Aksharathalukal

തോൽക്കാൻ മനസില്ലാത്തവർ

നേരം സന്ധ്യയായതെ ഉള്ളു മാനത്താകെ ഇരുട്ട് നിറഞ്ഞിരിക്കുന്നു,

ആഗാശത്തെ ഇരുട്ടിനും നല്ല ഭംഗിയാണ് 

ആ ഭംഗി ആസ്വദിച്ചുഞാൻ പുറത്തെ കസേരയിലിരുന്നു 

അമ്മ ഇടക്കെപ്പോയോ വിളക്കും തെളിയിച്ചു 

ചെറിയൊരു മയക്കുള്ള സാധ്യതയുണ്ടെന്ന് എയർപോട്ടിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ അച്ഛൻ പറഞ്ഞത് ഞാനപ്പോൾ ഓർത്തു 

"ഈ ചൂടൊക്കെ കുറയട്ടെ ആകെയൊന്ന് തണുക്കട്ടെ"

വീട്ടിൽ AC യുണ്ട്,

പക്ഷെ പുറത്തോ?

പുറത്തുള്ള പക്ഷികളും പട്ടികളും ഈ ചൂടെങ്ങനെ സഹിക്കുന്നു എന്നും ഓർത്തോണ്ട് ഞാനവിടെ ഇരുന്നു 

മോനെ 

എന്താ അമ്മേ 

നീ എന്താ ചിന്തിച്ചിരിക്കുന്നെ?

അമ്മേ മയക്കാറുണ്ടോ?

ആ മഴ തുടങ്ങാറായില്ലേ 

ടാ മനുവേ 

എന്താ അച്ഛാ 

നിനക്കെത്ര ലീവുണ്ട് 

ഈ പ്രാവിശ്യം കുറച്ചുകൂടുതലുണ്ട് 

ആ നീ ഈ മയകാലമൊക്കെ കഴിഞ്ഞിട്ടു പോയാൽമതി കേട്ടോ

ആ ഞാൻ പതുക്കെ പൊന്നുള്ളു,

അമ്മേ നമ്മുക്ക് AC യുണ്ട് 

ചൂടത്തു പുറത്തുപോയിവരാൻ കാറുണ്ട് 

കുടിക്കാനും കഴിക്കാനും ഫ്രിഡ്ജിൽ തണുത്ത വെള്ളവും ഭക്ഷണവുമുണ്ട് 

പക്ഷെ ആ പുറത്തുള്ള പക്ഷികൾക്കോ അമ്മേ 

അവർക്കു ദൈവമുണ്ടടാ"

അമ്മയുടെ ആ ഉത്തരം എന്റെ മനസ്സിൽ തറച്ചു കയറി 

ദൈവം കാരുണ്യമാണല്ലോ അവർക്കും ദൈവമൊരു വഴി കാണിക്കുന്നുണ്ടാവും 

വാ നമ്മുക്ക് കഴിച്ചു കിടക്കാം 

അമ്മയും അച്ഛനും അഗത്തേക്ക് നടന്നു 

ഞാൻ ഇത്തിരിനേരം അവിടെ തന്നെ ഇരുന്നു 

അഗത്തിന്നു അമ്മ വീണ്ടും വിളിച്ചു മോനെ അപ്പുവേ വേഗം വാടാ...

ആ വിളി കേൾക്കാതെ എത്രനാളായി 


ചപ്പാത്തിയാണോ അമ്മേ?

ആ ചപ്പാത്തിയും മുട്ട റോസ്സ്റ്റും 

നിന്റെ ഇഷ്ട്ടങ്ങളൊന്നും അവൾ മറന്നിട്ടില്ലടാ 

അച്ഛന്റെ ചിരിയോടുള്ള സംസാരം കേട്ടിട്ടും കുറേ നാളായി 

ഞാൻ അച്ഛനെ തന്നെ നോക്കി, അച്ഛൻ എന്നെയും 

മോൻ കഴിക്ക് 

എന്റെ കണ്ണ് നിറഞ്ഞിരുന്നു

 അത് കണ്ടിട്ടാണോ അമ്മ അങ്ങനെ പറഞ്ഞെ എന്നും ഞാൻ ആലോചിച്ചുപ്പോയി 

രണ്ട് ചപ്പാത്തി ഞാൻ കഴിച്ചു നിർത്തി 

രാത്രി ഒരുപാട് കഴിക്കുന്ന പതിവില്ല,



ടാ ശ്യാമേ..

പുറത്തുനിന്നും ഒരു വിളി 


നീ എത്തിയോട അമ്മ ഉറക്കെ ചോദിച്ചു 

കയറിവാടാ അച്ഛനും ഉറക്കെപ്പറഞ്ഞു 


ഇഷ്ട്ട കൂട്ടുകാർ ഒരുപാട് വർഷങ്ങൾക്ക്‌ ശേഷം കാണാൻ വരുന്നതൊരു വലിയ സന്തോഷം നൽകുന്ന നിമിഷമാണ് 


അവൻ എന്റടുത്തേക്ക് ഓടി വന്നു 

എത്രനാളയാടാ ഒന്ന് കണ്ടിട്ട് 

നീ വരുമെന്ന് പറഞ്ഞു വിളിച്ചപ്പോ ഞാൻ ഷോക്കായിപോയടാ 

നീ എന്തെ ഇത്ര വൈകിയേ ഞാൻ അവനോട് ചോദിച്ചു 

അവൻ ഇന്ന് ലീവ്കിട്ടിയില്ലെടാ അച്ഛൻ അതും പറഞ്ഞ് മുറിയിലേക്ക്പ്പോയി

അതൊക്കെ പോട്ടെ കുറേ ലീവുണ്ടോടാ 

ഉണ്ടെടാ 2 മാസം 

എന്നാ നമ്മുക്ക് ഒരുപാട് സ്ഥലങ്ങൾ കാണാനുണ്ട് 

അതൊക്കെ പോകാം, നിന്നക്ക് അതിന് ലീവ് കിട്ടുവോട 

ഒന്ന് പോടാ, നമ്മുക്ക് പോകണം കുറേ ആയില്ലേടാ നമ്മൾ ഒന്നിച്ചിട്ട് 

ടാ നീ ഫുഡ്‌ കഴിച്ചാണോ വന്നേ 

ഫുഡ്‌ കഴിച്ചാണ് വന്നത് എന്നാലും എനിക്കിവിടെന്ന് ഇന്നെന്തെങ്കിലും കഴിക്കണം 

അതെന്താടാ വീട്ടീന്ന് നല്ലതൊന്നും കിട്ടിയില്ലേ ഞാൻ തമാശയായി ചോദിച്ചു 

അതല്ലടാ നീ ഇവിടെ ഉണ്ടായിരുന്നപ്പൊ നമ്മളിവിടെന്ന് ഒരുപാട് കഴിച്ചതല്ലെടാ 

നീ പോയ ശേഷം ഞാനതൊക്കെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു 

ഞാനും 




തോൽക്കാൻ മനസില്ലാത്തവർ 2

തോൽക്കാൻ മനസില്ലാത്തവർ 2

0
467

അവൻ പഴയപോലെ തന്നെ വാരിവലിച്ച് കഴിച്ചു എന്നാലും ഇത്രയൊക്കെ കഴിച്ചിട്ടും ഇവനെന്താ തടിക്കാത്തത് ടാ മനുവേ ഞാനിന്ന് ഇവിടെ കിടക്കട്ടെ ഒന്ന് പോടാ പുല്ലെ, ഇത് നമ്മുടെ വീടല്ലെടാ അവനും ഞാനും ചെറുതായൊന്ന് ചിരിച്ചു അമ്മേ....ഞാൻ ഉറക്കെ വിളിച്ചു കിച്ചണിലായിരുന്ന അമ്മ ഉറക്കെ എന്താടാ എന്നും മനാഫിനുള്ള പുതപ്പുംക്കൂടി എടുത്തോ അവൻ നാളെയെ പോകുന്നുള്ളൂ ആ ശെരി ഞാൻ കൊണ്ടുവരാം ഒരു പാട് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങളിങ്ങനെ ഒരുമിച്ചു കിടക്കുന്നത് അവൻ ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു ഞാൻ യാത്ര ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി രാത്രിയെപ്പോയോ അവനെന്നെ വിളിച