ഇറച്ചി - 9
ബോണി ഉച്ചയോടെ ഗസ്റ്റ് ഹൗസിൽ മടങ്ങിയെത്തി.. അക്ബർ, ബോണി കൊണ്ടുവന്ന ഫോൺ ഡീറ്റെയിൽസ് ചെക്ക്ചെയ്തു. അപ്പോഴേക്കും കിഷോറും ശ്രീകുമാറും കൂടി അവിടേക്ക് എത്തി.
ബോണി പറഞ്ഞു തുടങ്ങി - “കൃഷ്ണപിള്ള, ഹൗസ് നമ്പർ 326, നേതാജി നഗർ, പേരൂർകട, ട്രിവാൻഡ്രം.. ജോലി- ലോട്ടറി വിൽപ്പന. 2023 ഒക്ടോബർ 21 മുതൽ മേൽ പറഞ്ഞ നമ്പറിലുള്ള ഫോൺ മിസ്സിംഗ് ആണ്.. വലിയ വില ഇല്ലാത്ത ടച്ച് പാഡുള്ള ഒരു സാധാരണ ഫോൺ ആയത് കൊണ്ട് പോലീസിൽ പരാതി ഒന്നും കൊടുത്തില്ല.. നിലവിലെ അയാളുടെ ഫോൺ നമ്പർ 9947XXXXXX. ഞാൻ ആ നമ്പറിൽ വിളിച്ചു.. കൃഷ്ണപിള്ള തന്നെ ആയിരുന്നു ഫോൺ എടുത്തത്.. പഴയ നമ്പറിൽ ഉള്ള ഫോൺ എവിടെ വെച്ചാണ് നഷ്ട്ടമായെതെന്ന് ചോദിച്ചു.. പേരൂർക്കട ജംഗ്ഷനടുത്തു എവിടെ വെച്ചോ ലോട്ടറി നടന്നു വിൽക്കുന്ന കൂട്ടത്തിൽ ആണ് ഫോൺ നഷ്ട്ടമായതെന്നു അയാൾ പറഞ്ഞു…”
അപ്പോൾ അക്ബർ : “ഒരു പക്ഷെ കില്ലർ ആ ഫോൺ കൃഷ്ണപിള്ളയുടെ കൈയിൽ നിന്നും മോഷ്ടിച്ചാത്തവാം, ചിലപ്പോൾ എവിടെ നിന്നെങ്കിലും കളഞ്ഞു കിട്ടിയതും ആവാം.. അപ്പോൾ ഒക്ടോബർ മാസത്തിൽ കില്ലർ തിരുവനന്തപുരത്തും ഉണ്ടായിരുന്നു..”
അപ്പോൾ ബോണി.. “അതെ സാർ… ഒരു സംശയത്തിന് ഇവിടെ സംഭവിച്ചതിനു സമാനമായ കേസുകൾ അവിടെ സംഭവിച്ചിട്ടുണ്ടോ എന്ന് ഞാനൊന്നു അന്വേഷിച്ചു.. പക്ഷെ അങ്ങനെ ഒരു കേസ് അവിടെയെങ്ങും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല..”
അക്‌ബർ.. “ഓ ഗുഡ് ഗുഡ്.. അത് വളരെ നന്നായി ബോണി.. അപ്പോൾ തുടക്കം തോക്കുപാറയിൽ നിന്നും ആവാം..”
അപ്പോൾ ശ്രീകുമാർ.. “സാർ, നമ്മുടെ ഈ കേസുമായി ബന്ധമുണ്ടോ എന്നറിയില്ല, ക്രൈം ഡാറ്റാബേയിസ് ചെക്ക് ചെയുമ്പോൾ ഒരു കേസ് എന്റെ ശ്രദ്ധയിൽ പെട്ടു.. തെരുവിൽ കിടന്ന ഒരു വൃദ്ധനെ തലക്ക് അടിച്ചു കൊല്ലാൻ ശ്രെമിച്ച ഒരാളുടെ കേസ്..”
അക്ബർ- “ഡീറ്റെയിൽസ് പറയു ശ്രീകുമാർ..”
ശ്രീകുമാർ അകത്തേക്ക് പോയി ലാപ്ടോപ് എടുത്ത് വന്ന് ചെക്ക് ചെയ്ത ശേഷം.. “സാർ സംഭവം നടക്കുന്നത് 2021 ഡിസംബർ 8 ന് രാത്രി 1.30ന് .. വിക്ടിം ഒരു ഭിഷക്കാരൻ ആയിരുന്നു.. പ്രതി എന്ന് സംശയിക്കുന്ന ആൾ 32 വയസുള്ള ബാബു.. കൊല്ലം അഞ്ചാലുമ്മൂട് സ്വദേശി.. ട്രിവാൻഡ്രം ഉള്ളൂർ ഉള്ള ഒരു കടത്തിണ്ണയിൽ ആ ഭിക്ഷക്കാരൻ കിടന്നുറങ്ങുമ്പോൾ പ്രതി ഒരു വലിയ കല്ലുകൊണ്ട് അയാളെ ആക്രമിക്കാൻ ശ്രമിച്ചു.. ഭാഗ്യത്തിന് എന്തോ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന അയാൾ ഭയന്ന് നിലവിളിച്ചു റോഡിലൂടെ ഓടി.. പെട്രോളിംഗിന് ഉണ്ടായിരുന്ന സ്ക്വാഡിന് മുന്നിൽ ഏത്തപ്പെട്ട അയാൾ അവരോട് കാര്യം പറയുകയും അയാളുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയും ചെയിതു..”
ബോണി.. “ഇതിൽ നമ്മുടെ കേസുമായി എന്തു ബന്ധമാണ് ഉള്ളത്..?”
ശ്രീകുമാർ - “മുമ്പും ഇതിന് സമാനമായി തല പൊട്ടി മരിച്ച രീതിയിൽ രണ്ടു മൂന്ന് കൊലപാതകങ്ങൾ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ചില പ്രാന്തപ്രേദേശങ്ങളിൽ നടന്നിട്ടുണ്ട്.. മരിച്ചവർ ഇതുപോലെ ഭിഷക്കാരയ, തെരുവിൽ ഉപേക്ഷിക്കപെട്ട പാവങ്ങളായിരുന്നു.. കുറേ അന്വേഷണം നടന്നെങ്കിലും പ്രതിയെ കണ്ടെത്താൻ ആയില്ല.. മരിച്ചത് ഇതുപോലെയുള്ള സാധാരണക്കാർ ആയത് കൊണ്ട് വലിയ അന്വേഷണം ഒന്നും ഇല്ലാതെ കോൾഡ് കേസായി എഴുതി തള്ളി.. പിന്നീട് ഉള്ളുർ നടന്ന കേസിൽ പ്രതി പിടിക്കപ്പെട്ടപ്പോൾ ആണ് അതിന് സമാനമായ ആ കേസുകൾക്കൂടി തെളിയിക്കപ്പെട്ടത്.. പക്ഷെ അന്വേഷണത്തിൽ പ്രതിക്ക് വളരെ ഭീകരമായ രീതിയിലുള്ള മനോരോഗം ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞു.. കോടതിയുടെ നിർദേശപ്രകാരം പ്രതിയെ തിരുവനന്തപുരം പേരൂർക്കടയിൽ ഉള്ള മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി..”
അക്ബർ… “യെസ്.. പേരൂർക്കട.. കൃഷ്ണപിള്ളയുടെ ഫോൺ മിസ്സ് ആയതും പേരൂർക്കടയിൽ നിന്ന്.. ഫ്രണ്ട്‌സ് നാളെ വെളുപ്പിനെ തന്നെ നമുക്ക് തിരുവനന്തപുരത്തേക്ക് തിരിക്കണം.. നാളേക്ക് പേരൂർകട മാനസികാരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടുമായി ഒരു അപ്പോയ്ന്റ്മെന്റു കൂടി എടുത്ത് വെച്ചുകൊള്ളു…”
അങ്ങനെ അടുത്ത ദിവസം രാവിലെ അവർ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു…
.
.
.
തുടരും……. @സുധീഷ്
ഇറച്ചി - 10
അങ്ങനെ അതിരാവിലെ തന്നെ അവർ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഏകദേശം 10.30 ഓടെ അവർ പേരൂർക്കടയിലുള്ള മാനസിക ആരോഗ്യകേന്ദ്രത്തിൽ എത്തി.. ഹോസ്പിറ്റൽ സൂപ്രണ്ട് അവരെ പ്രതീക്ഷിച്ചിരുന്നിരുന്നു. അവർ സൂപ്രണ്ടിനെ മീറ്റ് ചെയ്തു.. അക്ബർ പറഞ്ഞു തുടങ്ങി.. “സാർ എന്റെ പേര് അക്‌ബർ, ഇന്നലെ വിളിച്ച് അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നല്ലോ.. ഇവർ എന്റെ സഹപ്രവർത്തകർ.. ഞങ്ങൾ വന്നത് ഒരാളെ പറ്റി അറിയാനാണ്..”സൂപ്രണ്ട് : “യെസ് യെസ്.. പറഞ്ഞോളൂ.. ആരെപ്പറ്റിയാണ് അറിയേണ്ടത്..”അക്ബർ - “സാർ ഒരു ബാബു, 32 വയസിനടുത്തു പ്രായം.. ഒരു കൊലക്കേസിൽ പിടിക്കപ്പെട്ടു അന്വേഷണത്തിനോടുവുൽ അയാൾക്ക് മാനസിക രോഗം ഉണ്