കാലം കാത്തു വച്ച നിധി 2
"എന്താ തന്റെ പേര്?" ഞാൻ അവളോട് ചോദിച്ചു."മൃദുല.. അമ്മു എന്ന് വിളിക്കാം 🥰"ഞാനും സാഹിലും നമ്മുടെ പേരും പറഞ്ഞു പരിചയപ്പെട്ടു."അല്ല. അന്ന് അമ്മുനെ കണ്ടപ്പോൾ ഞാൻ കരുതി ഫസ്റ്റ് ഇയർ ആയിരിക്കുമെന്ന്. ട്രാൻസ്ഫർ ആണല്ലേ..." ഞാൻ നൈസ് ആയി ചോദിച്ചു."ഏയ്. അല്ല. ഞാൻ ലാറ്ററൽ എൻട്രിയാണ്.." അവൾ അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ആരോ തീ കോരി ഇട്ട അവസ്ഥ ആയിരുന്നു."പത്താം ക്ലാസ്സ് കഴിഞ്ഞു നേരെ പോളിയിൽ പോയതാണോ? " അവസാന പ്രതീക്ഷ എന്നോണം ഞാൻ ചോദിച്ചു."ഏയ് അല്ല.. ഞാൻ +2 കഴിഞ്ഞു പോളി ചേർന്നതാ. എന്നിട്ട് ഇവിടെ ചേർന്നു. ""അപ്പൊ നമ്മളെക്കാൾ മൂത്തതാണോ? 🙄" സാഹിൽ ഡയറക്റ്റ് ആയി തന്നെ ചോദിച്ചു."ആഹ്.. ആയിരിക്ക