Aksharathalukal

ഇറച്ചി - 10

അങ്ങനെ അതിരാവിലെ തന്നെ അവർ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഏകദേശം 10.30 ഓടെ അവർ പേരൂർക്കടയിലുള്ള മാനസിക ആരോഗ്യകേന്ദ്രത്തിൽ എത്തി.. ഹോസ്പിറ്റൽ സൂപ്രണ്ട് അവരെ പ്രതീക്ഷിച്ചിരുന്നിരുന്നു. അവർ സൂപ്രണ്ടിനെ മീറ്റ് ചെയ്തു.. അക്ബർ പറഞ്ഞു തുടങ്ങി.. “സാർ എന്റെ പേര് അക്‌ബർ, ഇന്നലെ വിളിച്ച് അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നല്ലോ.. ഇവർ എന്റെ സഹപ്രവർത്തകർ.. ഞങ്ങൾ വന്നത് ഒരാളെ പറ്റി അറിയാനാണ്..”

സൂപ്രണ്ട് : “യെസ് യെസ്.. പറഞ്ഞോളൂ.. ആരെപ്പറ്റിയാണ് അറിയേണ്ടത്..”

അക്ബർ - “സാർ ഒരു ബാബു, 32 വയസിനടുത്തു പ്രായം.. ഒരു കൊലക്കേസിൽ പിടിക്കപ്പെട്ടു അന്വേഷണത്തിനോടുവുൽ അയാൾക്ക് മാനസിക രോഗം ഉണ്ടെന്നു കണ്ടെത്തി ട്രീറ്റ്മെന്റിന് വേണ്ടി ഇവിടെ ആക്കിയിരുന്നു.. ഏകദേശം 2022 ഫെബ്രുവരി മാസത്തിൽ ആണ് പോലീസ് അവനെ ഇവിടെ ഏൽപ്പിച്ചത്… അവനെ പറ്റിയുള്ള ഡീറ്റെയിൽസ് ഒന്നറിയണം…”

സൂപ്രണ്ട് - “അതിനെന്താ..” സൂപ്രണ്ട് അവിടെയിരുന്ന കമ്പ്യൂട്ടറിൽ ഡീറ്റെയിൽസ് ചെക്ക് ചെയ്തു.. അൽപ്പ സമയത്തിന് ശേഷം..
“യെസ് - ബാബു 32 വയസ്സ്, കൊല്ലം അഞ്ചാലുംമ്മൂട് സ്വദേശി.. ബന്ധുക്കളോ സൂഹൃത്തുക്കളോ ആയി പ്രത്യേകിച്ച് ആരും തന്നെ അന്വേഷിച്ചു വന്നിട്ടില്ല..പോലീസ്സ് അവന്റെ കൈയിൽ നിന്നും ഒരു ഡ്രൈവിംഗ് ലൈസൻസ് കണ്ടെത്തിയിരുന്നു.. അങ്ങനെയാണ് അവന്റെ ഡീറ്റെയിൽസ് കിട്ടിയത്…. അവന്റെ രോഗവസ്ഥയെ പറ്റി പറഞ്ഞാൽ…മനസ്സിനുള്ളിൽ ഇരുന്ന് ആരോ അവനോട് ആവിശ്യപ്പെടുന്നത് അനുസരിച്ചു ആൾക്കാരെ തലക്കടിച്ചു കൊല്ലും… അവന്റെ ഭാഷയിൽ അവർക്കു മോക്ഷം കൊടുക്കാൻ ദൈവം അയച്ച പ്രതിപുരുഷൻ ആണ് അവൻ… അവനോട് ആരെങ്കിലും മോശമായി പെരുമാറുകയോ, അല്ലെങ്കിൽ അവന്റെതായ എന്തെങ്കിലും സാധനങ്ങളോ, വസ്തുക്കളോ മറ്റൊരാൾ കൈവശപ്പെടുത്തിയാലോ അവൻ അക്രമാസക്തൻ ആയി മാറും..അത് ചിലപ്പോൾ അത്ര നിസാരമായ കാര്യമാണെങ്കിൽ പോലും.. പിന്നെ അവൻ എന്തൊക്കെ ചെയ്യുമെന്ന് പ്രവചിക്കാൻ കഴിയില്ല.. അത്യന്തം അപകടകരമായ ഏകദേശം അഞ്ചോളം സൈക്കിക്ക് ഇൽനെസ്സ് അവനിൽ ഞങ്ങൾ സ്പോട്ട് ചെയ്തിരുന്നു.. ഒരണുബോംബിനെ പോലെ ഭീകരനാനാകും അവൻ.. ഇങ്ങനെ രോഗാവസ്ഥ ഉള്ളവരെ തിരിച്ചറിയാൻ വലിയ പാടാണ്.. കാരണം സാധാരണ ഉള്ള സമയങ്ങളിൽ ഒരു നോർമ്മൽ വ്യക്തിയെ പോലെ പെരുമാറും…നമ്മുടെ ഇടയിൽ ഒരു സാധാരണക്കാരനെ പോലെ അവൻ നടക്കും..

ട്രീറ്റ്മെന്റിന്റെ ആദ്യ ഘട്ടങ്ങൾ കുറച്ച് സങ്കീർണ്ണമായിരുന്നു.. പിന്നീട് പതുക്കെ അവൻ നോർമൽ ആയി തുടങ്ങി.. അവന് അങ്ങനെ ഒരു അസുഖം വന്നതിന്റെ ഒരു ലക്ഷണവും തോന്നില്ലായിരുന്നു.. അൺഫോർച്ചുണേറ്റ്ലി അവനെ തിരിച്ചു പോലീസിന് കൈമാറാൻ ഇരിക്കുമ്പോഴാണ് അവൻ ഇവിടുന്നു മിസ്സ് ആയത്..”

അക്ബർ - “2023 ഒക്ടോബർ മാസം മുതൽ… അല്ലെ ഡോക്ടർ…?”

സൂപ്രണ്ട് - “അതെ…!” അവൻ വീണ്ടും…?

അക്ബർ - “yes ഞങ്ങൾക്കൊരു സംശയം.. അടിമാലി തോക്കുപറയിലും, പത്തനംതിട്ട സീതത്തോടും നടന്ന കൊലപാതകങ്ങളിൽ ഇവന് പങ്കുണ്ടോ എന്ന്… അവന്റെ ഫോട്ടോ എന്തെങ്കിലും…?”

സൂപ്രണ്ട് - “യെസ് തീർച്ചയായും…” സൂപ്രണ്ട് കമ്പ്യൂട്ടറിൽ ഉണ്ടായിരുന്ന ഫോട്ടോകൾ കാണിക്കുന്നു.. 

പെട്ടന്ന് കിഷോർ: “സാർ ഒരു മിനിറ്റ്”.. കിഷോർ കൈയിൽ ഉണ്ടായിരുന്ന ലാപ്ടോപ് ഓൺ ആക്കി അതിൽ ഉണ്ടായിരുന്ന CCTV വിഷ്വൽസിൽ നിന്നും ഒരു വീഡിയോ ഓപ്പൺ ചെയ്തു അതിൽ സീതത്തോട് റെസ്റ്റോറന്റിൽ നിന്ന് ഇറങ്ങി വരുന്ന വീഡിയോ സ്റ്റോപ്പ്‌ ആക്കി കാണിക്കുന്നു.. “സാർ.. ഇത് തന്നെയല്ലേ അവൻ?

സൂപ്രണ്ട് - “യെസ്.. ഇത് അവൻ തന്നെ.. ഹെയർ സ്റ്റയിൽ അൽപ്പം വിത്യാസം ഉണ്ടന്നെ ഒള്ളു.. 

അക്ബർ- “വെൽഡൺ കിഷോർ.. It\'s a great job…അപ്പോൾ ഇനി ഒരു സംശയവും വേണ്ട.. നമ്മൾ തേടുന്ന ആ കൊടും കുറ്റവാളി ഈ ബാബു തന്നെ.. അന്വേഷിക്കാൻ ഒരു മുഖമില്ലാതെ നമ്മളലയുമ്പോൾ നമ്മളുടെ ഇടയിൽ സ്വതന്ത്ര്യനായി അവൻ ചുറ്റി നടക്കുകയായിരുന്നു..”

“ബോണി സൈബർ സെല്ലിൽ വിളിച്ചു ആ കൃഷ്ണപിള്ളയുടെ നമ്പർ ട്രേസ് ചെയ്യാൻ പറയു.. പിന്നെ കിഷോർ, സച്ചിന്റെ മർഡർ നടന്ന ദിവസങ്ങളിൽ തോക്കുപാറയിലും പരിസര പ്രദേശങ്ങളിലും ഇവന്റെ സാനിധ്യം ഉണ്ടോ എന്ന് ചെക്ക് ചെയ്യണം..”

കിഷോർ : “ഓക്കേ സാർ..”
.
.
.
.
തുടരും….. @സുധീഷ് 

ഇറച്ചി - 11

ഇറച്ചി - 11

4.6
714

അന്ന് വൈകുന്നേരം തന്നെ അവർ ചിറ്റാർ ഗസ്റ്റ് ഹൗസിൽ മടങ്ങിയെത്തി. ശ്രീകുമാറും ബോണിയും അന്നുതന്നെ അടിമാലിക്ക് പുറപ്പെട്ടു. സൈബർ സെല്ലിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് അന്ന് രാവിലെ വരെ ആ ഫോൺ ഓണായിരുന്നു. ആ സമയത്ത് സീതത്തോട് ടൗണിലാണ് സിഗ്നൽ കാണിച്ചിരുന്നത്. എന്തായാലും അവൻ പത്തനംതിട്ട ജില്ല വിട്ട് പുറത്തു പോകാൻ സാധ്യത ഇല്ല എന്ന് അക്ബറും ഉറപ്പിച്ചിരുന്നു. DIG യുടെ നിർദേശപ്രകാരം പോലീസിന്റെ ഒരു വലിയ ടീം തന്നെ ജില്ലയിൽ ഒട്ടാകെ തിരച്ചിൽ തുടങ്ങി.. കിഷോറും ബോണിയും അടിമാലിയിൽ എത്തി ആ ദിവസങ്ങളിലെ സച്ചിന്റെ കാൾ ലൊക്കേഷൻ വെച്ച് സച്ചിൻ പോയിട്ടുള്ള എല്ലാ സഥലങ്ങളില