Aksharathalukal

നഴ്സിംഗ് ഡയറി ഭാഗം 4

                 ആ മുറിയുടെ ഒരു ജനലിനോട് ചേർന്ന് ഒരു മെലിഞ്ഞ മനുഷ്യ കോലം.! അതെ ഇതാണ് അഭിഷേക്, മാഡവും, അശോകനും പറഞ്ഞ 25 വയസുള്ള ചെറുപ്പക്കാരൻ. ഒരു ആക്‌സിഡന്റിൽ ശരീരം തളർന്നു പോയ പയ്യൻ!
  
                 ശരീരമെല്ലാം അഴുക്ക് പിടിച്ചു കറുത്ത് മലമൂത്രത്തിൽ  അങ്ങനെ കിടക്കുന്നു... ആ മുറി മുഴുവൻ ദുർഗന്ധമാണ്... കുറച്ചു നേരം എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ അങ്ങനെ തന്നെ നിന്നു....
      
                  മൂക്കും വായും കൈകൊണ്ടു മറച്ചു അങ്ങനെ തന്നെ... കണ്ണിൽ നിന്ന് വെള്ളം വരുന്നുണ്ട്... ഒരു രോഗിയെ പോലും നോക്കി പരിജയം ഇല്ലാത്ത മിഥുൻ!.. തിരിച്ചു പോയാലോ എന്ന് പോലും ആലോചിച്ചു പടിയിറങ്ങാൻ തുടങ്ങി.പുറത്തെ വാതിലിനു അടുത്ത് എത്തിയപ്പോൾ അമ്മയെ ഓർത്തു... പുതിയ ജോലി കിട്ടിയ സന്തോഷത്തിന്റെ കണ്ണുനീർ, പടിയിറങ്ങും മുന്പേ അവൻ കണ്ടതാണ്. കിടപ്പിലായ അച്ഛൻ...
   
                മനസ്സ് വന്നില്ല കളഞ്ഞിട്ട് പോകാൻ... ബാഗ് അവിടെ ഒരു മൂലയിൽ വച്ച ശേഷം അവൻ അടുക്കള വഴി പുറത്തിറങ്ങി.. കിണറിനരികിൽ ഇരുന്ന ഒരു ബക്കറ്റിൽ വെള്ളം നിറച്ചു, പിറക് വശത്തുള്ള ബാത്‌റൂമിൽ നിന്നു തേഞ്ഞു പഴകിയ ഒരു സോപ്പ് കിട്ടി. അതെല്ലാം എടുത്തു അഭിഷേക് കിടന്ന മുറിയിലേക്ക് പോയി...

             കട്ടിലിന്റെ അരികിൽ എത്തി, ആള് ഉറക്കം ആണെന്ന് തോനുന്നു... ഭക്ഷണം ചെന്നിട്ടു കുറച്ചു ദിവസം ആയപോലെ ഉണ്ട്... മുഖവും കഴുത്തും, ശരീരവും ആകെ ക്ലാവ് പിടിച്ച പോലെ.. പാവം തോന്നി അവന്... മൂക്കിലും വായിലും കൈ മറയ്ക്കാൻ പിന്നെ അവനു തോന്നിയില്ല... തലയിൽ തലോടാൻ കൈ അടുത്തേക്ക് നീട്ടി...

              പെട്ടെന്ന് തലയിൽ ശക്തിയായി എന്തോ വന്നു അടിച്ചു... അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ ആഘാതത്തിൽ അവൻ ഉച്ചത്തിൽ വായിട്ടു... മൂത്രത്താലും മലത്താലും തളം കെട്ടി നിന്ന ആ തറയിലേക്ക് വീണു.. വീഴുന്നതിനിടയിൽ അശോകൻ എപ്പോഴോ പറഞ്ഞ ഒരു കാര്യം അവന്റെ ഓർമയിൽ വന്നു...

              "മിഥുനെ പ്രധാനമായും ഒരു കാര്യം ശ്രദ്ദിക്കണം, അവന്റ വലതു കയ്ക്കു സ്വാധീനം ഉണ്ട്.. അയലത്തുള്ള ഒരു അലവലാതി ഒരുത്തി ഒരു കമ്പി വടി കൊടുത്തിട്ടുണ്ട്.. അവളല്ലാതെ ആര് ചെന്നാലും അവൻ വീക്ക് തരും... ആദ്യമേ അത് വാങ്ങി അവന് നല്ലത് കൊടുത്താലും നിന്റെ തല പോവാതെ നോക്കണേ.. എന്നെ പോലും വെറുതെ വിട്ടില്ല...."

                   ആ സാഹചര്യത്തിൽ പെട്ടന്ന് അവന് ഭ്രാന്ത് പിടിച്ചപോലെ തോന്നി... തലയിൽ വേദന സഹിക്കാൻ പറ്റുന്നില്ല.. കണ്ണുകൾ ചുവന്നു.. കോപത്തോടെ എണീറ്റു, കിടപ്പ് രോഗി ആണെന്ന് പോലും നോക്കിയില്ല തല്ലാൻ തുടങ്ങി....

               "എന്നെ അടിക്കല്ലേ ചേട്ടാ "

              കുറെ പറഞ്ഞിട്ടും അവൻ വീണ്ടും വീണ്ടും അടിച്ചു.. ചുണ്ട് പൊട്ടി..ശബ്ദം എടുക്കാൻ വയ്യെങ്കിലും അവൻ കരഞ്ഞു...

          "അമ്മാ, അച്ഛാ എന്നെ എന്തിനാ ഒറ്റക്കാക്കി പോയത്.... ആരുമില്ലാതെ അഭിമോന് വയ്യാ!"


                  മിഥുൻ അത് കേട്ടപ്പോൾ ചങ്കു പറിയും പോലെ തോന്നി... ഒരു നിമിഷം അവൻ ശാന്തമായി പോയി.. " ദൈവമേ പറ്റിപ്പോയല്ലോ...ഞാൻ എന്താ ഈ ചെയ്തേ "

                     കണ്ണുനീർ അഭിഷേക്കിന്റെ മുഖത്തേക്ക് വീണു... മുറഞ്ഞ ചുണ്ടിലെ ചോരയെ കഴുകി... പിന്നെ നിന്നെടുത്തു തന്നെ അവൻ ഇരുന്നു പോയി...

                 അപ്പോഴും അഭിഷേക് കുഞ്ഞുങ്ങൾ ഏങ്ങൽ അടിച്ചു കരയും പോലെ കരഞ്ഞുകൊണ്ടേയിരുന്നു... "ചേട്ടാ ഇങ്ങനെ ഉപദ്രവിക്കാതെ എന്നെ കഴുത്തിൽ ഞെരുക്കി അങ്ങ് കൊന്നൂടെ.. എനിക്ക് ഇനിയും വയ്യ കിടന്നു നരകിക്കാൻ... അശോകൻ കൊല്ലാൻ പറഞ്ഞു വിട്ടതാ അല്ലെ "

               " എനിക്ക് പറ്റിപ്പോയി മോനെ, അയാളുടെ ഉദ്ദേശം എനിക്ക് അറിയില്ല, ഞാൻ നിന്നെ കൊല്ലില്ല.. നന്നായി നോക്കും നിന്നെ "

                 കുറച്ചു നേരം അങ്ങനെ തന്നെ പലതും സംസാരിച്ചിരുന്നു.. ആ സംസാരത്തിനിടയിൽ പരസപരം അവർ അറിഞ്ഞു...
                        ഈ ഭൂമിയിൽ അഭിഷേകിനു അച്ഛനും,അമ്മയും, അനിയത്തിയും മാത്രം ആണ് ഉണ്ടായിരുന്നത് അച്ഛന്റെ ഭാഗത്തു നിന്നോ അമ്മയുടെ ഭാഗത്തു നിന്നോ ഒരു ബന്ധുക്കളെയും അവൻ കണ്ടിട്ടില്ലായിരുന്നു.. അവൻ ജനിച്ച് പ്രീയപെട്ടവർ വേർപെടുന്നത് വരെ അവർ നാലു പേർ ചേർന്ന് മാത്രമായിരുന്നു എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും. അത്രയും സന്തോഷമായി മുന്നോട്ടു പോയതുകൊണ്ട് തന്നെ രണ്ടു മക്കളും അച്ഛനോടും അമ്മയോടും ഒരിക്കൽ പോലും വേറെ ആരെങ്കിലും നമുക്ക് ഉണ്ടോ എന്ന് ചോദിച്ചിട്ടില്ല.. ഇപ്പൊ അത് ചോദിക്കാത്തതിന്റെ പേരിൽ അഭിഷേക് നന്നായി വിഷമിക്കുന്നുണ്ട്....

                      അവൻ പഠിക്കാനൊക്ക മിടുക്കൻ ആയിരുന്നു... കളിയിലും മോശമായിരുന്നില്ല... അവന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു ലോകം അറിയുന്ന ഒരു ഡാൻസർ ആവണമെന്ന് ഉള്ളത്.. അതിനു വേണ്ടി അവൻ വളരെ പരിശ്രമിച്ചിരുന്നു... അധ്യാപർ ആയിരുന്ന അച്ഛനും അമ്മയും വേണ്ടുന്നതെല്ലാം അതിനു വേണ്ടി ഒരുക്കിയിരുന്നു.. അങ്ങനെ ആഘോഷം മാത്രം...
 
                  വീട്ടിലെ ഡ്രൈവർ ആയിരുന്നു അശോകൻ... ഒരുപാട് കൂട്ടുകാർ അച്ഛനും അമ്മയും, ചിന്നുവും.... അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ഇന്ത്യൻ ഡാൻസ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായതു... അതിൽ വിജയിച്ചാൽ വലിയ അവസരങ്ങൾ തേടി വരുന്നത് കൊണ്ട് തന്നെ പോകാൻ തയ്യാറായി..ബാംഗ്ലൂർ വച്ചു തന്നെ ആയിരുന്നു മത്സരം... അങ്ങനെ അച്ഛനും അമ്മയും കുഞ്ഞ് പെങ്ങളുമായി ചേർന്ന് മത്സരത്തിനായി പോയി.. അഭിഷേക് ആയിരുന്നു പോയപ്പോൾ കാർ ഓടിച്ചിരുന്നത്....

                       മത്സരത്തിൽ അവൻ തന്നെ വിജയിച്ചു.. എല്ലാവരും വലിയ സന്തോഷത്തിൽ നാട്ടിലേക്കു തിരിച്ചു... അച്ഛനായിരുന്നു വണ്ടി ഓടിച്ചിരുന്നത്... എപ്പോഴോ.... അച്ഛന്റെ ശ്രദ്ധ ഒന്ന് പാളി... അവനെ തനിച്ചാക്കി അവർ മൂന്നുപേരും പോയി...

             അശോകൻ പിന്നെ അവനെ ഏറ്റെടുത്തു... അശോകന്റെ വീട്ടിൽ കിടത്തി... കുറച്ചു നാൾ ചികിൽസിച്ചു, ഭക്ഷണം നൽകി... പക്ഷെ അവൻ അറിഞ്ഞില്ല.. അവന്റെ വീടും ഉള്ളതെല്ലാം അശോകൻ കയ്യടക്കുമെന്ന്... അഭിഷേകിന്റെ വീട്ടിൽ ഇപ്പൊ ഉള്ളത് അശോകനും ഭാര്യയും മകനുമാണ്... അറിയാവുന്ന പണത്തിന്റെ ഉറവിടങ്ങൾ ഒക്കെ തുടക്ക കാലത്ത് സഹായിച്ചത് കൊണ്ട് അഭിഷേക് ഒരു വക്കീലിന്റെ സഹായത്തോടെ അശോകന് പറഞ്ഞു കൊടുത്തു.. അതോടു കൂടി എല്ലാം കഴിഞ്ഞു...ഇപ്പൊ അവന്റെ മരണവും നോക്കി ഇരിക്കുവാണ് അയാൾ...

               പരസ്പരം പറഞ്ഞു കരഞ്ഞു നേരം പോയത് രണ്ടാളും അറിഞ്ഞില്ല.. എല്ലാം കേട്ട ശേഷം മിഥുൻ പറഞ്ഞു.....

                  " ഇനിയും ഡാൻസ് കളിക്കണ്ടേ കൂട്ടുകാരുമൊത്തു... വലിയ ഡാൻസർ ആയാൽ എന്നെ മറക്കുമോടാ നീ... നാളെ മുതൽ എല്ലാം നഷ്ടപ്പെട്ടു എന്ന ചിന്ത കളഞ്ഞിട്ടു എന്നെ കൊണ്ട് പറ്റും എന്ന് ഉറച്ചു പൊരുത്തണം മോനെ.. ഈ ചേട്ടൻ ഉണ്ട് നിന്റെ കൂടെ "

      

നഴ്സിംഗ് ഡയറി ഭാഗം 5

നഴ്സിംഗ് ഡയറി ഭാഗം 5

4.2
630

                                 പിന്നെ അവിടെ മുതൽ ഒരു പുതിയ ലോകത്തിലേക്കു മാറുകയായിരുന്നു അഭിഷേക്.. മിഥുനേട്ടനും അഭിയുമായി അവർ മാറി.... ഒരു കുഞ്ഞിനെ എടുക്കുന്ന പോലെ മിഥുൻ അവനെ എടുത്തു... കിണറ്റിനരികിൽ ഒരു ഒരു പായ വിരിച്ചു... ജനിച്ച കുഞ്ഞിനെ അച്ഛനമ്മമാർ കുളിപ്പിക്കും പോലെ അവനെ വൃത്തിയാക്കി... മുറികളെല്ലാം കഴുകി തുടച്ചു... വേണ്ടുന്ന സാധനങ്ങൾ എല്ലാം അശോകനെ കൊണ്ട് വാങ്ങിപ്പിച്ചു....ശരീരത്തു കുറേ മുറിവുകൾ ഉണ്ടായിരുന്നു,,.. ഒരു ഡോക്ടറെ കാണിക്കുന്നതിനു വേണ്ടി അശോകനെ വിളിക്കാനൊരുകിയപ്പോൾ അഭി തടഞ്ഞു.....                 , \" ഏട്ട, എന്റെ ഒരു ഫാമിലി ഡോക്