കനകമയൂരം
ഭാഗം -16
അമ്മു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. തനിയെ നടക്കാൻ തുടങ്ങിയിട്ട് ഇപ്പൊ കുറച്ച് ആയി. അപ്പോ ബാക്കി പേടി സംസാരത്തെപറ്റി ആയിരുന്നു. പിന്നെ, ഒരു ദിവസം അവളങ്ങ് മിണ്ടി. രാധമ്മേ എന്നൊരു വിളിയായിരുന്നു.ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അന്ന് എല്ലാവർക്കും.നടക്കാൻ തുടങ്ങിയപ്പോഴും സംസാരിക്കാത്തതിനാൽ എന്തോ ഒരു ശൂന്യത ബാക്കി നിന്നിരുന്നു.അത് മാറിയപ്പോൾ തന്നെ എല്ലാം കൊണ്ടും സന്തോഷമാണ്.
ശരീരത്തിന് എക്സർസൈസുകൾ മുടങ്ങാതെ നടന്നിരുന്നത് കൊണ്ട് കാലിന് ബലക്കുറവ് ഒന്നും ഇല്ല.പിന്നെ ആയുർവേദ മരുന്നുകൾ കഴിച്ചിരുന്നത് കൊണ്ട് ശരീരത്തിന് ക്ഷീണവും ഇല്ല.ആളു ഉഷാറാണ്.
രാധമ്മക്കും അമ്മക്കും ഇപ്പൊൾ വീട്ടിൽ ഇരിക്കാൻ സമയമില്ല. മിക്ക സമയവും കറക്കമാണ് അവളെയും കൂട്ടി. സംസാരിച്ച് മതിയാവുന്നില്ല അവർക്ക്.കാണുമ്പോൾ ഭയങ്കര സന്തോഷമാണ്. അവളുടെ കളിയും ചിരിയും തിരിച്ച് വന്നത് കാണുമ്പോൾ വല്ലാത്ത ഒരു സുഖം.
വയ്യാതിരുന്നപ്പോൾ അവളുടെ അടുത്ത് മുടങ്ങാതെ പോയിരുന്ന് വിശേഷങ്ങൾ പറഞ്ഞിരുന്ന എനിക്ക് പക്ഷെ, ഇപ്പൊൾ അതിനാവുന്നില്ല. എന്താണെന്ന് ചോദിച്ചാൽ അറിയില്ല. അവൾ അവരോടൊക്കെ വാ തോരാതെ സംസാരിക്കുന്നത് കാണുമ്പോൾ ചെറിയൊരു കുശുമ്പും തോന്നാറുണ്ട്.
എന്നാൽ, എൻ്റെ അടുത്ത് എത്തുമ്പോൾ നാവ് എവിടെയോ കൊണ്ട് ഒളിച്ച് വെച്ച പോലെ ഒരു നിൽപ്പാണ്. ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞ്, മിക്കപ്പോഴും തലയും കുനിച്ച്. ഇടക്ക് ദേഷ്യം തോന്നാറുണ്ട്.
ഇടക്ക് തോന്നും കയ്യോടെ ചോദിക്കണം ഇതെന്താ ഇങ്ങനെ എന്ന്. രണ്ടിലൊന്ന് തീരുമാനം ആക്കണമെന്ന് ഉറപ്പിച്ചാണ് ഇന്ന് നേരത്തെ തന്നെ വീട്ടിലെത്തിയത്.
അമ്മയും രാധമ്മയും കൂടി ചെറിയമ്മയെ കാണാൻ പോയിരിക്കയാണ്. ഇഷ്ടിക വീണ് കാലിൽ പരിക്ക് പറ്റിയിരിക്കയാണ് ചെറിയമ്മ.കുറച്ച് ദൂരം യാത്ര ഉള്ളതിനാൽ അമ്മുവിനെ കൂട്ടാൻ പറ്റില്ല. ഞാൻ കഴിഞ്ഞ ദിവസം പോയിക്കണ്ട് വന്നിരുന്നു. അമ്മ ഇന്ന് പോയി ഇനി നാളെ വൈകീട്ടെ വരൂ.
നേരെ ഹാളിൽ കയറി ഒമനേച്ചിയുടെ കൈയ്യിൽ നിന്ന് ചായ വാങ്ങി കുടിച്ചു.അപ്പോഴൊന്നും ആളെ അവിടെ എങ്ങും കണ്ടില്ല.ഞാൻ ഫ്രഷ് ആയി വന്നതും ഒമനേച്ചി ഇറങ്ങി, ഞാൻ വരാൻ കാത്ത് നിന്നതാണെന്നു തോന്നുന്നു.
ഇനി ഞങ്ങൾ രണ്ടാളെ ഇവിടെ ഉള്ളൂ. എവിടെപോയി ഒളിക്കും എന്ന് കാണാമല്ലോ.
വിളിച്ചിട്ട് ആളു വിളി കേൾക്കുന്നില്ല.ഇനി കിടന്നോ ?
ഇല്ല.റൂമിൽ ജനലിൻ്റെ അവിടെ പുറത്തേക്ക് നോക്കി നിൽപ്പുണ്ട്. ശബ്ദമുണ്ടാക്കാതെ തൊട്ട് പുറകിൽ ചെന്ന് നിന്നു.പതുക്കെ ആ മുടിയിലെ മണം മൂക്കിലേക്ക് വലിച്ച് എടുക്കുകയായിരുന്നു. ആളറിഞ്ഞിട്ടെ ഇല്ല. എന്തോ കാര്യമായ ആലോചനയിലാണ്.
" അമ്മൂ.. " പതിയെ വിളിച്ചു. പെട്ടെന്ന് പേടിച്ച് ഞെട്ടി തിരിഞ്ഞ് നോക്കി. എന്നെ കണ്ടതും ശ്വാസം പോലും എടുക്കാൻ മറന്നു പോയ പോലെ തോന്നി. എൻ്റെ നെഞ്ചിൽ തൊട്ടാണ് നിൽപ്പ്.
ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ ചോദിക്കാൻ വന്നതൊക്കെ മറന്ന പോലെ.ഇല്ല.സംസാരിക്കാൻ വേണ്ടിയാണ് വന്നത്.
പതുക്കെ ഒന്ന് മുരടനക്കി.
" നീയെന്താ എന്നോട് വർത്തമാനം പറയാത്തെ? "
"ഞാൻ....ഞാൻ സംസാരിക്കുന്നുണ്ടല്ലോ."
"അങ്ങിനെ അല്ല., അമ്മോടൊക്കെ മിണ്ടുന്ന പോലെ."
മിണ്ടാതെ തലയും കുനിച്ച് നിൽപ്പാണ്.
" അമ്മൂ, നീയെൻ്റെ മുഖത്ത് നോക്ക്.ഞാൻ നിന്നോട് സംസാരിക്കാനാ വന്നേ"
മെല്ലെ ചൂണ്ട് വിരൽ കൊണ്ട് ആ താടി പിടിച്ച് ഉയർത്തി.കണ്ണുകൾ ഇറുക്കി അടച്ചാണ് നിൽപ്പ്. ഒരു കൈ ജനലിൽ തന്നെ പിടിച്ചിരിക്കയാണ് ഇപ്പോളും. ഒന്നുകൂടി അടുത്തേക്ക് നിന്ന് അടഞ്ഞ കൺപോളകളിലേക്ക് ഊതി.
ഞെട്ടിത്തരിച്ചു കൊണ്ട് ആ കണ്ണുകൾ തുറന്നു. ഇത്തവണ വിറച്ച് പോയത് ഞാനാണ്. ആ കണ്ണുകൾ അത്രയും അടുത്ത്. അവളുടെ തെറ്റിയ ശ്വാസഗതി പോലും എന്നെ പ്രകമ്പനം കൊള്ളിച്ചു.
" ഹ... ഹരിയേ..ട്ടാ...എനിക്ക്..പോ..പോണം..."
രണ്ട് കൈയ്യും അപ്പുറവും ഇപ്പുറവും വെച്ചു ഞാൻ.പെട്ടു പോയ മട്ടിലാണ് ആളുടെ നിൽപ്പ്. എൻ്റെ നെഞ്ചിൽ കൈ വെച്ച് എന്നെ തള്ളി മാറ്റാനുള്ള ശ്രമത്തിലാണ്.
പെട്ടെന്ന് കൈയ്യിൽ പിടിച്ച് ഒറ്റ വലിക്ക് എൻ്റെ നെഞ്ചിലേക്ക് അടുപ്പിച്ചു. ഈ ഞെട്ടൽ മാറുന്നതിന് മുമ്പ് ആ വിടർന്ന കണ്ണുകളിലേക്ക് ചുണ്ടുകൾ അമർത്തി. നിന്ന നില്പിൽ അവൾ ഒന്നുയർന്നു. ഇടത് കണ്ണിൽ നിന്ന് എൻ്റെ ചുണ്ട് എടുത്തപ്പോളേക്കും കണ്ണുകൾ വീണ്ടും ഇറുക്കി അടച്ചിരുന്നു.
" കണ്ണ് തുറക്കൂ കണ്ണാ...."
ആ കണ്ണുകൾ ഞെട്ടി മിഴിച്ച് തുറന്നു. ഈ ഉടലാകെ എൻ്റെ കൈയ്ക്കുള്ളിൽ നിന്ന് വിറകൊണ്ടു. ആ കണ്ണുകളിലും ഞാൻ എൻ്റെ ചുണ്ടമർത്തി. ആ കണ്ണുകളിലെ നനവ് എൻ്റെ ചുണ്ടിൽ നിൽക്കുന്ന പോലെ ഉണ്ട്.
അവിടെ നിർത്തണം എന്നാണ് കരുതിയത്. പക്ഷേ, ഞാൻ കൊടുത്തതിൻ്റെ ഞെട്ടലിൽ വായും പൊളിച്ച് നിൽക്കുന്ന ഈ നിൽപ്പ് എൻ്റെ കൺട്രോൾ കളഞ്ഞു.
ഒരു കൈ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച് എൻ്റെടുത്തേക്ക് ഒന്നുകൂടി ചേർത്തു. മറ്റെ കൈ കഴുത്തിനടിയിലൂടെ ഇട്ട്, ആ ചുണ്ടുകളിൽ ഞാൻ ചുണ്ടമർത്തി. അവിടെയും നിർത്താൻ ആയില്ല. വിടർന്നു നിൽക്കുന്ന കീഴ്ചുണ്ടിൽ മെല്ലെ എൻ്റെ പല്ലുകൾ ആഴ്ന്നിറങ്ങി. അവൾ ഒന്ന് പിടഞ്ഞു എന്ന് തോന്നി.
അത്രയേ ഓർമ്മയുള്ളൂ.. പിന്നെ കിട്ടിയത് മുഖമടച്ച് ഒരു അടിയാണ്. ആ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം ഉണ്ടായില്ല.
" ഹ.. ഹരിയേട്ടാ...
കണ്ണൊക്കെ ചുവന്ന് തുളുമ്പാൻ പാകത്തിൽ നിൽക്കുന്നു. എന്നെ തന്നെ തുറിച്ച് നോക്കികൊണ്ടാണ് നിൽപ്പ്.
" അമ്മു...ഞാൻ..വേണംന്ന് വെച്ച് ചെയ്തത് അല്ല.."
ഇനിയൊന്നും പറയണ്ട എന്ന ഭാവത്തിൽ എൻ്റെ നേർക്ക് കൈ ഉയർത്തി കാട്ടി അവള് എന്നെയും മറികടന്ന് പോയിരുന്നു.
എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പോയി. ഞാൻ അപ്പോളും വല്ലാത്ത ഒരു ലോകത്തിൽ ആയിരുന്നു. സത്യം പറഞ്ഞാ ആ ഒരു ഫീൽ.. എങിനെയാ പറയാ..
ഇപ്പോളും ആ മണം എൻ്റെ ദേഹത്ത് ഉണ്ട്. അവളുടെ ബോഡിലോഷൻ്റെ നേരിയ ലാവെൻഡർ സുഗന്ധം. പിന്നെ ആ ചുണ്ടുകൾ, ഇപ്പോളും ആ നനവ് എൻ്റെ ചുണ്ടുകളിൽ ഉണ്ടായിരുന്നു.
ഈശ്വരാ...
പക്ഷേ, അവൾടെ ആ നോട്ടം. സന്തോഷത്തോടെ തിരിച്ച് ഉമ്മ തരും എന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാലും, ഇത്ര ദേഷ്യവും പ്രതീക്ഷിച്ചില്ല. ആ കണ്ണുകളിൽ അന്നേരം കണ്ട ഭാവം..
ഓഹ്..എൻ്റമ്മോ...
മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു.ഹാളിലെ സെറ്റിയിൽ ഇരിക്കാണ്. അടുത്ത് പോയി ഇരുന്നു. എന്നെ നോക്കുന്നെ ഇല്ല. ഈ കൈകൾ എടുത്ത് മെല്ലെ മടിയിൽ വെച്ചു. ആദ്യം കൈകൾ എടുത്ത് മാറ്റാൻ നോക്കി എങ്കിലും പിന്നെ , ഒതുങ്ങി ഇരിക്കുന്നത് കണ്ടു.
" അമ്മൂ..
ഞാൻ പറഞ്ഞ് തുടങ്ങി.
" നീ എന്നോട് സംസാരിക്കാതെ ഇരിക്കുന്നതും, ബാക്കി എല്ലാവരോടും കളിക്കുന്നതും ചിരിക്കുന്നതും ഒക്കെ കണ്ടപ്പോൾ വല്ലാത്ത ഒരു കുശുമ്പ് തോന്നിപ്പോയി. അത് നിന്നെ ഒറ്റക്ക് കിട്ടുമ്പോ ഒന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു."
മിണ്ടാതെ ഇരിക്കയാണ് ആള്. എന്നാലും എനിക്ക് പറയാൻ ഉള്ളത് ഞാൻ പറഞ്ഞു.
" ഇങ്ങിനെ സംഭവിക്കും എന്ന് കരുതിയില്ല ഞാൻ. അന്നേരം, നിൻ്റെ അങ്ങിനെ ഒരു ഭാവം കണ്ടപ്പോൾ വല്ലാത്ത കൊതി....
പക്ഷേ,ഞാൻ ഒന്ന് പറയാം.സംഭവിച്ചത് തെറ്റാണെന്ന് എനിക്ക് ഇപ്പോളും തോന്നുന്നില്ല. എന്നാലും നിനക് ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായി..അത് കൊണ്ട് ഒരു സോറി പറയാം എന്ന് വെച്ചതാ.."
"സോറി"
" ഓ, എനിക്ക് വേണ്ടി ഹരിയേട്ടൻ സോറി പറയണം എന്നില്ല.സ്വയം തോന്നിയിട്ടല്ലാലോ."
" അല്ല.. നിനക്ക് വേണ്ടി തന്നെ ആണ് ഈ സോറി"
അവളൊന്നു കനപ്പിച്ച് മൂളി.
" അല്ല, അതിനിടക്ക് എന്നെ എന്താ വിളിച്ചേ? "
" എന്ത് വിളിച്ചു ന്ന് ?"
മനപൂർവ്വം ആണ് അങ്ങിനെ ചോദിച്ചത്.
"ആ പേര് ഹരിയേട്ടൻ ചിലപ്പോ ഒരു തമാശക്ക് വിളിച്ചതാവാം. പക്ഷേ, ഞാൻ ഈ പേരിൽ ഒരുപാട് അർഥങ്ങൾ കൊടുത്തിട്ടുണ്ട്.."
" ഞാനും തമാശക്ക് വിളിച്ചതല്ല.ഒരുപാട് കാലം ഉള്ളിൽ വിളിച്ച് കൊണ്ട് നടന്നതാ."
" ഹരിയേട്ടാ.."
അവളുടെ മുഖത്ത് മാറി വരുന്ന ഭാവങ്ങൾ പോലും എൻ്റെ താളം തെറ്റിക്കുന്നത് അറിഞ്ഞു. ഇനി ഇരുന്നാ ശെരിയാവില്ല. വേഗം എഴുന്നേറ്റ് പോയി ഭക്ഷണം കഴിക്കാൻ ഒരുങ്ങി. പക്ഷേ, കഴിച്ച് കഴിയുന്ന അത്ര നേരം എനിക്ക് അവളുടെ മുഖത്ത് നിന്ന് കണ്ണുകളെടുക്കാൻ കഴിഞ്ഞിരുന്നില്ല.
അവള് പെട്ടെന്ന് തല ഉയർത്തി നോക്കി. എൻ്റെ നോട്ടം കണ്ടതും പുരികമുയർത്തി എന്താണെന്ന് ചോദിച്ചു.
ഈശ്വരാ..
അന്നൊരിക്കെ ബസിൽ വെച്ച് എനിക്ക് നേരെ കാണിച്ച അതേ ആക്ഷൻ. എന്നത് എൻ്റെ മനസിൽ ഉണ്ടാക്കിയ അതേ ഓളം ഇന്നും ഉണ്ടാവുന്നു. അവളുടെ ഓരോ അനക്കങ്ങൾക്കും എന്തൊരു ഭംഗി ആണ്. എനിക്ക് ആകെ കോരിത്തരിച്ച പോലെ തോന്നി.
വേഗം കഴിച്ച് എഴുന്നേറ്റു. ഇനിയും ഇവിടെ ഇരുന്നാൽ ശെരിയാവില്ല. അവളുടെ കഴിച്ച് കഴിഞ്ഞു.കുനിഞ്ഞ് ഇരുന്ന് പ്ലേറ്റിൽ കോറി വരക്കുകയാണ്. ഞാൻ കടന്ന് പോകും വഴി മെല്ലെ കുനിഞ്ഞ് ആ കാതിൽ പറഞ്ഞു.
" വല്ലാത്ത ഒരു ടേസ്റ്റ് ആയിരുന്നു ട്ടോ കണ്ണാ.."
" ഛീ.. വൃത്തികെട്ടവൻ."
" ഓ സഹിച്ചു. എന്തിനാ പിന്നെ ഈ വൃത്തികെട്ടവൻ അടുത്ത് വരുമ്പോ ഒക്കെ ഇങ്ങിനെ കോരിത്തരിക്കണേ കണ്ണാ ?"
" ഒന്ന് പോയി കിടക്കാൻ നോക്കുന്നുണ്ടോ.."
ഞാൻ കൈ കഴുകി വന്നപ്പോഴേക്കും ആളു റൂമിൽ കയറി കിടക്കാൻ നോക്കിയിരിക്കുന്നു. ഞാനും വേഗം എൻ്റെ റൂമിൽ കയറി. ഇനിയും ഒരു സീൻ ഉണ്ടായാ അവൾ എന്നെ കൊല്ലും ചിലപ്പോൾ.
തുടരും..........
കനകമയൂരം
ഭാഗം - 17ദിവസങ്ങൾ പിന്നെയും പഴയ പോലെ പൊയ്ക്കൊണ്ടിരുന്നു. ഇതിനിടക്ക് അഖിലയെ വീണ്ടും കണ്ടുമുട്ടി. അവളെ ഞാൻ മുന്നേ അറിയും. കോൺവെൻ്റിൽ പഠിക്കുമ്പോൾ അക്കു എൻ്റെ ജൂനിയർ ആയിരുന്നു. അന്ന് എൻ്റെ ഒരു കവിത സ്കൂൾ മാഗസിനിൽ വന്നതിൽ പിന്നെ ജൂനിയർസ് എല്ലാം വന്ന് കമ്പനി ആയിരുന്നു.അതിൽ നിന്ന് കിട്ടിയ ഒരു ഫ്രണ്ട് ആയിരുന്നു അക്കു. പിന്നെ ,കുറെ കാലങ്ങൾക്ക് ശേഷം ഇപ്പൊൾ ആണ് വീണ്ടും അവളുമായി കമ്പനി ആവുന്നത്. പിന്നെ ഇപ്പൊൾ അവളോട് സംസാരിക്കാൻ മുൻകൈ എടുത്തത് ഞാനാണ്. കാരണം, അവളുടെ വല്ല്യചൻ്റെ മകൻ ആയ ഹരി ആണല്ലോ എൻ്റെ കഥയിലെ താരം. അത് ഞാൻ അറിഞ്ഞത് ഇപ്പൊൾ ആണെന്ന് മാത്രം.അവൾ അവളുടെ ചേ