Aksharathalukal

രാത്രിമഴ(5)

ലൈറ്റുകൾ അണഞ്ഞതും  നിത്യയും നിർമ്മലും ആ ഇരുട്ടിന്റെ വന്യതയിൽ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായരാവുകയായിരുന്നു. 
അൽപ സമയത്തിന് ശേഷം ലൈറ്റുകൾ തെളിഞ്ഞതും കണ്ടത് അവർക്ക് മുൻപിലായി നിൽക്കുന്ന അനിരുദ്ധിനെയാണ്.

“അനിരുദ്ധ്......അനിരുദ്ധ്......”, നിനക്ക് എന്താ പറ്റിയത് ....., എവിടെക്കാണ് നീ പോയത്....?”

നിത്യയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാതെ തലതാഴ്ത്തി നിന്ന അനിരുദ്ധ് കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് നിത്യയെ കുത്തി.

“..... അനി... രു.....ദ്ധ്.... നീ..... നീയായി....രുന്നോ ...... അത്.......”

വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ നിത്യ പിടഞ്ഞുക്കൊണ്ട് നിലത്ത് വീണു.

“ നിത്യാ........ നിത്യാ......”

നിർമ്മൽ നിലവിളിച്ചുക്കൊണ്ട് അരികിലേക്ക് ഓടിയടുത്തും അനിരുദ്ധ് ആ കത്തിക്കൊണ്ട് അവന്റെ കഴുത്തിലാഞ്ഞു വെട്ടി. നിമിഷ നേരം കൊണ്ട് നിർമലും അവിടെ രക്തത്തിൽ കുളിച്ചു നിലത്തു വീണു.


“ എന്റെ എല്ലാം നഷ്ട്ടപ്പെട്ടത് നീയൊക്കെ കാരണമാടാ...., അതുകൊണ്ടാടാ ഇങ്ങനൊയൊരു വിധിയാ ഇന്ന് നിങ്ങൾക്കെല്ലാവർക്കും....”

ക്രൂരമായി അലറിക്കൊണ്ട്  പറഞ്ഞതും മുഖം മൂടി ധരിച്ച ഒരജ്ഞാതൻ അവന്റെ അടുത്തേക്ക് കടന്നു വന്നു

“ഇതിനെയൊക്കെ അങ്ങ് കത്തിച്ചു കളഞ്ഞേക്ക്...., ഇത് എന്റെ ശരിയാണ്..., ഞാൻ വിധിച്ച ശരി.....,
ഹ........ ഹ......... ഹ.....ഹ.......”

ഉറക്കെ അലറി വിളിച്ചുക്കൊണ്ടവൻ പറഞ്ഞു എന്നിട്ട്  കത്തി  അജ്ഞാതന്റെ കൈയിൽ കൊടുത്ത് അനിരുദ്ധ് വീടിന്റെ പുറത്തേക്ക് നടന്നു.പുറത്ത് ആ രാത്രിമഴ അങ്ങനെ തുടർന്നുക്കൊണ്ടെയിരുന്നു ചില ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാക്കി......


End...

💥.കഥയുടെ ബാക്കി പാർട്ടുകളും വായിക്കുക ഒപ്പം ഇതും എന്നിട്ട് അഭിപ്രായങ്ങൾ പറയൂ.......❤️

Thank you.....❣️❤️

 രാത്രിമഴ

The mystery Revealed

Part 2 rolling soon