Aksharathalukal

കനകമയൂരം



ഭാഗം -15


കഴിഞ്ഞ ദിവസം അമ്മ പഴയ ആൽബം ഒക്കെ അമ്മുവിന് കാണിച്ച് കൊടുക്കുകയായിരുന്നു. ഓരോരുത്തരെയും കാണിച്ച് കൊടുക്കുന്നും ഓരോ കഥകൾ പറയുന്നും ഉണ്ട്. ഓഫീസ് വർക്ക് പെൻഡിങ് ഉണ്ടായിരുന്നത് ചെയ്യാൻ വേണ്ടി ഒരു ചെയർ ഇട്ട് മടിയിലൊരു ലാപും വെച്ച് ഞാനും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഇടക്ക് കണ്ണുകൾ അവരുടെ നേരെ പോകുന്നും ഉണ്ട്.


 അതിനിടയിൽ ഒരു ആൽബം കണ്ടപ്പോൾ അമ്മയുടെ മുഖം മാറുന്നത് കണ്ടു. അമ്മ അതെടുത്ത് മാറ്റാൻ നോക്കിയപ്പോ അമ്മു അത് പിടിച്ച് വാങ്ങി. അത് അവൾ മറിച്ച് നോക്കുന്നതും കണ്ടു. പക്ഷേ, ആ മുഖം ഒന്ന് വിളറിയതായി എനിക്ക് തോന്നി. അത് കഴിഞ്ഞ് ആളു ചിരിച്ച് കൊണ്ട് ഓരോന്ന് ചോദിക്കുന്നൊക്കെ ഉണ്ട്.പക്ഷെ, ആ ചിരി അമ്മയെ ബോധിപ്പിക്കാൻ ആണെന്നത് വ്യക്തം.


ആ കല്യാണ ആൽബം കണ്ടപ്പോളാണ് പിന്നെയും ചൈത്ര ഓർമ്മയിലേക്ക് വന്നത്. മറന്നു തുടങ്ങിയ ഒരു അദ്ധ്യായം ആയിരുന്നു അത്.


അന്ന്,
അവളുടെ കൂട്ടുകാരി ശ്രുതി വന്ന് അവളോട് സംസാരിച്ചത് കേട്ടത് മുതൽ ആരാണ് മനു എന്നറിയാൻ മനസ് തിടുക്കം കൂട്ടിയിരുന്നു.
ആരാണെങ്കിലും എനിക്ക് ഒന്നും ഇല്ല എന്ന് മനസിൽ പറയുമ്പോഴും ഒരു വിഷമം ബാക്കി നിന്നു. എന്നലും , എന്നെ വേണ്ടാത്തത് കൊണ്ട് അവൾ...


അന്ന് എന്തായാലും അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു. തുടക്കം ഞാൻ തന്നെ കുറിച്ചു. എൻ്റെ ഭാഗത്ത് നിന്ന് അവൾക്ക് അവൾക്ക് ദോഷം വരുന്ന എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് അറിയണം എന്ന് ഉണ്ടായിരുന്നു. അതിനാണ് ആദ്യം ശ്രമിച്ചത്. അവൾ എവിടെയും തൊടാതെ ആണ് എല്ലാത്തിനും ഉത്തരം തന്നത്.


എന്തായാലും ഒരു കാര്യം ശ്രദ്ധിച്ചു.അവൾക്ക് ഞാനുമായി പൊരുത്തപ്പെടാൻ കഴിയില്ല. അതിനു ശ്രമിക്കാൻ പോലും അവൾ ആഗ്രഹിക്കുന്നില്ല.പിന്നൊന്ന്, ഈ സംസാരം അവൾ പ്രതീക്ഷിച്ചിരുന്ന പോലെ.അവൾക്ക് വയ്യെങ്കിൽ പിന്നെ കടിച്ച് തൂങ്ങി നിൽക്കണമെന്ന് ഞാനും ആഗ്രഹിച്ചില്ല.


രണ്ടിലൊന്ന് തീരുമാനിക്കാം. ഇനിയും വേഷം കെട്ടൽ വേണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അവൾ സമ്മതിച്ചു. എന്നാലും ഒന്ന് ചോദിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.

" എൻ്റെ അസുഖത്തിൻ്റെ കാര്യം കൊണ്ടാണോ ചൈത്ര നിനക്ക് എന്നെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെ വന്നത്? "

" അല്ല., അതെല്ലാം എനിക്ക് മുന്നേ അറിയാമായിരുന്നു."

" പിന്നെ എന്തായിരുന്നു നിൻ്റെ പ്രശ്നം ?"

" പ്രശ്നം...'

' നീ തുറന്ന് പറഞ്ഞോ..ഞാൻ ഇനി ആരോടും പറയാൻ ഒന്നും പോണില്ല. എനിക്ക് എന്നെ തന്നെ ഒന്ന് പറഞ്ഞ് ബോധിപ്പിക്കാനാ."


" എനിക്ക് ഒരാളെ ഇഷ്ടായിരുന്നു. അത് അയാളോട് തുറന്ന് പറയാൻ പറ്റിയില്ല. എൻ്റെ കൂടെ പഠിച്ചതാണ്. പക്ഷേ, അപ്പോളേക്കും ആണ് അമ്മയുടെ മരണം. അങ്ങിനെ എല്ലാം കൂടി അച്ഛനോട് ഒന്നും തുറന്ന് പറയാൻ പറ്റാത്ത അവസ്ഥ ആയി. പിന്നെ പെട്ടെന്നാണ് ഹരിയേട്ടൻ്റെ പ്രൊപ്പോസൽ വന്നതും ഉറപ്പിച്ചതും ഒക്കെ.അറിയുന്ന ഒരാള് ആണല്ലോ എന്നൊരു സമാധാനം ആയിരുന്നു."

" എന്നിട്ട് ? "

" എത്ര ശ്രമിച്ചിട്ടും എനിക്ക് അയാളെ മറക്കാൻ കഴിഞ്ഞില്ല. അതിനുമപ്പുറം ഹരിയേട്ടനേ എനിക്ക് അത്രയേറെ സ്നേഹിക്കാൻ കഴിഞ്ഞില്ല. ഓരോ കാര്യവും ഞാൻ കംപെയർ ചെയ്ത് കൊണ്ടേ ഇരുന്നു." 

" മനു എന്നാണോ പേര്? "

അവളൊന്നു ഞെട്ടിയെന്ന് തോന്നി. പിന്നെ മെല്ലെ തലയാട്ടി.

" എനിക്ക് പ്രശ്നം ഒന്നും ഇല്ല. നിൻ്റെ മാനസികാവസ്ഥ മനസ്സിലാവുന്നും ഉണ്ട്. പക്ഷേ, അമ്മയെ ഞാൻ എന്ത് പറഞ്ഞാ ബോധിപ്പിക്കാ ഓർക്കുമ്പോ "

" ഹരിയേട്ടനു ഒരു കുട്ടിയെ ഇഷ്ടം അല്ലായിരുന്നോ. അത് അമ്മയോട് പറഞ്ഞ് ശെരിയാക്കാൻ "

ഞാൻ ചിരിച്ചു.
 "അപ്പോ നീ എനിക്ക് വേറെ കല്യാണം കൂടി സെറ്റ് ആക്കിത്തരാൻ തീരുമാനിച്ചോ പോകുന്നതിനു മുന്നേ ?"

" അങ്ങിനെ അല്ല. എന്നോട് ഒരിക്കെ അക്കു പറഞ്ഞിരുന്നു." 

മെല്ലെ മൂളി. ബാക്കി അവളോട് പറയണം എന്ന് തോന്നിയില്ല. അവൾ എല്ലാ കാര്യവും എന്നോട് പറഞ്ഞിരുന്നോ. അപ്പോ ഇത്ര മതി. 

പിന്നെ, എല്ലാം അതിൻ്റെ വഴിക്ക് നീങ്ങി. അവളുടെ അച്ഛനെ കണ്ട് ഞാൻ സംസാരിച്ചിരുന്നു. എന്നെ എന്ത് പറഞ്ഞാലും കേൾക്കാൻ തയാറായാണ് ഞാൻ പോയത്. പക്ഷേ, എന്നെ ഞെട്ടിച്ചു കൊണ്ട് അച്ഛൻ എന്നോട് വളരെ വളരെ സ്നേഹത്തോടെ പെരുമാറി. എന്തുകൊണ്ടാണെന്ന് പോരാൻ നേരം ആണ് മനസിലായത്.

ചൈത്ര എല്ലാം അച്ഛനോട് പറഞ്ഞിരിക്കുന്നു. അവൾടെ ഭാഗത്താണ് തെറ്റെന്നറിഞ്ഞ അച്ഛൻ എന്നെ പിന്നെ എന്ത് പറയാൻ ആണ്..!!!


അമ്മയെ പറഞ്ഞ് മനസ്സിലാക്കാൻ വലിയ പാടാവുമെന്ന് കരുതി. പക്ഷേ, എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ അത് നന്നായി എന്ന് മാത്രം പറഞ്ഞു. അക്കുവിനു വലിയ സങ്കടം ഉണ്ടായിരുന്നു അറിഞ്ഞപ്പോൾ. എന്നാലും

" ഏട്ടന് നല്ലത് എന്തെങ്കിലും കാത്തിരിക്കുന്നുണ്ടാവും എവിടെഎങ്കിലും" 

എന്നൊരു ശുഭാശംസയും തന്നു അവൾ. അന്ന് അതിനു മറുപടിയായി ചിരിച്ചെങ്കിലും, പിന്നീട് കാലം അതിനു മറുപടി തന്നു. എനിക്ക് ഉള്ള 'നല്ലത് ' കാലം എൻ്റെ അടുത്ത് തന്നെ കൊണ്ടെത്തിച്ചു. ഞാൻ ഒരിക്കൽ കാത്തിരുന്ന, എൻ്റെ തൊട്ടരികെ ഉണ്ടായിരുന്നിട്ടും , ഞാൻ കാണാതെ പോയ എൻ്റെ ' നല്ലത് ' .


അങ്ങിനെ, ഒരു 6 മാസത്തെ പരിശ്രമത്തിന് ശേഷം, ഞങ്ങൾ രണ്ടാളും രണ്ട് വഴിക്കായി. സന്തോഷത്തോടെ പിരിഞ്ഞു. പിന്നീട് ഇടക്ക് അവൾ വീട്ടിലേക്ക് വിളിക്കാറൊക്കെ ഉണ്ട്.പിന്നെ പതിയെ അത് നിന്നു.


അധികം വൈകാതെ ആ സന്തോഷവാർത്ത ഞങ്ങളെ തേടിയെത്തി. ചൈത്രയുടെ വിവാഹം. അമ്മ ഞെട്ടി തരിച്ചുപോയെന്ന് തോന്നി. ഞാൻ പ്രതീക്ഷിച്ചിരുന്നു.പക്ഷെ, ഇത്ര വേഗം അല്ല എന്ന് മാത്രം. മനു തന്നെ ആയിരുന്നു വരൻ. എത്രയും വേഗം ആയിക്കോട്ടെ എന്ന് അവരും കരുതി കാണണം. നല്ലതാണെന്ന് തോന്നി. അന്ന് അട്ടത്ത് കയറിയതാണെങ്കിലും അവിടെയും ഉണ്ട് ഒരു കല്യാണ ആൽബം. അതിനൊരു മോചനം കിട്ടുമല്ലോ.


പലരും പലതും പറഞ്ഞു. സഹതാപം, പരിഹാസം അങ്ങിനെ പലതും കണ്ടു. ഒരു സമയത്ത് ഇതിലും അപ്പുറം മുഖങ്ങൾ കണ്ടത് കൊണ്ട് തന്നെ വലിയ കാര്യമായി തോന്നിയില്ല ഒന്നും.എന്നാലും കല്യാണം കൂടാൻ പോകാൻ വയ്യ. മനസ്സിന് കട്ടി ഇല്ലാതെയല്ല. ആളുകളുടെ മുന്നിൽ പരിഹാസപാത്രമാകാൻ വയ്യ.




തുടരും..........









കനകമയൂരം

കനകമയൂരം

0
623

ഭാഗം -16അമ്മു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. തനിയെ നടക്കാൻ തുടങ്ങിയിട്ട് ഇപ്പൊ കുറച്ച് ആയി. അപ്പോ ബാക്കി പേടി സംസാരത്തെപറ്റി ആയിരുന്നു. പിന്നെ, ഒരു ദിവസം അവളങ്ങ് മിണ്ടി. രാധമ്മേ എന്നൊരു വിളിയായിരുന്നു.ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു അന്ന് എല്ലാവർക്കും.നടക്കാൻ തുടങ്ങിയപ്പോഴും സംസാരിക്കാത്തതിനാൽ എന്തോ ഒരു ശൂന്യത ബാക്കി നിന്നിരുന്നു.അത് മാറിയപ്പോൾ തന്നെ എല്ലാം കൊണ്ടും സന്തോഷമാണ്. ശരീരത്തിന് എക്സർസൈസുകൾ മുടങ്ങാതെ നടന്നിരുന്നത് കൊണ്ട് കാലിന് ബലക്കുറവ് ഒന്നും ഇല്ല.പിന്നെ ആയുർവേദ മരുന്നുകൾ കഴിച്ചിരുന്നത് കൊണ്ട് ശരീരത്തിന് ക്ഷീണവും ഇല്ല.ആളു ഉഷാ