Aksharathalukal

മരണത്തിൻ്റെ പടവുകൾ 🌙

Chapter 7


ഈ കഥയിലെ സംഭവങ്ങൾക്ക് ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയി യാതൊരു ബന്ധവും സാമ്യവും ഉണ്ടായിരിക്കുന്നതല്ല. ഇത് വെറും ചിന്തയിൽ നിന്ന് ക്രിത്യമമായി രൂപം കൊണ്ടതാണ്.
*************************************************


DGP മുറിയിൽ നിന്ന് പുറത്ത് ഇറങ്ങി ആൻഡ്രിയ നേരെ പോയത് അവിടെ തന്നെയുള്ള പ്രോജക്റ്റ് ഹാളിലേക്കായിരുന്നു. ആൻഡ്രിയ എത്തി പുറകെ തന്നെ ഹരിയും അവിടേക്ക് കടന്നുവന്നു. 
ഹലോ മാം (ഹരി)
 പുറകിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ട് ആൻഡ്രിയ തിരിഞ്ഞു നോക്കി.  
ഹാ.... ഹരി തന്നെ ഞാൻ കാണാനിരിക്കുവായിരുന്നു. എനിക്ക് തന്റെ സഹായം ആവിശ്യമാണ്. ഈ കേസിനെ പറ്റി വിശുധമായിട്ടുള്ള കാര്യങ്ങൾ താൻ എനിക്ക്‌ പറഞ്ഞു തരണം. തനിക്ക് വല്ല അസൗകര്യവും (ആൻഡ്രിയ )
ഏയ് ഇല്ല മാം . എനിക്ക് ആദ്യം ഈ കേസ് എന്റെ കൈവിട്ട് പോകുന്നതിൻ വിഷമം ഉണ്ടായിരുന്നു. എന്നാൽ ഇത് മാംമിന്റെ കൈയിൽ ആണന്ന് അറിഞ്ഞപ്പോൾ വളരെ അധികം സന്തോഷം ഉണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഈ കേസിൽ മാoമിന്റെ കൂടെ കാണും ( ഹരി) 
OK Thank you ഹരി. എനിക്ക് ഈ കേസിന്റെ ഇതുവരെയുള്ള എല്ലാ കാര്യങ്ങളും ഒരു മുക്കും മൂലയും വിടാതെ വിഷുധമായി അറിയണം.( ആൻഡ്രിയ )
അതിനെന്ത മാം ഇപ്പോൾ തന്നെ ഞാൻ എല്ലാം പറയാം എന്ന് പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയ ഹരി പെട്ടന്ന് കയ്യിൽ ഒരു ലാപ് ടോപ്പും ആയി തിരിച്ചു വന്നു. അതിനു ശേഷം പ്രോജക്ടറിന്റെ സ്വച്ച് ഓണാക്കി അത് ലാപ്പിൽ കണക്ട് ചെയ്തു. 
മാം ഇരിക്കു . പ്രോജക്ടറിനു നേരെ ഇട്ടിരിക്കുന്ന വൃത്താകൃതിയിൽ ഉള്ള ടേബിളിന് ചുറ്റും ഇട്ടിരിക്കുന്ന കസേരയിൽ ഒന്ന് ചൂണ്ടി ഹരി പറഞ്ഞു. ആൻഡ്രയ ആ കസേരയിൽ ഇരുന്ന് കൊണ്ട് ഹരി പറയുന്നത് ശ്രദ്ധിക്കാൻ തുടങ്ങി.
       

                                 To be continued ✨

                     𝕬ᵈᵒˡᶠՊḙ𝕿ʸˢᵒn❣️