Aksharathalukal

പഞ്ചാപാണ്ഡവരും മുദ്രമോതിരവും

കുറ്റബോധത്തിൽ നീറി നീറി കഴിയുന്ന എൻ്റെ ശരീരം മാത്രം.
.
.
.
തുടരുന്നു.
.
.
അപ്പോഴൊന്നും ഞാൻ അജിത്തിനെ വിളിച്ചില്ല.  അതൊരിക്കലും അവൻ പറഞ്ഞത് വിശ്വസിക്കാത്തത് കൊണ്ടോ അവനോടു ദേഷ്യം ഉള്ളതുകൊണ്ടോ അല്ല. മറിച്ച് എനിക്ക് അവനോടു സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു.
എന്നെ നല്ലൊരു സുഹൃത്തായി കണ്ട അവനെ ഞാൻ എൻ്റെ മനസിൽ ആലോചിച്ചു കൂട്ടിയത് മാത്രം വച്ചു വിലയിരുത്തി. അവനെ തല്ലി. പക്ഷേ എന്നിട്ടും അവൻ എന്നോട് വന്നു സംസാരിച്ചു. എല്ലാം അവൻ്റെ തെറ്റാണ് എന്നുള്ളരീതിയിൽ എന്നോട് മാപ്പ് പറഞ്ഞു.

അതെല്ലാം എൻ്റെ മനസിനെ വല്ലാതെ തളർത്തി. അങ്ങനെ ഒരു ദിവസം ഞാൻ അവനെ വിളിച്ചു.

അവനോടു വീണ്ടും വീണ്ടും ഞാൻ മാപ്പ് പറഞ്ഞു. വളരെ കാര്യമായി അവൻ എന്നോട് സംസാരിച്ചു.

അപ്പോഴും അവനു ഹരിയുടെ കാര്യം മാത്രമെ പറയാൻ ഉണ്ടായിരുന്നുള്ളൂ.

ഞാൻ അവളെ വിളിക്കണം സംസാരിക്കണം എന്നെല്ലാം പറഞ്ഞു. എനിക്കത് സാധിക്കില്ല എന്നുള്ളതുകൊണ്ട് ഞാൻ പലതും പറഞ്ഞു ഒഴിഞ്ഞുമാറി . 

പിന്നീട് എപ്പോഴെങ്കിലും അവൻ ഇങ്ങോട്ട് വിളിക്കും.

പക്ഷേ ഒരിക്കലും  ഞാൻ ഹരിയെയോ അവൾ എന്നെയോ വിളിച്ചിട്ടില്ല.

പിന്നെപ്പിന്നെ അജിത്തിനെ വിളിക്കുമ്പോഴും എൻ്റെ കാര്യം അവൾ പറയാതെയായി.

അങ്ങനെ അങ്ങനെ 4 വർഷം കടന്നുപോയി.
.
.
ഈ കഥ വായിച്ച ചിലർക്കെങ്കിലും തോന്നിയിരിക്കും. ഇത്രയും അടുത്ത കൂട്ടുകാർ ആയിട്ടും എൻ്റെ അമ്മക്ക് ഹരിയെ അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ്
\" നിനക്ക് ആ കുട്ടിയെ അറിയില്ലേ? \" എന്ന് ചോദിച്ചത്.

കാരണം .
നാളുകൾ കഴിയും തോറും ഹരിയുടെ കാര്യം പറയുമ്പോൾ ഞാൻ ഒഴിഞ്ഞുമാറുന്നതിൽ നിന്ന് എനിക്ക് ഹരിയോടു എന്തോ ഒരു പ്രശ്നം ഉണ്ടെന്ന് അമ്മക്ക് മനസ്സിലായി.

അമ്മയ്ക്ക് ഒരുപക്ഷേ ഞങൾ രണ്ടു പേരെക്കാളും ഇഷ്ടം ഹരിയെ ആയിരുന്നു. 
ഞാനും അമ്മയും തമ്മിൽ എന്തെകിലും കാര്യത്തിൽ ഒരു വിഷയം ഉണ്ടെങ്കിൽ അത് ഹരിയുടെ കാര്യത്തിൽ ആണ്.

ആദ്യമൊക്കെ അമ്മ ഈ കാര്യം പറഞ്ഞു എന്നെ പല തവണ കുത്തി പറയുമായിരുന്നു.
പിന്നീട് അച്ഛൻ വന്നതിനു ശേഷമാണ് അത് നിന്നത്. 
പക്ഷേ കിട്ടുന്ന അവസരത്തിൽ അമ്മ അത് മുതലെടുക്കും .
അന്നും അതുപോലെ പറഞ്ഞതാണ്.

പക്ഷേ അമ്മക്ക് അറിയില്ലല്ലോ എൻ്റെ മനസ്സ് എങ്ങനെയാണ് പോകുന്നതെന്ന്.
.
.

കാലം കടന്നുപോയി. അതുപോലെ ഞാൻ ഉള്ളിലെ തീ മറച്ച്പിടിച്ച് ഒരു പൊയ്മുഖം അണിഞ്ഞു. 
ചിരിയുടെ സന്തോഷത്തിൻ്റെ .അതിനാൽ തന്നെ എൻ്റെ അവസ്ഥ ദേവു അല്ലാതെ വേറെ ആരും മനസ്സിലാക്കിയില്ല.
ആരോടും ഞാൻ പറഞ്ഞില്ല .

അപ്പോ നിങൾ ഇത്രയും നേരം കണ്ട ചിരിക്കുന്ന, എല്ലാവരേയും കളിയാക്കുന്ന , ഒരുപാട് സംസാരിക്കുന്ന , കൂട്ടുകാരോട് ഒരുപാട് സംസാരിക്കുന്ന , അത്യാവശ്യം ഉളപ്പുന്ന,  അലമ്പ് ഉണ്ടാക്കുന്ന ദേവൻ ഞാൻ തന്നെ ഉണ്ടാക്കിയെടുത്ത എൻ്റെ മുഖം മൂടി. എൻ്റെ പ്രശ്നങ്ങൾ ആരും മനസ്സിലാക്കാതെ ഇരിക്കാൻ അല്ലെങ്കിൽ എൻ്റെ പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടാൻ.

വളരെ കാലം കൊണ്ട് ഞാൻ ഇതിനോടെല്ലാം പൊരുത്തപ്പെട്ടിരുന്നു.

അപ്പോഴാണ് അവൾ വരുന്നെന്ന് അറിഞ്ഞത് എൻ്റെ സമനില തെറ്റാൻ തുടങ്ങി.
.
.
.
തലേന്ന് ഇതെല്ലാം ആലോചിച്ചു ഒന്ന് ഉറങ്ങാൻ സാധിച്ചില്ല . അന്ന് കോളേജിൽ പോകണോ എന്നുപോലും ഞാൻ ആലോചിച്ചു.

ഈ ഒരു അവസ്ഥയിൽ അവരുടെ മുൻപിൽ അഭിനയിക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു. ഏതെങ്കിലും ഒരു അവസരത്തിൽ ഈ മുഖംമൂടി അഴിഞ്ഞു വീഴും.

പക്ഷേ ഒറ്റക്ക് വീട്ടിലിരുന്നാൽ ചിലപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കും.

ഞാൻ അന്ന് കോളേജിലേക്ക് പോകാൻ ഇറങ്ങി. 

ഞാൻ: അമ്മ  ഞാൻ ഇറങ്ങുവാ.
അമ്മയോട് പറഞ്ഞു ഇറങ്ങാൻ നിന്നപ്പോൾ അമ്മ വന്നു.

അമ്മ: എങ്ങനെയാ പോകുന്നെ ?

ഞാൻ: ബസിൽ

അമ്മ : എന്നാ മോൻ ഇന്ന് ബസിൽ പോകണ്ട. നീ വണ്ടി എടുത്തോ.

ഇതും പറഞ്ഞു അമ്മ വണ്ടിയുടെ ചാവി കയ്യിൽ തന്നു.

അമ്മ : എന്നും താമസിച്ച് അല്ലെ വരുന്നത്. വെറുതെ വണ്ടി കാത്തു കൂടുതൽ താമസിക്കേണ്ട.

ഇത് കേട്ട് അമ്മയെ നോക്കി ഞാൻ ഒരു ജീവനില്ലാത്ത ചിരി ചിരിച്ചു.

വണ്ടിയുടെ  ചാവി അമ്മയുടെ കയ്യിൽ തിരികെ കൊടുത്തു ഇറങ്ങി നടന്നു.

അമ്മ പിന്നിൽ നിന്ന് വിളിച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല.
വണ്ടി കൊണ്ടുപോകാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ഒരുപക്ഷേ ഞാൻ ഇന്ന് വണ്ടി കൊണ്ടുപോയാൽ ജീവനോടെ തിരിച്ചുവരും എന്നെനിക്കു യാതൊരുവിധ ഉറപ്പും ഇല്ലായിരുന്നു.

ബസ്സ്റ്റോപ്പിൽ പോയി നിന്നു. ആളൊഴിഞ്ഞ ഒരു ksrtc വന്നു. ഞാൻ അതിൽ കയറി. ഒരു വിൻഡോ സീറ്റിൽ ഇരുന്നു. 

വണ്ടി നീങ്ങി. ടിക്കറ്റ് എടുത്തു കഴിഞ്ഞ് പുറത്തേക്ക് നോക്കിയിരുന്നു. കണ്ണുകൾ അടഞ്ഞു പോകുന്നു. അത്രക്ക് ക്ഷീണം .

എന്തൊക്കെയോ ആലോചിച്ച് സ്റ്റോപ്പ് എത്തിയത് അറിഞ്ഞില്ല . കണ്ടക്ടറുടെ വിളി കേട്ടാണ് ഉണർന്നത്. പെട്ടെന്ന് ചാടി പുറത്തിറങ്ങി.

കോളേജിൽ ചെല്ലുമ്പോൾ വാനരന്മാർ എല്ലാം രാവിലെ present.

എന്നെ കണ്ട ഉടനെ തുടങ്ങി ഊക്ക്.

അർജുൻ: എന്താടാ നീ ഇന്നലെ എവിടേലും കക്കാൻ പോയോ.

ഞാൻ എന്തെന്നുള്ള രീതിയിൽ ഒന്ന് നോക്കി.
അർജുൻ: അല്ല ഇതെന്തു കോലം. നിനക്ക് ഉറക്കമൊന്നുമില്ലേ.

അതിനു ഞാൻ ഒന്ന് ചിരിച്ചു.
സിജോ: കുറച്ചു ദിവസമായി നീ വല്ലാതെ ക്ഷീണിച്ച്. നീ അയ്യാളോട് വേറെ ആരെങ്കിലും ഈ ജോലിയേല്ലാം ഏൽപ്പിക്കാൻ പറ. 
നിനക്കെന്താ വല്ല വട്ടും ഉണ്ടോ ഇതും കൊണ്ട് നടക്കാൻ.

ഈ work എന്ന് ഞാൻ ഉന്ദേശിച്ചത് വേറെ ഒന്നും അല്ല . ഞങ്ങളുടെ ക്ലാസിലെ എല്ലാ കുട്ടികളുടെയും ഒരു ഡാറ്റാബേസ് ഉണ്ടാക്കുക . അതിൽ ഓരോ ആളുകൾക്കും പ്രത്യേകം പ്രത്യേകം പേജ് ഉണ്ടാക്കി. ഫുൾ details ചേർക്കണം.

ട്യൂട്ടർ പറഞ്ഞതാണ്. ഞാനും സാറും നല്ല കമ്പനി ആണ്. അതുകൊണ്ട് സാർ പറഞ്ഞപ്പോൾ എതിർക്കാൻ സാധിച്ചില്ല.

മാത്രമല്ല ഇടക്കൊക്കെ ഇങ്ങനെ വല്ലോം ഏറ്റെടുത്ത് ഇതേ മനസിനെ അതിൽ പിടിച്ചു നിർത്തും അപ്പോ പിന്നെ ഇത് നൂല് പൊട്ടിയ പട്ടം ആകില്ല.

കോളേജിൽ വന്ന നാൾ തൊട്ട് അങ്ങനെ ആണ്. ഓരോന്നു അങ്ങോട്ട് കേറി ഏൽക്കും . പിന്നെ കിടന്നു ഓടും .


എന്നെ അവന്മാർ എപ്പോഴും ഇതിനാണ് വഴക്ക് പറയുന്നത്.

ഇതും അങ്ങനെ ഒന്നാണ്.

ക്ലാസിൽ ഇരുന്നിട്ടും മനസ്സ് അങ്ങോട്ട് ഉറയ്ക്കുന്നില്ല .  കൂടെ ഉറക്കവും. പെട്ടെന്ന് ക്ലാസ് തീരാൻ പ്രാർത്ഥിച്ചു.

അന്ന് പക്ഷേ ഞാൻ ഉച്ചക്ക് ഇറങ്ങി. സാറിനോട് പറഞ്ഞു ലീവ് ലെറ്റർ കൊടുത്തു ഇറങ്ങി. അവന്മാർ ചോദിച്ചു എന്താ എന്ന്. വയ്യ എന്ന് മാത്രം പറഞ്ഞു.

പക്ഷേ തിരിച്ചു ബസിൽ അല്ല വന്നേ . എന്നെ ശിവ അവൻ്റെ  വണ്ടിയിൽ കൊണ്ടാക്കി.

എൻ്റെ മുഖം കണ്ടപ്പോൾ തന്നെ അവനു എന്തോ ഒരു പന്തികേടു തോന്നി.

വണ്ടി ഓടിക്കുമ്പോഴും അവൻ എന്നെ നോക്കുകയായിരുന്നു എന്ന് വേണം പറയാൻ .
വണ്ടി പെട്ടെന്ന് അവൻ ഒരിടത്ത് ഒതുക്കി. എന്നോട് ഇറങ്ങാൻ പറഞ്ഞു.

ശിവ അടുത്തുള്ള കടയിൽ നിന്ന് ഒരു കുപ്പി വെള്ളം വാങ്ങി. അത് എനിക്ക് തന്നിട്ട് മുഖം ഒന്ന് കഴുകൻ പറഞ്ഞു.

ശിവ: നിനക്കെന്താ, ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു.

ഞാൻ: അങ്ങനെ ഒന്നും ഇല്ലട , ഇന്നലെ നേരെ ഉറങ്ങാൻ പറ്റിയില്ല. അതിൻ്റെ ക്ഷീണം അത്രേ ഉള്ളൂ.

ശിവ: അതല്ല വേറെ എന്തോ ഉണ്ട്. നിനക്ക് പറയാൻ പറ്റില്ലെങ്കിൽ വേണ്ടാ.

ഞാൻ: അങ്ങനെ ഒന്നും ഇല്ല. പറയാം പക്ഷേ ഇപ്പോളല്ല പിന്നെ .

ശിവ: അപ്പോ എന്തോ ഉണ്ട്.

ഞാൻ അതിനു ഒരു പുഞ്ചിരി നൽകി.

ശിവ: എന്താണേലും നേരത്തെ പറയണം. വെറുതെ അതൊരു വലിയ ഇഷ്യൂ ആകുന്ന വരെ കൊണ്ട് പോകരുത്.

ഞാൻ: പറയാം . 

പക്ഷേ അവനറിയില്ലല്ലോ ഇത് ഇപ്പോൾ തന്നെ വലിയ ഇഷ്യൂ ആണെന്ന്.
ശിവ : നിനക്ക് വെള്ളം വല്ലോം വേണോ?

ഞാൻ : വേണ്ടാ എനിക്ക് ഒന്ന് ഉറങ്ങിയാൽ മതി .

ഞാൻ വീണ്ടും വണ്ടിയിൽ കയറി. വണ്ടി വീട്ടിലെത്തി എന്നെ വീട്ടിലാക്കി. ശിവ പോയി.  നാളെ കാണാം എന്നും പറഞ്ഞു.

എന്നെ കണ്ട ഉടനെ അമ്മ പേടിച്ചു.

അമ്മ: എന്താടാ എന്ത് പറ്റി. മുഖമൊക്കേ വല്ലാതെ. നിനക്ക് വയ്യേ?

ഞാൻ: ചെറിയ ഒരു തല വേദന എനിക്ക് ഒന്ന് ഉറങ്ങണം. 

അമ്മ എന്നെ മുറിയിലക്കി. നെറ്റിയിൽ മരുന്ന് പുരട്ടി.
ആശുപത്രിയിൽ പോകണോ എന്നെല്ലാം ചോദിച്ചു.

ഞാൻ ഉറങ്ങി എഴുന്നേറ്റാൽ മാറുമെന്ന് പറഞ്ഞു  കിടന്നു.

ഉറക്കത്തിൽ വീണ്ടും ഒരു പഴയ സ്വപ്നം . 
അതെ പൈൻമരക്കാട്, അതെ മഞ്ഞ്, അതെ സമയം , അതെ ശബ്ദം . അതെ പെൺകുട്ടി. ഒരു വ്യത്യാസം മാത്രം .

ഇന്ന് ഈ പെൺകുട്ടിക്ക് ഹരിയുടെ മുഖമാണ്. അവൾ എൻ്റെ മുന്നിൽ നിന്ന് കരഞ്ഞു. ആ കണ്ണുനീർ തുടക്കാൻ ഞാൻ ശ്രമിച്ചു . പക്ഷേ എനിക്ക് സാധിച്ചില്ല. അവളെന്നെ എന്തൊക്കെയോ പറയുന്നുണ്ട്.

എനിക്കൊന്നും കേൾക്കാൻ കഴിയുന്നില്ല. 
ഒടുവിൽ അവൾ പറഞ്ഞ ആ ഒരു വാക്ക് മാത്രം ഞാൻ കേട്ടു , വ്യക്തമായി.

I HATE YOU

അത് കേട്ടപ്പോൾ ഞാൻ ഞെട്ടി എഴുന്നേറ്റ്. സ്വപ്നം മുറിഞ്ഞു.

ഞാൻ ഉണർന്നപ്പോൾ എൻ്റെ അടുത്ത് അമ്മയും അച്ഛനും ദേവുവും ഉണ്ടായിരുന്നു. 
അമ്മ കരയുന്നു
ദേവുവും . 
എനിക്കൊന്നും മനസിലായില്ല. 
എൻ്റെ ശരീരം തളരുന്നത് പോലെ. ഞാൻ ആകെ വിയർത്തു കുളിച്ച് തിരികെ കട്ടിലിലേക്ക് വീണു.
അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. അത് കേൾക്കും മുൻപേ എൻ്റെ ബോധം മറഞ്ഞു. കണ്ണ് തുറക്കുമ്പോൾ ഞാൻ ആശുപത്രിയിൽ ആണ്. കയ്യിൽ drip ഉണ്ട്.

നോക്കുമ്പോൾ അമ്മയും അമ്മായിയും ദേവുവും ഉണ്ട്. 
എനിക്ക് ബോധം വന്ന കണ്ട് അമ്മ പെട്ടെന്ന് എൻ്റെ അടുത്ത് വന്നു എൻ്റെ ദേഹത്തെല്ലാം തൊട്ടു നോക്കി. 
ചൂട് കുറഞ്ഞു.

എനിക്ക് കണ്ണുകൾക്ക് വല്ലാത്ത ഒരു ഭാരം അനുഭവപ്പെട്ടു.
അപ്പോഴാണ് എനിക്ക് മനസ്സിലായത്. എനിക്ക് പനി കൂടി എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയേക്കുവാണ്.

അപ്പോഴേക്കും അച്ഛനും വിശാൽ ഏട്ടനും വന്നു.

അച്ഛൻ : മോനെ നിനക്ക് ഇങ്ങനെ ഉണ്ട്?
ഞാൻ : കുഴപ്പമില്ല , എന്നാലും തലക്ക് 
എന്തോ ഒരു പെരുപ്പ്. 

അമ്മ : നീ ഹരി എന്ന് വിളിച്ച് നീ എന്തൊക്കെയോ പുലമ്പുന്നത് കേട്ടാണ് ഞാൻ അങ്ങോട്ട് വന്നത്. വരുമ്പോ നീ കിടന്നു വിറക്കുന്നു.നിൻ്റെ ദേഹത്ത് ചുട്ടുപൊള്ളുന്ന ചൂടും . 
വിളിച്ചിട്ട് നീ എഴുന്നേക്കുന്നും ഇല്ല .

പെട്ടെന്ന് നീ ഞെട്ടി എഴുന്നേറ്റു പിന്നെയും ബോധം പോയി. അങ്ങനെയാണ് ഇങ്ങോട്ട് കൊണ്ട് വന്നത്.

അമ്മ കരയുന്നുണ്ടായിരുന്നു. കൂടെ ഞാൻ ഉണർന്നതിലുള്ള ആശ്വാസവും.

അച്ഛൻ: മോൻ ഉറങ്ങിക്കോ. പിന്നെ എഴുന്നേറ്റാൽ മതി.

ഞാൻ പിന്നെയും മയങ്ങി.
അന്ന് വൈകിട്ടാണ് ഞാൻ തിരിച്ചു വീട്ടിൽ വരുന്നത്.
ശരീരത്തിന് വല്ലാത്ത തളർച്ച. കാലുകൾ ഉറയ്‌ക്കുന്നില്ല. ശരീരമാകെ വല്ലാത്ത വേദനയും. 

ഞാൻ മുറിയിലേക്ക് പോയി. കട്ടിലിൽ കിടന്നു. പക്ഷേ ഉറങ്ങിപ്പോയി. മരുന്നിൻ്റെ ക്ഷീണം ആണ്.

എൻ്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ്  ഞാൻ ഉണർന്നത്. 

നോക്കുമ്പോൾ ശിവ ആണ്.
ശിവ: ഡാ, നിനക്ക് ഇപ്പൊ എങ്ങനെ ഉണ്ട്?

ഞാൻ ആശുപത്രിയിൽ പോയ കാര്യമൊക്കെ പറഞ്ഞു.

കുറച്ചു നേരം അവനുമായി സംസാരിച്ചു.

ഞാൻ എഴുന്നേറ്റ് മുഖമോക്കെ ഒന്ന് കഴുകി.
താഴേക്ക് ചെന്നു . ഞാൻ ചെല്ലുമ്പോൾ അച്ഛൻ അവിടെ സോഫയിൽ ഇരിപ്പുണ്ട്.

അച്ഛൻ: നീ എന്തിനാ താഴേക്ക് വന്നത്. വല്ലോം വേണമെങ്കിൽ ചോദിച്ചാൽ പോരെ.

ഞാൻ: കുഴപ്പമില്ല അച്ഛാ. ഇപ്പൊ കുറെ നേരമായിട്ടു കിടക്കുവല്ലേ.

ഞാൻ എവിടുന്നു വന്നു അച്ഛൻ്റെ അടുത്ത് ഇരുന്നു.

അപ്പോഴേക്കും എൻ്റെ സംസാരം കേട്ട് അമ്മ ചായയുമായി വന്നു. 

അമ്മ: നീ ഇത് ചൂടോടെ അങ്ങ് കുടിക്ക്.
അമ്മ എൻ്റെ വശത്തായി നിന്നുകൊണ്ട് എൻ്റെ മുടിയിൽ പതിയെ തഴുകാൻ തുടങ്ങി.

അമ്മ: കുറച്ചു ദിവസം കൊണ്ട് അവൻ ആകെ അങ്ങ് കോലംകെട്ട്. 
മുടിയും വളർന്നു താടിയും വളർന്ന് എന്തോന്ന് കോലമാഡ ഇത്. 

അതുകേട്ടപ്പോൾ എനിക്ക് ചിരി വന്നു. 

ഇത് എല്ലാ അമ്മമാരുടെയും ട്രേഡ്മാർക്ക് ഡയലോഗ് ആണ് ,
എന്നൊരിക്കൽ അർജുൻ പറഞ്ഞത് എനിക്ക് ഓർമ വന്നു.

അമ്മ: ചേട്ടാ നമുക്ക് നാളെ ആ വിഷ്ണു നമ്പൂതിരിയുടെ അടുത്ത് പോയാലോ.

ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. എൻ്റെ വരാൻ ഇത്രയും വൈകി എന്നെ ഓർത്തുള്ളൂ.

സാധാരണ ഞാൻ ഒന്ന് തുമ്മിയാൽ മതി അപ്പോ പോകും എൻ്റെ  സമയം നോക്കാൻ.  അതങ്ങനെ ആണ്.

ഇനി പോയി കഴിഞ്ഞാൽ അയ്യാൾ എനിക്ക് വല്ല കുഴപ്പുണ്ടെന്നു പറഞ്ഞാലോ തീർന്നു. പിന്നെ ദോഷം മാറ്റാൻ എന്നും പറഞ്ഞു ഈ നാട്ടിലുള്ള സകലമാന അമ്പലത്തിലും പോകും.

ഞാൻ അങ്ങനെ കടുത്ത ദൈവ വിശ്വാസി ഒന്നും അല്ല.
വിശ്വാസം ഉണ്ട് , ഇല്ലെന്നല്ല പക്ഷേ കടുത്ത വിശ്വാസി അല്ല.
അമ്മ നേരെ ഒപ്പോസിറ്റ് ആണ് . എല്ലാ കാര്യത്തിലും ഏതേലും ഒക്കെ ആയി കൂട്ടിക്കലർത്തി അതിനെ ദൈവത്തിൻ്റെ വഴിക്ക് എത്തിക്കുന്ന ടൈപ്പ്.
.
അമ്മയുടെ ഈ കമൻ്റ് പ്രതീക്ഷിച്ച് നിന്ന എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പക്ഷേ അച്ഛൻ്റെ മറുപടി എന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. 
സാധാരണ ഇങ്ങനെയൊക്കെ ഉള്ള കേസ് വരുമ്പോൾ പരമാവതി  
ഒഴിയാറുള്ള അച്ഛൻ ഇന്ന് പെട്ടെന്ന് സമ്മതിച്ചു. കൂടെ വരാമെന്നും പറഞ്ഞു.

ശേടാ, അച്ഛനും കൂടെ ട്രാക്ക് മാറിയാൽ ഞാൻ പെടുമല്ലോ.
ഞാൻ മനസ്സിൽ ഓർത്തു.
.
.

ഇത്രയും ദിവസമായിട്ടും അവൻ അന്ന് കിട്ടിയ ആ മോതിരം നോക്കിയില്ല. അന്ന് നോക്കിയ ശേഷം എടുത്തു ഡ്രോയറിൽ വച്ചതാണ്.

ഇന്ന് മറ്റെന്തോ ആവശ്യത്തിന് ഡ്രോയർ തുറന്നപ്പോൾ അതിൽ എന്തോ ഒന്നു നല്ല രീതിയിൽ വെട്ടിത്തിളങ്ങുന്ന.

ഒരു തരം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം.
അത് അവൻ്റെ കാഴ്ചയെ മറച്ചു.
.
.
.
തുടരും.


.
ഈ ഒരു പാർട്ട് മെയിൻ കഥയിലേക്കുള്ള പ്രവേശനത്തിന് വേണ്ടി എഴുതിയതാണ് .
ഇതിൻ്റെ പേരിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ആ മോതിരം എന്താണ് അത് ഇവന് എന്തെല്ലാം പ്രശ്നങ്ങൾ ആണ് നൽകാൻ പോകുന്നത് എന്ന് തുടർന്ന് വായിക്കുക.
.




പഞ്ചപാണ്ഡവരും മുദ്രമോതിരവും

പഞ്ചപാണ്ഡവരും മുദ്രമോതിരവും

5
149

ഒരു തരം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം.അത് അവൻ്റെ കാഴ്ചയെ മറച്ചു...തുടരുന്നു...അവൻ പെട്ടെന്ന് ആ പ്രകാശം തൻ്റെ കൈ ഉപയോഗിച്ച് മറച്ചു . തൊട്ടടുത്ത നിമിഷം  ആ പ്രകാശം മറഞ്ഞു.അവൻ അത് എടുത്തു.അന്ന് ആ മോതിരം എടുത്ത ശേഷം പിന്നീട് അവൻ അത് നോക്കിയിരുന്നില്ല. വീണ്ടും പഴയതുപോലെ ഭയപ്പെടുത്തുന്ന എന്തെങ്കിലും നടന്നാലോ എന്നവൻ ഭയന്നു.എന്തായാലും ഇത്തവണ അവൻ ആ മോതിരം എടുത്തു. അത് ഇപ്പോൾ സാധാരണ പോലെ കാണപ്പെട്ടു.അവൻ കുറെ നേരം അത് നോക്കിയിരുന്നു. അത് അവനോടു എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ അവനു തോന്നി. അത് തന്നെ ആകർഷിക്കുന്നത് പോലെ.അവൻ അത് തൻ്റെ വിരലിലേക്ക് ഇടാനായി കൊണ്ട് വന്