Aksharathalukal

കനകമയൂരം



ഭാഗം - 11

അലാറം അടിക്കുന്നത് കേട്ടാണ് ഉണർന്നത്.ഇപ്പൊ കാലത്ത് കുറച്ച് നേരം കിടക്കയിൽ ഇരുന്ന് കൊണ്ട് തന്നെ യോഗ ചെയ്യണം. മായ വൈകിട്ടേ വരൂ ഇപ്പൊൾ. ഹരിയേട്ടൻ വരും സഹായിക്കാൻ. അതോർത്തപ്പോൾ മനസ്സിനൊരു കനം പോലെ.

ഇന്നലെ ഉണ്ടായത് ഓർക്കാൻ വയ്യ.മറക്കുകയും വയ്യ..!


ഇന്നലെ മായ വന്നില്ല.അവൾക്ക് സുഖമില്ല. പക്ഷെ, എക്സർസൈസ് മുടക്കരുതെന്ന് വിളിച്ച് പറഞ്ഞിരിക്കുന്നു. അതും ഹരിയേട്ടനെ.

കാലത്ത് താങ്ങിക്കൊണ്ടാണെങ്കിലും കുറച്ച് നേരം നടക്കണം എന്നാണ് നിർദേശം.മായ ചെയ്യിപ്പിക്കുമ്പോൾ ഇടക്ക് ഹരിയേട്ടൻ സഹായത്തിന് വരാറൊക്കെ ഉണ്ട്.പക്ഷെ, മായ ഉണ്ടല്ലോ.

അന്ന് മായ ഇല്ല. പോരാത്തതിന് ഹരിയേട്ടൻ ഏറ്റെടുത്തത് കൊണ്ട് തന്നെ അമ്മ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയതും ഇല്ല.

കാലിന്മേലെ പുതപ്പ് ഹരിയേട്ടൻ തന്നെ മാറ്റി. കുറച്ച് കേറിക്കിടന്നിരുന്ന പാവാട വലിച്ച് നേരെ ഇട്ടു. മെല്ലെ എൻ്റെ കാലുകൾ ആ കൈകളിൽ എടുത്ത് താഴെ വെച്ചു. നോക്കാതിരിക്കാൻ എത്ര ശ്രമിച്ചിട്ടും നോക്കി പോയി.ചെയ്യുന്ന പ്രവർത്തിയിലാണ് ശ്രദ്ധ മുഴുവൻ.

എൻ്റെ അടുത്തേക്ക് വന്നു മെല്ലെ എന്നെ എഴുന്നേൽപ്പിച്ച് നിർത്താൻ ഉള്ള ശ്രമമാണ്. എൻ്റെ ഒരു കൈ എടുത്ത് ആ തോളിലേക്ക് വെച്ചു.ഒരു കൈ കൊണ്ട് എൻ്റെ അരക്കെട്ടിനെ ചുറ്റി എൻ്റെ മറ്റേ കൈമുട്ടിൽ പിടിച്ചിട്ടുണ്ട്. ഇടുപ്പിൽ തൊടാതിരിക്കാൻ ആണ്.

എന്നെയും താങ്ങി മെല്ലെ നടക്കാൻ ഉള്ള ശ്രമത്തിലാണ്. ഞാൻ വീഴുമോ എന്ന് പേടിച്ച് അത്രയും ചേർത്താണ് എന്നെ പിടിച്ചിരിക്കുന്നത്. എൻ്റെ ശരീരം പകുതിയും ആ ദേഹത്ത് അമർന്നിരിക്കയാണ്. ശ്വാസം എൻ്റെ മുഖത്ത് തട്ടുന്നുണ്ട്.ഞാൻ തല കുനിച്ചാണ് നടക്കുന്നത് തന്നെ. ആ മുഖത്ത് നോക്കാൻ വയ്യ.

ഞാൻ പെട്ടെന്ന് ഒന്ന് മുന്നോട്ടാഞ്ഞു.ഒട്ടും പ്രതീക്ഷിക്കാതെ ആയതിനാൽ ഹരിയേട്ടൻ ഒന്ന് പേടിച്ച് പോയി. എൻ്റെ കൈമുട്ടിൽ പിടിച്ചിരുന്ന് വലതു കൈ എൻ്റെ ഇടുപ്പിൽ മുറുകി. എന്നെ ഈ നെഞ്ചോട് ചേർത്തു പിടിച്ചു.

ഈശ്വരാ....

തരിച്ചു പോയി എൻ്റെ ശരീരം മുഴുവൻ.എൻ്റെ ഒരു കൈ ഹരിയേട്ടൻ്റെ തോളിലും മറുകൈ ആ കഴുത്തിനെയും ചുറ്റിയിരിക്കയാണ്. ഇറുക്കിയടച്ച കണ്ണുകൾ തുറന്നപ്പോൾ കാണുന്നത് എന്നെ തന്നെ ഉറ്റ്നോക്കി നിൽക്കുന്ന ഹരിയേട്ടനെ ആണ്. ആ കണ്ണുകളിൽ കുറുമ്പ്. ചുണ്ടിൽ പക്ഷെ ആ ചിരി ഇല്ല. തൊണ്ടയിലൂടെ ഉമിനീർ ഇറങ്ങുന്നത് എനിക്ക് കാണാം.ഞാൻ ഒന്ന് ശ്വാസം വലിച്ച് വിട്ടു.എൻ്റെ മുഖം മുഴുവൻ a കണ്ണുകൾ ഓടി നടക്കുകയാണ്.


ഞാൻ പതിയെ ആ കഴുത്തിനെ ചുറ്റിയിരുന്ന കൈകൾ എടുത്ത് മാറ്റി. പെട്ടെന്ന് ആളൊന്ന് ഞെട്ടിയെന്ന് തോന്നി. ബോധം വന്ന പോലെ എന്നെ ചേർത്ത് പിടിച്ച് തന്നെ മുന്നോട്ട് നടത്താൻ നോക്കുകയാണ്.ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ. വീണ്ടും നടക്കാൻ നോക്കി.കാലുകൾ ഇടക്ക് വേച്ച് പോകുന്നുണ്ട്. എന്നാലും ഈ താങ്ങലിൽ ധൈര്യം കൊടുത്ത് അങ്ങ് നടന്നു.


ആദ്യത്തെ മടി മാറിയപ്പോൾ ആ കൈ എൻ്റെ ഇടുപ്പിൽ തന്നെ ഇരുന്നു.ഇടക്കൊന്നു പാളി നോക്കിയപ്പോൾ എന്നെ തന്നെ നോക്കുകയാണ്. ചുണ്ടുകളിൽ ഇത് വരെ കാണാത്ത ഒരു ചിരി. മുടി നെറ്റിയിലേക്ക് വീണു കിടക്കുന്നു. പകുതി തുറന്ന് കിടക്കുന്ന ഷർട്ടിനകത്ത് നിന്ന് രോമങ്ങൾ പുറത്ത് കാണാം.അതിനിടയിൽ നേരിയ ഒരു സ്വർണമാല.ഞാൻ പെട്ടെന്ന് മുഖം തിരിച്ചു. 

" നോക്കി മതിയായോ? "

 എൻ്റെ ചെവിയിൽ മന്ത്രിക്കും പോലെ ആണ് ചോദ്യം.അയ്യേ.ഞാൻ നോക്കിയത് കണ്ടിരിക്കുന്നു.ഞാൻ നിഷേധഭാവത്തിൽ മെല്ലെ തല കുടഞ്ഞൂ.

" അയ്യ, നുണ പറയല്ലേ.ഞാൻ കണ്ടല്ലോ പെണ്ണേ.."

എൻ്റെ കാതിൽ ആ ശ്വാസം തട്ടിയപ്പോൾ ഉടലാകെ കോരിത്തരിച്ചു പോയി. ആ കൈകൾക്കുള്ളിൽ ആണ് നിൽപ്പ്. പെട്ടെന്ന്, എന്നെ കോരിയെടുത്ത് കൊണ്ട് കിടക്കയിൽ കൊണ്ട് കിടത്തി.ഞാൻ ഈ മുഖത്ത് തന്നെ നോക്കി കിടക്കുകയാണ്. എൻ്റെ കാലുകൾ നേരെ ആക്കി വെച്ച് മുഖത്തിന് നേരെ കുനിഞ്ഞ് വന്നു.

" ഇങ്ങിനെ വിറക്കുന്ന ആളെ ഞാൻ എങ്ങനെയാ നടത്തിക്കാ.
 ഞാൻ ആയതൊണ്ടാണോ ?" 

ഞാൻ വീണ്ടും തല കുടഞ്ഞു.

" ഞാൻ കണ്ടതല്ലേഡീ പെണ്ണേ.. നീ കോരിത്തരിച്ചത്.കൺട്രോൾ പോവും തോന്നിപ്പോഴാ ഞാൻ നിർത്തിയെ"

മെല്ലെ ഒന്നുകൂടി എൻ്റെ കാതോരം കുനിഞ്ഞു പറഞ്ഞു 

" എന്തായാലും ഈ എക്സർസൈസിനു വല്ലാത്ത ഒരു സുഖമുണ്ട് ട്ടോ..എൻ്റെ ദേഹത്ത് ഇപ്പോളും നിൻ്റെ ചൂടുണ്ട്."

ഈ ശ്വാസം എൻ്റെ കഴുത്തിലും കാതിലും വന്നടിച്ചപ്പോൾ ഞാൻ ആകെ ചൂളിപോയി.കണ്ണുകൾ ഇറുക്കിയടച്ചു.

" ദേ, പിന്നേം " ആ ചുണ്ടുകളിൽ ചിരിയാണ്. മുഖം പിന്നെയും എൻ്റെ അടുത്തേക്ക് കൊണ്ട് വരുന്നത് കണ്ട് ഞാൻ ഉമിനീരിറക്കി.

ഇടത്തെ കൈ ഉയർത്തി കവിളിൽ അടിക്കാനാഞ്ഞു.പെട്ടെന്ന് തന്നെ എൻ്റെ തൊണ്ടക്കുഴിയിൽ ആ ചുണ്ടുകൾ അമർന്നു.

 ഉമിനീരിറക്കാൻ പോലും മറന്ന് പോയി ഒരു നിമിഷം. ആ മുടിയിഴകൾ എൻ്റെ മുഖത്താണ്.കണ്ണുകൾ ഉയർത്തി എന്നെ നോക്കി ചിരിക്കയാണ്. എൻ്റെ പകുതി പൊങ്ങിയ കൈ ഒരു കൈ കൊണ്ട് തടുത്ത് പിടിച്ചിട്ടും ഉണ്ട്. നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു.

ഞാൻ ചുണ്ടുകൂർപ്പിച്ച് നോക്കിയപ്പോൾ, എൻ്റെ നേർക്ക് ഒരു കണ്ണടച്ച് കാണിച്ച് , മുണ്ടും മടക്കി ഉടുത്ത് ഒറ്റ പോക്ക്. 

ഓർക്കുമ്പോൾ തന്നെ മനസ് തെന്നി പോകുന്ന പോലെ.

" എന്നെ ആണോ ഓർത്തുകൊണ്ടിരിക്കണേ?" 

എൻ്റെ കിടക്കയിൽ കൈ കുത്തി മുഖത്തേക്ക് കുനിഞ്ഞു കൊണ്ടാണ് ചോദ്യം.മെല്ലെ ഇരുവശത്തേക്കും തല ആട്ടി. പെട്ടെന്ന് നെറ്റിയിൽ ആ ചുണ്ടുകൾ പതിഞ്ഞു. കണ്ണുമിഴിച്ച് നോക്കിയപ്പോൾ ചിരിച്ച് കൊണ്ട് നിൽക്കുന്നു. 


 "മോണിങ് കിസ്സ് ആണ്.ഇനി എന്നും പ്രതീക്ഷിക്കാം."

ഒരു കുറുമ്പോടെ പറഞ്ഞു, ബെഡ് ഉയർത്തി വെച്ച് ,എൻ്റെ നേർക്ക് കുനിഞ്ഞ്, അരക്കെട്ടിലൂടെ കൈയ്യിട്ട് എന്നെ ഉയർത്തി.

ഒന്ന് ശ്വാസം വിടാൻ പോലും പേടിച്ച നിമിഷങ്ങൾ. ശ്വാസം ആ മുഖത്ത് അടിച്ച് പോകും.അത്രയും അടുത്താണ് ഹരിയേട്ടൻ്റെ മുഖം.

എഴുന്നേൽപ്പിച്ച് ഇരുത്തികഴിഞ്ഞപ്പോൾ ആ ഭാവം മാറി. ഗൗരവക്കാരനായി.
കണ്ണടക്ക്, നിവർന്നിരിക്ക്, ശ്വാസം എടുക്ക് അങ്ങിനെ അങ്ങിനെ നിർദ്ദേശങ്ങൾക്കായി ചിലപ്പോൾ. ശബ്ദത്തിൻ്റെ മോഡുലേഷൻ മാറിക്കൊണ്ട് ഇരുന്നു.

ഈ ശബ്ദം പോലും ഇത്ര അടുത്ത് കേൾക്കുന്നത് ഇത് ആദ്യമാണ്.ഒന്ന് കേൾക്കാൻ കാതു കൂർപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു..



തുടരും..................







കനകമയൂരം

കനകമയൂരം

4
506

ഭാഗം - 12കീർത്തു അത് പറഞ്ഞതിൻ്റെ പിറ്റേന്ന്, കാലത്ത് ആകാംക്ഷയോടെയാണ് പതിവ് സ്ഥലത്ത് വന്ന് നിന്നത്. അന്ന് എന്നത്തേക്കാളും നന്നായി കണ്ണുകൾ വാലിട്ട് എഴുതി.കണ്ണാടിയിൽ ഒന്നോ രണ്ടോ വട്ടം നോക്കി ഭംഗി നോക്കി. എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല.ആരോ ഒരാൾ എൻ്റെ കണ്ണുകൾ ഭംഗി ഉണ്ടെന്ന് പറഞ്ഞപ്പോളോ..!അറിയില്ല..!!!കോളേജിൽ എത്രയോ പേർ ഇതിനോടകം തന്നെ ഇതേ കമൻ്റ് പറഞ്ഞിരിക്കുന്നു. അപ്പോളൊന്നും ഒന്ന് കണ്ണാടി നോക്കുക കൂടി ചെയ്യാറില്ല. പിന്നെന്തേ ഇപ്പൊൾ മാത്രം..?മനസ്സിൽ കൺഫ്യൂഷൻ ഉണ്ടെങ്കിലും ഒരു കാര്യം ഉറപ്പാണ്. കീർത്തു പറഞ്ഞ ആ ആൾ എൻ്റെ മനസ്സ് ഈ രണ്ട് ദിവസം കൊണ്ട് തന്നെ ഒരു നോ