കൂട്ട് 12
ഞായറാഴ്ച്ച കറങ്ങാൻ പോയത് ആയിരുന്നു സച്ചുവും ദേവേട്ടനും. ഇതിപ്പോൾ കെട്ട് ഒഫീഷ്യലി ഉറപ്പിച്ചതിൽ പിന്നെ പതിവാണ്. അവിടെയും ഇവിടെയും ഒക്കെ കറങ്ങി ഉച്ചക്ക് റെസ്റ്റാറ്റാന്റിൽ കയറി ഫുഡ് കഴിച്ചു. വൈകുന്നേരം അവർ നേരെ ബീച്ചിലേക്ക് വിട്ടു. അതികം തിരക്കില്ലാത്ത ബീച്ച് ആയിരുന്നു അത്. അവർ ആ മണലിൽ അടുത്തടുത്തായി ഇരുന്ന് സൂര്യാസ്തമനം കാണുകയായിരുന്നു. 'ദേവേട്ടാ🥰🥰🥰... ''എന്താ സച്ചൂസ്?? ''ദേവേട്ടൻ അന്ന് പറഞ്ഞില്ലേ പക്കാ അറേഞ്ച് മാര്യേജ് ആണ് ദേവേട്ടന് ഇതെന്ന്.... ഇപ്പോഴും അങ്ങനെ തന്നെ ആണോ... എന്നോട് പ്രണയം തോന്നുന്നില്ലേ... ഒട്ടും??? 'അവൾ അവന്റെ കണ്ണിൽ നോക്കി ചോദിച്ചു.&