Aksharathalukal

കാലം കാത്തു വച്ച നിധി 3

\"അതേ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ നമ്മളുടെ ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കരുത്.\"

\"എന്താടാ കാര്യം പറ..\"

\"എനിക്ക് നിന്നെ ഇഷ്ടമാണ്. ആദ്യമായി കണ്ട അന്ന് മുതൽ. I love you.\" അതും പറഞ്ഞു ഞാൻ കൈ കൊണ്ട് കവിൾ പൊത്തി പിടിച്ചു അവളെ നോക്കി. ഇനി അഥവാ അവൾ തല്ലിയാലോ വെറുതെ എന്തിനാ റിസ്ക്ക്.


അവൾ എന്നെ ഞെട്ടി നോക്കി. അവളുടെ കണ്ണിലേക്കു ഞാൻ നോക്കിയപ്പോൾ അവ നിറഞ്ഞിരുന്നു. അവൾ എന്നെ തന്നെ നോക്കി ഇരുന്നു. ആ കണ്ണുകളിൽ എന്നോടുള്ള പ്രണയമില്ലേ.. അതോ എന്റെ തോന്നൽ ആണോ...


\"അമ്മു...\" ഞാൻ അവളെ തട്ടി വിളിച്ചപ്പോൾ അവൾക്ക് പരിസരബോധമുണ്ടായി.


\"അമ്മു.. ഒന്നും പറഞ്ഞില്ല...\"

അവൾ പെട്ടന്ന് ബാഗിൽ നിന്നും ഒരു കവർ എടുത്തു. അത് ബെഞ്ചിൽ വച്ചു എന്റെ അടുത്തേക്ക് നീക്കി. ഞാൻ അത് എടുത്ത് തുറന്നു നോക്കി.




രണ്ടാഴ്ച്ച കഴിഞ്ഞാൽ അവളുടെ വിവാഹമാണ്. ഞാൻ അവളെ വേദനയോടെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. പക്ഷെ അവൾ എന്നെ ഒന്ന് നോക്കുകപോലും ചെയ്യുന്നില്ല. ആ കണ്ണുകളിൽ എനിക്ക് എന്നോടുള്ള പ്രണയവും അവളുടെ നിസ്സഹായവസ്ഥയും കാണാം...

\"അമ്മു...\"

\"പ്ലീസ്..\"

അവൾ കൈ ഉയർത്തി വേണ്ടാ എന്ന് പറഞ്ഞു.

\"രണ്ടാഴ്ച്ച കഴിഞ്ഞാൽ എന്റെ കല്യാണമാണ്. നീ വരണം. ഞാൻ ആദ്യമായ് വിളിക്കുന്നത് നിന്നെയാണ്. \" അവൾ എന്റെ കയ്യുടെ മുകളിൽ കൈ വെച്ച് പറഞ്ഞു.


ഇന്റർവെൽ ആയപ്പോൾ അവൾ അവിടെ നിന്നും മാറി ഇരുന്നു. പിന്നീട് അങ്ങോട്ട് എന്നും അവൾ എന്നോട് മനഃപൂർവം അകലം പാലിച്ചു. ഞാനും അവളെ മറക്കാൻ ശ്രമിച്ചു.


അവളുടെ കല്യാണത്തിന് ഞാൻ ചെന്നിരുന്നു. ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന പെണ്ണിനെ മറ്റൊരാൾ താലി കെട്ടി സ്വന്തമാക്കുന്നത് ഞാൻ നിറകണ്ണുകളോടെ നോക്കി നിന്നു... വല്ലാത്തൊരു അവസ്ഥയായിരുന്നു അന്ന്.

പിന്നീട് അങ്ങോട്ട് പൊതുവെയുള്ള നിരാശകാമുകന്മാരെപോലെ ഞാൻ കള്ളിനും കഞ്ചാവിനുമൊന്നും അടിമപ്പെട്ടില്ല. പഠിച്ചു നല്ലൊരു ജോലിയാക്കി. കോളേജ് കഴിഞ്ഞതിൽ പിന്നെ അമ്മുവിനെ പിന്നെ കണ്ടിട്ടില്ല. സാഹിൽ അഖില വഴി വിവരങ്ങൾ അറിയിച്ചിരുന്നു. ബിടെക് കഴിഞ്ഞു രണ്ട് വർഷങ്ങൾക്ക് ശേഷം അവൾ ഒരു കുഞ്ഞിന് ജന്മം നൽകി. പിന്നെ ഞാൻ അവളുടെ കാര്യങ്ങൾ ഒന്നും തന്നെ സാഹിലിനോട് ചോദിച്ചിട്ടില്ല. അവൻ പറഞ്ഞിട്ടുമില്ല.


❣️ ❣️ ❣️ ❣️ ❣️


എന്നെ ഓർമകളിൽ നിന്നും ഉണർത്തിയത് സാഹിലിന്റെ കോൾ ആയിരുന്നു.

\"എന്താടാ പട്ടി 🙄🙄\" ഞാൻ കോൾ എടുത്തിട്ട് ചോദിച്ചു.

\"ഞാൻ നേരത്തേ പറഞ്ഞ കാര്യം എന്തായെടാ 😜 വല്ല പെണ്ണും ഉണ്ടോ?\"

\"ദേ ഒറ്റ ചവിട്ട് അങ്ങ് തന്നാൽ ഉണ്ടല്ലോ കോപ്പേ. മനുഷ്യൻ ഇവിടെ വട്ടായി നിൽക്കുമ്പോഴാ അവന്റെ ഒരു. ഫോണിൽ കൂടെ ആയിപ്പോയി അല്ലെങ്കിൽ ഇപ്പൊ ഞാൻ ഭിത്തിയിൽ കയറ്റിയേനെ 😤😤😤\"


\"എന്താ അളിയാ നീ ഇങ്ങനെ ചൂടാകണത്. Chill ജിത്തു chill.\"


\"മം.. ഞാൻ ഇന്ന് അമ്മുവിനെ കണ്ടു. ഇവിടെ വച്ച്. അവൾക്ക് ഇവിടെ ജോലി ആയല്ലേ..\" ഞാൻ പറഞ്ഞു.


\"മം.. അഖില പറഞ്ഞിരുന്നു. പിന്നെ അളിയാ. നിനക്ക് അറിയാത്ത ഒരു കാര്യമുണ്ട്.. നീ വിഷമിക്കേണ്ട എന്ന് കരുതി പറയാതെ നിന്നതാ..\"


\"എന്താടാ..?\"


\"അത് പിന്നെ അമ്മു കഴിഞ്ഞ വർഷം ഡിവോഴ്സായി. \"


\"😳😳😳😳ഡിവോഴ്സോ??\"


\"മം.. അതേ. ഒരു മാറ്റം ആകട്ടെ കരുതിയാണ് വീട്ടിൽ നിന്നും മാറി  ജോലി നോക്കിയത്. അങ്ങനെയാ അവിടെക്ക് വന്നത്...\"


\"മം.. ഞാൻ പിന്നെ വിളിക്കാം... \" ഞാൻ പെട്ടന്ന് ഫോൺ വച്ചു.



എന്തോ ഒരു സങ്കടം....

പെട്ടന്ന് ആയിരുന്നു അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നത്.


\"ഹലോ..\" ഞാൻ കോൾ എടുത്ത് സംസാരിച്ചു.


\"ഞാൻ അമ്മുവാണ്.. \"


\"ആഹ്.. അമ്മു പറ.. ഇന്ന് നീ നമ്പർ വാങ്ങിച്ചപ്പോ ഞാൻ കരുതീല വിളിക്കുമെന്ന്.\" ഞാൻ അങ്ങനെ പറഞ്ഞപ്പോ അവൾ ചിരിച്ചു.


\"ഞാൻ ഇപ്പൊ വിളിച്ചതേ ഇന്ന് കണ്ടപ്പോൾ ഒരു കാര്യം പറയാൻ വിട്ടുപോയി. നാളെ മായുവിന്റെ രണ്ടാം പിറന്നാളാ.. ഞാനും ഇളയമ്മയും മാത്രമേ ഉള്ളു. ജിത്തു വരണം. കേക്ക് കട്ടിങ് പിന്നെ ചെറിയ ഒരു സദ്യ ഉച്ചക്ക് . വരില്ലേ നീ.. ?\"


\"മം.. ഞാൻ വരും.. അഡ്രെസ്സ് നീ പറഞ്ഞത് ഓർമയുണ്ട്.\"


\"ഓക്കേ ഡാ. എന്നാൽ നാളെ കാണാം. ബൈ..\"


\"ബൈ.. ഗുഡ് നൈറ്റ്‌..\" കോൾ വച്ചപ്പോൾ ഞാൻ വീണ്ടും ചിന്തയിലേക്ക് പോയി.


ചിന്തയുടെ അവസാനം ഞാൻ പല തീരുമാനങ്ങളും എടുത്തു.


❣️ ❣️ ❣️ ❣️ ❣️ ❣️ ❣️ ❣️


പിറ്റേന്ന് ഞാൻ മായുവിനുള്ള ഗിഫ്റ്റൊക്കെ വാങ്ങി അമ്മുവിന്റെ ഫ്ലാറ്റിലേക്ക് ചെന്നു. മായു എന്നെ കണ്ടതും ആകെ ഹാപ്പി 😍😍😍 ഞാൻ ആണേൽ അമ്മുവിനെയും മായുവിനെയും കണ്ടതിൽ അതിലും ഹാപ്പി. 😜😜😜 ഈ സാഹിൽ പൊട്ടന് പണ്ടേ അവൾ ഡിവോഴ്സ് ആയത് പറഞ്ഞൂടായിരുന്നോ.😤😤😤 കോപ്പൻ. അന്യന്റെ ഭാര്യയെ മനസ്സിലിട്ടു നടക്കുന്നതായിരുന്നു ഇത്രയും കാലത്തെ കുറ്റബോധം. ഇനി അതൊന്നും ഇല്ലാതെ അന്തസ്സായി അവളെ വായിനോക്കാലോ. 😜😜😜







ഫുഡ്‌ ഒക്കെ കഴിഞ്ഞപ്പോ ഞാനും അമ്മുവും കൂടെ ബാൽക്കണിയിൽ പോയി നിന്നു.


\" You look so happy.. പണ്ടത്തേക്കാൾ നീ സംസാരിക്കുന്നു. പണ്ടത്തേക്കാൾ സന്തോഷം. ആകെകൂടെ നല്ലൊരു ചേഞ്ച്‌ കാണാനുണ്ട് അമ്മു.. 😍\" ഞാൻ അവളെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ അവൾ മറുപടിയായി പൊട്ടിച്ചിരിച്ചു.


\"സീരിയസ്ലി.. ഇങ്ങനെ നിന്നെ കോളേജിൽ ഒന്നു പൊട്ടിച്ചിരിച്ചു പോലും ഞാൻ കണ്ടിട്ടില്ല അമ്മു. 😜\"


\"I am free now... പണ്ട് ഞാൻ ഫ്രീ ആയിരുന്നില്ല ജിത്തു. ഒരുപാട് കെട്ടുകൾ എന്നെ ചുറ്റി വരിഞ്ഞിട്ടുണ്ടായിരുന്നു. ആദ്യം അച്ഛൻ. പിന്നെ ഭർത്താവ്... ഭർത്താവ്.. അങ്ങനെ അയാളെ വിളിക്കാൻ ആകുമോ എന്ന് എനിക്ക് അറിയില്ല.. \"


\"അമ്മുവിന്  ബുദ്ധിമുട്ടില്ലെങ്കിൽ എന്താ പ്രശ്നം ഉണ്ടായതെന്ന് പറഞ്ഞൂടെ?\"


\"എനിക്ക് എന്ത് ബുദ്ധിമുട്ട്... എനിക്ക് പണ്ട് തീരെ ധൈര്യം ഇല്ലായിരുന്നു ജിത്തു. സത്യം പറഞ്ഞാൽ അച്ഛനെ പേടിയായിരുന്നു. അതുകൊണ്ടാ ശ്രെയസ്സുമായുള്ള കല്യാണം പോലും നടന്നത്. But what to do. അച്ഛൻ കണ്ടത്തിയ so called perfect husband was not perfect. അയാൾക്ക് എപ്പോഴും പ്രശ്നമായിരുന്നു... എനിക്ക് അയാളുടെ അത്ര തൊലി വെളുപ്പില്ല. സൗന്ദര്യമില്ല. എനിക്ക് ആണേൽ ഡിവോഴ്സിന് ഒന്നും ഉള്ള ധൈര്യം ഇല്ലായിരുന്നു. മായു ജനിച്ചപ്പോ കുറ്റപ്പെടുത്തൽ ഒക്കെ അങ്ങ് കൂടി. അവന്റെ വീട്ടുകാർ അടക്കം.... കുഞ്ഞിന് നിറം കുറഞ്ഞത് ആയിരുന്നു അവരുടെ പ്രശ്നം. അപ്പൊ എന്റെ മെക്കിട്ട് കയറാൻ വേറെ കാര്യം വേണ്ടാലോ. But I was still afraid of divorce. അതുകൊണ്ട് എല്ലാം സഹിച്ചു. \"



\"അപ്പൊ പിന്നെ എപ്പോഴായിരുന്നു?\"



\"ശ്രെയസിനു എന്നേക്കാൾ തൊലി വെളുത്ത ഒരു പെണ്ണിനെ കിട്ടി. അപ്പോ പിന്നെ എന്നെയും കൊച്ചിനെയും നൈസ് ആയി അങ്ങ് ഒഴിവാക്കി. പക്ഷെ അതിൽ എനിക്ക് സന്തോഷമേ ഉള്ളു അന്നും ഇന്നും എന്നും. അറിഞ്ഞപ്പോ തന്നെ എനിക്ക് സന്തോഷമായിരുന്നു. ഞാൻ ചെയ്യാൻ പേടിച്ചു നിന്നിരുന്ന കാര്യം അല്ലേ ഒന്നും ചെയ്യാതെ തന്നെ എനിക്ക് കിട്ടിയത്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ഈ ഫ്രീഡം കിട്ടില്ലായിരുന്നല്ലോ.. So I became free and extremely happy after that.😍😍😍 \"



അവളുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. ശ്രെയസ്‌ എന്നാലും എന്ത് പൊട്ടനാണ്. തെണ്ടി 😤


\"അമ്മു...\" ഞാൻ വിളിച്ചപ്പോൾ അവൾ എന്നെ നോക്കി.


\" ഞാൻ നിന്നെ കെട്ടിക്കോട്ടെ? \"


അതിന് മറുപടി എന്നോണം അവൾ ചിരിച്ചു.


\" I am not joking. പണ്ടത്തെ എന്റെ ഇഷ്ടം എനിക്ക് ഇപ്പോഴും ഉണ്ട്‌ നിന്നോട്... ഞാൻ ഇന്നലെ എന്റെ വീട്ടിൽ വിളിച്ചു കഷ്ടപ്പെട്ട് സമ്മതിപ്പിച്ചു. ഇനി നിന്റെ ഒരു യെസ് അത് മാത്രം മതി അമ്മു.. 😍😍😍\"


\"You will regret it later. ഞാൻ രണ്ടാം കെട്ടു കാരിയാണ്. I am not virgin. I have a daughter.. \" അമ്മു അത് ചിരിച്ചു തള്ളി.



\"I don\'t care.. മായു എന്റെ മകളാണ്. ഇന്നലെ കണ്ടത് മുതൽ എനിക്ക് അവളെ അങ്ങനെയേ തോന്നിയിട്ടുള്ളു അമ്മു. \"


അത് പറഞ്ഞപ്പോഴേക്കും മായും ബാൽക്കണിയിലേക്ക് വന്നു എന്നെ നോക്കി കൈ നീട്ടി. ഞാൻ എടുത്തപ്പോൾ അവൾ എന്റെ കഴുത്തിൽ പിടിച്ചു ചുമലിൽ കിടന്നു.


\"അമ്മു.. ഒരിക്കൽ കൂടെ എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ. പണ്ട് നിന്റെ കല്യാണം ആണെന്ന് അറിഞ്ഞപ്പോ നിന്റെ കണ്ണിലെ ഇഷ്ടം കണ്ടിട്ട് കൂടെ ഞാൻ നിസ്സഹായനായിരുന്നു. അപ്പോൾ തന്നെ നിന്നെ കെട്ടുക. അത് മാത്രമായിരുന്നു നിന്നെ കിട്ടാൻ ഉണ്ടായിരുന്ന ഏക മാർഗം. അത് പക്ഷെ ഒരിക്കലും പ്രാക്ടിക്കലായ തീരുമാനമല്ല. നമ്മൾ രണ്ടുപേരും സെക്കന്റ് ഇയർ. ഒരു ജോലി പോലും ഇല്ലാത്ത അവസ്ഥ. നിന്നെ കഷ്ടപ്പാടിലേക്ക് വലിച്ചിടേണ്ട എന്ന് ഓർത്ത് മാത്രമാണ് ഞാൻ.... ഇനിയും വയ്യ അമ്മു. നിന്റെ കണ്ണിൽ ഞാൻ അന്ന് കണ്ട ആ പ്രണയം കുറച്ചെങ്കിലും നിന്റെ മനസ്സിൽ നിലനിൽക്കുന്നുണ്ടെങ്കിൽ.. പ്ലീസ്...\" ഞാൻ പറഞ്ഞു നിർത്തി ഉത്തരത്തിനായി അവളെ നോക്കി.

(തുടരും )

❣️ ❣️ ❣️ ❣️ ❣️ ❣️

അടുത്ത പാർട്ടോട് കൂടി കഥയ്ക്ക് കർട്ടൻ വീഴുന്നതാണ്.



കാലം കാത്തു വച്ച നിധി (Last part)

കാലം കാത്തു വച്ച നിധി (Last part)

4.6
771

\"അമ്മു.. ഒരിക്കൽ കൂടെ എനിക്ക് നിന്നെ നഷ്ടപ്പെടുത്താൻ വയ്യ. പണ്ട് നിന്റെ കല്യാണം ആണെന്ന് അറിഞ്ഞപ്പോ നിന്റെ കണ്ണിലെ ഇഷ്ടം കണ്ടിട്ട് കൂടെ ഞാൻ നിസ്സഹായനായിരുന്നു. അപ്പോൾ തന്നെ നിന്നെ കെട്ടുക. അത് മാത്രമായിരുന്നു നിന്നെ കിട്ടാൻ ഉണ്ടായിരുന്ന ഏക മാർഗം. അത് പക്ഷെ ഒരിക്കലും പ്രാക്ടിക്കലായ തീരുമാനമല്ല. നമ്മൾ രണ്ടുപേരും സെക്കന്റ് ഇയർ. ഒരു ജോലി പോലും ഇല്ലാത്ത അവസ്ഥ. നിന്നെ കഷ്ടപ്പാടിലേക്ക് വലിച്ചിടേണ്ട എന്ന് ഓർത്ത് മാത്രമാണ് ഞാൻ.... ഇനിയും വയ്യ അമ്മു. നിന്റെ കണ്ണിൽ ഞാൻ അന്ന് കണ്ട ആ പ്രണയം കുറച്ചെങ്കിലും നിന്റെ മനസ്സിൽ നിലനിൽക്കുന്നുണ്ടെങ്കിൽ.. പ്ലീസ്...\" ഞാൻ പറഞ്ഞ