Aksharathalukal

നഴ്സിംഗ് ഡയറി ഭാഗം 3



             ട്രെയിൻ പെട്ടെന്ന് നിന്നു.... ആ ഉലച്ചിലിൽ അവൻ പെട്ടെന്ന് ഉണർന്നു... കുറച്ചു പേർ കൂടി ട്രെയിനിൽ കയറിയിട്ടുണ്ട്.... ഒന്ന് എണീറ്റ് ഒരു റൗണ്ട് നടന്നു, ബാത്‌റൂമിൽ പോയി മുഖമൊക്കെ ഒന്ന് കഴുകി.....

        സമയം നോക്കി, വെളുപ്പിന് 2.30 ആയി... ഇനി അധികം സമയം ഇല്ലാത്തതു കൊണ്ടായിരിക്കാം, ബാഗ് നെഞ്ചോടു ചേർത്ത് അവൻ ജനാലയിലൂടെ പുറത്തേക്കു നോക്കി അങ്ങനെ ഇരുന്നു... ട്രെയിൻ പതിയെ നീങ്ങാനും തുടങ്ങി....

         പുലർച്ചയുടെ പുതു വെളിച്ചത്തെ സ്വീകരിച്ചു രാത്രിയെ യാത്ര അയക്കും പോലെ ട്രെയിൻ താളത്തിൽ അങ്ങ് പോയി... പതിയെ തുടങ്ങി വേഗത്തിൽ ആയി....

             ഏകദേശം 5:30 ആയപ്പോൾ, ട്രെയിൻ സ്റ്റേഷനിൽ എത്തി. വണ്ടിയിൽ നിന്നും      ഇറങ്ങി അവൻ സ്റ്റേഷന് പുറത്തേക്കു നടന്നു. അത്ര വികസനം ഒന്നുമില്ലാത്ത ഒരു സ്റ്റേഷൻ ആയതു കൊണ്ട് തന്നെ ആളുകൾ ഒന്നും ഇല്ലായിരുന്നു...

               സ്റ്റേഷൻ മാസ്റ്ററുടെ അരികിൽ വന്നു വിവരങ്ങൾ അറിഞ്ഞു അവൻ മെയിൻ റോഡിലേക്ക് നടന്നു... പോസ്റ്റ്‌ ലൈറ്റിന്റെ അരണ്ട വെളിച്ചത്തിൽ ആ പാതയിൽ അവനും നിഴലും മാത്രം.... 

              പ്രകൃതി ഉണരുന്നേയുള്ളു... അമ്പലത്തിലെ പ്രഭാത ഗീതങ്ങൾ അവന് കൂട്ടായി... ഒരു ചായ കട കണ്ടു.... പേപ്പർ ഗ്ലാസിൽ ചായവാങ്ങി അവൻ ഒരു ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ അങ്ങനെ ഇരുന്നു... ഒരു അര മണിക്കൂർ ഒരേ ഇരുപ്പ്.....

                ഒന്ന് കണ്ണടഞ്ഞു വന്നേയുള്ളു... ഒരു കാറിന്റെ ഹോൺ.. പിന്നെ കണ്ണ് പുളിപ്പിക്കുന്ന പ്രകാശം.... ഒരു മദ്യ വയസ്കൻ കാറിൽ നിന്നും ഇറങ്ങി അവന്റ അരികിലേക്ക് വന്നു....

       \"മിഥുൻ അല്ലെ, ഞാൻ അശോകൻ... വരൂ \"
 
         പ്രത്യേകിച്ച് ഒന്നും പറയാതെ അവൻ അയാൾക്കൊപ്പം കാറിൽ കയറി... കാർ പോകുന്നതിന് മുന്നെ ആയി അശോകൻ ഒരു കാര്യം കൂടി പറഞ്ഞു 

       \" മിഥുനെ! ഇത് ഡ്രൈവർ അല്ല എന്റെ മകൻ ആണ്,  ശബരി \"

                   ഒരു നോട്ടം അത്രതന്നെ... വീണ്ടും എങ്ങോട്ടെന്ന് അറിയാത്ത ഒരു യാത്ര.....

                യാത്ര തുടങ്ങി കുറച്ചു നേരം ആരും പരസപരം ഒന്നും തന്നെ സംസാരിച്ചില്ല... അപ്പോഴും പുറത്ത് നല്ല മഴ ഉണ്ടായിരുന്നു... ഗ്ലാസ്സിലൂടെ ഒഴുകുന്ന വെള്ളത്തുള്ളികളെ നോക്കി അവൻ അങ്ങനെ ഇരുന്നു 

           അശോകൻ മുന്നിലുള്ള ഗ്ലാസ്സിലൂടെ മിഥുനെ നോക്കുന്നുണ്ടായിരുന്നു. പ്രത്യേകിച്ച് ഒന്നും ശ്രദ്ധിക്കാതെ ആയിരുന്നു ശബരിയുടെ മട്ട്... അശോകന് എന്തൊക്കെയോ ചോദിക്കാൻ വളരെ അധികം താല്പര്യപെട്ടെങ്കിലും, മിഥുൻ ഒരു താല്പര്യവും കാണിച്ചില്ല.... കുറേ നേരം കൂടി വാമൂടി ഇരിക്കാൻ അശോകന് കഴിഞ്ഞില്ല....

         \" മാഡം വല്ലതും പറഞ്ഞോ മിഥുൻ \"

ഇല്ലന്ന് മറുപടി.. അശോകൻ ചേട്ടൻ പറയുമെന്നാ പറഞ്ഞത് എന്ന് പറഞ്ഞു 
   
                 \" ഹാ,! കക്ഷി നമ്മടെ ഒരു അകന്ന ബന്ധുവാ... ഒരാക്സിഡന്റിൽ ഉള്ളവരൊക്കെ ചത്തു... എന്റെ തലയിൽ ആയി.. എന്തൊക്ക ചെയ്തു കൊടുത്താലും എന്നെ കണ്ടൂടാ.... ഹാ പഠിച്ചോളും നായിന്റെ മോൻ.... \"

          ചെറിയൊരു നിശബ്ദതയ്ക്കു ശേഷം വീണ്ടും അശോകൻ തന്നെ തുടങ്ങി 
      \" പഠിത്തം മുഴുവൻ ആക്കിയില്ലന്ന് മാഡം പറഞ്ഞു.. അതൊന്നും സാരമില്ല ചാവുന്ന വരെ ഉള്ള കാര്യല്ലേ ഉള്ളു... ഇനി കൊറേ നാളൊന്നും കാണത്തില്ല... കഞ്ഞിയോ വെള്ളാവോ വല്ലതും കൊടുത്താൽ മതി.. അതിനു വല്ല്യ പഠിപ്പൊന്നും വേണ്ട.. പന്ന നാട്ടുകാർക്കാ ഒടുക്കത്തെ സഹതാപം... എന്നാ ഇവനൊക്കെ വല്ലതും ചെയ്യുമോ... നാശങ്ങള് \"

         ഒന്നിനും മറുപടി പറയാതെ അവനങ്ങനെ ഇരുന്നു... ശാന്തമായ അവസ്ഥയിൽ മുന്നോട്ടു വീണ്ടും... എപ്പോഴോ അവൻ മയങ്ങി... പെട്ടന്ന് ആരോ തട്ടി ഉണർത്തി.. അശോകൻ തന്നെ 
        \" സ്ഥലമെത്തി ഇറങ്ങിക്കോ, ഞങ്ങൾ ഇവിടെ വരെയുള്ളു... ഞങ്ങളെ കണ്ടാൽ അവൻ ഇളകും... \"
             ആപ്പൊ ശരി എന്ന് പറഞ്ഞു അവർ മടങ്ങി... ചെറിയ ഒരിടവഴിയുടെ മുന്നിലാണ് വണ്ടി നിർത്തിയത്... എന്നിട്ട് നേരെ നടന്നാൽ അവസാനത്തെ വീട് ആണെന്നും പറഞ്ഞു....
              അവൻ ആകെ പരിഭ്രമിച്ചു... \"അയാൾക്ക്‌ എന്റെ കൂടെ വന്നു എല്ലാമോന്നു പറഞ്ഞു തന്നൂടേർന്നോ \"
അവൻ മനസ്സിൽ സ്വയം ശപിച്ചു കൊണ്ടിരുന്നു 
\" എന്തൊരു അവസ്ഥയാ, എന്താ ചെയ്യണ്ടേ, ദൈവമേ എന്തിനാ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നെ \"
           കണ്ണു തുടച്ചു അവൻ നടന്നു തുടങ്ങി... പോച്ചയും, ചെടികളും കൂടി ഒരു കാട്ടു പ്രദേശം.. ഇലകളുടെ ഇടയിലൂടെ മാത്രം വീടുകളുടെ ഭാഗങ്ങൾ കാണാം... മഴ പെയ്തു നനഞ്ഞ പുൽ വഴിയിലൂടെ പേടിയോടെ ആണ് അവൻ നടന്നത്....
     
          തവള കരയുന്നുണ്ടോ, പ്രാണികളുടെ ശബ്ദമാണോ ഇത്.. ഇടയ്ക്കു എവിടെയോ പശുവുള്ളതു പോലെ... പാമ്പ് ഉണ്ടാകുമോ... ആകെ കുഴങ്ങി ഒരു പോക്ക്... ഏതായാലും വഴി അവസാനിച്ചു... ഒരു പഴയ ഓട് മേഞ്ഞ വീട്... കട്ട വച്ചു കെട്ടിയ വീടിന്റെ മുൻവശം കരിയിലായാൽ നിറഞ്ഞത്... ഒരു കിണർ, അതിലൊരു തൊട്ടിയും.....
           \" ഒരാളുമില്ലല്ലോ \" മുന്നിൽ വാതിൽ ചെറിയതായിരുന്നു... കൈ തൊട്ടപ്പഴേ തുറന്നു... അതോടെ അവൻ മൂക്കും വായും തപ്പി.. അത്രയും ദുർഗന്ധം ഉണ്ടായിരുന്നു അവിടെ... അകത്തു കേറി ഒരിടത്തരം ഒഴിഞ്ഞ മുറി.

            നേരെ നോക്കുമ്പോൾ അടുക്കള കാണാം... അടുക്കളയുടെ അടുത്തേക്ക് വന്നു, അപ്പോഴാണ് ചേർന്ന് ഒരു മുറി കണ്ടത്.... ദുർഗന്ധത്തിന്റെ ശക്തി കൂടി... കണ്ണിൽ നിന്നും വെള്ളം വന്നു... ആ മുറിയുടെ വാതിൽ തുറന്നപ്പോൾ തന്നെ അവന് തടുത്തു നിർത്താൻ കഴിയാതെ ഓർക്കാനിച്ചു കുടിച്ച ചായ പുറത്ത് വന്നു....

            ദുർഗന്ധത്തിന് പുറമെ അറയ്ക്കുന്ന ഭീകരമായ കാഴ്ച.....

നഴ്സിംഗ് ഡയറി ഭാഗം 4

നഴ്സിംഗ് ഡയറി ഭാഗം 4

4.3
722

                 ആ മുറിയുടെ ഒരു ജനലിനോട് ചേർന്ന് ഒരു മെലിഞ്ഞ മനുഷ്യ കോലം.! അതെ ഇതാണ് അഭിഷേക്, മാഡവും, അശോകനും പറഞ്ഞ 25 വയസുള്ള ചെറുപ്പക്കാരൻ. ഒരു ആക്‌സിഡന്റിൽ ശരീരം തളർന്നു പോയ പയ്യൻ!                   ശരീരമെല്ലാം അഴുക്ക് പിടിച്ചു കറുത്ത് മലമൂത്രത്തിൽ  അങ്ങനെ കിടക്കുന്നു... ആ മുറി മുഴുവൻ ദുർഗന്ധമാണ്... കുറച്ചു നേരം എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ അങ്ങനെ തന്നെ നിന്നു....                        മൂക്കും വായും കൈകൊണ്ടു മറച്ചു അങ്ങനെ തന്നെ... കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട്... ഒരു രോഗിയെ പോലും നോക്കി പരിജയം ഇല്ലാത്ത മിഥുൻ!.. തിരിച്ചു പോയാലോ