നാൽ അവർക്ക് അവിടെ സൗഹൃദമോ പ്രണയമോ കാണാൻ സാധിക്കില്ല.  കാമം മാത്രം കാണും.  മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകൊണ്ട് നോക്കുന്നതാണ് പ്രശ്നം.  അതൊരിക്കലും ചിന്തിക്കില്ല.  സത്യം പറഞ്ഞാൽ ഫ്രസ്ട്രേഷൻ... തങ്ങൾക്ക് പറ്റാത്തത് മറ്റൊരാൾ ചെയ്യുന്ന കാണുമ്പോൾ ഉള്ള ചൊരുക്ക്.. ഇതൊക്ക മൈൻഡ് ആക്കാൻ നീ നിൽക്കേണ്ട.... പിന്നെ ഇത് ഗ്രൂപ്പിൽ ഇട്ടത് ആ തെണ്ടിയാണ്... ആ ദീപേഷ്..നിന്നെ പ്രൊപ്പോസ് ചെയ്തിട്ട് നീ റിജെക്ട് ആക്കിയില്ലേ പണ്ട്... അതിന്റെ കലി തീർത്തതാണ്... പന്ന മോൻ.. 'മിക്കു  അവനെ ഇപ്പോ കയ്യിൽ കിട്ടിയാൽ പപ്പടം പൊടിക്കുമ്പോലെ പൊടിക്കും എന്ന അവസ്ഥയിലാണ്. 





=============================




ക്ലാസ് തുടങ്ങാറായപ്പോൾ ആയിരുന്നു അവർ ക്ലാസ്സിൽ പോയത്. അവിടെ  എത്തിയപ്പോൾ ബോർഡിൽ ഒരു വൃത്തികെട്ട പടം വരച്ചു വെച്ചിരിക്കുന്നു.  ഒരാണും പെണ്ണുമുള്ള പടം ആയിരുന്നു അത്.  അതിൽ സച്ചൂന്റെ പേരും ദേവേട്ടന്റെ പേരും ഉണ്ട്.  സച്ചൂനെ മോശമായിട്ട് വിളിച്ചിരിക്കുന്നു. ക്ലാസ്സിലെ മിക്ക കുട്ടികളും സച്ചുവിനെ അവജ്ഞയോടെ നോക്കി ചിരിക്കാൻ തുടങ്ങി. അത് കണ്ടതും സച്ചൂന്റെ കണ്ണുകൾ വീണ്ടും പെയ്യാൻ തുടങ്ങി.  അവൾ ഭ്രാന്ത് പിടിച്ച പോലെ ഡസ്റ്റർ എടുത്തു ആ പടം കരഞ്ഞു കൊണ്ട് മായ്ച്ചു.  പെട്ടന്ന് അവളുടെ ശ്രദ്ധ വാതിലിൽ പതിഞ്ഞു.  ദേവൻ ആകെ കോപം കൊണ്ട് വിറച്ചു നിക്കുന്നു. ഡസ്റ്റർ വലിച്ചെറിഞ്ഞു സച്ചു ദേവന്റെ അടുത്തേക്ക് ഓടി.  അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കരഞ്ഞു.  എല്ലാവരുടെയും ശ്രദ്ധ അവരിലാണ്.  സച്ചുവിനെ ചേർത്ത് പിടിച്ചു ദേവൻ ക്ലാസ്സിനുള്ളിലേക്കു വന്നു. 




'ഇതെന്റെ പെണ്ണാണ്.  ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്.. നമ്മളുടെ വീട്ടുകാർക്ക് ഇല്ലാത്ത പ്രശനം ഏത്  %%$$ മക്കൾക്ക് ആണ് ഉള്ളത്?  ഇനി ഇവളെ ആരെങ്കിലും മോശമായി പറയുകയോ വേദനിപ്പിക്കുകയോ ചെയ്താൽ... എന്റെ വേറെ ഒരു മുഖം നിങ്ങൾ കാണും.  ഒന്നിനെയും ഞാൻ വെറുതേ വിടില്ല.. ഞാൻ ഈ ജോലി ചെയ്യുന്നത് ഇഷ്ടം കൊണ്ടാണ്... അല്ലാതെ ഇത് കൊണ്ടേ ജീവിക്കാൻ പറ്റു എന്നൊന്നും ഇല്ല. അതുകൊണ്ട് എനിക്ക് ഈ ജോലി പോയാൽ പുല്ലാണ്. പിന്നെ ഈ ഞായറാഴ്ച്ച ഞങ്ങളുടെ എൻഗേജ്മെന്റ് ആണ്.. എന്റെ പ്രിയ ശിഷ്യരെ വിളിച്ചില്ലെന്ന് വേണ്ടാ... എല്ലാവരും വന്നു തിന്നിട്ടു പൊക്കോണം... 😡😡😡😡😡' ദേവൻ ആകെ കലിപ്പിലാണ്.  ദേഷ്യം കൊണ്ട് വിറക്കുകയാ... 




എൻഗേജ്മെന്റ് എന്ന് കേട്ടതും സച്ചൂന്റെയും ബാക്കി മൂന്നെണ്ണത്തിന്റെയും കിളി പോയി. ഇതൊന്നും ശ്രദിക്കാതെ ദേവൻ സച്ചൂന്റെ കയ്യും പിടിച്ചു പുറത്തേക്ക് പോയി. ലൈബ്രറിയിൽ എത്തീട്ട് ആയിരുന്നു ആ കൈ ഒന്ന് വിട്ടത്. 



'ഡി... കിടന്ന് മോങ്ങാൻ നീ ആരാ കണ്ണീർ സീരിയലിലെ നായികയോ... നല്ല നാല് വർത്താനം പറയണം. അല്ലാണ്ട് മോങ്ങി കുത്തി ഇരുന്നാൽ പറയുന്നത് കൂടുകയേ ഉള്ളൂ... '




സച്ചു പിന്നെയും കരയാൻ തുടങ്ങി. അത് കണ്ടതും ദേവന്റെ ഉള്ള് പിടഞ്ഞു. 




'ഡി... വിഷമായോ... സാരമില്ല. പോട്ടേ... ഇനി ഇങ്ങനെ വല്ലോം ഉണ്ടായാൽ എന്നോട് പറയണം.. നീ സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കും വേണം. ആ ദീപേഷിന് ഇട്ട് ഞാനും ആദിയും ജോയും കൂടെ പണിതിട്ടുണ്ട്. കൂടെ അവന്റെ ഗാങിനും. '


സച്ചു കണ്ണ് തുടച്ചു. 



'അല്ല ദേവേട്ടൻ ഇതെങ്ങനെ അറിഞ്ഞു... ആ ഗ്രൂപ്പിൽ ഇല്ലാലോ... പിന്നെ ആദിയും ജോയും... അല്ല അതിന്റെ ഇടയിൽ എൻഗേജ്മെന്റ് എന്നൊക്കെ പറയുന്നത് കേട്ടല്ലോ... '





'സച്ചൂസ്... കിരൺ ഇല്ലേ.. അവൻ കാര്യം ആദിനെ വിളിച്ചു പറഞ്ഞു  ഇന്നലെ രാത്രിയിൽ ഗ്രൂപ്പിൽ ആ ചെറ്റ ഇട്ടപ്പോൾ തന്നെ. പിന്നെ എന്നെയും വിളിച്ചു പറഞ്ഞു.  രാവിലെ തന്നെ അവനെ അങ്ങ് നമ്മൾ പൊക്കി. '




'വെറുതേ അല്ല ആദിയേട്ടനെയും ജോ ചേട്ടനെയും വിളിച്ചിട്ട് കിട്ടാതിരുന്നേ.. അല്ല എൻഗേജ്മെന്റ് 🤔🤔🤔🤔🤔🤔??? '




'ഈ ഞായറാഴ്ച എൻഗേജ്മെന്റ് തന്നെയാ ഡി... ഞാൻ തള്ളിയത് അല്ല.  ബുധനാഴ്ച അച്ഛനും അമ്മയും എത്തും.  അവർ വന്നിട്ട് അന്ന് നിന്നോട് സർപ്രൈസ് ആയിട്ട് പറയാൻ ആണ് വിചാരിച്ചേ.. അതിപ്പോൾ ഇങ്ങനെ ആയി...'ദേവൻ ചിരിയോടെ പറഞ്ഞു. 




'ഈശ്വര... എൻഗേജ്മെന്റ് 🙈🙈🙈🙈🙈'സച്ചു ആകെ നാണിച്ചു പൂത്തുലഞ്ഞു നിൽക്കുകയാണ്. 



'പെണ്ണിന്റെ നാണം നോക്ക്... മൂഡ് ഇപ്പോൾ ശരിയായോ ഡി? '



'മൂഡ് ഒക്കെ ദേവേട്ടന്റെ ആ ചിരി കണ്ടപ്പോ ശരിയായി... എന്റെ മോനെ... ആ ചിരി... എത്ര സങ്കടം ഉണ്ടെങ്കിലും അത് കണ്ടാൽ മതി. 🙈🙈🙈🙈'


(കിരൺ ആരാണെന്നല്ലേ... കിരൺ നമ്മളുടെ പെൺപടയുടെ ക്ലാസ്സിലാണ്.  ജോവിന്റെ അമ്മ വീടിനടുത്താണ് ചെക്കൻ.  ഹോസ്റ്റലിൽ നിന്നു പഠിക്കുന്നു.  ജോ വഴി ആദിയെ പരിചയമായി.  അവന്റെ കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ ചെക്കന് നമ്മളെ നായകനോട് റെസ്‌പെക്ട്.  അതിൽ നിന്നും പ്രചോദനം കൊണ്ട് അവനും പാർട്ട്‌ ടൈം സമ്പാദിക്കാൻ തുടങ്ങി )






💞💞💞💞💞💞💞💞💞💞💞💞💞💞💞💞







ഇന്ന് സച്ചൂന്റെയും അവളുടെ ദേവേട്ടന്റെയും എൻഗേജ്മെന്റ് ആണ്.  മോതിരം മാറ്റം ഉണ്ട്. ശ്രേയ വിത്ത്‌ സൂര്യമഹാദേവൻ... ബോർഡ്‌ ഒക്കെ കിടുക്കൻ ആയിട്ട് ഉണ്ട്. മിക്കു മറിയാമ്മ റിച്ചി... ഇവർ ഇട്ടിരുന്നത് പർപ്പിൾ ആൻഡ് ലാവെൻഡർ കോംബോ സ്കേർട് ആൻഡ് ചോളി ആയിരുന്നു.  ആദി ജോ കിച്ചു... ഇവർ  പർപ്പിൾ കളർ ഷർട്ടും സിൽവർ കരയുള്ള മുണ്ടും.  സച്ചൂന്റെ അനിയൻ ശ്രേയസും ഗാങ്ങിന്റെ കൂടെ ഉണ്ട്. എല്ലാ മോതിരം മാറലിനും ഒന്നുകിൽ സാരീ അല്ലെങ്കിൽ ഗൗൺ അല്ലെങ്കിൽ ലഹങ്ക ആയോണ്ട് സച്ചു ദാവണി ഉടുത്തു.. ഒരു വെറൈറ്റി ആരാ ഇഷ്ടപ്പെടാത്തത്.  വൈൻ റെഡ് വൈറ്റ് കോമ്പിനേഷൻ ആണ് ദാവണി.  ദേവേട്ടൻ ആണേൽ വൈൻ റെഡ് കളർ ഷർട്ടും സിൽവർ കര മുണ്ടും.  സച്ചൂന്റെ വീട്ടിൽ വച്ചു തന്നെ ആണ് ഫങ്ക്ഷൻ.  കെട്ട് വേഗമൊന്നും ഇല്ലാത്തോണ്ട് ഈ ഫങ്‌ഷൻ  ഗ്രാൻഡ് ആയിട്ടാണ് നടത്തുന്നത്.



മോതിരം മാറാനുള്ള സമയമായപ്പോൾ സച്ചു സ്റ്റേജിൽ പോയി നിന്നു. പെട്ടന്ന് ലൈറ്റ് എല്ലാം ഓഫായി.  ദൂരെ നിന്നും വയലിൻ നാദം ഒഴുകി എത്തി.  ആ ഭാഗത്തു മാത്രം ലൈറ്റ് തെളിഞ്ഞു.  


പൂക്കൾ  പൂക്കും  തരുണം  ആരുയിരേ 
പാര്ഥതാരും  ഇല്ലൈയെ 
ഉലറും  കാലൈ  പൊഴുതായി
  മുഴുമതിയും 
പിരിന്തു  പോവാതില്ല്യയെ 
 
നേട്രു വരെ  നേരം  പോകവില്ലയെ 
ഉന്നതരുകെ  നേരം  പിതവില്ലായെ 
ഏതുവും  പെസവില്ലയെ  ഇൻട്രു  എനോ
എതുവും  തോണ്ട്രവില്ലയെ 
ഇത്  യെദുവോ.... 




മനോഹരമായി വയലിൻ വായിച്ചു കൊണ്ട് ദേവേട്ടൻ സച്ചുവിന്റെ അടുത്തെത്തി.  എല്ലാ ലൈറ്റും തെളിഞ്ഞു.  വയലിൻ അടുത്ത് നിന്നിരുന്ന ചേട്ടന്റെ കയ്യിൽ കൊടുത്തു.  ചേട്ടന്റെ കയ്യിൽ നിന്നും റെഡ് റോസുകൾ അടങ്ങിയ ഒരു ബൊക്കെ  അവൻ വാങ്ങി സച്ചുവിന്റെ കയ്യിലേക്ക് വെച്ചു കൊടുത്തു.  അവൾ ആകെ ഞെട്ടി നിൽപ്പാണ്.  ദേവൻ ഒരു മൈക്ക് എടുത്ത് പറഞ്ഞു തുടങ്ങി. 



'എന്റെയും സച്ചുവിന്റെയും കല്യാണം ഉറപ്പിച്ചത് ഞങ്ങൾക്ക് വകതിരിവ് ആയിട്ട് പോലും ഇല്ലാതിരുന്ന കാലത്താണ്.  ഇവൾക്ക് വേണ്ടി ആയിരുന്നു ഞാൻ ഇത്രയും നാൾ കാത്തിരുന്നത്. ഞാൻ പെണ്ണുകാണാൻ പോയെന്നാണ്‌ ഞാൻ അറിഞ്ഞത് എന്റെ ഭാവി ഭാര്യ എന്റെ സ്റ്റുഡന്റ് ആണെന്ന്.. ആ ഷോക്കിൽ നിന്ന എന്നെ വീണ്ടും ഇവൾ പ്രൊപ്പോസ് ചെയ്ത് ഞെട്ടിച്ചു. 🥰🥰🥰'


അവൻ സച്ചുവിന് നേരെ തിരിഞ്ഞു. 


'സച്ചൂസ്.... എപ്പോഴാ എന്നറിയില്ല... പക്ഷെ ഇപ്പോൾ എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്.... I love you....love you so much my dear...🥰🥰🥰🥰🥰' 


ദേവൻ മൈക്ക് ചേട്ടന്റെ കയ്യിൽ ഏല്പിച്ചു പുള്ളിയുടെ കയ്യിൽ നിന്നും റിങ് ബോക്സ്‌ വാങ്ങി മുട്ടിൽ ഇരുന്ന് അത് അവൾക് നേരെ  നീട്ടി. 



'Will you marry me??? '



സച്ചു ആകെ സന്തോഷം കൊണ്ട് തുള്ളി ചാടി ഡാൻസ് കളിക്കും എന്നുള്ള അവസ്ഥയിലാണ്.  പിന്നെ സ്വന്തം എൻഗേജ്മെന്റ് ദിവസം ആണെന്ന് ഓർത്തപ്പോൾ ഡീസന്റ് ആയി.  അവൾ അവന് നേരെ കൈ നീട്ടി.  അവൻ അവളുടെ വിരലിൽ മോതിരം ചാർത്തി. കയ്യിൽ ചുംബിച്ചു.  അവിടെ നിന്നും എണീറ്റ അവന്റെ വിരലിൽ അവളും മോതിരം ചാർത്തി.  ദേവേട്ടൻ സച്ചുവിന്റെ നെറ്റിയിൽ ചുംബിച്ചു. അവളെ പൊക്കി എടുത്ത് രണ്ടു കറക്കും കറങ്ങി താഴെ വെച്ചു.  



'ദേവിയെ... ഇങ്ങേർ ഇത്ര റൊമാന്റിക് ആയിരുന്നോ... 'സച്ചു മനസ്സിൽ വിചാരിച്ചു. 



'എന്നെ സ്നേഹം തുറന്ന് പറഞ്ഞു ഞെട്ടിച്ച നിന്നോട് തിരിച്ചു സ്നേഹം തുറന്ന് പറയുന്നത് ഗ്രാൻഡ് ആയിക്കോട്ടെ വിചാരിച്ചു. അതാ സച്ചു ഞാൻ ഇത്ര നാളും നിന്നോട് തുറന്ന് പറയാഞ്ഞത്.. 'അവൻ അവളുടെ കാതോരം പറഞ്ഞു. 




ഇവരുടെ ഈ റൊമാന്റിക് രംഗങ്ങൾ കണ്ട് മിക്കുവും ആദിയും പരസ്പരം നോക്കി പുഞ്ചിരിച്ചു.  കിച്ചു  ആരും കാണാതെ റിച്ചിയുടെ കയ്യിൽ അവന്റെ കൈ കോർത്തു പിടിച്ചു. 




ജോ :'ഡി.. മറിയാമ്മേ... നമ്മളുടെ മനസമ്മതം നമ്മൾക്ക് പൊളിക്കണ്ടേ🥰🥰🥰🥰.. '



'അത് വേണം... അന്ന് എന്നിട്ട് എനിക്ക് നിന്നെ തേക്കണം.. 😜😜😜ഞാൻ സമ്മതം അല്ലെന്ന് പറയും.. വെറൈറ്റി തേപ്പാകില്ലെ... എന്നിട്ട് വല്ല ചുങ്കൻ ചെക്കനേയും കെട്ടും😏😏😏😏. '




'ഡി...😡😡😡 ആൾക്കാരെ നടുവിൽ ആയിപ്പോയി.. അല്ലെങ്കിൽ ഇതിന്റെ മറുപടി മോക്ക് ഇച്ചായൻ തന്നേനെ😝😝😝..., '



'നീ പോടാ മരപ്പട്ടി '



'മരപ്പട്ടി നിന്റെ അപ്പൻ തോമാച്ചൻ.. '



'അപ്പനെ പറഞ്ഞാൽ ഉണ്ടല്ലോ മനുഷ്യ😡... '



'പറഞ്ഞാൽ നീ എന്നാ ചെയ്യുമെടി മറുതെ.. '



'ആദിരാത്രി നിങ്ങൾക്ക് ഞാൻ പാലിൽ  വിം കലക്കി തരും 😁😁😁😁'



'ചതിക്കല്ലേ ഡി.. അന്നെനിക്ക് ഒരുപാട് പ്ലാൻ ഉള്ളതാ... 😝😝😝😝😝'



'ബ്ലാ... ഇങ്ങനെ ഒരു മനുഷ്യൻ 😁😁😁' 



'ഒന്ന് നിർത്തുന്നുണ്ടോ😡😡😡... ഈ കമ്മിറ്റഡ് കൺട്രി തെണ്ടികളെ കൊണ്ട് തോറ്റു... ഇവിടെ സിംഗിൾ ആയ ഞാൻ വടി പോലെ നിൽക്കുന്നത് നിങ്ങൾക്ക് ബോധം ഉണ്ടോ...😖😖😖 'ശ്രേയസ് ആണ്. 


ഇവന്റെ ഈ കളി കൊണ്ട് പുരുഷ ജനങ്ങൾ ഒക്കെ പ്രിയതമമാരെ വിട്ട് ദൂരേക്ക് പോയി. വെറുതേ എന്തിനാ ഇപ്പോഴേ പറയിപ്പിക്കുന്നത്... അല്ലാതെ വീട്ടുകാർ കാണുമെന്നു  പേടിയായിട്ട് അല്ലാട്ടോ... 




റിച്ചി :'എടാ മോനെ.. നിനക്ക് എന്തിന്റെ കേടാണ്... '




'നിങ്ങൾക്ക് അത് പറഞ്ഞാൽ മനസ്സിലാകുല...😪😪😪 പണ്ടാരം അടങ്ങാൻ ആ വിജയ് അങ്കിളിനു ഒരു മകൾ കൂടെ ഉണ്ടാരുന്നേൽ ഞാൻ ഇങ്ങനെ നിക്കേണ്ടി വരില്ലായിരുന്നു... പറഞ്ഞിട്ടെന്താ... യോഗമില്ല... മം... 'ശ്രേയസ്  ഒരു നെടുവീർപ്പ് ഇട്ടു. 




മിക്കു :'വോ വോ... ഡാ അവിടെ ഒരു പെണ്ണ് കുറേ നേരമായി നിന്നെ തന്നെ നോക്കി നിക്കുന്നു. '



'😁😁😁😁ങേ .. എവടെ ചേച്ചി?? '



'ദേവൻ സാറിന്റെ ഏട്ടത്തിയമ്മയുടെ അടുത്ത് നിക്കണ കുട്ടി.... '



'എന്റെ ചേച്ചി... എന്നാ ക്യൂട്ടാ കൊച്ച് കാണാൻ 😍😍😍😍😍ഞാൻ എന്താ ഇവളെ ഇത്രയും നേരം കാണാഞ്ഞത്... ശോ... '



ശ്രേയസ്സിന്റെ ഉള്ളിൽ ലാത്തിരി പൂത്തിരി കമ്പിത്തിരി മത്താപ്പൂ... 



'എടാ ഞാൻ അതിനെ എവിടെയോ കണ്ടിട്ടുണ്ട്...എവിടെയാണെന്ന് ഓർമയില്ല.' 😁😁😁'



റിച്ചി :'എടി... സച്ചു അന്ന് കാണിച്ചു തന്നിട്ടില്ലേ ദേവൻ സാറിന്റെ ചേട്ടന്റെ കല്യാണത്തിന്റെ ഫോട്ടോസ്... അതിൽ ഉണ്ടായിരുന്നു.  ദേവൻ സാറിന്റെ ഏട്ടത്തിയമ്മയുടെ അനിയത്തി. ഇത് ആ കൊച്ച് തന്നെ.  നമ്മൾ ആ ഫോട്ടോ കണ്ടപ്പോഴേ പറഞ്ഞില്ലേ അന്ന് എന്തൊരു ക്യൂട്ട് ആണെന്ന്. ഓർമയില്ലേ മിക്കു. '



'മം. ഇപ്പോൾ ഓർമ വന്നു. '



'മര്യാദക്ക് ആ കല്യാണത്തിന് അന്ന്  പോയാൽ മതിയായിരുന്നു.  സച്ചു തെണ്ടി പോകാത്തൊണ്ട് വെറുതേ അവൾക്ക് കൂട്ടിരുന്നു. കോപ്പ്... ഇനി ഇപ്പോൾ പറഞ്ഞിട്ടെന്താ.. എന്റെ പൊന്നു ചേച്ചിമാരെ ഡീറ്റെയിൽസ് വല്ലോം അറിയുമോ? '



റിച്ചിയും മിക്കുവും കൈ മലർത്തി കാണിച്ചു. 



'ചേട്ടത്തിയുടെ പേര് ആദര. അനിയത്തിയുടെ പേര് ആതിര.  ഇപ്പോൾ +1 പഠിക്കുന്നു.  അവർ ബാംഗ്ലൂർ സെറ്റിൽഡ് ആണ്.  'മറിയാമ്മ അത് പറഞ്ഞതും റിച്ചിയും മിക്കുവും വാ പൊളിച്ചു നോക്കി. 



'ഓർമ ശക്തി വേണമെടി മന്തബുദികളെ... പഠിക്കുന്ന കാര്യം മാത്രം ഓർത്താൽ പോരാ മിസ്സ്‌ ഓൾ പാസ്സ് പഠിപ്പി റിച്ചി... 😏😏😏😏😏'



'ചേച്ചി you are ഗ്രേറ്റ്‌... 'ശ്രേയസ് മറിയാമ്മയെ നോക്കി പറഞ്ഞു. 



ഇതൊക്കെ എന്ത് എന്നുള്ള ഭാവത്തിൽ മറിയാമ്മ നിന്നു.



'ചേച്ചിമാരെ... ഞാൻ പോയി മുട്ടിയാൽ കോഴി ആണെന്ന് വിചാരിക്കുമോ? '


മിക്കു :'ഏയ് ഇല്ലടാ... കൊച്ച് കുറേ നേരമായി നിന്നെ നോക്കി നിക്കുന്നു.  നീ ധൈര്യമായി കേറി അങ്ങ് മുട്ട്.. നുമ്മ സപ്പോർട്ട്.. '



'എന്നാ ഞാൻ അങ്ങ് ചെല്ലട്ടെ🙈🙈... 'ശ്രേയസ് കൃത്രിമ  നാണത്തോടെ പറഞ്ഞ് അവിടെ നിന്നും പോയി. 






💞💞💞💞💞💞💞💞💞💞💞💞




ആദിയുമായിട്ട് ഒറ്റക്ക് മിക്കു സമയം ചിലവഴിക്കൽ തീരെ കുറവാണ്.  എപ്പോഴും ഫ്രണ്ട്സിന്റെ കൂടെയേ കാണാറുള്ളു.  അവനെ ഒറ്റക്ക് കണ്ട് സംസാരിക്കണമെന്ന് തോന്നി മിക്കു ക്ലാസ്സിൽ നിന്നും ഇറങ്ങി. മുകളിലെ ക്ലാസ്സിൽ നിന്നും സ്റ്റെപ്പുകൾ ഇറങ്ങി താഴേക്ക് വരുകയായിരുന്നു മിക്കു. പെട്ടന്ന് ആരോ അവളെ വലിച്ച് സ്റൈർക്കസിന്റെ പിറകിലേക്ക് മാറ്റി നിർത്തി.  അവളുടെ വായ പൊത്തി പിടിച്ച കൈകൾ മെല്ലെ അയഞ്ഞു. 



'അർജുൻ... 'മിക്കു അറിയാതെ പറഞ്ഞ് പോയി. 


'എന്താടി നോക്കുന്നത്... അതേ ഞാൻ തന്നെ... നീ എന്താ കരുതിയെ എന്നെ അങ്ങ് ജയിലിൽ കിടത്താമെന്നോ?? പിന്നെ ഞാൻ ഇത്ര നാളും ഒളിവിൽ ഒന്നും അല്ലായിരുന്നു.  ഞങ്ങൾ ഫ്രണ്ട്‌സ് ഒരു ട്രിപ്പിന് പോയി വന്നതാ... നീ മൊഴി കൊടുത്ത പോലീസ്‌കാർ ഒക്കെ എന്റെ കയ്യിലെ കളിപ്പാവകൾ മാത്രമാണെടി.... നിന്റെ ഈ പകച്ചുള്ള നോട്ടം ഉണ്ടല്ലോടി... നിന്റെ കണ്ണിലെ ഈ ഭയം ഉണ്ടല്ലോ... എനിക്കത് ഇഷ്ടപ്പെട്ടു... പിന്നെ മോളെ... പരാതിക്കാരി ഇല്ലേ... അവൾ ആ അതിഥി... അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ഒന്ന് അന്വേഷിച്ചു നോക്ക് നീ... 'അതും പറഞ്ഞ് അവളെ അടിമുടി വഷളൻ ചിരിയോടെ നോക്കി അവൻ അവിടെ നിന്നും പോയി. 



മിക്കുവിന് തല കറങ്ങുമ്പോലെ തോന്നി.  അവൾ വെറും നിലത്ത് ഇരുന്നു. 




(തുടരും )



💞💞💞💞💞💞💞💞💞💞💞💞💞



വില്ലൻ again ലാൻഡഡ്. അപ്പൊ ബാക്കി പിന്നെ. ഇപ്പൊ ബൈ ബൈ.



കൂട്ട് 13

കൂട്ട് 13

4.1
915

\'നിന്റെ ഈ പകച്ചുള്ള നോട്ടം ഉണ്ടല്ലോടി... നിന്റെ കണ്ണിലെ ഈ ഭയം ഉണ്ടല്ലോ... എനിക്കത് ഇഷ്ടപ്പെട്ടു... പിന്നെ മോളെ... പരാതിക്കാരി ഇല്ലേ... അവൾ ആ അതിഥി... അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ഒന്ന് അന്വേഷിച്ചു നോക്ക് നീ... \'അതും പറഞ്ഞ് അവളെ അടിമുടി വഷളൻ ചിരിയോടെ നോക്കി അവൻ അവിടെ നിന്നും പോയി. മിക്കുവിന് തല കറങ്ങുമ്പോലെ തോന്നി.  അവൾ വെറും നിലത്ത് ഇരുന്നു. ============================അതിഥി ഹോസ്റ്റൽ റൂമിലെ ഫാനിൽ തൂങ്ങി മരിച്ചു എന്ന് പിന്നീട് അറിഞ്ഞു. അവളെ ശരിക്ക് അറിയാവുന്നതു കൊണ്ടും അർജുൻ പറഞ്ഞ കാര്യങ്ങൾ കൊണ്ടും മിക്കുവിന് അതിനു പിന്നിൽ അർജുൻ തന്നെയാണെന്ന് ഉറപ്പായി.എന്നാൽ കേസ് അ