Aksharathalukal

കനകമയൂരം



ഭാഗം - 24


എന്താണ് ഇപ്പൊൾ നടന്നത്...

ഓർക്കാൻ വയ്യ.

വൈകീട്ട് വിളക്ക് കൊളുത്തി പ്രാർഥിക്കുകയായിരുന്നു.മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ഒച്ച കേട്ടു. അമ്മ പുറത്തേക്ക് പോകുന്നത് കണ്ടു.പിന്നാലെ സുഭാഷിണിയമ്മയും. വിളക്കിലെ തിരി താഴ്ത്തി വെച്ച് ഉമ്മറത്തേക്ക് നടന്നു. ഉറക്കെ ഉറക്കെ ഉള്ള സംസാരം കേട്ടിട്ടാണ് ഉമ്മറത്ത് എത്തിയത്.

അനന്തുവിൻ്റെ അമ്മ.

പകച്ചു പോയി ഒരു നിമിഷം. അവരും എന്നെക്കണ്ട് ഒന്ന് ഞെട്ടിയെന്നു തോന്നി. ഞാൻ അവിടെ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ട് അമ്മ എന്നെ അടുത്തേക്ക് വിളിച്ചു. 

\" ഓ, നീ അങ്ങ് നന്നായി പോയല്ലോ കൊച്ചേ. തളർന്ന് കിടന്ന് എണീറ്റപ്പോ ഒന്ന് മിനുങ്ങിയിട്ടുണ്ട്.\'

ആരും.മറുപടി ഒന്നും പറഞ്ഞില്ല. എന്ത് പറയാൻ ആണ്. അവരു നിർത്താൻ ഉള്ള ലക്ഷണം ഇല്ല. അല്ലെങ്കിലും അവർക്ക് മറുവശത്ത് നിൽക്കുന്ന ആളെ ശ്രദ്ധിക്കുന്ന ശീലം പണ്ടേ ഇല്ല. അവർ വീണ്ടും തുടർന്നു.

\" എന്താ ഇപ്പോ ഇവിടെ ആണോ പൊറുതി..ഇത് ആരായിട്ട് വരും അമ്മേടെം മോൾടേം? \"

\" അത് അറിഞ്ഞിട്ട് നിങ്ങൾക്ക് എന്താ കാര്യം. നിങൾ അവൾടെ ആരായിട്ട് വരും ? \"

മറുപടി പറഞ്ഞത് സുഭാഷിണിയമ്മയാണ്.

\" ഓ, അത് അവളു പറഞ്ഞ് തരും.അങ്ങോട്ട് ചോദിക്ക്.\"

\" എൻ്റെ ആരുമല്ല.\"

അത്രയെങ്കിലും പറഞ്ഞില്ലെങ്കിലും സമാധാനം കിട്ടില്ലെന്ന് തോന്നി.

\" അത് അല്ലെങ്കിലും അങ്ങിനെയെ വരൂ..വന്ന കാലം തൊട്ട് നിനക്ക് എന്നെ ചതുർഥി ആയിരുന്നല്ലോ.\"

\" നിങ്ങൾക്ക് എന്താ വേണ്ടത്? \"

\"ഓ ,എനിക്ക് ഒന്നും വേണ്ട.നിങൾ എൻ്റെ മകന് എതിരെ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു എന്നറിഞ്ഞല്ലോ.അത് ഒന്ന് നേരിട്ട് ചോദിക്കണമെന്ന് കരുതി വന്നതാണ്\"

\" അതിൽ എന്താ തെറ്റ്? അവൾക് അതിനുള്ള അർഹത ഉണ്ട് \"

ഇത്തവണ മറുപടി പറഞ്ഞത് ഹരിയേട്ടനാണ്. ഇവിടെ ഉണ്ടായിരുന്നോ.കണ്ടത് കൂടി ഇല്ല.

\" എന്ത് അർഹത. അതൊക്കെ ഞങൾ ആയിട്ട് തന്നെ ഉപേക്ഷിച്ചതാണ് ഒരിക്കൽ \"

\" നിങ്ങളുടെ ഔദാര്യം അല്ല ഞങ്ങൾ ചോദിച്ചത്. ഇവൾടെ കുറച്ച് സ്വർണം അവൻ കൈവശം വെച്ചിട്ടുണ്ട്. അതാണ് ഞങ്ങൾ ചോദിച്ചത്.അല്ലാതെ നിങ്ങളുടെ കുടുംബ സ്വത്ത് ഒന്നും ഇവൾക്ക് വേണ്ട. \"

ഞാൻ ഒന്ന് കൂടി ഞെട്ടി. ഇത് ഹരിയേട്ടൻ കൊടുത്ത കേസ് ആണോ..? 
എൻ്റെ സ്വർണത്തിനെപറ്റി ഹരിയേട്ടനു എങ്ങിനെ അറിയാം..?

\" ഇവളുടെ സ്വർണം ഒന്നും അവൻ്റെ കൈയ്യിൽ ഇല്ല. അവനു അത് ആവശ്യവും ഇല്ല.\"

\" ഉവ്വ്, അവൻ്റെ കൈയ്യിൽ ഉണ്ട്. അത് ഇവൾക്ക് തിരിച്ച് കൊടുക്കണം. ഇവളുടെ അച്ഛൻ ഉണ്ടാക്കികൊടുത്ത സ്വർണം ആണത്.നിങൾ അമ്മയും മകനും വിചാരിക്കുന്നതിനെക്കാൾ വില, ഇവരുടെ മനസിൽ അതിനുണ്ട്.\"

എൻ്റെ കണ്ണിൽ ചോര പൊടിഞ്ഞെന്ന് തോന്നി.ഒരിക്കൽ അനന്തു എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് വാങ്ങിയതാണ്. തിരിച്ച് ചോദിച്ചപ്പോൾ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി.പിന്നെ , ഇപ്പൊൾ ഈ അടുത്ത് ആണ് അവൻ എന്നെ വേണ്ട എന്ന് വെച്ചത് ഒക്കെ അറിഞ്ഞത്. അമ്മയോട് പോലും പറയാതെ വെച്ചതായിരുന്നു ആ സ്വർണത്തിൻ്റെ കാര്യം.ഇതെങ്ങനെ ഹരിയേട്ടൻ അറിഞ്ഞു. അമ്മ എന്നെ ഞെട്ടിത്തിരിഞ്ഞു നോക്കുന്നത് കണ്ടു.അമ്മക്ക് കേട്ടത് വിശ്വാസം വന്നിട്ടുണ്ടാവില്ല.

" ഓ, അവൾക് ഇല്ലാത്ത ദണ്ണം  നിനക്ക് എന്തിനാ. ?" 

" അവൾക്ക് ദണ്ണം ഇല്ലെന്ന് നിങ്ങൾക്ക് എങ്ങിനെ അറിയാം ? "

തർക്കം മൂത്തു. ആദ്യം മിണ്ടാതിരുന്ന അമ്മ അവരോട് പൊട്ടി തെറിച്ചു. ഒരുപാട് കാലം ഉള്ളിൽ ഉണ്ടായിരുന്ന എന്തൊക്കെയൊ അമ്മയും ഞാനും പറഞ്ഞു തീർത്തു. പക്ഷേ , ലാസ്റ്റ് എനിക്ക് പിടിച്ച് നിൽക്കാൻ പറ്റിയില്ല. കണ്ണുകൾ അറിയാതെ നിറഞ്ഞു. അത് അവർക്ക് കിട്ടിയ ഒരു തുറുപ്പ് ചീട്ട് ആയിരുന്നു. അവർ വീണ്ടും എൻ്റെ നേരെ തിരിഞ്ഞ് അവരുടെ മകൻ്റെ മഹത്വങ്ങൾ വിളമ്പാൻ തുടങ്ങി. കൂട്ടത്തിൽ എന്നെ വായിൽ തോന്നിയ പലതും.

സ്തബ്ദയായി നിൽക്കാനേ കഴിഞ്ഞുള്ളൂ. അത് വരെ മിണ്ടാതിരുന്ന ഹരിയേട്ടൻ അത് കണ്ടപ്പോ അവർക്ക് നേരെ ഉറഞ്ഞുതുള്ളി എന്ന് വേണം പറയാൻ.ഞാൻ ആകെ പേടിച്ച് പോയി. അവർക്ക് വയറു നിറച്ച് കൊടുത്ത് എൻ്റെ അടുത്ത് വന്ന് എന്നെ സമാധാനിപ്പിക്കാൻ നോക്കുകയായിരുന്നു ഹരിയേട്ടൻ.

അത് കണ്ടതും അവർ പിന്നെയും ഓരോന്ന് പറയാൻ തുടങ്ങി. പെട്ടെന്ന്, ഹരിയേട്ടൻ തിരിഞ്ഞ് എന്നെ ഈ നെഞ്ചോട് ചേർത്ത് പിടിച്ചു. ഞാൻ ഒന്ന് ഞെട്ടിപ്പോയി.

" അതേ.നിങ്ങൾ കരുതിയത് ശെരിയാണ്.ഇവൾ ഈ ഹരിയുടെ പെണ്ണാണ്. ഒരിക്കൽ എൻ്റെ കൈയിൽ നിന്ന് എനിക്ക് നഷ്ടപ്പെട്ട് പോയതാണ്.ഇനി ഉണ്ടാവില്ല."

അവർ ഒന്ന് ഞെട്ടിയെന്ന് തോന്നി. പിന്നെ, അധികം സംസാരിക്കാൻ നിന്നില്ല. എല്ലാവരെയും നന്നായി ഒന്ന് നോക്കി  പെട്ടെന്ന് സ്ഥലം വിട്ടു.ഞാൻ നിന്നിടത്ത് തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു. എല്ലാവരും അകത്ത് കയറി പോയി. 


പെട്ടെന്ന്, എൻ്റെ കവിളിൽ ആ ചുണ്ടുകൾ പതിഞ്ഞു.മിഴിച്ച് നോക്കിയ എന്നെയും ചേർത്ത് പിടിച്ച് ഹരിയേട്ടൻ അകത്തേക്ക് നടന്നു. ഞാൻ ഒന്നും മിണ്ടാതെ കൂടെ നടന്നു.


കഴിക്കാനിരുന്നപ്പോൾ, ആരും മനപൂർവ്വം ആ വിഷയം പറയാത്ത പോലെ തോന്നി. ഹരിയേട്ടൻ അങ്ങിനെ ഒരു ഡയലോഗ് പറഞ്ഞിട്ടും അതിനെപറ്റി അമ്മ പോലും ഒന്നും പറഞ്ഞില്ല.


പക്ഷെ ,ഏത്ര ആയാലും മനസിൽ നിന്നും അവരുടെ വാക്കുകൾ മുഴുവൻ ആയി പോയിരുന്നില്ല. കണ്ണുകൾ ഇടക്കിടെ നിറഞ്ഞു വന്നു.ആരും കാണാതെ തുടച്ചു നീക്കുമ്പോൾ അറിയായിരുന്നു രണ്ട് കണ്ണുകൾ എൻ്റെ നേർക്ക് തന്നെ ആണെന്ന്.
 

 ഭക്ഷണം കഴിച്ച് കഴിഞ്ഞ് അമ്മ സുഭാഷിണിയമ്മയോടൊപ്പം അടുക്കളയിലേക്ക് പോയി. ഞാൻ ടെറസിലെ തുണികൾ എടുക്കാൻ മേലേക്ക് കയറിയതായിരുന്നു. രണ്ട് മിനിറ്റിനു ശേഷം, ആ കൈകൾ എൻ്റെ അരക്കെട്ടിനെ പൊതിഞ്ഞു. അപ്പോഴേ പ്രതീക്ഷിച്ചതാണ്. അത്കൊണ്ട് ഒട്ടും ഞെട്ടിയില്ല.

" കണ്ണാ.."

കാതിനരികെ ആ കുറുകൽ.അവിടെ മാത്രം പിടിച്ച് നിൽക്കാൻ കഴിയാറില്ല. ആ നേരത്ത്, ആ സ്വരം തന്നെ വല്ലാത്തതാണ്. ചൂട് ശ്വാസം കഴുത്തിനും ചെവിക്കും ഇടയിൽ അടിക്കുമ്പോൾ എല്ലാം മറക്കും.

" ഹരിയേട്ട..

ആ കൈകൾ എന്നെ ചുറ്റിവരിഞ്ഞു ആ നെഞ്ചോട് ചേർത്തു.

" ഞാൻ പറഞ്ഞത് എല്ലാം കാര്യമായിട്ടാ. എൻ്റെ ആണ്. ആർക്കും കൊടുക്കില്ല ഇനി. ഒരിക്കലും വേദനിക്കാനും സമ്മതിക്കില്ല."


 നെറ്റിയിൽ അമർന്ന ചുണ്ടുകൾ കടന്ന് കണ്ണുനീർ എൻ്റെ കവിളിലൂടെ ഒഴുകി ഇറങ്ങി. ഞാൻ തല ഉയർത്തി നോക്കിയപ്പോൾ ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഞാൻ നോക്കുന്നത് കണ്ട് വേഗം എൻ്റെ കഴുത്തിലേക്ക് ആ മുഖം പൂഴ്ത്തി. ഒന്നും പറയാൻ കഴിയുന്നില്ല. കഴുത്തിൽ തട്ടുന്ന ആ ശ്വാസം, കണ്ണീരിൻ്റെ നനവ് എല്ലാം മറ്റേതോ ലോകത്ത് കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു. ആ കണ്ണുനീർ ഒന്നു തുടച്ച് കൊടുക്കാൻ പോലും കഴിയുന്നില്ല.


ചോദിക്കാൻ മനസിൽ കരുതിയ എല്ലാ സംശയങ്ങളും മറന്നു പോയി. ഒന്നും ഇപ്പൊൾ ഓർമ്മയിൽ പോലും ഇല്ല. മനസ് ചിറക് വെച്ച് വേറേതോ ലോകത്തേക്ക് പറന്നുപോകുന്ന പോലെ തോന്നി.







തുടരും.............







കനകമയൂരം

കനകമയൂരം

4.7
465

ഭാഗം - 25 ( അവസാന ഭാഗം )അമ്മ എൻ്റെ അടുത്ത് വന്നിരുന്ന് പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ അറിയാമായിരുന്നു എന്തോ കാര്യമായിട്ട് ഉണ്ടെന്ന്. അത് തന്നെ. സുഭാഷിണിയമ്മയും അമ്മയും കൂടി കാര്യമായ ചർച്ച തന്നെ നടന്നിരിക്കുന്നു. അതിൻ്റെ ബാക്കി ആണ് ഇപ്പൊൾ എൻ്റെ അടുത്ത്." മോളേ..ഇനി ഒരുപാട് വൈകിച്ച് കൂടാ. എല്ലാവരും ഇപ്പൊ അത് ആഗ്രഹിക്കുന്നുണ്ട്."" അമ്മേ.അതൊന്നും ശരിയാവില്ല.ഞാൻ ധിക്കാരം പറയാണെന്നു കരുതണ്ട"" നീ എന്താ പറയണേ. ഒരിക്കൽ അവനു നിന്നെ അത്ര ജീവനായിരുന്നു.നിനക്കും അതേ ഇഷ്ടം തിരിച്ച് ഉണ്ടായിരുന്നു എന്ന് തന്നെ ആണ് അവൻ പറയുന്നത്.പിന്നെ ഇപ്പൊ എന്താ ?"" എനിക്ക് ഇഷ്ടം ഉണ്ടായിരുന്നോ