Aksharathalukal

രാവണവിരഹം 🔱A carnal Love🔱part 1







പുറത്തെ ഇടിയും മഴയും ശക്തിയേറി.. അവൾ പേടിയോടെ തന്റെ മുഖം കാലിന് ഇടയിൽ പുഴ്ത്തി വെച്ച്.. വായ പൊത്തി പിടിച്ചു... കണ്ണുകൾ നിറഞ്ഞു.. എന്നാൽ ഇരുട്ട് കാരണം ഒന്നും തന്നെ കാണാൻ പറ്റില്ല....

ഇടിമിന്നൽ വെളിച്ചത്തിൽ അവൾ  കണ്ടിരുന്നു താൻ ഇരിക്കുന്ന റൂമിലേക്ക്  കേറി വരുന്ന ഗുണ്ടകളെ... അവൾ പേടിയോടെ ഒന്നുടെ അലമാരികുള്ളിലേക്ക് കേറി ഇരുന്ന്. ശബ്ദം ഉണ്ടാകാതെ...

സാറേ.. അവൾ ഈ മുറിയിൽ ഇല്ലെന്നുതോന്നുന്നു....


കുട്ടത്തിൽ ഒരുത്തൻ പറഞ്ഞതും.. അവർ പിന്നിൽ നിന്നവൻ അകത്തേക്ക് കേറി വന്ന്.... മാറ്റ് ഒരു ഇടിമിന്നൽ വെളിച്ചത്തിൽ അവൾ അലമാരി വിടവിലൂടെ കണ്ടിരുന്നു അകത്തേക്ക് വന്നായാളെ....

അ.....ച്ഛ.....ൻ..

ചുണ്ടുകൾ മെല്ലെ മൊഴിഞ്ഞു.. കണ്ണുകൾ നിറഞ്.. കൈ അറിയാതെ തന്റെ നിറ വയറിലേക്ക് പോയി...


അവൾ ഈ മുറിയിൽ ഉണ്ട്..... പറയുമ്പോൾ അയാളുടെ കണ്ണുകൾ അലമാരിയിൽ ആയിരുന്നു... കാതുകൾ അവളുടെ ശ്വാസത്തെ വലിച് എടുത്ത്.. ക്രൂരമായ ചിരിയോടെ കൂടെ.. കൈയിൽ കരുതിയ ഗൺ ഇടത്തെ കൈയിലേക്ക് അമർത്തി വെച്ച് മുന്നിലേക്ക് ഓരോ ചുവടും വെച്ച്.....

അയാളുടെ വരവിൽ അവളുടെ ശരീരം വിറച്ചു...

ക... ണ്ണേ....ട്ടാ... എവിടാ....


പെട്ടന്ന് അവൾക്ക് മുന്നിൽ അലമാര വലിയ ശബ്ദത്തിൽ തുറന്ന്... അവൾ ഞെട്ടി കണ്ണുകൾ നിറച് അവരെ നോക്കി....

പപ്പേടെ പൊന്ന് ഇതിൽ ഉണ്ടായിരുന്നു... മോൾക്ക് ഒന്ന് ശ്രദ്ധിച്ചു കൂടായോ .. വയറ്റിൽ കുഞ്ഞ് ഉള്ളതല്ലെ...


എ.....ന്നെ ഒ....ന്നും ചെയ്യ....ല്ലേ... എ...ന്റെ കുഞ്ഞി....നെ..


അത്  എന്ത് പറച്ചിലാണ് മോളെ... കണ്ണന്റെ കൊച്ചിനെ ഞാൻ ഉപദ്രവിക്കുവോ.....

അതും പറഞ്ഞ് അയാൾ ദേഷ്യത്തിൽ അവളുടെ മുടിയിൽ കുത്തി  പിടിച്  അലമാരിയിൽ നിന്ന് പുറത്തേക്ക് വലിച് എടുത്ത്.. അവളെ നിലത്തേക്ക് എറിഞ്ഞു... പെട്ടന്ന് ഉള്ള ആക്രമണം ആയിരുന്നു.. എന്നാലും അവളുടെ രണ്ട് കൈയിൽ വയറിൽ താങ്ങി പിടിച്...


ഒരു നിമിഷം ശ്വാസം പോലും നിലച് പോയി അവളുടെ...നിലത്തേക്ക് മുട്ട് കുത്തി ഇരുന്ന്....


പന്ന കഴു**#*#*# മോളെ.... എന്റെ കുടുംബത്തിൽ കേറി വന്നിട്ട്.. എനിക്കിട്ട് ഉണ്ടാകാം എന്ന് കരുതിയോ.... അവൻ ഇന്ന് വരെ എന്നെ പറ്റി ഒന്നും തെറ്റായിട്ട് ചിന്തിച്ചിട്ട് കൂടെയില്ലായിരുന്നു... പക്ഷെ നീ.... നീ കാരണം.....


അത് കൊണ്ട് എന്റെ മോനെ ഞാൻ വേറെ പെണ്ണിനെ കെട്ടിച് കൊടുകാം.... മോളെ സുഖമായിട്ട് അങ്ങ് പോയിക്കോ....


അയാൾ പുച്ഛത്തോടെ പറഞ്ഞ് .. അവൾക്ക് അരികിൽ മുട്ട് കുത്തി ഇരുന്ന്... കൈയിലെ ഗൺ ഒന്നുടെ കഞ്ചി വലിച്ച്... അവളുടെ നെറ്റിയിൽ നിന്ന് മെല്ലെ താഴേക്ക് കൊണ്ട് വന്ന്...


അവൾ പേടിയോടെ കണ്ണുകൾ നിറച് അയാളെ നോക്കി.....

പ്ലസ്.. എന്നെ ഒന്നും ചെയ്യ...ല്ലേ... അ....ച്ഛാ 


കണ്ണുകൾ നിറച്.. പൊട്ടിയ ചുണ്ടിൽ അവൾ വിറച്ചു കൊണ്ട് പറഞ്ഞു...


സോറി.. പപ്പയുടെ പൊന്ന് പെട്ടന്ന് പോയിക്കോ.. ഇനിയും നിനക്ക്.. പപ്പക്ക് നീ അപകടമാണ്... 😂 കേട്ടോ അമൃത ആഗ്നിദേവ് 


അത്രയും പറഞ്ഞ് അയാൾ അവളുടെ വയറ്റിൽ അമർത്തി കഞ്ചി വലിച്ച്...


ആാാ...

വയറ്റിൽ  കുത്തികേറിയ ബുള്ളറ്റ് അവളുടെ ശരീരം ആകെ രക്തം പടർത്തി.. മരണത്തിന്റെ അവസാന നിമിഷം അവളിൽ അവൻ മാത്രം ആയിരുന്നു.. തന്റെ പ്രാണൻ.... സത്യങ്ങൾ ഒന്നും അറിയാതെ വീണ്ടും ചത്തിലേക്ക് പോയിക്കൊണ്ട് ഇരിക്കുന്ന തന്റെ പ്രാണനെ ഓർത്ത് അവൾ വിഷമിച്ചു...


അവസാന ശ്വാസം വിളിക്കുമ്പോൾ അവളുടെ കണ്ണുകൾ അയാളിൽ തറഞ്ഞു...

*തന്റെ മരണം അടുത്തിരിക്കുന്നു....*

🔱🔱🔱

3  വർഷങ്ങൾക്ക് ശേഷം....

അവൻ തന്റെ ബെഡിൽ ആസ്വസ്തയോടെ ചുറ്റും നോക്കി... അവന്റ കണ്ണുകൾ ഭിത്തിയിൽ തുങ്ങി കിടക്കുന്ന വലിയ ഫോട്ടോയിലേക്ക് നോക്കി...

സുന്ദരിയായ ഒരു പെൺകുട്ടിയുടെ ചിത്രം... കണ്ടാലേ അറിയാം 8 -9മാസം ഗർഭിണിയാണ്.. നിറഞ്ഞ വയർ.. നല്ല  തടിച്ച ശരീരം.. അവൻ കണ്ണുകൾ നിറച് അവളെ നോക്കി...

എന്തിനാ പൊന്നെ... നിന്റെ കണ്ണേട്ടനെ ഇട്ടിട്ട് നീ പോയത്... ഞാൻ തനിച് ആയിലെ... ആരും ഇല്ല എനിക്ക്.. ആരും...



അവൻ പൊട്ടി കരഞ്ഞു... അവന്റ ശബ്ദം പുറത്തെ വന്ന്... എന്നാൽ ആരും തന്നെ അത് ശ്രെദിച്ചില്ല..

അവൻ കണ്ണുകൾ അമർത്തി തുടച്. ബാത്‌റൂമിലേക്ക് നടന്ന്.. ഇടക്ക് ഇടക്ക് അവന്റ കാൽ ഇടറിരുന്നു... അവൻ തന്റെ മുഖം കണ്ണാടിയിൽ ഒന്ന് നോക്കി... നീണ്ട താടിയും മുടിയും വെട്ടിട്ട് കുറെ നാളായി..
. അവൻ താടിയും മുടിയും ഒതുക്കി വെച്ച്.. തന്റെ ഷർട്ടും പാന്റും ഇട്ട് പുറത്തേക്ക് നടന്ന്...


(ആഗ്നിദേവ്...  സരശ്വതിയുടെയും ജനാർദ്ദനന്റെയും.. ഒരേ ഒരു മകൻ.. അച്ഛന്റ്റെ ബിസിനസ്‌ നോക്കി നടത്തുന്നു.. അവന്റ  ബുദ്ധിയും ശക്തിയും കൊണ്ട് ഇപ്പൊ നല്ല വളർച്ചയിൽ ആണ് പോകുന്നത്.... എന്നാൽ മൂന്ന് വർഷം മുന്നേ ആണ്  ദേവ്നെ എല്ലാര്ക്കും നഷ്ടമായത്.. ഇപ്പൊ അവൻ ആഗ്നിയാണ്.. അപകടകാരികുടെ ആണ്... ശത്രുനെപോലും പച്ചക്ക് കൊല്ലുന്നവൻ.. ഒരു മടിയും ഇല്ല...) 

അവൻ താഴേക്ക് ഇറങ്ങി വന്നപ്പോൾ .. ജനാർദ്ദനൻ ഫുഡ്‌ കഴിക്കുവായിരുന്നു.. അവൻ അയാളുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങി... അയാൾക്ക് ഒപ്പം ഇരുന്ന് ഫുഡ്‌ കഴിക്കാൻ തുടങ്ങി... സരസ്വതി പെട്ടന്ന് തന്നെ അവൻ ഫുഡ്‌ വിളമ്പി കൊടുത്ത് കുറച്ച് മാറി നിന്ന്.....


ജനാർദ്ദനൻ : കണ്ണാ നീ ഇന്നലെയും പോലീസിസ്റ്റേഷനിൽ പോയി എന്ന് കേട്ടാലോ..


ദേവ് : മ്മ്.. പൊന്നൂന്റെ കേസിനെ പറ്റി തിരക്കാൻ...


ജനാർദ്ദനൻ : കഴിഞ്ഞില്ലെടാ....3 വർഷം ആയിലെ...


ദേവ് : പപ്പാ.. പ്ലീസ്...3 അല്ല 30 വർഷമായാലും.. അവൾ എന്റെ ഭാര്യാണ്.. സൊ... എനിക്ക് അറിയണം അവൾക്ക് എന്താ സംഭവിച്ചത് എന്ന്..


അവൻ അത്രയും പറഞ്ഞ് ഫുഡ്‌ കഴിക്കുന്നത് മതിയാക്കി പെട്ടന്ന് തന്നെ എഴുനേറ്റ് പോയി... സരസ്വതി പേടിയോടെ തല കുമ്പിട്ട് നിന്ന്....അവന്റ കാർ പുറത്തേക്ക് പോകുന്ന ശബ്ദം കേട്ടതും.. ജനാർദ്ദനൻ ദേഷ്യത്തിൽ ടേബിളിൽ നിന്ന് എഴുനേറ്റ്.. തന്റെ കൈ കഴുകി  സരസ്വതിയുടെ അരികിലേക്ക് പോയി.. അവളുടെ സാരീ  തുമ്പ് വെച്ച് തന്റെ വായ തുടച്ചു.. ഒപ്പം അയാളുടെ ഷൂ ഇട്ട കാൽ അവരുടെ കാലിൽ അമർത്തി ചവിട്ടി..

ആ....ഹാ... ഏ...ട്ടാ...


ജനാർദ്ദനൻ : ശൂ.... എന്താ സരസ്വതി... നിന്റെ മോനെ പറഞ്ഞ് മനസിലാകാഞ്ഞത്... കണ്ടിലെ അവൻ വീണ്ടും ആ &#&#&#* മോളുടെ പിറകിൽ പോകുന്നത്.....


സരസ്വതി  : ഞാ....ൻ... ഞാ....ൻ പറ...യാൻ 

ജനാർദ്ദനൻ : മ്മ്മ്... പറയണം....

അയാൾ അവൾക്ക് നേരെ മുരണ്ടുകൊണ്ട് പുറത്തേക്ക് നടന്ന് പോയി.. അയാൾ പോയതും  അവർ വേദനയോടെ വെച്ച് വെച്ച്  അകത്തേക്ക് നടന്ന്....

🔱🔱🔱

കണ്ണേ...ട്ടാ..


മ്മ്മ്..

കണ്ണേ...ട്ടാ...

മ്മ്മ്...

എടാ പൊട്ടാ... 

എന്നാ...ടി കോ...പ്പേ...


കണ്ടോ കണ്ടോ.. ഇതാ ഞാൻ പറഞ്ഞത്... എന്നെ ഇപ്പൊ നിനക്ക് ഇഷ്ടവല്ല... പോ.. 🥹

അവൾ പിണക്കത്തോടെ മുഖം മാറ്റി...

ആയോ... എന്റെ പൊന്നു അപ്പോഴത്തെക്കും  പിണങ്ങിയോ......

അവൻ കൊഞ്ചിച്ചുകൊണ്ട് അവളുടെ കവിളിൽ അമർത്തി ചുംബിച്ചു... 

ഉമ്മ... 😘

അവൾ പുഞ്ചിരിയോടെ അവനും ഉമ്മ കൊടുത്ത്....


ദേവ് തന്റെ കാർ ഓഫീസ് പാർക്കിങ്ങിൽ പാർക്ക്‌ ചെയ്ത്.. ബ്ലൂട്ടൂത് ഡിസ്കണക്ട് ആക്കി. പെൻഡ്രൈവ് എടുത്ത്  അകത്തേക്ക് നടന്ന്... പെട്ടന്ന് തന്നെ അവന്റ PA പുറത്തേക്ക് വന്ന് കാറിൽ നിന്ന് ബാഗ് എടുത്ത് അവന്റ പിന്നാലെ ഓടി...

🔱🔱🔱

സരസ്വതി തന്റെ സാരീ പൊക്കി നോക്കി.. ചുവന്ന് തിന്നർത് കിടക്കുന്ന പദങ്ങൾ.. അവർ നിശ്വാസത്തോടെ കൈയിൽ കരുതിയ മരുന്ന് തേച് പിടിപ്പിച്ചു...

അതെ സമയം പുറത്ത് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് അവർ മരുന്ന് ടേബിളിൽ വെച്ച്.. സംശയത്തോടെ പുറത്തേക്ക് വന്ന്...


ഡോർ തുറന്ന് മുന്നിൽ നിൽക്കുന്നവരെ കണ്ട് അവർ ഒന്ന് പുഞ്ചിരിക്കാൻ നോക്കി...

നമസ്കാരം മാഡം...

സരസ്വതി : എത്രവട്ടം പറഞ്ഞിട്ടുണ്ട്...  അദ്ദേഹം ഇല്ലാത്തപ്പോൾ എന്നെ മാഡം എന്ന് വേണ്ട... സരസ്വതി മതി  ദേവകി ചേച്ചി... അല്ല ഇതാരാ...


അവരുടെ പിന്നിൽ ഒളിച് നില്കുന്ന പെൺകുട്ടിയെ കണ്ട് സരസ്വതി ഗൗരവത്തോടെ ചോദിച്ചു.... ദേവകി അവളെ പുഞ്ചിരിയോടെ മുന്നിലേക്ക് പിടിച്ചു നിർത്തി... ഒരു കൊച് സുന്ദരി... അല്പം വിടർന്ന ഉണ്ടക്കണ്ണുകൾ അത് കട്ടിക്ക് മഷി എഴുതി വെച്ചിട്ടുണ്ട്... കൈ മുട്ട് വരെയുള്ള വിടർന്ന മുടി... ചുരിതാർ ആണ് വേഷം..


അവർ കണ്ണുകർ വിടർത്തി അവളെ നോക്കി...

ദേവകി : നാന്ദിനിയുടെ മോളാണ്.. മഹാലക്ഷ്മി... പഠിത്തം കഴിഞ്ഞിട്ട് വന്നതാ വെക്കേഷൻ വേണ്ടി... കുറച്ചുനാൾ ഇവിടെ ഉണ്ട്... ഇപ്പൊ ഞാൻ വന്നപ്പോൾ കൂടെ വന്നത്... അവിടെ നിർത്താൻ എനിക്ക് പേടിയാണ്.... അയാൾ ഉണ്ട്..


പറയുമ്പോൾ അവരുടെ വാക്കുകൾ ഇടാറി.. സരസ്വതിക്ക് അത് മനസിലായി.. അവർ ലെച്ചുനെ അവരുടെ അടുത്തേക്ക് ചേർത്ത് നിർത്തി...

സരസ്വതി : ലക്ഷ്മിയേ പോലെ തന്നെ.....

(ദേവകി അവിടെ ജോലിക്ക് വരുന്ന സ്ത്രീയാണ്.. അവരുടെ ഇളയമകൾ ആണ് നന്ദിനി..... അവരുടെ ഭർത്താവ് ഉണ്ണിത്താൻ.. ) 

ദേവകി അവർ നോക്കി അടുക്കള ഭാഗത്തേക്ക് പോയി... സരസ്വതി അവളെ കൂട്ടി വീട്ടിലേക്ക് കേറി... ലെച്ചു വലതുകാൽ വെച്ച്   ദേവാശ്രമത്തിൽ കടന്ന്....

🔱🔱🔱

ദേവ് : What the fuck🤬....
നിനക്ക് ഒന്നും പണിയെടുക്കാൻ വയ്യങ്കിൽ ഇറങ്ങിപോയിക്കൂടെ.. ആരെ കാണിക്കാൻ നിൽകുവാ..


അവന്റ അലർച്ച കേട്ട് അവർ പേടിയോടെ ഒരടി പിന്നിലേക്ക് വെച്ച്....

ദേവ് : രാത്രി 12 മണിവരെ സമയം ഉണ്ട്.. അതിനുള്ളിൽ ഞാൻ പറഞ്ഞ പ്രൊജക്റ്റ്‌ കംപ്ലയിന്റ് ആക്കിയിലകിൽ.. നാളെ മുതൽ നിങ്ങൾ 5 പേരും ഇങ്ങോട്ട് വരേണ്ട...


അവൻ തന്റെ സീറ്റിൽ ഇരുന്ന് പൂച്ഛത്തോടെ പറഞ്ഞ്... അവർ ഞെട്ടി തലയിട്ടി...


ദേവ് : എന്തോനോക്കി നിൽകുവാ.. എങ്കിൽ പോയി പണിയെടുക്ക്..


അവൻ അലറിയതും അവർ വേഗം തന്നെ  പുറത്തേക്ക് ഓടി... ദേവ് ഒന്ന് തലക്കുടഞ് തന്റെ പണി തുടർന്ന്.. പെട്ടന്ന് ആണ് അവന്റ ഫോണിലേക്ക് ഒരു മെസ്സേജ് വന്നത്... അവൻ  അത് എടുത്ത് നോക്കിയത്.. അവന്റ മുഖം ദേഷ്യം കൊണ്ട് ചുവന്ന്.. അവൻ പെട്ടന്ന് തന്നെ തന്റെ വണ്ടിയുടെ കീ എടുത്ത് പുറത്തേക്ക് ഓടി.....

🔱🔱🔱

സരസ്വതി അവൾക്ക് കുടിക്കാൻ ജ്യൂസ്‌ കൊടുത്ത്...

സരസ്വതി : മോളെ ഇത് കുടിച്.. ഇവിടെ ഒകെ ഒന്ന് ചുറ്റി കറങ്ങി കണ്ടിട്ട് വാ... ആന്റി ഒന്ന് കിച്ചൻ വരെ പോയിട്ട് വരാം...

. അവർ അത്രയും പറഞ്ഞ് അകത്തേക്ക് പോയി.. ലെച്ചു കുറച്ച് നേരം അവിടെ ഇരുന്ന്.. ആരും പുറത്തേക്ക് വരുന്നില്ല എന്ന് കണ്ടതും അവൾ  മുഷ്‌പോടെ  ഗ്ലാസ്‌ ടേബിളിൽ വെച്ച് ചുറ്റും ഒന്ന് കണ്ണ് ഒടിച്  എല്ലായിടവും നോക്കൻ തുടങ്ങി...

🔱🔱🔱

തുടരും.....


Ak♥️