Aksharathalukal

കനകമയൂരം



ഭാഗം - 23


അമ്മുവിനെ രണ്ട് ദിവസമായി കാണാൻ കിട്ടാറില്ല. ഞാൻ വരുമ്പോളേക്ക് ആളു മുങ്ങുന്നതാണ്. ഇപ്പൊൾ സദാ സമയം അമ്മമാരുടെ കൂടെ പറമ്പിലും പാടത്തും കറങ്ങലാണ് പണി. ഞാൻ വീട്ടിൽ ഉള്ള ദിവസങ്ങളിൽ ഏത് സമയവും അവിടെ നിന്ന് ഒച്ച കേൾക്കാം. അമ്മക്ക് ഇപ്പൊൾ സദാ സമയവും അവളു കൂടെ വേണം.

ഇന്ന് തിരുവനന്തപുരത്തേക്ക് പോവേണ്ടതാണ്. ഇനി 3 ദിവസം കഴിഞ്ഞേ വരൂ.അതിനു മുന്നേ പെണ്ണിനെ ഒന്ന് കിട്ടണമല്ലോ അടുത്ത്.എന്താ ചെയ്യാ..

നോക്കുമ്പോൾ അമ്മ കയ്യിൽ തെങ്ങിനിടാനുള്ള വളം പിടിച്ചിരിക്കുന്നു. രവിയേട്ടൻ ഏതോ പുതിയ മരത്തൈകളും കയ്യിൽ പിടിച്ചിട്ടുണ്ട്. ഓമനേച്ചി ഇന്ന് ലീവ് ആണ്.പറ്റിയ സമയം.ജനലിലൂടെ വിളിച്ച് അമ്മയോട് ഒരു ചായ പറഞ്ഞു. രണ്ട് മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോൾ അമ്മു കൈ കഴുകി ചായ ഇടാനായി വരുന്നത് കണ്ടു. ഇത് തന്നെ ആയിരുന്നു എൻ്റെ ആവശ്യവും.

കൃത്യം പത്ത് മിനിറ്റ് കഴിഞ്ഞപ്പോ ആളു ചായയും കൊണ്ട് റൂമിൽ എത്തി. വാതിലിൻ്റെ പിന്നിലേക്ക് മാറി നിന്നു. ചായ കൊണ്ട് അകത്ത് മേശമേൽ വെച്ച് എന്നെ തിരയുകയാണ് ആൾ.

പെട്ടെന്ന്, വാതിലടച്ചു ഞാൻ. ഞെട്ടി തിരിഞ്ഞ് നോക്കി.വേഗം വാതിലിനടുത്തേക്ക് വരുന്നത് കണ്ടു. എന്നെ പിടിച്ച് മാറ്റാനുള്ള ശ്രമത്തിലാണ്.

" ഹരിയേട്ടാ, മാറ്..എനിക്ക് പോണം "

" എങ്ങോട്ട്? നീ എന്താ എൻ്റെ മുന്നിൽ ഒളിച്ച് കളിക്കാ അമ്മു? "

" ഞാൻ..ഞാനൊന്നും ഒളിച്ച് കളിച്ചില്ല. മാറിക്കെ ഒന്ന് "

" ഇല്ലെങ്കി???"

ഞാൻ പുരികം ഉയർത്തി കാണിച്ചു. എൻ്റെ തോളിൽ നിന്ന് കൈ എടുത്ത് പെട്ടെന്ന് പിന്നാക്കം നീങ്ങി നിന്നു.ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. ഞാൻ ചെല്ലും തോറും ആളു പുറകിലേക്ക് മാറിക്കൊണ്ട് ഇരുന്നു.

തൊട്ടടുത്ത് എത്തിയപ്പോൾ മുഖം തിരിച്ച് പിടിച്ച് ശ്വാസം ആഞ്ഞു വലിക്കുന്നത് കണ്ടു. രണ്ട് മിനിറ്റ് കഴിഞ്ഞിട്ടും എൻ്റെ അനക്കം ഒന്നും കാണാഞ്ഞപ്പോ ആളു മെല്ലെ എന്നെ നോക്കി.

" ക " 

പെട്ടെന്ന് , അവൾ എൻ്റെ വായ പൊത്തി.

" ഒന്ന് നിർത്ത് , ഞാൻ പറഞ്ഞിട്ടില്ലേ എന്നെ അങ്ങിനെ വിളിക്കരുത് എന്ന്. ഹരിയേട്ടനിപ്പോൾ എന്താ വേണ്ടേ ?"

" എന്ത് ചോദിച്ചാലും തരുവോ നീ ? "

" എന്ത്..ചോദിച്ചാലും ഞാൻ തരാം..ഇല്ല.. തരില്ല...ഇല്ല ഇല്ല"

" അപ്പോ ആദ്യം തരാംന്ന് പറഞ്ഞത് ? "

" അത് തെറ്റി പറഞ്ഞതാ."

" പ്ലീസ് തരുവോ എനിക്ക് ?"

" എന്ത്? "

" ഒരു .....ഒരു ഉമ്മ.. "

" അയ്യേ..ഒന്ന് പോയേ ഹരിയേട്ടാ.ഇതാ ചായ.ഞാൻ പോവാ."

" അങ്ങിനെ അങ്ങ് പോയാലോ."

ഞാൻ അവളുടെ കൈയ്യിൽ പിടിച്ച് എൻ്റെ നെഞ്ചിലേക്ക് വലിച്ച് ഇട്ടു.

"ഞാൻ ട്രിവാൻഡ്രം പോവാണ് മൂന്ന് ദിവസത്തേക്ക്. അത് വരെ എനിക്ക് അവിടെ പിടിച്ച് നിൽക്കാൻ ഒന്ന് എങ്കിലും താ "

ഞാൻ എൻ്റെ ചുണ്ട് തൊട്ട് കാട്ടി. ആകെ വിളറി നിൽപ്പാണ്.എനിക്ക് ചിരി വന്നു. കിട്ടുമെന്ന് കരുതി ചോദിച്ചത് ഒന്നും അല്ല. ഒരു ഏറ് എറിഞ്ഞു നോക്കിയതാണ്.

" തരില്ലെന്ന് ഉറപ്പാ ലെ"

" അതേ ഉറപ്പാ "

" എന്നാ എനിക്ക് തരാലോ "

അവളു തടുക്കുന്നത്തിന് മുമ്പ് ഞാൻ അവളെ മുറുകെ കെട്ടിപ്പിടിച്ചു. ആ ഹൃദയമിടിപ്പ് എൻ്റെ നെഞ്ചോട് ചേർന്ന് കേട്ടപ്പോൾ എനിക്ക് ലോകം മുഴുവൻ എൻ്റെ കീഴിലാണെന്ന് തോന്നിപ്പോയി. ഓർമ്മ വെച്ച കാലം മുതൽ ഞാൻ ഇത്ര സന്തോഷിച്ച ഒരു നിമിഷം ഉണ്ടായിട്ടില്ലെന്ന് തോന്നി പോയി. അവളു കിടന്ന് കുതറുന്നുണ്ട്. മെല്ലെ കുനിഞ്ഞ് ആ കവിളിൽ ഒരു ഉമ്മ വെച്ചു. അവൾ കണ്ണു മുറുക്കിഅടച്ച് നിൽക്കാണ്. മറ്റെ കവിളിൽ ഞാൻ ചുണ്ടമർത്തുന്നതിന് മുമ്പ് അവള് രണ്ട് കൈ കൊണ്ടും ആ കവിളുകൾ പൊത്തി പിടിച്ചു. 

ഞാൻ അവളുടെ മുഖം എൻ്റെ കൈകളിൽ എടുത്തു. കണ്ണുകൾ തുറിച്ച് ചാടും എന്നുള്ള പരുവത്തിലായി.എനിക്ക് ചിരി വന്നു.

" മര്യാദക്ക് കൈ എടുത്തോ.അല്ലെങ്കിൽ ഞാൻ എനിക്ക് തോന്നുന്നിടത്ത് ഉമ്മ വെയ്ക്കും" 

പെട്ടെന്ന് രണ്ട് കൈകളും എടുത്ത് മാറ്റി.മുഖം വീർപ്പിച്ച് എന്നെ തന്നെ നോക്കി നിൽക്കാണ്.
ഞാൻ രണ്ട് കവിളിലും ഓരോ ഉമ്മ കൊടുത്തു. അനങ്ങാതെ നിന്നു തന്നു ആൾ.

കഴിഞ്ഞില്ലേ എന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കി ആളു പോകാൻ ഉള്ള ഭാവമാണ്. ഞാൻ ഒന്ന് കൂടി എൻ്റെ നെഞ്ചിലേക്ക് ചേർത്തു. അവളുടെ മുടിയിലേക്ക് മുഖം പൂഴ്ത്തി.

" എനിക്ക് മൂന്ന് ദിവസം പിടിച്ച് നിൽക്കണ്ടേ കണ്ണാ "

" ഹ.. ഹരിയേട്ട..."

" ഓ.."

" ഇതെന്ത് ഭാവിച്ചാ ..."

" വേറൊരു ഭാവവും ഇല്ല.നീ എൻ്റെയാ. എൻ്റെ മാത്രം "

" അത് ഹരിയേട്ടൻ മാത്രം തീരുമാനി..

" അമ്മൂ.."

"അയ്യോ അമ്മ" 

പറഞ്ഞതും എൻ്റെ കൈയ്യിൻ്റെ ഉള്ളിൽ നിന്ന് ഇറങ്ങി ഓടലും കഴിഞ്ഞു. ആ മണം എൻ്റെ മൂക്കിൽ തന്നെ ഉണ്ട്.അവളു കൂടെ ഉള്ള ഓരോ നിമിഷവും എനിക്ക്  അത്രമേൽ പ്രിയപ്പെട്ടതാണ്. ഒരു ദിവസം പോലും എനിക്ക് കാണാതെ ഇരിക്കാൻ വയ്യ എന്നായിരിക്കുന്നു.

ഞാൻ ബാഗ് റെഡി ആക്കി യാത്ര പറഞ്ഞ് ഇറങ്ങി. അമ്മയുടെ കൂടെ ഉമ്മറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു ഞാൻ പൊരുമ്പോ. ഇടക്ക് ഒരു യാത്ര പതിവായത് കൊണ്ട് അമ്മക്ക് അത്ര വിഷമം ഒന്നും ഇല്ല ഇപ്പൊ.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ മീറ്റിംഗ് തീർന്നു.ഞാൻ രാത്രി തന്നെ തിരിച്ച് പുറപ്പെട്ടു.പിറ്റേന്ന് കാലത്ത് നേരത്തെ വീട്ടിൽ എത്തുകയും ചെയ്തു. ഉമ്മറത്ത് ഒന്നും ആരെയും കാണാനില്ല. അകത്ത് നിന്ന് പാട്ട് കേൾക്കുന്നുണ്ട്. ഞാൻ എല്ലാവർക്കും ഒരു സർപ്രൈസ് കൊടുക്കാൻ ആയി ശബ്ദം ഉണ്ടാക്കാതെ ആണ് കാർ കേറ്റിയിട്ടത്. പതുക്കെ ബാഗ് റൂമിൽ കൊണ്ട് വെച്ച് പിന്നിലേക്ക് ചെന്നു.

അമ്മു ഡാൻസ് കളിക്കുകയാണ്. ഞാൻ ആദ്യമായാണ് കാണുന്നത്.

ഈശ്വരാ..എന്തൊരു ഭംഗി ആണ് ആ കൈകളുടെ ചലനം പോലും. അമ്മയും രാധമ്മയും ഓമനേച്ചിയും നോക്കി ഇരിക്കയാണ്.ഇവൾ നൃത്തം ചെയ്യുമോ..എനിക്ക് അറിയില്ലായിരുന്നു. ആ വലിയ കണ്ണുകളിൽ ഭാവങ്ങൾ മിന്നി മറിയുന്നു. അവരുടെ കൈയടി കേട്ടപ്പോൾ ആണ് കഴിഞ്ഞു എന്ന് മനസിലായത്. വേഗം അവളുടെ റൂമിൽ പോയി മിണ്ടാതെ വാതിലിനു പിന്നിൽ നിന്നു. 

ആളു കയറി വന്ന് ഇടുപ്പിൽ കുത്തിയിരുന്ന ഷാൾ അഴിച്ച് ഹാങ്ങറിൽ ഇട്ടു. കണ്ണാടിയിലേക്ക് ഒന്ന് നോക്കി കിടക്കയിൽ ഇരുന്നു. ഞാൻ പതിയെ പിന്നിലൂടെ ചെന്ന് കിടക്കയിൽ മുട്ടുകുത്തി അവളുടെ തൊട്ട് പുറകിൽ ചെന്ന് ഇരുന്നു. അവളറിയുന്നത്തിന് മുമ്പ് പതിയെ ഇരുകൈകളും കൊണ്ട് അരക്കെട്ടിൽ ചുറ്റി ഇരുന്ന ഇരുപ്പിൽ തന്നെ എൻ്റെ നെഞ്ചോട് ചേർത്തു.

" കണ്ണാ..".

ഒന്നാമത് ഞാൻ തൊട്ടതിൻ്റെ, പിന്നെ ആ വിളി കൂടി കേട്ടപ്പോ വെട്ടി വിറച്ചു അവൾ. എഴുന്നേറ്റ് മാറാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല എന്ന് കണ്ടപ്പോ ആൾ അനങ്ങാതെ ഇരുന്നു.

" എപ്പൊ വന്നു? " 

" ഇത്തിരി മുമ്പ്.നീ ഡാൻസ് കളിക്കുവോ? "

" ചെറുതായിട്ട്. "

" നന്നായി കളിച്ചല്ലോ.ഞാൻ ആദ്യായിട്ട് കാണാ."

ഞാൻ അവളുടെ തോളിൽ താടി വെച്ചാണ് ഇരുന്നത്. പതുക്കെ പിന്നിൽ നിന്ന് തന്നെ ഞാൻ ആ കഴുത്തിൽ പതിയെ ഉമ്മ വെച്ചു.

" ഹ...ഹരി... ഹരിയേട്ട.. പ്ലീസ്..

" ഇല്ല.ഒന്നെ ഒന്നേള്ളൂ. ക്ഷീണിച്ച് ഇരിക്കയല്ലെ.വേണം വെച്ചിട്ട് ചെയ്തതല്ല. കണ്ടപ്പോ കൊതി തോന്നി "

ഞാൻ എഴുന്നേറ്റ് അവളുടെ മുന്നിൽ പോയി ഒരു കസേര വലിച്ചിട്ട് ഇരുന്നു.

" നീ ഡാൻസ് പഠിച്ചിട്ടുണ്ടോ അമ്മു?"

" ഉവ്വ്.കുറച്ച് നാൾ "

പിന്നെയും കുറച്ച് നേരം ഞങൾ എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരുന്നു. കൂടുതലും ഞാൻ ആണ് സംസാരിച്ചത്. പക്ഷേ, അത്ര നേരം സംസാരിച്ചിട്ടും അവൾ ഒരിക്കൽ പോലും എൻ്റെ മുഖത്ത് നോക്കിയില്ല.എന്നാലും വേണ്ടില്ല.കുറച്ച് നേരം എങ്കിലും എന്നോട് സംസാരിച്ചല്ലോ. അവളുടെ വിയർപ്പിൻ്റെ മണം പോലും എന്നിൽ കോരിത്തരിപ്പുണ്ടാക്കിയിരുന്നു.





തുടരും..................














കനകമയൂരം

കനകമയൂരം

5
836

ഭാഗം - 24എന്താണ് ഇപ്പൊൾ നടന്നത്...ഓർക്കാൻ വയ്യ.വൈകീട്ട് വിളക്ക് കൊളുത്തി പ്രാർഥിക്കുകയായിരുന്നു.മുറ്റത്ത് കാർ വന്ന് നിൽക്കുന്ന ഒച്ച കേട്ടു. അമ്മ പുറത്തേക്ക് പോകുന്നത് കണ്ടു.പിന്നാലെ സുഭാഷിണിയമ്മയും. വിളക്കിലെ തിരി താഴ്ത്തി വെച്ച് ഉമ്മറത്തേക്ക് നടന്നു. ഉറക്കെ ഉറക്കെ ഉള്ള സംസാരം കേട്ടിട്ടാണ് ഉമ്മറത്ത് എത്തിയത്.അനന്തുവിൻ്റെ അമ്മ.പകച്ചു പോയി ഒരു നിമിഷം. അവരും എന്നെക്കണ്ട് ഒന്ന് ഞെട്ടിയെന്നു തോന്നി. ഞാൻ അവിടെ തന്നെ തറഞ്ഞു നിൽക്കുന്നത് കണ്ട് അമ്മ എന്നെ അടുത്തേക്ക് വിളിച്ചു. \" ഓ, നീ അങ്ങ് നന്നായി പോയല്ലോ കൊച്ചേ. തളർന്ന് കിടന്ന് എണീറ്റപ്പോ ഒന്ന് മിനുങ്ങി