Aksharathalukal

തോൽക്കാൻ മനസില്ലാത്തവർ 2

അവൻ പഴയപോലെ തന്നെ വാരിവലിച്ച് കഴിച്ചു 

എന്നാലും ഇത്രയൊക്കെ കഴിച്ചിട്ടും ഇവനെന്താ തടിക്കാത്തത് 

ടാ മനുവേ ഞാനിന്ന് ഇവിടെ കിടക്കട്ടെ 

ഒന്ന് പോടാ പുല്ലെ, ഇത് നമ്മുടെ വീടല്ലെടാ 

അവനും ഞാനും ചെറുതായൊന്ന് ചിരിച്ചു 

അമ്മേ....

ഞാൻ ഉറക്കെ വിളിച്ചു 

കിച്ചണിലായിരുന്ന അമ്മ ഉറക്കെ എന്താടാ എന്നും 

മനാഫിനുള്ള പുതപ്പുംക്കൂടി എടുത്തോ അവൻ നാളെയെ പോകുന്നുള്ളൂ 

ആ ശെരി ഞാൻ കൊണ്ടുവരാം 


ഒരു പാട് വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങളിങ്ങനെ ഒരുമിച്ചു കിടക്കുന്നത് 

അവൻ ഒരുപാട് സംസാരിക്കാനുണ്ടായിരുന്നു 

ഞാൻ യാത്ര ക്ഷീണംകൊണ്ട് ഉറങ്ങിപ്പോയി 

രാത്രിയെപ്പോയോ അവനെന്നെ വിളിച്ചുണർത്തി 

എന്താടാ 

മനുവേ എനിക്കൊന്നു ബാത്‌റൂമിൽ പോണം 

നീ പോയിട്ട് വാടാ 

അതല്ലടാ എനിക്കിവിടത്തെ ബാത്രൂം അറിയില്ല 

ആ അത് ഞാൻ അപ്പോഴാ ഓർത്തെ 

പണ്ട് ഞങ്ങൾ താമസിച്ചിരുന്ന ചെറിയ വീട് ഞാൻ ഗൾഫിൽ പോയപ്പോൾ പൊളിച്ചു വലുതാക്കിയിരുന്നു 

പക്ഷെ അതിനു ശേഷം അവൻ എന്റെ വീടിലേക്ക്‌ വന്നതേ ഇല്ലേ ഞാൻ ഓർത്തു 


ടാ ആ കാണുന്ന ഡോറാണ് ബാത്രൂം ഞാൻ കാണിച്ചു കൊടുത്തു 

പാവം നല്ലോണം മുള്ളാൻ മുട്ടിയവനെ ഓടി പ്പോയി 

ഉറക്കിൽ നിന്നും ഞെട്ടിയുണർന്നാൽ പിന്നെ എന്നിക്കുറക്കം വരാറില്ല ഞാൻ അങ്ങനെ കുറേ സമയം കിടന്നു 

ബാത്‌റൂമിൽ നിന്നും വന്ന മനാഫ് പെട്ടെന്നുതന്നെ കിടന്നുറങ്ങി 

ഞാൻ എണീറ്റു അടുക്കളയിലെ ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിച്ചു

ഞാൻ വീണ്ടും വന്ന് വെറുതെ അങ്ങനെ കിടന്നു 


പള്ളിയിൽ നിന്നും ബാങ്ങു വിളികേട്ടപ്പോൾ തന്നെ മനാഫ്എണീറ്റു 

എന്നെ തൊട്ട് വിളിച്ചിട്ട്  ഞാൻ പോകുവാണ് പിന്നെ കാണാം എന്നും പറഞ്ഞോണ്ട് അവൻ പ്പോയി 

ഞാൻ തലയാട്ടി കാണിച്ചുകൊടുത്തു 

കുറച്ചു സമയംക്കൂടി ഞാൻ അങ്ങനെ തന്നെ കിടന്നു 

വീടിന്റെ അഗത്തുനിന്നും അമ്മ ഭക്തിഗാനം പ്ലേ ചെയ്തപ്പോ ഞാൻ എണീറ്റു ബാത്‌റൂമിൽ പ്പോയി കുളിച്ചിറങ്ങി 

പുറത്ത് അച്ഛൻ പത്രവും വായിച്ചിരിപ്പാണ് 

രാവിലത്തെ പത്രം വായന അച്ഛനിപ്പോഴും നിർത്തിയിട്ടില്ല 


നീ എണീറ്റോ അച്ഛനുള്ള ചായയും കൊണ്ട് വന്നതായിരുന്നു അമ്മ

അച്ഛനു നീട്ടിയ ചായ അച്ഛന്റെ നിർബന്ധത്തിന് വയങ്ങി ഞാൻ കുടിച്ചു

അമ്മ വീണ്ടും അടുക്കളയിലേക്ക്പ്പോയി 

പാവം അമ്മ ചെറുപ്പം തൊട്ട് കാണുന്നതാ ഇന്നും അതൊക്കെയുള്ളു അമ്മയുടെ ജീവിതം 

അച്ഛാ നമ്മുക്കൊന്ന് പുറത്തൊക്കെ പോവണം 

മനാഫും വരുന്നുണ്ട് 

വേണ്ടടാ നിങ്ങൾ പോയിട്ട് വാ 

അതല്ല അച്ഛാ അമ്മയും അച്ഛനും ഞാനും മനാഫും മാത്രേ ഉള്ളു 

നമ്മുക്കൊന്ന്പ്പോയിവന്നാലോ?

അടുക്കളയിൽ നിന്നും എന്റെ സംസാരം കേട്ടുകൊണ്ട് അമ്മ ഞങ്ങളുടെ അടുത്തെത്തി 

നമ്മുക്ക് പോയിവരാം അച്ഛൻ ചായകപ്പ് നീട്ടിക്കൊണ്ടമ്മ പറഞ്ഞു 

അച്ഛനോട് അമ്മയോ ഞാനോ ഉറക്കെ സംസാരിക്കാറില്ല 

അത് കൊണ്ട് തന്നെ ഞങ്ങൾ വാശിപിടിച്ചു പറഞ്ഞാൽ അച്ഛൻ അത് കേൾകുമെന്നും എനിക്കറിയാം 

പോകാം പക്ഷെ ഇന്ന് വേണ്ട 

അതെന്തേ ഉച്ചവരെ കുറച്ചു ജോലിയുണ്ട് 


നമ്മുക്ക് വൈകിട്ട് പോകാം അച്ഛാ 

രാത്രിയോ അമ്മ ആശ്ചര്യത്തോടെ ചോദിച്ചു 

ആ നമ്മുക്ക് ഒന്ന് രണ്ട് ദിവസം എവിടെയെങ്കിലുംപ്പോയി വരാം 

ആ നന്നായി ഈ വീടിന്റെ കുടിയിരിപ്പിനുപോലും വൈകുന്നേരം എപ്പോയോ വന്ന് പോയ മനാഫിനേയും കൊണ്ട അവൻ രണ്ട് നാൾ ടൂറിനു പോകുന്നെ അച്ഛൻ പറഞ്ഞു 

മോനെ അവൻ അതിനൊന്നും സമയം കിട്ടില്ലെടാ അവൻ ജോലിയുണ്ട് അമ്മയും പറഞ്ഞു 

അല്ല അമ്മേ അവൻ പോകാമെന്ന് പറഞ്ഞതാണ് ഞാൻ ഒന്ന് വിളിച്ചുനോക്കട്ടെ 

ഞാൻ ഫോണെടുത്ത് അവനെ വിളിച്ചു