Aksharathalukal

കൂട്ട് 14



മിക്കുവിനെ കൂട്ടി മൂന്ന് പേരും ക്യാന്റീനിലേക്ക് പോയി.  വിവരമറിഞ്ഞ ജോ മറിയാമ്മയെ വിളിച്ചിരുന്നു.  അതുകൊണ്ട് തന്നെ അവർ അവിടെ ഉണ്ടെന്നറിഞ്ഞ ജോയും ആദിയും അവിടെ എത്തി. 



ആദി :\'ആ ഡേവിഡിന് എങ്ങനെ ധൈര്യം വന്നു ഇവളെ തല്ലാൻ??? \' 



മിക്കു :\'ചേട്ടാ ഡേവിഡ് ചേട്ടന്റെ ഭാഗത്ത്‌ തെറ്റൊന്നുമില്ല. എന്റെ കിച്ചുവേട്ടൻ ആയിരുന്നാലും അനിയത്തിക്ക് ഇങ്ങനെ സംഭവിച്ചുരുന്നെങ്കിൽ ഇങ്ങനെയേ പെരുമാറുമായിരുന്നുള്ളു. ആ ചേട്ടന് എന്റെ മേലുള്ള തെറ്റുധാരണയുടെ പേരിൽ സംഭവിച്ചു പോയതാ... \'


\'ആ അർജുൻ... അവനുള്ള പണി ഞാൻ കൊടുത്തോളാം. നീ പേടിക്കണ്ട.\' അവളെ ചേർത്ത് പിടിച്ചു ആദി പറഞ്ഞു. 



\'ആദി... വേണ്ടാ.. അവൻ നിസ്സാരക്കാരനല്ല. He is dangerous.  എനിക്ക് പേടിയാണ് ആദിയേട്ടാ...അവന് ആരെയും കൊല്ലാൻ പോലും മടിയില്ല. നീ ഒന്നിനും പോകില്ലെന്ന് എനിക്ക് വാക്ക് താ... പ്ലീസ്..., \'



\'പിന്നെ അവനെ വെറുതേ വിടണം എന്നാണോ നീ പറയുന്നത്? \'ജോ ദേഷ്യത്തിൽ ചോദിച്ചു. 



\'അല്ല ചേട്ടാ... അവനെ നിയമപരമായി തന്നെ പൂട്ടണം.  അല്ലാതെ അവന് നേരെ എന്തെങ്കിലും ചെയ്യുന്നത് സ്വയം കുഴി തോണ്ടുന്നത് പോലെയാണ്. \'



\'നിയമപരമായി എങ്ങനെ?? എല്ലാവരും അവന്റെ ആളുകൾ അല്ലേ? \'മറിയാമ്മ ചോദിച്ചു. 



\'അത് തന്നെ... ആത്മഹത്യ മാത്രമാക്കി എല്ലാം അവർ ഒതുക്കി തീർത്തില്ലേ? \'റിച്ചി ദേഷ്യത്തോടെ കൂട്ടി ചേർത്തു. 



മിക്കു :\'എല്ലാം പുറം ലോകം അറിയണം ഏത് വിതേനയും.... അവന്റെ കൂടെ ഇപ്പോൾ നിക്കുന്ന പോലീസ്‌കാർ പോലും അവനെ കയ്യൊഴിയുന്ന വിധത്തിലേക്ക് കാര്യങ്ങൾ പോകണം.. \'



ആദി :\'പക്ഷെ എങ്ങനെ? \'



സച്ചു :\'നമ്മൾക്ക് ഒരു ലൈവ് പോയാലോ? എന്നിട്ട് സംഭവിച്ചതെല്ലാം അതിലൂടെ ലോകത്തോട് വിളിച്ചു പറയാം. ഇവൾ നടന്നതിനെല്ലാം സാക്ഷി അല്ലേ... അതു കൊണ്ട് അതു  വൈറൽ ആയാൽ ചിലപ്പോൾ... \'



പറഞ്ഞു തീർക്കുന്നതിന് മുൻപേ തന്നെ മിക്കുവിന്റെ ഫോണിൽ കോൾ വന്നു. 



\'അതിഥിയുടെ അച്ഛനാണ്. \'അതും പറഞ്ഞു മിക്കു കോൾ അറ്റൻഡ് ചെയ്ത് ലൗഡ്‌സ്‌പീക്കറിൽ ഇട്ടു. 



\'ഹലോ അങ്കിൾ \'


\'മോളെ... കേസ് അവർ അവസാനിപ്പിച്ചല്ലേ... \'



\'അങ്കിളിനു തോന്നുന്നുണ്ടോ അതിഥി അങ്ങനെ ആത്മഹത്യ ചെയ്യുമെന്ന്? \'


\'എനിക്കറിയാം മോളെ... പക്ഷെ മോളിനി ഒന്നിന്റെയും പിറകെ പോകേണ്ട... \'



\'അതെന്താ അങ്കിൾ അങ്ങനെ പറഞ്ഞത്? \'




\'മോളെ.. അതിഥിയെ എനിക്ക് നഷ്ടപ്പെട്ടു.  അവൾക്ക് താഴെ എനിക്കൊരു മകളുണ്ട്.  പിന്നെ മോളെയും ഞാൻ അങ്ങനെയേ കണ്ടിട്ടുള്ളു. എനിക്ക് നിങ്ങളെ കൂടെ നഷ്ടപ്പെടുത്താൻ വയ്യ. അതുകൊണ്ട് ഈ അച്ഛൻ പറയുന്നത് മോൾ കേൾക്കണം. ഇനി  ഒന്നിനും പോകണ്ട . മോൾ അടങ്ങി ഇരിക്കില്ലെന്നറിയാം അതാ ഇപ്പോൾ വിളിച്ചത്. \'




\'ഓക്കേ അങ്കിൾ... നിങ്ങൾക്ക് ദോഷം ഉണ്ടാക്കുന്നതൊന്നും എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകില്ല. \'
അതും പറഞ്ഞ് അവൾ കോൾ കട്ട്‌ ചെയ്ത് കൈ കൊണ്ട് തലയും താങ്ങി ഇരിപ്പായി.  



ജോ :\'ഇനി ഇപ്പോൾ എന്താ ചെയ്യുക? \'


\'ഞാൻ അന്ന് ഒരിക്കലും അതിഥിയോട് കേസ് കൊടുക്കാൻ പറയരുതായിരുന്നു. അവളുടെ ജീവൻ എങ്കിലും ബാക്കിയായേനെ... ഇനി ഞാൻ കാരണം അവളുടെ അനിയത്തിയുടെ ജീവിതം കൂടെ തകരരുത്.  ആ കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട്. \'ഈറനണിഞ്ഞ മിഴികളോടെ മിക്കു പറഞ്ഞു. 



ആദി :\'ഇനി ഇപ്പോൾ ഒരു വഴിയുണ്ട്. അവനെതിരായ സോളിഡ് എവിടെൻസ് കിട്ടണം. വെറുമൊരു ലൈവ് കൊണ്ട് ഒന്നും നടക്കില്ല. അതു വൈറൽ ആകുമ്പോഴേക്കും ചിലപ്പോൾ പലരുടെയും ജീവനും ജീവിതവും അപകടത്തിലായേക്കാം. പക്ഷെ സോളിഡ് എവിടെൻസ് കിട്ടിയാൽ... കൂടെ മിക്കുവിന്റെ ഒരു തുറന്ന് പറച്ചിൽ കൂടെ ആയാൽ.. നമ്മൾക്ക് ഏതെങ്കിലും ന്യൂസ്‌ ചാനലിനെ സമീപിക്കാം. അവന് രക്ഷപെടാൻ ഒരു പഴുതും ഇല്ലാത്ത വിധം ശക്തമായിരിക്കണം ആ തെളിവുകൾ. പക്ഷെ അതു എളുപ്പമല്ല. വേറെ ഒരു വഴിയും ഇപ്പോൾ നമ്മളുടെ മുന്നിൽ ഇല്ല താനും. \'



എല്ലാവരും ആദിയുടെ അഭിപ്രായം ശരി വെച്ചു. 





================================




വീട്ടിലെത്തിയ മിക്കു എല്ലാം കിച്ചുവിനോട് പറഞ്ഞു. അതിഥിയുടെ അച്ഛന്റെ കോളിനെപ്പറ്റി പറഞ്ഞപ്പോൾ ആയിരുന്നു അർജുനെതിരെ ഇറങ്ങി പുറപ്പെടാൻ നിന്ന അവൻ ശാന്തനായത്. 




-------==========--------======---------





സച്ചുവിനും മിക്കുവിനും  റിച്ചിക്കും  മറിയാമ്മക്കും ലാബ് ആയിരുന്നു. സച്ചുവും റിച്ചിയും ഒരു ബാച്ചും മറിയാമ്മയും മിക്കുവും വേറെ ബാച്ചും. അതിൽ തന്നെ മറിയാമ്മയും മിക്കുവും വേറെ വേറെ ഗ്രൂപ്പിലും  ആയിരുന്നു. അടിപ്പിച്ചുള്ള മൂന്ന് കെട്ടിടങ്ങളിലായിട്ടാണ് സിവിൽ ലാബുകൾ. 



എക്സ്പീരിമെന്റ് ചെയ്യുന്നിതിനിടയിൽ ഏറ്റവും അറ്റത്തെ ബിൽഡിങ്ങിലെ സ്റ്റോർ റൂമിൽ നിന്നും സീവ് (sieve )എടുക്കാൻ പോയതായിരുന്നു മിക്കു. പെട്ടന്ന് ആരോ അവളെ പിടിച്ച് ഒഴിഞ്ഞ ഒരു മുറിയിലേക്കിട്ട് വാതിൽ പൂട്ടി. ഭയപ്പെട്ട് നിലവിളിക്കാൻ നോക്കിയ മിക്കുവിന്റെ വായ പൊത്തി പിടിച്ചു. ആ മുറിയിലെ അരണ്ട വെളിച്ചത്തിൽ അവൾ അർജുനെ കണ്ടു. അവൻ മറ്റേ കൈ കൊണ്ട് അവളുടെ രണ്ടു കൈകളും ലോക്ക് ചെയ്ത് പിടിച്ചു. 



\'എന്തിനാ ഇങ്ങനെ കിടന്ന് നീ പിടക്കണത്? നിന്റെ ഈ പിടപ്പ് എനിക്ക് ആവേശം കൂട്ടുകയേ ഉള്ളൂ. \'



അവൾ  അവനെ പേടിച്ചു കരയാൻ തുടങ്ങി. 



\'Your lips are so soft baby....നിന്റെ വായ ഇങ്ങനെ പൊത്തി പിടിക്കുമ്പോൾ തന്നെ I can feel it.നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? നിന്നെ ഇവിടെ ഇട്ട് ഞാൻ ഒന്നും ചെയ്യില്ല. നിന്നെ ഞാൻ അനുഭവിക്കുന്നത് ബെറ്റ് വെച്ചത് പോലെ തന്നെയായിരിക്കും. പക്ഷെ ഞാൻ ഇപ്പോൾ വന്നത്... I need a deep french kiss from you right now.\'



വായ പൊത്തിപിടിച്ച അവന്റെ കൈ മാറ്റി അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ചു. അവൻ അവളുടെ മുഖത്തിനു നേരെ മുഖം കൊണ്ടുവന്നു. മിക്കു കുതറി മാറാൻ അവളാൽ ആകും വിധം ശ്രമിക്കുന്നുണ്ട്. 




\'അജു... ആരോ വരുന്നുണ്ട്. \' പെട്ടന്ന് പുറത്തു നിന്നും ആരോ വിളിച്ചു പറഞ്ഞു. 



\'Damn it.\'



അവന്റെ ശ്രദ്ധ മാറി കൈ അയഞ്ഞ ആ നിമിഷം അവൾ അവനെ തള്ളി മാറ്റി ഓടി. വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. അവന്റെ ഫ്രണ്ട്‌സ് അവളെ നോക്കിയ നോട്ടത്തിൽ ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതിയെന്ന് തോന്നിപ്പോയി. ഓടിപ്പോയി മറിയാമ്മയെ കെട്ടിപിടിച്ചു അവൾ കുറേ കരഞ്ഞു. അവിടെ നടന്നത് നാലു പേരും അല്ലാതെ ആരും അറിയേണ്ട എന്ന് അവർ തീരുമാനിച്ചു. ആദിയോ ജോയോ കിച്ചുവോ അറിഞ്ഞാൽ അടങ്ങി ഇരിക്കില്ലെന്നു ഉറപ്പുള്ളത് കൊണ്ടായിരുന്നു അങ്ങനെ തീരുമാനിച്ചത്. 




=========================





രാത്രി ഉറക്കം വരാതെ ബാല്കണിയിൽ ഇരിക്കുകയായിരുന്നു മിക്കു. അന്ന് നടന്നതൊക്കെ ഓർത്തു കരയുകയായിരുന്നു അവൾ. പെട്ടന്ന് അവൾക്കു ഒരു കോൾ വന്നു.  



\'Private Number... ഇതാരാണാവോ?\'മിക്കു സ്വയം പറഞ്ഞു കോൾ അറ്റന്റ് ചെയ്തു. 



\'ഹലോ ആരാണ്? \'



\'ഹലോ അശ്‌മിക. ഇങ്ങോട്ട് ചോദ്യങ്ങൾ ഒന്നും വേണ്ടാ. ഒരു കാര്യം പറയാം.  ശത്രുവല്ല മിത്രമാണ്. എനിക്കും നിങ്ങളെ പോലെ അർജുനോട് ശത്രുതയുണ്ട്. നിങ്ങൾക്ക് അതിഥിയുടെ കേസിനു ആവശ്യമായ തെളിവുകൾ എന്റെ പക്കൽ ഉണ്ട്. \'



\'പക്ഷെ നിങ്ങള്ക്കെങ്ങനെ മനസ്സിലായി? നമ്മൾ... \'



\'ഇങ്ങോട്ട് ചോദ്യങ്ങൾ ഒന്നുമിപ്പോൾ വേണ്ടെന്ന് പറഞ്ഞില്ലേ... നിങ്ങൾക് തെളിവുകൾ വേണമെങ്കിൽ... എന്നെ വിശ്വാസമുണ്ടെങ്കിൽ.. നാളെ രാവിലെ പത്തു മണിക്ക് ഞാൻ പറയുന്ന സ്ഥലത്തെത്തണം. \'



\'മം. എവിടെ? \'



\'കോളേജിനടുത്തുള്ള പാലത്തിന്റെ സൈഡിൽ ഉള്ള റോഡിലൂടെ കുറച്ചു ചെന്നാൽ ഒരു ആൾപ്പാർപ്പില്ലാത്ത വീട് കാണാം. അവിടെ 10മണിക്ക് നിങ്ങൾ നാലു പേരും എത്തണം. വരണോ വേണ്ടയോ അതു നിങ്ങളുടെ ഇഷ്ടം.  എനിക്ക് ഇതിൽ ലാഭമില്ല. ഞാൻ എന്തായാലും ആ സമയത്ത് അവിടെ ഉണ്ടാകും. നിന്റെ ഇപ്പോഴത്തെ എല്ലാ ചോദ്യങ്ങൾക്കും അപ്പോൾ ഞാൻ ഉത്തരം നൽകാം. \'




അതും പറഞ്ഞു ഉത്തരത്തിനു പോലും കാക്കാതെ അയാൾ കോൾ കട്ട് ചെയ്തു. 




മിക്കു സമയം പോലും കാര്യമാക്കാതെ ബാക്കി മൂന്ന് പേരെയും കോൺഫറൻസ് കോൾ ചെയ്തു. 





🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅




പിറ്റേന്ന് അവിടെ ചെല്ലാമെന്ന് അവർ തീരുമാനിച്ചു.  പെൺപടയ്ക്കു പുറകിലായി ആരും ശ്രദ്ധിക്കാത്ത വിധം അകലം പാലിച്ചു ആദിയും ജോയും കൂടെ ഉണ്ടായിരുന്നു. കോളേജിൽ നിന്നും ആ സമയം ആയപ്പോൾ നേരെ അങ്ങോട്ട് പോയതായിരുന്നു അവർ. 




ആ വീടിന്റെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോൾ ആരും അവിടെ ഉണ്ടായിരുന്നതായി തോന്നിയില്ല. എന്നിരുന്നാലും അവർ നാലു പേരും വീടിനുള്ളിൽ പോയി നോക്കി. 




\'ഇവിടൊന്നും ആരുമില്ല. \'പുറത്തേക്ക് വന്ന് റിച്ചി  ആദിയോടും ജോയോടും പറഞ്ഞു. 




\'ആദിയേട്ടാ... ചിലപ്പോൾ നിങ്ങൾ കൂടെ ഉള്ളത് കൊണ്ടാകാം അയാൾ വരാത്തത്.  നിങ്ങൾ ഒരു കാര്യം ചെയ്യൂ.  ആ പാലത്തിനടുത്തു ചെന്നു ഞങ്ങളെ വെയിറ്റ് ചെയ്യ്.  അയാൾ ചിലപ്പോൾ വന്നാലോ? \'മിക്കു പറഞ്ഞു. 




\'ഇല്ല മിക്കു.. നിങ്ങൾക്ക് വല്ല അപകടവും പറ്റിയാലോ? \'ആദി എതിർത്തു. 



\'ഇല്ല ആദി... ഒന്നും പറ്റില്ല.  പിന്നെ നിങ്ങൾ അടുത്ത് തന്നെ അല്ലേ.  അവിടുന്ന് ഇവിടുത്തേക്ക് 2മിനുട്ട് പോലും ഇല്ല.  എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വിളിക്കാം. \'മിക്കു പറഞ്ഞു. 




\'എന്നാലും.. \'ജോ ആണ്. 



\'ഒരു എന്നാലും ഇല്ല ഞങ്ങൾ നാലു പേരില്ലേ.. നിങ്ങൾ പേടിക്കണ്ട. \'മറിയാമ്മ പറഞ്ഞു. 



\'മം. എന്നാൽ അങ്ങനെ.  എന്തായാലും കരുതി ഇരിക്കണം. എന്തെങ്കിലും പ്രശ്നം തോന്നിയാൽ അപ്പോൾ തന്നെ വിളിക്കണം.  15മിനുട്ടിൽ നിങ്ങളെ കണ്ടില്ലെങ്കിൽ ഞങ്ങൾ മടങ്ങി വരും. \'അതും പറഞ്ഞു ആദിയും ജോയും പോയി.  




അവർ അവിടെ പത്തു മിനുട്ട് കൂടെ പുറത്തു നിന്നു.  പോകുന്നതിനു മുൻപായി ഒരിക്കൽ കൂടെ അകത്തു കയറി നോക്കി.  ആരും ഇല്ലെന്ന് ഉറപ്പാക്കി അവർ പുറത്തേക്ക് നടന്നു. കാറിനടുത്തേക്ക് നടക്കുമ്പോൾ കുറച്ചു അകലെയായി ഹൂഡി ഇട്ട ഒരാൾ ഒരു വൈറ്റ് ഓടി കാറിൽ കയറുന്നത് മിക്കു കണ്ടു.  ബാക്കി ഉള്ളവരെ കാണിച്ചു കൊടുക്കുമ്പോഴേക്കും അയാൾ കാർ സ്റ്റാർട്ട്‌ ചെയ്തു നാലുപേർക്കും പോകേണ്ടതിന്റെ എതിർ വശത്തേക്ക് ഒടിച്ചു പോയി. 





\'നമ്മൾക്ക് അയാളുടെ പിറകെ പോയാലോ? \'മറിയാമ്മ ചോദിച്ചു. 



\'വേണ്ടാ.. എനിക്ക് എന്തോ പന്തി തോന്നുന്നില്ല.  ഇതൊരു ട്രാപ് ആണെങ്കിലോ ചിലപ്പോൾ?? പിന്നെ അയാൾ ഇങ്ങോട്ട് വന്നതാണെന്ന് എന്ത് ഉറപ്പാണ് ഉള്ളത്? \'സച്ചു പറഞ്ഞു. 



\'മം എനിക്കും അത് തന്നെ തോന്നുന്നത്.  ആദിയേട്ടനും ജോ ചേട്ടനും ഭയന്നിരിക്കുകയായിരിക്കും.  നമ്മൾക്ക് വേഗം അങ്ങോട്ട് ചെല്ലാം. \'റിച്ചിയും പറഞ്ഞു. 




\'ഈ സമയത്ത് റിസ്ക് വേണ്ടാ.  പിന്നെ ഇനി ഇപ്പോൾ അയാളുടെ പിറകെ ചെന്നിട്ടും കാര്യമില്ല.  അയാൾ എത്തേണ്ട സ്ഥലത്ത് എത്തി കാണും. \'മിക്കു പറഞ്ഞു. 




മറിയാമ്മ :\'നീ അയാളുടെ മുഖം കണ്ടോ? \'



മിക്കു :\'ഇല്ലെടി. അയാൾ ഹൂഡി ആണ് ഇട്ടത്.  തലവഴി ഇട്ടിരുന്നു.  അത് കൊണ്ട് കണ്ടില്ല. \'




തിരിച്ചു പാലത്തിനടുത്ത് ചെന്നപ്പോൾ അവരോട് കാര്യങ്ങൾ പറഞ്ഞു.  അപ്പോൾ തന്നെ പറയാത്തതിന് ആദി മിക്കുവിനെ കണക്കിന് വഴക്ക് പറഞ്ഞു.  പിന്നെ അവൾക്ക് സങ്കടമായപ്പോൾ അവൻ തന്നെ ചേർത്ത് പിടിച്ചു.  കൂടെ ഉള്ളവർക്കു എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി ആയിരുന്നു മിക്കുവിന്.  അതിഥിയുടെ മരണം അവളുടെ മനസ്സിൽ അത്ര മാത്രം മുറിവുണ്ടാക്കിയിരുന്നു.  അതായിരുന്നു അയാളുടെ പിറകെ പോകേണ്ടെന്ന് തോന്നാൻ അവളെ പ്രേരിപ്പിച്ചത്. 







🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂






രാത്രി അച്ഛനും അമ്മയോടും സംസാരിച്ചിരിക്കുകയായിരുന്നു മിക്കു.  ടീവി വെച്ചിട്ടുണ്ട്. ദാഹം തോന്നിയ അവൾ ഡൈനിങ്ങ് ഹാളിൽ ചെന്നു ഒരു ഗ്ലാസ്‌ എടുത്ത് ജഗ്ഗിൽ നിന്നും വെള്ളം ഒഴിച്ച് കുടിക്കുകയായിരുന്നു. 




\'പ്രമുഖ വ്യവസായി ചന്ദ്രശേഖരൻ നായരുടെ മകൻ അർജുൻ ചന്ദ്രശേഖറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ക്രൈസ്റ്റ് കോളേജിന് സമീപത്തുള്ള പാലത്തിനടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കുത്തേറ്റു മരിച്ച നിലയിലായിരുന്നു കണ്ടത്തിയത്. അവിടെ മദ്യപിക്കാൻ ചെന്ന രണ്ടു ചെറുപ്പക്കാർ ആയിരുന്നു മൃദദേഹം ആദ്യം കണ്ടത്. \'




ചിൽ... ന്യൂസ്‌ കേട്ടതും മിക്കുവിന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസ്‌ നിലത്ത് വീണുടഞ്ഞു. 





(തുടരും )





🥰🥰🥰🥰🥰🥰🥰🥰🥰





 ഇനി കഥ സീരിയസ് ആയിരിക്കുമെന്ന് കഴിഞ്ഞ പാർട്ടിൽ തന്നെ പറഞ്ഞല്ലോ.. വില്ലനെ കൊന്നിട്ടുണ്ട്  .  ഇനി അർജുന്റെ ശല്യം ഇല്ല. ഇതാണ് സ്റ്റോറി ഡെസ്ക്രിപ്ഷനിൽ ഉള്ള "ഒരു കൊലപാതകം ". അവർക്ക് പിന്നിൽ ഉള്ള ആളെ വഴിയേ അറിയാം.




തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. 



കൂട്ട് 15

കൂട്ട് 15

4.7
864

പ്രമുഖ വ്യവസായി ചന്ദ്രശേഖരൻ നായരുടെ മകൻ അർജുൻ ചന്ദ്രശേഖറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ക്രൈസ്റ്റ് കോളേജിന് സമീപത്തുള്ള പാലത്തിനടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കുത്തേറ്റു മരിച്ച നിലയിലായിരുന്നു കണ്ടത്തിയത്. അവിടെ മദ്യപിക്കാൻ ചെന്ന രണ്ടു ചെറുപ്പക്കാർ ആയിരുന്നു മൃദദേഹം ആദ്യം കണ്ടത്. \' ചിൽ... ന്യൂസ്‌ കേട്ടതും മിക്കുവിന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസ്‌ നിലത്ത് വീണുടഞ്ഞു. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 പിറ്റേന്ന് അർജുൻ മരിച്ചത് കൊണ്ട് കോളേജ് അവധി ആയിരുന്നു. എല്ലാവരും മിക്കുവിന്റെ വീട്ടിൽ കൂടിയിരിക്കുകയാണ് . കിച്ചുവും ലീവെടുത്ത് അവരുടെ കൂടെ കൂടി. സച്ചു :