പഞ്ചപാണ്ഡവരും മുദ്രമോതിരവും
ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് തന്നെ നോക്കി നിന്നു.
എൻ്റെ മനസ്സ് തിളച്ചു മറിഞ്ഞുകൊണ്ടിരുന്നു.
.
.
.
തുടരുന്നു
.
.
ഹരി: എന്നോട് പിണക്കമാണോ?
പിന്നെയും ഞാൻ എൻ്റെ നിശബ്ദത തുടർന്നു.
ഹരി: ഞാൻ പോകുന്നത് കൊണ്ടാണോ?
അതിനു എന്തിനാ വിഷമിക്കുന്നത്? എനിക്ക് വിഷമം ഇല്ലാഞ്ഞിട്ടണോ?
എനിക്കും വിഷമം ഇല്ലെ നിങ്ങളെയ്യൊക്കെ വിട്ടിട്ട് പോകുമ്പോൾ.
ഇത് കേൾക്കുമ്പോൾ എന്തോ എനിക്ക് ഒരു വിഷമവും തോന്നിയില്ല. അവൾ എന്നിൽ നിന്ന് അകലുകയാണെന്ന് എൻ്റെ മനസു മന്ത്രിച്ചു കൊണ്ടിരുന്നു. അവളിപ്പോൾ പോകും.
പക്ഷേ ഒരു വിഷമവും തോന്നിയില്ല. ദേഷ്യമാണ് തോന്നിയത്.
ഞാൻ ഒന്നും പറയുന്നുമില്ല ഒന്ന് ചലിച്ചത് പോലുമില്ല. വെറുതെ ഒരു പ്രതിമ പോലെ നിന്നു.
ഹരി: ദേവേട്ടാ പിനക്കമാണോ എന്നോട്?
അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു. സാധാരണ എൻ്റെ ചെറിയ പിണക്കം മാറ്റം അവളുടെ ഈ കൊഞ്ചൽ തന്നെ ധാരാളം. പക്ഷേ അന്ന് അതിനു എന്നിൽ യാതൊരു മാറ്റവും വരുത്താൻ സാധിച്ചില്ല.
ഹരി: ഇന്നലെ ഞാൻ തല്ലിയത് കൊണ്ടാണോ?
ആണെകിൽ സോറി.
അപ്പോഴത്തെ ഒരു അവസ്ഥയിൽ .
ദേവേട്ടാ അജിത്തിനെ തല്ലുന്നു അതും എൻ്റെ പേരും പറഞ്ഞു കേട്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.
പിന്നെ ഞാൻ നിങ്ങളെ പിന്തിരിപ്പിക്കാൻ നോക്കിയപ്പോൾ ദേവേട്ടൻ കൂടുതൽ ദേഷ്യപ്പെട്ടു. വേറെ വഴി ഇല്ലാതെ അടിച്ചതല്ലേ .
എന്നിലെ നിന്നും യാതൊരു വിധ മറുപടിയും ഇല്ല എന്ന് മനസ്സിലാക്കിയ അവൾ എൻ്റെ മുന്നിലായി വന്നു . എൻ്റെ മുഖത്തിനു രണ്ടു ഭാഗത്തായി പിടിച്ചു.
ഹരി: ദേവേട്ടാ , എന്നോട് പിണങ്ങല്ലേ.
ദേവേട്ടൻ പിണങ്ങിയാൽ എനിക്ക് സഹിക്കാൻ കഴിയില്ല.
എൻ്റെ ഉള്ളിലെ ദേഷ്യം അതിൻ്റെ പാരമ്യത്തിൽ നിന്നു.
ഹരി പറഞ്ഞതൊന്നും എനിക്ക് ആ നിമിഷം അവളോടുള്ള ദേഷ്യത്തിൽ യാതൊരു കുറവും വരുത്തിയില്ല . മറിച്ച് കൂട്ടിയതെ ഉള്ളൂ.
ഹരി: ദേവേട്ടാ please ക്ഷമിക്ക്, നമ്മളുടെ അജിത്തിന് വേണ്ടി അല്ലെ.
അത് കൂടെ ആയപ്പോൾ എൻ്റെ കണ്ട്രോൾ പോയി.
ഞാൻ അവളെ എൻ്റെ ദേഹത്ത് നിന്നും അടർത്തി മാറ്റി.
വളരെ വേഗത്തിൽ ആയിരുന്നു അത്.
പെട്ടെന്നുള്ള എൻ്റെ ഭാവമാറ്റം കണ്ട് അവളൊന്നു പതറി.
ഹരി: ദേവേട്ടാ
എൻ്റെ കയ്യിൽ പിടിച്ച അവളുടെ കൈ കുടഞ്ഞെറിഞ്ഞു കൊണ്ട് ഞാൻ അലറി.
ഞാൻ : തൊട്ടു പോകരുതെന്നെ
അതിശയത്തിൽ അവളെന്നെ നോക്കി.
ഞാൻ: അതെ എനിക്ക് നിന്നോട് ദേഷ്യമാണ്. ഇതുവരെ ഉള്ളപോലെ പിണക്കമല്ല , വെറുപ്പ്.
അതുകേട്ട് അവളാകെ ഷോക്ക് ആയി നിന്നു.
അവളുടെ കണ്ണുകൾ അത് പറയുന്നുണ്ടായിരുന്നു.
ഞാൻ: ഇന്നലെ ഒരു പ്രശ്നം ഉണ്ടായപ്പോൾ കാര്യം പോലും അന്വേഷിക്കാതെ നീ എന്നെ തല്ലി. അതും അത്രയും ആളുകളുടെ മുന്നിൽ വച്ച്. അത് കൂടാതെ നീ അവനെ , ആ അജിത്തിനെ സപ്പോർട്ട് ചെയ്തു.
സത്യം പറ നീ എന്നെയാണോ അതോ അവനെയാണോ പ്രണയിക്കുന്നത്.
നീ എന്നെ ചതിക്കുകയായിരുന്നോ?
അരുതാത്തതെന്തോ കേട്ടപോലെ അവളവിടെ നിന്നു.
ഞാൻ: ഇത്രയും കാലം നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു . പിന്നെ പ്രണയിക്കാൻ തുടങ്ങി. അപ്പോഴൊന്നും നീ എനിക്ക് തരാത്ത സ്നേഹവും കരുതലും നീ അവന് കൊടുത്തു.
പലപ്പോഴും നീ അവനോടു അടുത്ത് ഇടപഴകുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് സത്യത്തിൽ നീ എന്നെ തന്നെയാണോ സ്നേഹിക്കുന്നതെന്ന്. അതോ ഇനി എന്നെ വിശമിപ്പിക്കാതെ ഇരിക്കാൻ നീ അഭിനയിക്കുകയാണോ എന്ന് വരെ തോന്നിയിട്ടുണ്ട്.
ഇത് കൂടെ ആയപ്പോൾ അവൾ പൊട്ടിക്കരയാൻ തുടങ്ങി.
ഞാൻ: നീ ആരെ കാണിക്കാൻ ആണ് കരയുന്നത് , എന്നെയോ?
എന്നെ കാണിക്കാൻ ആണെകിൽ വേണ്ട . എനിക്ക് കാണണ്ട .
നീ എൻ്റെ ആണ് എൻ്റെ മാത്രമാണ് , എന്ത് വന്നാലും നീ എൻ്റെ കൂടെ നിൽക്കും എന്നായിരുന്നു ഞാൻ ഇത്രയും നാളും കരുതിയത്. പക്ഷേ അന്നത്തോടെ എൻ്റെ ആ വിശ്വാസം പോയി.
നിനക്കെന്നെ ഇഷ്ടമായിരുന്നില്ല. നീ അഭിനയിക്കുകയായിരുന്നു.
നിനക്ക് എന്നെക്കാൾ ഇഷ്ടം അവനെ ആയിരുന്നു അജിത്തിനെ.
നീ അവനു ഒപ്പമെങ്കിലും എന്നെ കണ്ടിട്ടുണ്ടോ?
ഇത് ചോദിക്കുമ്പോൾ എൻ്റെ മനസിൽ ഞാൻ മാത്രമെ ഉണ്ടായിരുന്നുള്ളൂ.
അവളുടെ മാനസികാവസ്ഥ ഞാൻ ചിന്തിച്ചിരുന്നില്ല.
ഞാൻ: നീ ഇന്ന് പോകുവല്ലേ. കാരണം നിനക്ക് എൻ്റെ മുൻപിൽ ഇനിയും അഭിനയിക്കാൻ വയ്യ . എന്നതോടെ നിൻ്റെ നാടകം പൊളിഞ്ഞു.
ഇതെല്ലാം കേട്ട് ഹരി പൊട്ടിക്കരഞ്ഞു.
ഞാൻ : അവനും നീയും കൂടെ എന്നെ പൊട്ടനാക്കി രസിക്കുകായിരുന്നു.
ഞാൻ ഒരു ഉമ്മ ചോദിച്ചപ്പോൾ നിനക്ക് തരാൻ വയ്യ . ഞാൻ എന്ത് ചോദിച്ചാലും നിനക്ക് മടി.
നീ അവന് കൊടുക്കുമായിരിക്കും അല്ലെ?
ഇത് പറഞ്ഞു തീർന്നതും എനിക്ക് അടി കിട്ടിയതും ഒത്തായിരുന്നു.
നോക്കുമ്പോൾ കറഞ്ഞുകൊണ്ടിരുന്ന ഹരിയുടെ കണ്ണുകളിൽ കലി ആളിക്കത്തുന്നു.
അവളാണ് എന്നെ തല്ലിയത്.
ഹരി: തുഫ് , നീ ഒരു മനുഷ്യനാണോ?
സ്നേഹിച്ച പെണ്ണിനെ മുഖത്ത് നോക്കി പറയാൻ കഴിയുന്ന വാക്കുകൾ ആണോ നീ പറഞ്ഞത്.
ഇത്രയും കാലം നീ എന്നെ അങ്ങനെ ആണല്ലോ കണ്ടത്.
ഒരിക്കലും നീ എന്നെ സ്നേഹിച്ചിരുന്നില്ല. എനിക്കായിരുന്നു നിന്നോട് സ്നേഹം... അല്ല , ഭ്രാന്ത്.
നീ എനിക്ക് ഭ്രാന്ത് ആയിരുന്നു.
മറ്റെല്ലാരെക്കാളും നിന്ന് ഞാൻ സ്നേഹിച്ചു വിശ്വസിച്ചു. അതിനു നീ എനിക്ക് തന്നു.
എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു ദേവേട്ടാ . ഞാൻ പോകുവാ എന്നെന്നേക്കുമായി . ഇനി എനിക്ക് തന്നെ കാണണ്ട. എൻ്റെ ലൈഫിലെ ഏറ്റവും ഇരുണ്ട അധ്യായമായ നിന്നെ എനിക്ക് വേണ്ടാ.
you cheater.
ഇത് പറയുമ്പോൾ ഹരി കരയുകയാരുന്നില്ല.
അവൾ ആ നിമിഷം പാതി മരിച്ചിരുന്നു.
അത് ഞാൻ അറിയാൻ ഒരുപാട് വൈകിപ്പോയി.
എൻ്റെ ദേഷ്യത്തിനും വാശിക്കും വേണ്ടി ഞാൻ അന്ന് ജീവനോടെ എരിച്ചു.
പിന്നീട് അധികം ഒന്നും പറയാതെ അവൾ അവിടെ നിന്നും കണ്ണീരോടെ ഇറങ്ങിപ്പോയി.
ഞാൻ: പൊടി പോ. ഇങ്ങനെ ഒരുത്തി എൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന് ഞാനും മറക്കാൻ പോകുവാ. നിനക്ക് വേണ്ടി ഞാൻ പാഴാക്കിയ ഓരോ നിമിഷവും ഓർത്തു ഞാൻ ഇപ്പൊ regret ചെയ്യുവാടി. പൊടി പോ.. ഇനി ഒരിക്കലും നിന്നെ കാണണോ വിളിക്കാനോ ഞാൻ വരില്ല .
ഇത് ആകും നമ്മൾ അവസാനമായി കാണുന്നത്.
മറുപടി ഒന്നും പറയാതെ തകർന്ന ഉള്ളവുമായി അവൾ ആ വീടിൻ്റെ പടികൾ ഇറങ്ങി.
അന്ന് വൈകുന്നേരം അവൾ ചെന്നൈക്ക് പോയി.പോയ ശേഷം അവൾ അമ്മയെയും ദേവുവിനെയും വിളിക്കുമായിരുന്നു.
ആദ്യം എന്നോട് ദഹാം ഉണ്ടായിരുന്ന അവൾ പിന്നീട് എന്നോട് സംസാരിക്കാൻ ശ്രമിച്ചു . ഒരിക്കൽ പോലും ഞാൻ അവളോട് സംസാരിച്ചില്ല.
ഒരു വർഷം കടന്നുപോയി. അവളുടെ വിളിയും കുറഞ്ഞു. ഈ ഒരു വർഷത്തിലാണ് എനിക്ക് അർജുനെ കിട്ടുന്നെ.
ഞാൻ +1 കഴിഞ്ഞു. ആ അവധിക്ക് എൻ്റെ ജീവിതം മാറ്റി മറിച്ച ഒരു സംഭവം ഉണ്ടായി.
അന്ന് പരീക്ഷയുടെ അവസാനം കണ്ട് ശേഷം അജിത്ത് ബംഗളൂർക്ക് പോയിരുന്നു.
പിന്നീട് ഇപ്പോഴാണ് അവൻ നാട്ടിലേക്ക് വരുന്നത്.
അതും ഒരു ദിവസം രാവിലെ.
ഞാൻ വേറെ ഒരു പണിയും ഇല്ലാതെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞു അവിടെ ഇരിക്കുകയായിരുന്നു.
അപ്പോഴാണ് അവിടേക്ക് ഒരു കാർ വന്നത്.
ഞാൻ ആരാണെന്ന് നോക്കാൻ പുറത്തേക്ക് വന്നു.
എന്തായാലും കേരള രജിസ്ട്രേഷൻ വണ്ടി അല്ല .
അതിൽ നിന്നും പരിചയം ഇല്ലാത്ത ഒരാൾ ഇറങ്ങി. പക്ഷേ രണ്ടാമതു ഇറങ്ങിയ ആളെ എനിക്ക് നല്ല പരിചയം ഉണ്ടായിരുന്നു.
അജിത്ത്...
അവനെ കണ്ട ഉടനെ തന്നെ എൻ്റെ മുഖം മങ്ങി. അവനോടുള്ള എൻ്റെ വെറുപ്പ് എൻ്റെ മുഖത്ത് പ്രതിഫലിച്ചു.
അപ്പോഴേക്കും അമ്മ അങ്ങോട്ടേക്ക് വന്നു.
അമ്മയ്ക്ക് അറിയില്ല ഞാനും അജിത്തും തമ്മിലുള്ള പ്രശ്നം.
അമ്മ അവനെ ഉള്ളിലേക്ക് ക്ഷണിച്ചു.
അമ്മ : മോനെ എന്താ ഇപ്പൊ നാട്ടിൽ. മോൻ ബാംഗ്ലൂർ അല്ലായിരുന്നോ?
അജിത്ത്: ആയി ആൻ്റി. ഞാൻ നാട്ടിൽ വേറെ ഒരു ആവശ്യത്തിന് വന്നതാണ്.
ഇതെൻ്റെ കസിൻ ആണ്. ഞാനും ഏട്ടനും കൂടെ ആണ് വന്നത്. അപ്പോ ഇവിടെ വരണം എന്ന് കരുതി.
എനിക്ക് ദേവനോടു കുറച്ചു സംസാരിക്കാൻ ഉണ്ട്.
അമ്മ എന്നോട് അവനെയും കൂട്ടി മുകളിലേക്ക് പോകാൻ പറഞ്ഞു.
ഞാൻ മനസ്സില്ലാ മനസ്സോടെ മുകളിലേക്ക് പോയി.
അവൻ്റെ കസിൻ കാറിൽ കാണും എന്ന് പറഞ്ഞു.
മുകളിൽ ചെന്നിട്ട് ഞാൻ. ഒന്നും പറഞ്ഞില്ല.
മിണ്ടാതെ നിന്നു. ഞാൻ അങ്ങനെ നിൽക്കുന്നത് കണ്ടിട്ടാവണം അജിത്ത് സംസാരിച്ചു തുടങ്ങി.
അജിത്ത്: അത് ഞാൻ .....
ഞാൻ: വേണ്ട നീ ഒന്നും പറയണ്ട . എനിക്ക് നിന്നോട് സംസാരിക്കാൻ താൽപ്പര്യം ഇല്ല .
അജിത്ത്: നീ സംസാരിക്കേണ്ട ഞാൻ പറയുന്നത് കേട്ടാൽ മതി. ഇല്ലെങ്കിൽ നിൻ്റെ ഉള്ളിലെ ആ തെറ്റിദ്ധാരണ മാറില്ല.
ഹരി കുറച്ചു നാൾ മുൻപ് എന്നെ വിളിച്ചിരുന്നു.
എൻ്റെ മുഖത്ത് ഒരു പുച്ഛത്തോടെയുള്ള ചിരി വന്നു.
അജിത്ത്: അവൾ ഉണ്ടായതെല്ലാം എന്നോട് പറഞ്ഞു.
നിൻ്റെ മനസിൽ അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ എൻ്റെ പങ്കു വലുതാണ്.
നിങൾ തമ്മിൽ ഒരു relationship ൽ ആകുമ്പോൾ ഞാൻ അവളോട് സംസാരിക്കുന്നത് ശരി ആയിരുന്നില്ല.
കാരണം നിനക്ക് കിട്ടേണ്ട ശ്രദ്ധ മുഴുവൻ ഞാൻ പിടിച്ചുവാങ്ങുകയായിരുന്നു. എൻ്റെ സ്വാർഥത.
ഇതെല്ലാം എനിക്കറിയാം എന്നൊരു മുഖഭാവം ആയിരുന്നു എനിക്ക്.
അജിത്ത്: പക്ഷേ , അത് ഒരിക്കലും നീ കരുതുന്നത് പോലെ ഒരു ബന്ധമല്ല.
നിങ്ങൾക്ക് ആർക്കും അറിയാത്ത ഒരു കാര്യം അവൾക്ക് അറിയാമായിരുന്നു.
എൻ്റെ ഉള്ളിൽ ഒരു സംശയം ഉയർന്നു.
അവൻ അവൻ്റെ പോക്കറ്റിൽ നിന്നും പേഴ്സ് എടുത്ത് അതിൽ നിന്നും ഒരു ഫോട്ടോ എടുത്തു കാണിച്ചു .
ഒരു പെൺകുട്ടിയുടെ ഫോട്ടോ.
അജിത്ത്: നീയും ഹരിയും തമ്മിലുള്ള ഒരു അടുപ്പമില്ലേ അതിലും വലിയ ഒരു അടുപ്പം എനിക്ക് ഉണ്ടായിരുന്നു.പുറത്ത് നിന്നില്ലേ എൻ്റെ കസിൻ . പേര് ശ്രീനി.
അയാളുടെ അനിയത്തി ആണ് കക്ഷി .
പേര് ഭദ്ര.
ഞങ്ങൾ തമ്മിൽ പ്രണയം ഒന്നുമായിരുന്നില്ല. മറിച്ച് സൗഹൃദമായിരുന്നു.
ആരാലും പിരിക്കാൻ കഴിയാത്ത ഒന്നാണെന്ന് ഞങ്ങൾ രണ്ടു പേരും വിശ്വസിച്ചു.
പക്ഷേ വിധി ഞങ്ങളെ ചതിച്ചു.
നിനക്ക് അറിയാലോ ഞാൻ 10ലാണ് ഇങ്ങോട്ട് വരുന്നത് .
9 വരെ ഞങൾ ഒരുമിച്ചായിരുന്നു.
ആ പ്രാവശ്യത്തെ അവധിക്ക് ഉണ്ടായ ഒരു ആക്സിഡൻ്റ്. എനിക്ക് എൻ്റെ ഭദ്രയെ നഷ്ടപ്പെട്ടു.
കുറെ നാൾ എടുത്തു ആ ഷോക്കിൽ നിന്നും ഞാൻ പുറത്ത് വരാൻ. ഒടുവിൽ അപ്പച്ചിയുടെ ആവശ്യമായിരുന്നു എന്നെ അവിടെ നിന്നും മാറ്റണം എന്നത്.
എന്തോ എനിക്ക് ഒരു ഭയം തോന്നി തുടങ്ങി.
അജിത്ത്: അവിടെ നിന്നും നാട്ടിലെത്തിയ ഞാൻ അധികം ആരോടും മിണ്ടില്ലായിരുന്നു.
അങ്ങിനെയിരിക്കെ ആണ് ഒരു ദിവസം ഹരിക്ക് എൻ്റെ പേഴ്സിൽ നിന്നും ഭദ്രയുടെ ഫോട്ടോ കിട്ടുന്നത്.
അത് ആരാ എന്നൊക്കെ ചോദിച്ചു അവളെന്നെ വല്ലാതെ കുഴപ്പിച്ചു.
ഒടുവിൽ സഹികെട്ട് ഞാൻ അവളെ വഴക്ക് പറഞ്ഞു.
അത് അവൾക്ക് വല്ലാതെ സങ്കടമായി.
അങ്ങനെയാണ് ഞാൻ അവളോട് സോറി പറയാൻ പോകുന്നത്.
ഞാൻ സോറി പറഞ്ഞപ്പോൾ അവൾ ചിരിച്ചു. എൻ്റെ ഭദ്ര ചിരിക്കുന്നത് പോലെ.
അതെ ഞാൻ ഭയന്നത് പോലെ സംഭവിക്കാൻ പോകുന്നു. ഞാൻ ഒരു വലിയ തെറ്റ് ചെയ്തു.
അജിത്ത്: അറിയാതെ ഞാൻ കരഞ്ഞുപോയി.
ഇത് പറയുമ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ്റെ ഉള്ളിലെ വേദന ആ കണ്ണുകൾ വിളിച്ചോതി.
അജിത്ത്: ഒടുവിൽ എനിക്ക് അവളോട് എല്ലാം പറയേണ്ടി വന്നു. അന്നു അവളാണ് പറഞ്ഞത് എന്നെ ഇനി ഭദ്രയായി കണ്ടോളൂ എന്ന്. ഭദ്ര തൻ്റെ best friend അല്ലായിരുന്നോ. എന്നെയും അതുപോലെ ഒരു നല്ല ഫ്രണ്ട് ആയി കണ്ടാൽ മതിയെന്ന്.
ഇതെല്ലാം കേട്ട് എൻ്റെ ഹൃദയം പല മടങ്ങ് വേഗത്തിൽ ഇടിക്കാൻ തുടങ്ങി.
അജിത്ത്: ആ സുഹൃത്ത് ബന്ധത്തെയാണ് നീ തെറ്റായി കണ്ടത്.
അതിൽ ഞാൻ നിന്നെ കുറ്റം പറയില്ല . നിന്നോട് ഞാൻ എല്ലാം തുറന്നു പറയേണ്ടത് ആയിരുന്നു. അത് ഞാൻ ചെയ്തില്ല. അതിൽ നിന്ന് വന്നതാണ് ഇതെല്ലാം.
എന്നോടു നീ ക്ഷമി......
അവനെ പറഞ്ഞു തീർക്കാൻ ഞാൻ അനുവദിച്ചില്ല. ഞാൻ കരഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു.
എൻ്റെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടാകണം അവൻ എൻ്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
ഞാൻ: നീയല്ല ഞാനാണ് ക്ഷമ പറയേണ്ടതാണ്. ഞാൻ ഒന്നും അറിഞ്ഞില്ല, അറിയാൻ ശ്രമിച്ചുമില്ല.
ഒരിക്കലെങ്കിലും അതിനു ഞാൻ ശ്രമിച്ചെങ്കിൽ ഇന്ന് ഇങ്ങനെ ഒന്നും ആകില്ലായിരുന്നു.
എൻ്റെ മനസിൽ ആലോചിച്ചു കൂട്ടിയത് മാത്രം വച്ചു ഞാൻ എന്തൊക്കെയാ ഹരിയോട് പറഞ്ഞത്.
അജിത്ത്: അതെ നീ അവളോട് അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.
അവൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ സ്നേഹിച്ചത് നിന്നെയാണ്. നിന്നെ അവൾക്ക് വിശ്വാസം ആയിരുന്നു. ആ നിന്നിൽ നിന്നും അതെല്ലാം കേട്ടപ്പോൾ അവളാകെ തളർന്നുപോയി.
അതുകൂടി കേട്ടപ്പോൾ എൻ്റെ ഹൃദയം പൊട്ടിപ്പോകുമെന്നു തോന്നി.
അജിത്ത്: നീ പറഞ്ഞില്ലേ, അവളെന്നെ സപ്പോർട്ട് ചെയ്യുവാണെന്ന്. അന്ന് സ്കൂളിൽ നിന്ന് പോയ ശേഷം അവളെന്നെ വിളിച്ച് ഒരുപാട് കരഞ്ഞു.
നിന്നെ തല്ലിയത്തൊർത്ത്.
അന്ന് എന്നെയും ഒരുപാട് വഴക്ക് പറഞ്ഞു. നിന്നെ തല്ലിയത് കൊണ്ട് മാത്രം .
ഒടുവിൽ നീ മനസ്സിൽ ഒന്നും വയ്ക്കില്ല എല്ലാം മറക്കും അവളോട് ക്ഷേമിക്കും എന്നെല്ലാം പറഞ്ഞു ഞാനാണ് സമാധാനിപ്പിച്ചത്.
ആ അവളോട് നീ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.
ഞാൻ ചെയ്ത തെറ്റിൻ്റെ ആഴം എന്നെ വേട്ടയാടാൻ തുടങ്ങി. അന്ന് എൻ്റെ മനസിൽ ഉണ്ടായ മുറിവിനെക്കാൾ ആഴത്തിൽ ഒന്ന് എൻ്റെ ഉള്ളിൽ ഉണ്ടാക്കുന്നത് ഞാൻ അറിഞ്ഞു. അതിൻ്റെ വേദന എന്നെ ഇഞ്ചിഞ്ചായി കൊല്ലാൻ ആരംഭിച്ചു.
അജിത്ത്: നീ ഇതൊക്കെ വിശ്വസിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ വിശ്വസിക്കണം.
അവൾക്ക് നിന്നെ ഇഷ്ടമായിരുന്നു. അവൾ നിന്നെ മാത്രമെ പ്രണയിച്ചിരുന്നുള്ളൂ.
ഇടക്കു നിന്നെ വന്നു കണ്ട് ഇതെല്ലാം പറയണം ഇഞ്ച് കരുതിയതാണ്. പക്ഷേ ഒരുപാട് വൈകിപ്പോയി.
അപ്പോ ഞാൻ പോകുവാ.
എനിക്കും ഒന്നും പറയാൻ കഴിഞ്ഞില്ല.
അജിത്ത്: എന്നെക്കിലും നിനക്കൊക്കെ വിശ്വസിക്കാനും എന്നോട് ക്ഷമിക്കാനും കഴിഞ്ഞാൽ എന്നെ വിളിക്കണം. എൻ്റെ നമ്പർ ഇപ്പോഴും അത് തന്നെയാണ്.
നിന്നെപ്പോലെ ഒരു ഫ്രണ്ടിനെ പിന്നെ എനിക്ക് കിട്ടിയില്ല.
ഇതും പറഞ്ഞു അവൻ താഴേക്ക് പോയി.
അവൻ അപ്പോഴേക്കും പോയിരുന്നു.
ഞാൻ അപ്പോഴും കരഞ്ഞുകൊണ്ടിരുന്നു
ചെയ്ത തെറ്റിൻ്റെ ആഴം എനിക്ക് മനസിലായി. ആ കുറ്റബോധം എന്നെ വേട്ടയാടാൻ തുടങ്ങി.
അവളെ ഒന്ന് വിളിക്കണമെന്നും കാണണമെന്നും എല്ലാം തോന്നി. പക്ഷേ ഒന്ന് വിളിക്കാനോ കാണണോ എനിക്ക് സാധിച്ചില്ല.
എൻ്റെ കുറ്റബോധം എന്നെ അതിനു അനുവദിച്ചില്ല.
എനിക്ക് ഭയമായിരുന്നു. അവളുടെ പ്രതികരണം എന്താകുമെന്ന്.
അധികം അമ്പലത്തിൽ പോകാത്ത ഞാൻ അന്ന് പോയി.
ഭഗവാൻ്റെ മുൻപിൽ സർവ്വ അപരാതവും ഏറ്റുപറഞ്ഞു . അന്ന് അവളോട് അങ്ങനെയൊക്കെ പറയാൻ തോന്നിയ ആ നിമിഷത്തെ ഞാൻ ശപിച്ചു.
മനസ്സ് ചൂളയിൽ വീണ ലോഹകഷ്ണം പോലെ കിടന്നു ചൂടായി ഉരുകാൻ തുടങ്ങി.
പിന്നീട് പലതവണ ഹരിയെ വിളിക്കാനും മാപ്പ് പറയാനും ഞാൻ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. എനിക്ക് ഭയമായിരുന്നു.
തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളുടെ മുഖത്ത് നോക്കി പറയാൻ പാടില്ലാത്തത് പറഞ്ഞുപോയ ഞാൻ ആ വേദനയിൽ നീറി നീറി ജീവിക്കാൻ തുടങ്ങിയിട്ട് നാല് വർഷമാകുന്നു.
പറഞ്ഞ വാക്കുകൾ ഒരു പ്രേതത്തെപോലെ എൻ്റെ ഉറക്കം കെടുത്താൻ തുടങ്ങി. കണ്ണടച്ചാൽ അവളുടെ മുഖം മാത്രം കൺമുന്നിൽ വന്നു.
കുറ്റബോധം ഒരു മൂർച്ചയേറിയ കത്തി പോലെ എൻ്റെ ഹൃദയത്തെ കുത്തി മുറിക്കാൻ തുടങ്ങി.
പക്ഷേ ഒരിക്കലും ഞാൻ അതിൽ നിന്നും ഒളിച്ചോടിയില്ല. ഞാൻ എനിക്ക് തന്നെ ഒരുക്കിയ ശിക്ഷ പോലെ ഞാൻ അത് അനുഭവിച്ചു.
അന്ന് അജിത്ത് എന്നോട് എല്ലാ കാര്യവും തുറന്നുപറഞ്ഞ ആ നിമിഷം തന്നെ ദേവൻ മറിച്ച്. എൻ്റെ ആത്മാവ് മരിച്ചു.
ഇപ്പോൾ ഉള്ളത് എൻ്റെ ശരീരം മാത്രമാണ്. കുറ്റബോധത്തിൽ നീറി നീറി കഴിയുന്ന എൻ്റെ ശരീരം മാത്രം.
.
.
.
തുടരും.
പഞ്ചാപാണ്ഡവരും മുദ്രമോതിരവും
കുറ്റബോധത്തിൽ നീറി നീറി കഴിയുന്ന എൻ്റെ ശരീരം മാത്രം....തുടരുന്നു...അപ്പോഴൊന്നും ഞാൻ അജിത്തിനെ വിളിച്ചില്ല. അതൊരിക്കലും അവൻ പറഞ്ഞത് വിശ്വസിക്കാത്തത് കൊണ്ടോ അവനോടു ദേഷ്യം ഉള്ളതുകൊണ്ടോ അല്ല. മറിച്ച് എനിക്ക് അവനോടു സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു.എന്നെ നല്ലൊരു സുഹൃത്തായി കണ്ട അവനെ ഞാൻ എൻ്റെ മനസിൽ ആലോചിച്ചു കൂട്ടിയത് മാത്രം വച്ചു വിലയിരുത്തി. അവനെ തല്ലി. പക്ഷേ എന്നിട്ടും അവൻ എന്നോട് വന്നു സംസാരിച്ചു. എല്ലാം അവൻ്റെ തെറ്റാണ് എന്നുള്ളരീതിയിൽ എന്നോട് മാപ്പ് പറഞ്ഞു.അതെല്ലാം എൻ്റെ മനസിനെ വല്ലാതെ തളർത്തി. അങ്ങനെ ഒരു ദിവസം ഞാൻ അവനെ വിളിച്ചു.അവനോടു വീണ്ടും