Aksharathalukal

കൂട്ട് 15

പ്രമുഖ വ്യവസായി ചന്ദ്രശേഖരൻ നായരുടെ മകൻ അർജുൻ ചന്ദ്രശേഖറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ക്രൈസ്റ്റ് കോളേജിന് സമീപത്തുള്ള പാലത്തിനടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കുത്തേറ്റു മരിച്ച നിലയിലായിരുന്നു കണ്ടത്തിയത്. അവിടെ മദ്യപിക്കാൻ ചെന്ന രണ്ടു ചെറുപ്പക്കാർ ആയിരുന്നു മൃദദേഹം ആദ്യം കണ്ടത്. \'



ചിൽ... ന്യൂസ്‌ കേട്ടതും മിക്കുവിന്റെ കയ്യിലുണ്ടായിരുന്ന ഗ്ലാസ്‌ നിലത്ത് വീണുടഞ്ഞു.




🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅


പിറ്റേന്ന് അർജുൻ മരിച്ചത് കൊണ്ട് കോളേജ് അവധി ആയിരുന്നു. എല്ലാവരും മിക്കുവിന്റെ വീട്ടിൽ കൂടിയിരിക്കുകയാണ് . കിച്ചുവും ലീവെടുത്ത് അവരുടെ കൂടെ കൂടി.


സച്ചു :\'എന്തായാലും ആ വൃത്തികെട്ടവൻ ചത്തു മലച്ചല്ലോ... വഷളൻ... \'


മിക്കു :\'എടി.. നീ എന്താ പറയുന്നത്? കാര്യം അവൻ ചത്തത് സമാധാനമാണെങ്കിലും അവന്റെ ഡെഡ് ബോഡി കിട്ടിയത് ഇന്നലെ നമ്മൾ പോയ സ്ഥലത്തു നിന്നുമാണ്. ആലോചിച്ചിട്ട് എത്തും പിടിയും കിട്ടുന്നില്ല. ആ കോൾ ചെയ്ത ആളായിരിക്കുമോ കൊന്നത്?ആരാണ്  ആ കാറിൽ കേറി പോയത്? എന്റെ തല പെരുക്കുന്നു. \'അവൾ തലയിൽ കൈ വെച്ച് പറഞ്ഞു.



കിച്ചു :\'എടി.. നീ ഇങ്ങനെ അതൊന്നും ഓർത്തു ടെൻഷൻ ആകണ്ട. അവന്റെ ശല്യം എന്തായാലും തീർന്നല്ലോ. \'



ആദി :\'അതു തന്നെ.. ഇത്ര ദിവസവും നീ ആകെ പേടിച്ചല്ലായിരുന്നോ ജീവിച്ചേ. ഇനി നിനക്ക് അവനെ പേടിക്കാതെ കോളേജിൽ പോകാമല്ലോ.. \'


ജോ :\'അവന്റെ കയ്യിലിരിപ്പ് വെച്ചിട്ട് അവന് ശത്രുക്കൾക്ക് ഒരു പഞ്ഞവും കാണില്ല. അതു ഓർത്തു നിന്നാൽ വെറുതേ ടെൻഷൻ ആകാമെന്നേ ഉള്ളൂ. \'



റിച്ചി :\'ആ അതിഥിയോട് ചെയ്തതിനു അവന് ശിക്ഷ കിട്ടി. ശരിക്കും നമ്മൾ സന്തോഷിക്കുകയാണ് വേണ്ടത്. നിയമത്തിന്റെ വഴിക്ക് പോയിരുന്നെങ്കിൽ ചിലപ്പോൾ അവന് ശിക്ഷ കിട്ടുമായിരുന്നില്ല.  അഥവാ കിട്ടിയിരുന്നെങ്കിലും എന്ത് കാര്യം.  ജയിലിൽ കൊണ്ടുപോയി ബിരിയാണി തീറ്റിക്കാൻ ആണോ? \'


\'ആര് അതു ചെയ്താലും indirect ആയിട്ട് മിക്കുവിന്റെ ലൈഫ് കൂടെ രക്ഷിച്ചു എന്ന് വേണം കരുതാൻ. നിങ്ങളോട് പറയാത്ത ഒരു കാര്യമുണ്ട്. ലാബിൽ വെച്ചും മിക്കുവിനെ അവൻ അറ്റാക്ക് ചെയ്യാൻ ശ്രമിച്ചിരുന്നു. \'മറിയാമ്മ ആദിയോടും ജോനോടും കിച്ചുവിനോടുമായ് പറഞ്ഞു.




ആദി :\'എന്നിട്ടെന്താടി നീ പറയാഞ്ഞത്? \'

കിച്ചു :\'ചോയ്ച്ചത് കേട്ടില്ലെടി... നിനക്ക് അന്ന് തന്നെ പറഞ്ഞൂടായിരുന്നോ? \'

\'എനിക്കവനെ പേടി ആയിരുന്നു. നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ വെറുതേ ഇരിക്കില്ലെന്ന് അറിയാമായിരുന്നു. നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാലോ എന്ന് കരുതിയാണ് ഞാൻ... \'


\'മതി മതി... ഈ ചർച്ച ഇവിടെ അവസാനിപ്പിക്കാം   വെറുതേ കാടുകേറി ചിന്തിക്കാതെ നമ്മൾക്ക് നമ്മളുടെ ലൈഫ് എൻജോയ് ചെയ്യാൻ നോക്കാം. \'ജോ പറഞ്ഞു.



______________________________________




കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ അവർ എല്ലാം മറന്ന് പണ്ടത്തെ പോലെ തന്നെ ജീവിതം ആഘോഷമാക്കാൻ തുടങ്ങി.


ആ ഞായറാഴ്ച +2ഇൽ അവരുടെ കൂടെ പഠിച്ച ജ്യോതികയുടെ കല്യാണം ആയിരുന്നു. ഒറ്റപ്പാലത്ത് അവളുടെ അമ്മയുടെ തറവാട്ടിൽ വെച്ചാണ് വിവാഹം അത് കൊണ്ടു തന്നെ തലേന്നേ അവർ അവിടെ ഉണ്ടായിരുന്നു.  കല്യാണവും കഴിഞ്ഞ് സദ്യയും കഴിച്ചു കഴിഞ്ഞ് വായിനോക്കി ഇരിക്കുകയായിരുന്നു നാലു പേരും.



മിക്കു :\'കോപ്പ്.. 😖😖😖അപ്പോഴേ ഞാൻ പറഞ്ഞതാ ഈ വൃത്തികെട്ട സാരി ഒന്നും വേണ്ടന്ന്.  ഇതുടുത്തിട്ട് ശ്വാസം കിട്ടാത്ത പോലെ ഉണ്ട്.  എനിക്ക് മാനേജ് ചെയ്യാനേ കഴിയുന്നില്ല.ഡെയിലി ഇതും ഇട്ട് നടക്കുന്നവരെ ഒക്കെ തൊഴണം. \'


സച്ചു :\'എടി.. അതു നിനക്ക് ആദ്യമായിട്ട് ഉടുക്കുന്നത് കൊണ്ട് തോന്നുന്നതാണ്.  ഓണപ്പരിവാടിക്ക് എങ്കിലും ഉടുക്കണമായിരുന്നു. അതെങ്ങനെയാ സാരി ഉടുക്കാൻ മടിച്ചിട്ട് പരിവാടിക്ക് വരാഞ്ഞ മൊതലല്ലേ. 🙄🙄🙄🙄🙄\'



മിക്കു :\'ആദ്യമായിട്ടും അവസാനമായിട്ടും.... ഇനി ഞാൻ ഈ പരിവാടിക്ക് ഇല്ല മോളെ... മടുത്തു. വെറുത്തു.  🤕🤕🤕🤕\'



റിച്ചി :\'അപ്പോൾ നിന്റെ സ്വന്തം കല്യാണത്തിനും ഉടുക്കില്ലേ🤔🤔🤔🤔\'


മിക്കു :\'ഞാൻ ഉടുക്കില്ല. എന്നിട്ട് വേണം താലവുമായി സ്റ്റേജിൽ കേറുമ്പോൾ തന്നെ സാരി തടഞ്ഞു മൂക്കും കുത്തി വീണ് നാണം കെടാൻ.  ഇപ്പോൾ തന്നെ എത്ര തവണ ഞാൻ വീഴാൻ പോയെന്നറിയോ.. 😒😒😒😒😒😒പാവം ഞാൻ. ഈ ഒരു ടെൻഷൻ കാരണം വല്ല ക്രിസ്ത്യൻ ചെക്കനേയും പ്രേമിച്ചാലോ എന്ന് പോലും ചിന്തിക്കാറുണ്ട്. \'


സച്ചു :\'ആഹ് . ബെസ്റ്റ് . ആദിയേട്ടൻ അറിയേണ്ട . \'


മറിയാമ്മ :\'എടി മോളെ... സാരിക്ക് എന്താ ഒരു കുഴപ്പം. sexy dress അല്ലേ മോളുസേ.. 😝😝😝😝എന്നെ തന്നെ നോക്ക് ഇന്ന് ലുക്ക്‌ ആയിട്ടില്ലേ... കോപ്പ് ഇച്ചായൻ കൂടെ വേണമായിരുന്നു. കാണാൻ കൊള്ളാവുന്ന കുറച്ച് ചെക്കന്മാർ ഇവിടെ ഉള്ളത് കൊണ്ട് മാത്രം ഒരുങ്ങി കെട്ടിയത് വേസ്റ്റ് ആയില്ല. പിന്നെ ഇച്ചായന്‌ കുറേ പിക് അയച്ചു കൊടുക്കുന്നതും സ്റ്റാറ്റസ് ഇട്ട് വെറുപ്പിക്കുന്നതുമാണ് ഏക ആശ്വാസം. \'



റിച്ചി :\'അപ്പോൾ ഇടക്ക് ഇടക്ക് വീഡിയോ കോൾ ചെയ്യുന്നതോ? \'


മറിയാമ്മ :\'അത് മറ്റൊരു ആശ്വാസം. ഈഹ് ഈഹ് 😁😁😁😁😁\'


മിക്കുവിന്  ആദിയുടെ കോൾ വന്നു. വല്ലപ്പോഴും മാത്രം ഉള്ളതായതു കൊണ്ട്  അവൾ വീടിനു പുറത്തേക്ക് പോയി കുറച്ച് നേരം സ്വസ്ഥമായി സംസാരിച്ചു.

വാട്സാപ്പിൽ അന്ന് എടുത്ത ഫോട്ടോ ആദിക്ക് അയച്ചു കൊടുത്തു കൊണ്ട് വീട്ടിലേക്ക് തിരിച്ചു നടക്കുകയായിരുന്നു മിക്കു. നോക്കാതെ നടന്നത് കൊണ്ട് ആരെയോ ചെന്ന് അവൾ ഇടിച്ചു.


വേച്ചു വീഴാൻ പോയ അവളെ ഇടുപ്പിൽ പിടിച്ചു തന്റെ  നെഞ്ചിൽ ചാരി അയാൾ  നിർത്തി. അയാളുടെ സ്പർശം കൊണ്ട് മിക്കുവിനെ ആളെ മനസ്സിലായി.  മാളിലും ബീച്ചിലും തീയേറ്ററിലും ഉണ്ടായിരുന്ന അതേ ആൾ. അവൾ തലയുയർത്തി നോക്കി. അയാളുടെ ചെമ്പൻ മിഴികളിൽ അവളുടെ കണ്ണുകൾ ഉടക്കി. അയാളുടെ മുഖത്തു ഒരു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു. അവളുടെ കവിളിൽ തട്ടി അയാൾ നടന്നകന്നു. അവൾ അവിടെ കുറച്ച് നേരത്തേക്ക് പകച്ചു നിന്നു പോയി.



ബോധം വന്നപ്പോൾ അവൾ അവന് പിറകെ ഓടി. അയാൾ ഒരു കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് കയറുന്നത് കണ്ടു. വലതു കൈ ചുവന്നിരിക്കുന്നു. കൈ തണ്ടയിൽ ഒരു ഇടി വള. മിന്നൽ പിണരു പോലെ മിക്കുവിന് അന്ന് ഹൂഡി ഇട്ട ആൾ കാറിൽ കയറിയത് ഓർമ്മ വന്നു.  അയാളുടെ കയ്യിലും അതേ ഇടി വള. അതേ... അന്ന് മാളിലും ബീച്ചിലും തീയേറ്ററിലും ആ വീടിന്റെ പരിസരത്തും ഉണ്ടായിരുന്നത്  ഇതേ ആളായിരുന്നു.


മിക്കു ആകെ കൂടെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു. അവൾ വേഗം വീടിനകത്തേക്ക് ചെന്നു.


\'ഡി... നമ്മൾക്ക് വേഗം പോകാം. \'

സച്ചു :\'എന്തെടി പെട്ടന്ന്? \'

മറിയാമ്മ  :\'എന്താടി നീ വല്ലാതിരിക്കുന്നത്? \'

റിച്ചി :\'ഇതെന്താ നിന്റെ കവിളിൽ ചുവപ്പ് കളറിൽ? \'

\'ശരിയാണല്ലോ.. കുങ്കുമം ആണെന്ന് തോന്നുന്നു . \'സച്ചു മിക്കുവിന്റെ കവിളിൽ തൊട്ട് നോക്കി പറഞ്ഞു.

മിക്കു നടന്ന കാര്യങ്ങൾ ഒക്കെ പറഞ്ഞു.

\'നമ്മൾക്ക് വേഗം ഇവിടുന്ന് പോകാം. എനിക്കെന്തോ മൂഡ് ശരിയല്ല. \'

\'മം. ഓക്കേ. \'




============================


അവർ വസ്ത്രം മാറാനായി അവർക്ക് കൊടുത്തിട്ടുണ്ടായിരുന്ന മുറിയിലേക്ക് ചെന്നു.  മിക്കു ഫ്രഷ് ആകാൻ ബാത്‌റൂമിൽ കയറി.  സാരി മാറ്റിയപ്പോൾ മിക്കു കണ്ടു അവളുടെ ഇടുപ്പിലും വയറിലുമൊക്കെ അതേ കുങ്കുമം. അവൾക്ക് കുങ്കുമം ഉണ്ടായിരുന്നിടത്തെല്ലാം ചുട്ടു പൊള്ളുമ്പോലെ തോന്നി. അവൾ വേഗം ഫ്രഷ് ആയി വസ്ത്രം മാറി ഇറങ്ങി.


എല്ലാവരും ഫ്രഷ് ആയി വസ്ത്രം മാറി വന്നപ്പോൾ ബാഗുമെടുത്ത് അവർ ഇറങ്ങി. മറിയാമ്മ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. മിക്കു സീറ്റിൽ ചാരി കിടന്ന് ചിന്തയിലായിരുന്നു. പെട്ടന്ന് മിക്കുവിന്റെ ഫോണിലേക്ക് അച്ഛന്റെ കോൾ വന്നു.


\'ഹലോ അച്ഛാ \'


\'മക്കൾ അവിടുന്ന് ഇറങ്ങിയോ? \'


\'എന്താ അച്ഛാ ശബ്ദം വല്ലാതിരിക്കുന്നത്? എന്തെങ്കിലും പ്രശ്നമുണ്ടോ? \'


\'അത് പിന്നെ മോളെ...നിനക്ക് ഞാൻ വാട്സാപ്പിൽ ഒരു ലിങ്ക് അയച്ചിട്ടുണ്ട്.  നീ അത് കണ്ടു  നോക്ക്. \'


\'അഹ്. ശരി. \'അത് പറഞ്ഞ് മിക്കു കോൾ കട്ട്‌ ചെയ്തു.


\'ഡി.. ഒന്ന് വണ്ടി ഒതുക്ക്. \'


മിക്കു ആ ലിങ്ക് ഓപ്പൺ ചെയ്തു.

\'അർജുൻ കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളാരെന്ന് പോലീസ് കണ്ടെത്തി കഴിഞ്ഞു. അർജുൻ പഠിച്ചിരുന്ന കോളേജിൽ തന്നെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ അശ്‌മിക ദേവ് ആണ് ഒന്നാം പ്രതി. അതേ ക്ലാസ്സിലെ ഒന്നാം പ്രതിയുടെ ഉറ്റ ചങ്ങാതിമാരായ എൽസ മരിയ ശ്രേയ ശ്രീകുമാർ റിസ്‌വാന റസാഖ് എന്നിവരാണ് കൂട്ട് പ്രതികൾ. പോലീസ് പ്രതികൾക്കായുള്ള തിരച്ചിലിൽ.  ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ്  റിപ്പോർട്ടിങ് ന്യൂസിന് കിട്ടിയ വിവരം. \'



(തുടരും )





💞💞💞💞💞💞💞💞💞💞💞💞




22 പാർട്ടിൽ കഥ കഴിയും 

തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. 🙏🙏🙏🙏


കൂട്ട് 16

കൂട്ട് 16

4.7
762

\'അർജുൻ കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളാരെന്ന് പോലീസ് കണ്ടെത്തി കഴിഞ്ഞു. അർജുൻ പഠിച്ചിരുന്ന കോളേജിൽ തന്നെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ അശ്‌മിക ദേവ് ആണ് ഒന്നാം പ്രതി. അതേ ക്ലാസ്സിലെ ഒന്നാം പ്രതിയുടെ ഉറ്റ ചങ്ങാതിമാരായ എൽസ മരിയ ശ്രേയ ശ്രീകുമാർ റിസ്‌വാന റസാഖ് എന്നിവരാണ് കൂട്ട് പ്രതികൾ. പോലീസ് പ്രതികൾക്കായുള്ള തിരച്ചിലിൽ.  ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ്  റിപ്പോർട്ടിങ് ന്യൂസിന് കിട്ടിയ വിവരം. \' നാലാളും എന്താ ചെയ്യേണ്ടത് എന്ന് പോലും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു. അച്ഛന്റെ കോൾ ആയിരുന്നു മിക്കുവി