Aksharathalukal

നീലനിലാവേ... 💙 - 32

കഴ്സർ ആ ഓഡിയോയുടെ മേൽ എത്തിച്ച് അതിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൾ മെല്ലെ അതിൽ ക്ലിക്ക് ചെയ്തു.. ഓപ്പൺ ആയി വന്ന ആ ഓഡിയോയുടെ തുടക്കം നിശബ്ദതയായിരുന്നു.. നിള നെറ്റിചുളിച്ചു.. വോളിയം ഇല്ലാത്തത് കൊണ്ടാകുമോ എന്ന് ചിന്തിച്ച് ഒരു സംശയത്തോടെ അവൾ കീബോർഡിൽ പതിയെ ഒന്ന് വോളിയം കൂട്ടി...

\"\"\" ഓർമ്മയുണ്ടോ നിനക്ക് എന്നെ ?.... എങ്ങനെ മറക്കാനാണ് അല്ലേ... അതേ.. നീ മറക്കരുത്... അതിന് വേണ്ടിയാണ് ഇപ്പോൾ ഈ മുന്നറിയിപ്പ്... ആയിരം മൈലുകൾ താണ്ടിയാലും നിനക്ക് എന്നിൽ നിന്നൊരു രക്ഷയുണ്ടാകില്ല, ദേവാദിദേവ് ...... നീ ചെയ്ത തെറ്റിനുള്ള ശിക്ഷ ..... അത് എത്ര കാലം കഴിഞ്ഞാലും നിനക്ക് ലഭിക്കും .... \"\"\" മുറിയിൽ ഒട്ടാകെ താഴ്മ്മയിലും ഉയർന്ന് കേൾക്കുന്ന മൂർച്ചയേറിയ ഒരു ശബ്ദം .... അയാളുടെ വാക്കുകളിലെ പക .... വീണ്ടും ശ്വാസം എടുക്കുന്ന ശബ്ദം .... നിശബ്ദത .... സംശയത്തോടെ നിള അതിന്റെ ബാക്കി കേൾക്കാനായി കാതോർത്തിരിക്കെ പെട്ടന്നാണ് ലാപ്ടോപ്പിൽ അമർന്നിരിക്കുന്ന അവളുടെ വലം കൈ തട്ടിയെറിഞ്ഞ് കൊണ്ട് ദേവ് കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റ് ആ ഓഡിയോ ഓഫ് ചെയ്തത്...

\"\"\" നിന്നോട് ആരാടി പുല്ലേ ഇത് പ്ലേ ചെയ്യാൻ പറഞ്ഞത് ?!!! \"\"\" ഒരൊറ്റ അലർച്ച.. ഞെട്ടി പോയി നിള.. ഒട്ടും പ്രതീക്ഷിക്കാതെ അവനിൽ നിന്ന് അത്തരമൊരു റിയാക്ഷൻ ഉണ്ടായതുകൊണ്ടോ എന്തോ അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.. ദേഷ്യപ്പെട്ടിട്ടുണ്ട്.. വഴക്ക് പറഞ്ഞിട്ടുണ്ട്.. തല്ലിയിട്ടും ഉണ്ട്.. പക്ഷേ, അതെല്ലാം ശാസനയോടെ ആയിരുന്നു.. എന്നാൽ ഇപ്പോഴുള്ള അവന്റെ ഭാവം.. അത് അവൾക്ക് അപരിചിതം ആയിരുന്നു...

\"\"\" ചോദിച്ചത് കേട്ടില്ലേടി ?!!! ആരോട് ചോദിച്ചിട്ടാ നീ ഇത് പ്ലേ ചെയ്തത് ...?!! \"\"\" അവളുടെ മൗനത്തിൽ രോഷമേറിയത് പോൽ കട്ടിലിൽ നിന്ന് എഴുന്നേറ്റ് ലാപ്പിലേക്ക് ചൂണ്ടി അവൻ അലറി...

\"\"\" ഞ.. ഞാൻ.. അ.. അത്... \"\"\" പേടിയോടെ മെല്ലെ നിള ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.. പെട്ടന്ന് തോന്നിയൊരു കൗതുകത്തിന് പുറത്തും അതെന്താണെന്ന് അറിയാനുള്ള ആഗ്രഹത്തിലും ചെയ്ത് പോയതാണെങ്കിൽ പോലും അവനിൽ നിന്ന് ഇങ്ങനെ ഒരു പ്രതികരണം അവൾ സ്വപ്നത്തിൽ പോലും ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല.. അതുകൊണ്ട് തന്നെ അവന് മറുപടി കൊടുക്കാൻ അവൾ ഭയന്നു.. കണ്ണുകളിൽ തങ്ങി നിൽക്കുന്ന കണ്ണുനീർ അവളുടെ അനുമതിയ്ക്ക് കാത്ത് നിൽക്കാതെ പുറത്തേക്ക് ഒഴുകി.. ശബ്ദം കേട്ട് അപ്പുറത്തെ മുറിയിൽ ഡ്രസ്സ് മാറ്റി കൊണ്ടിരുന്ന വിദു ഒരു പകപ്പോടെ അവിടേക്ക് ഓടിയെത്തി...

\"\"\" നിനക്ക് എന്താടി നാവില്ലേ ?!!! \"\"\" 

\"\"\" സോ.. സോറി, ദേ.. ദേവാ.. ഞാൻ.. അ.. അറിയാതെ.. നീ... \"\"\" പാഞ്ഞ് അവൾക്ക് അടുത്തേക്ക് ചെന്ന് അവൻ ചോദിച്ചതും എങ്ങനെയോ അത്രയും പറഞ്ഞ് നിർത്തിയിട്ട് ബാക്കി പറയാൻ ആകാതെ ചുണ്ടുകൾ കൂട്ടി പിടിച്ച് തന്റെ സ്‌കർട്ടിൽ വിരൽ മുറുക്കി അവൾ തലതാഴ്ത്തി.. ഒറ്റ നിമിഷം.. ഒറ്റ നിമിഷം കൊണ്ട് ദേവിന്റെ മുഖം അയഞ്ഞു.. ചുവന്ന് വിങ്ങുന്ന മുഖത്തോടെയുള്ള ആ പെണ്ണിന്റെ നിൽപ്പ് കണ്ടപ്പോഴാണ് അവന് ബോധം വന്നത്... മനസ്സിലെ സമ്മർദ്ദം അടക്കാൻ ആകാതെ കിടന്ന് എപ്പോഴോ മയങ്ങി പോയതാണ്.. അതിനിടയിൽ എന്തോ അനക്കം അറിഞ്ഞ് കണ്ണ് തുറന്നപ്പോൾ കേട്ടത് ആരാണോ തന്നെ ആ പിരിമുറുക്കത്തിലേക്ക് തള്ളി വിട്ടത്.. അയാളുടെ ശബ്ദവും..! പിടിവിട്ട് പോയി.. അറിയാതെ ദേഷ്യപ്പെട്ട് പോയി.. ഓർക്കെ അവൻ ആകെ വല്ലാതെയായി...

\"\"\" കുഞ്ഞൂ.. മോളെ.. ഞാൻ... \"\"\" എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ നെറ്റിയിൽ കൈ വെച്ചു.. എന്നാൽ.. ഏങ്ങി കരയുന്ന ആ കൊച്ച് പെണ്ണിന്റെ വേദനയിൽ കുതിർന്ന കണ്ണുകൾ കണ്ടതും ക്ഷണനേരം കൊണ്ട് അവന്റെയും മിഴികൾ ഈറനായി.. കഴിയില്ല.. ഈ നിൽക്കുന്നവളുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കാൻ തനിക്ക് ആകില്ല.. ഓർമ്മ വെച്ച നാൾ മുതൽ.. ഇവളുടെ സന്തോഷം.. ഇവളുടെ ജീവിതം.. അതെല്ലാമേ താൻ ചിന്തിച്ചിട്ടുള്ളൂ.. ജീവിക്കുന്നത് ഇവൾക്ക് വേണ്ടിയാണ്.. രക്ഷിക്കാൻ ആഗ്രഹിക്കുന്നതും എല്ലാം ഇവളെയാണ്... താൻ മരിച്ചാലും ഇവൾക്ക് ആരുമില്ലാതെയാകരുത് എന്ന് കരുതിയാണ് ഈ ഓടിയൊളിക്കുന്നത് പോലും.. അവന്റെ ഉള്ളം വിങ്ങി.. മനസ്സിലൂടെ പല ഓർമ്മകളും മിന്നി മാഞ്ഞ് പോകെ ഇനിയും സഹിക്കാൻ കഴിയില്ലെന്ന പോലെ ഞൊടിയിടയിൽ അതുവരെ അവളോട് തോന്നിയ പരിഭവവും എല്ലാം മറന്ന് വേഗത്തിൽ അവൾക്ക് അടുത്തേക്ക് നീങ്ങി അവൻ അവളെ തന്റെ നെഞ്ചോട് ചേർത്തു...

\"\"\" സോറി, കുഞ്ഞുവേ... \"\"\" നോവിൽ മുങ്ങിയ സ്വരം.. നിള അനങ്ങിയില്ല.. അവളുടെ കരച്ചിൽ പിന്നെയും ഉയർന്നു.. എത്രയൊക്കെ അവനോട് അകലം കാണിച്ചാലും അവന് ബുദ്ധിമുട്ട് ആകാതിരിക്കാൻ ഒഴിഞ്ഞ് മാറിയാലും ഈ നിൽക്കുന്നവനിൽ നിന്നൊരു മടക്കമോ ഒന്നും തനിക്ക് സാധ്യമല്ല എന്നവൾ വീണ്ടും തിരിച്ചറിഞ്ഞ നിമിഷം.. അവളുടെ മുഖം വിങ്ങി ചുവന്നു.. വീണ്ടും വീണ്ടും വേദനിക്കാൻ.. അവനെ ബുദ്ധിമുട്ടിക്കാൻ.. അവന്റെ അടുത്തേക്ക് ചെല്ലുന്ന അവളോട് തന്നെ അവൾക്ക് സ്വയം അമർഷം തോന്നി...

\"\"\" കരയല്ലേടാ.. സോറി പറഞ്ഞില്ലേ.. നിന്റെ ആദിയേട്ടൻ അല്ലേ.. ഒന്ന് ക്ഷമിക്കടാ... കരയല്ലേ... \"\"\" അവളെ പൊതിഞ്ഞ് പിടിച്ച് ഒരു കൈയ്യാൽ അവളുടെ നെറുകയിൽ തഴുകിയും മറുകൈയ്യാൽ അവളുടെ മുഖം അമർത്തി തുടച്ച് കൊടുത്തും അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.. എന്നാൽ.. എന്തുകൊണ്ടോ നിളയ്ക്ക് ആ നിമിഷം സമാധാനം തോന്നിയില്ല.. ഭ്രാന്ത്‌ പിടിക്കുന്നത് പോലെ.. തന്റെ സമനില തന്നെ തെറ്റി പോകുന്നത് പോലെയാണ് അവൾക്ക് അന്നേരം തോന്നിയത്...

\"\"\" കരച്ചില് നിർത്തിക്കേ, കുഞ്ഞൂ.. മതി.. എന്തിനാ ഇങ്ങനെ കരയുന്നെ? ആദിയേട്ടൻ അറിയാതെ ദേഷ്യപ്പെട്ടതല്ലേ.. അതിനൊക്കെ കരയ്യാ.. അയ്യേ.. മോശമാട്ടോ... \"\"\" അവളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി അവളുടെ മുഖം പിടിച്ചുയർത്തി അവൻ അവളെ കളിയാക്കി.. നിള അവനെ നോക്കിയില്ല.. അവന്റെ കൈ തട്ടി മാറ്റി കണ്ണുകൾ മുറുക്കി അടച്ച് നിന്ന് വീണ്ടും അവൾ മുഖം കുനിച്ചു...

\"\"\" ഹാ.. എന്താ കുഞ്ഞൂ ഇത്? എന്റെ കുഞ്ഞാറ്റപെണ്ണ് ഭയങ്കര സ്ട്രോങ്ങ്‌ അല്ലേ.. ഏഹ്.. മതിയാക്കിക്കേ.. ഇനി കരഞ്ഞാൽ അടി കിട്ടുവേ.. ഇങ്ങോട്ട് നോക്ക്യേ... \"\"\" ബലം പിടിച്ച് നിൽക്കുന്നവളുടെ മുഖം ശക്തിയിൽ തന്നെ പിടിച്ച് ഉയർത്തി അവൻ അവളുടെ മുഖമാകെ കൈ ഉയർത്തി തുടച്ച് കൊടുത്തു...

\"\"\" കുഞ്ഞൂ... \"\"\" പിന്നെയും കണ്ണുകൾ തുറക്കാതെ തന്നെ അവൾ നിൽക്കെ അവളുടെ കവിളിൽ കൈ വെച്ച് അവൻ വിളിച്ചതും പെട്ടന്ന് അവൾ അവന്റെ കൈ തട്ടിയെറിഞ്ഞ് അവനിൽ നിന്ന് ഒരടി പിന്നോട്ട് മാറി...

\"\"\" നീ.. നീ എന്നെ തൊടണ്ട... \"\"\" കലങ്ങിയ മിഴികൾ തുറന്ന് അവനെ തുറിച്ച് നോക്കി അവൾ അവന് നേർക്ക് വിരൽ ചൂണ്ടി...

\"\"\" മോളെ.. ഞാൻ... \"\"\"

\"\"\" വേണ്ട... \"\"\" നിസ്സഹായത നിറഞ്ഞ ഭാവത്തിൽ അവനെന്തോ പറയാനായി മുന്നോട്ട് ചെന്നതും വലം കൈ ഉയർത്തി അവൾ അവനെ തടഞ്ഞു... 

\"\"\" ഇനി എന്റെ അടുത്തേക്ക് നീ വരണ്ട.. എന്നെ തോടേം വേണ്ട.. ഒന്നും.. ഒന്നും വേണ്ട.. എനിക്ക് അറിയാം.. നിനക്ക്.. നിനക്ക് എന്നെ ഇഷ്ടമല്ല.. അതുകൊണ്ടാ.. അതുകൊണ്ടാ ഇങ്ങനെയൊക്കെ... ഇനി അതിന് ഓരോ ന്യായവും കൊണ്ട് വരണ്ട... നിന്റെ ഒന്നിലും.. നിന്റെ ഒരു കാര്യത്തിലും ഞാൻ ഇനി ഇടപെടില്ല.. നിന്റെ ഒന്നിലും ഞാനിനി വെറുതെ പോലും തൊടുവേം ഇല്ല.. അല്ലെങ്കിൽ തന്നെ തൊടാൻ ഞാൻ ആരാ... ആരുമല്ല..!!! എനിക്കറിയാം.. നീ.. നീ ഇനി നിന്റെ ഇഷ്ടം പോലെ ആയിക്കോ.. കുടിക്കണോ.. പോയി കുടിച്ചോ.. വലിക്കണോ അതും പോയി ആയിക്കോ.. ചാകണോ... പോയി ചത്തോ.. എനിക്കൊന്നും ഇല്ല... ഞാനില്ല ഇനി ഒന്നിനും... \"\"\" കണ്ണുകൾ നിറഞ്ഞൊഴുകുമ്പോഴും അവ വാശിയോടെ തുടച്ച് മാറ്റി അവൾ അലറി.. ഹൃദയത്തിൻ മേൽ എന്തോ വീണുടഞ്ഞത് പോലവൻ തറഞ്ഞ് നിന്നു.. എന്നാൽ അത്രയും നാൾ ഉള്ളിൽ കൊണ്ട് നടന്ന വേദനയുടെയും മറ്റും ഫലമായി.. അവന് തന്നോട് പ്രണയമില്ലെന്ന നോവിൽ.. അവൻ തന്നെ ഭാര്യയായി ഒരു തരത്തിലും കാണുന്നില്ലെന്ന ഓർമ്മയിൽ.. എല്ലാം കൊണ്ടും ഭ്രാന്ത്‌ പിടിക്കുന്ന ആ അവസ്ഥയിൽ ഓരോന്ന് വിളിച്ച് പറയുമ്പോൾ ആ പറയുന്നത് എന്താണെന്ന് അവൾ മറന്നിരുന്നു... 

\"\"\" നാശം.... അല്ലെങ്കിൽ തന്നെ ഞാനിതൊക്കെ എന്തിനാ നിന്നോട് പറയുന്നെ...?!! നിന്നെയൊക്കെ പ്രേമിക്കാൻ നിന്ന എന്നെ പറഞ്ഞാൽ മതിയല്ലോ...!!! ചുമ്മാതല്ല അപ്പച്ചിയും മാമനും ഒന്നും നിന്നെ തിരിഞ്ഞ് നോക്കാത്തത്!! മടുത്തു എനിക്ക് !!!.... ഉള്ള പണികളും ചെയ്ത് അവിടെ തന്നെ കിടന്നാൽ മതിയായിരുന്നു.. കോപ്പ്!!! \"\"\" ദേഷ്യത്തോടെ അവിടെയിരുന്ന പൗഡർ ടിന്നും മറ്റും ശക്തിയിൽ നിലത്ത് തള്ളിയിട്ട് ഉച്ചത്തിൽ പറഞ്ഞ് നിർത്തി അവൾ മുറിയുടെ വാതിൽക്കൽ നിൽക്കുന്ന വിദുവിനെ തള്ളി മാറ്റി പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ അവളുടെ നാവിൽ നിന്ന് അവസാനം വന്ന വാക്കുകളിൽ അവന്റെ തകർച്ച പൂർണ്ണമായിരുന്നു.. ഭയത്തിന് മേലേ... അവളെ ഓർത്തുള്ള ആവലാതിയ്ക്ക് മേലേ... താങ്ങാൻ കഴിയാത്തത്രയും മനസ്സിനെ വീർപ്പുമുട്ടിക്കുന്ന പിരിമുറുക്കങ്ങൾക്ക് മേലേ.. അവളുടെ വാക്കുകൾ അവന്റെ ഹൃദയത്തെ മുറിവേല്പിച്ചു... ശില പോലെ.. ഒരു ചലനം പോലും ഇല്ലാതെ ചുവന്ന് കലങ്ങിയ കണ്ണുകളാൽ മരവിച്ച് നിൽക്കുന്നവനെ വിദുവൊന്ന് നോക്കി.. അവൻ ശ്വസിക്കുന്നില്ലേ എന്ന് പോലും ഒരുവേള വിദു സംശയിച്ചു.. മെല്ലെ ആ വാതിൽ കടന്ന് മുറിയിലേക്ക് കയറി ചെന്ന് വിദു അവന്റെ തോളിൽ കൈ വെച്ചു... 

\"\"\" ദേവേട്ടാ... \"\"\" താഴ്ന്ന ശബ്ദം.. ഒന്ന് ഞെട്ടിയത് പോലെ കിടുങ്ങി ദേവ് അവന്റെ മുഖത്തേക്ക് നോക്കി...

\"\"\" ദേവേട്ടാ അവള്... \"\"\'

\"\"\" കുഞ്ഞല്ലേ.. പ.. പത്തൊൻപത് വയസ്സല്ലേ ഉള്ളൂ.. പ്രായത്തിന്റെ.. പ്രായത്തിന്റെ ഓരോ പ്രശ്നമാ.. ദേഷ്യം വരുമ്പോ എന്താ പറയണേന്ന് ഒന്നും ചിന്തിക്കില്ല.. അവൾക്ക്.. അവൾക്ക് നല്ല വിഷമം ആയിട്ടുണ്ടാകും.. ഞാൻ അറിയാതെ.. ടെൻഷന്റെ ഇടക്ക്.. മനഃപൂർവം അല്ല.. എനിക്കറിയില്ലേ അവളെ... \"\"\" മുറിഞ്ഞു പോകുന്ന വാക്കുകളാൽ കണ്ണുകൾ നാലുപാടും ചലിപ്പിച്ച് എന്തൊക്കെയോ എണ്ണി പെറുക്കി പറയുന്ന അവനെ വിദു വേദനയോടെ നോക്കി.. അവൻ സ്വയം പറയുന്നത് ആണോ അതോ തന്നോട് പറയുന്നത് ആണോ അതെന്ന് സത്യത്തിൽ വിദുവിന് പോലും മനസ്സിലായിരുന്നില്ല.. പിന്നീട് അവൻ ഒന്നും മിണ്ടിയില്ല.. പതിയെ വിദുവിന്റെ കൈ തന്റെ തോളിൽ നിന്ന് എടുത്ത് മാറ്റി നടന്ന് ചെന്ന് കട്ടിലിലേക്ക് ഇരുന്ന് കൊണ്ട് ലാപ് അടച്ച് വെച്ച് അവൻ ആ കിടക്കയിലേക്ക് മലർന്ന് കിടന്ന് കണ്ണുകൾ അടച്ചു.. ഇനി ഒന്നും ഓർക്കാൻ വയ്യെന്ന പോൽ...

                              🔹🔹🔹🔹

അടുക്കള തിണ്ണയിൽ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു നിള.. സമയം ഏറെ ആയിട്ടും.. നേരം ഇരുട്ടിയിട്ടും അന്നേരം ചെന്ന് ഇരുന്നതിൽ പിന്നെ അവൾ അവിടെ നിന്ന് എഴുന്നേറ്റിട്ടില്ല.. വിളക്ക് പോലും വെച്ചില്ല ഇന്നേ ദിവസം.. പുറത്തെ ലൈറ്റ് ആരെങ്കിലും ഇട്ട് കാണുമോ എന്ന് പോലും അറിയില്ല.. പക്ഷേ, എഴുന്നേൽക്കാൻ തോന്നുന്നില്ല.. മനസ്സ് ആകെ എന്തിനോ ഒരു വിങ്ങൽ ആണ്.. ദേവിന്റെ പെട്ടന്നുള്ള ദേഷ്യപ്പെടലും.. പിന്നീട് താൻ തന്നെ എന്തൊക്കെയോ വിളിച്ച് പറഞ്ഞതും എല്ലാം ഓർത്ത് ആകെ വല്ലായ്മയോടെ അടുത്തെ കമ്പിയിലേക്ക് തല ചായ്ച്ച് വെച്ച് അവൾ എങ്ങോ നോട്ടമെയ്തു.. എന്നാൽ അതേ സമയം തനിക്ക് അടുത്തായി ആരോ വന്ന് ഇരുന്നത് പോലെ തോന്നിയതും നിള സംശയത്തോടെ തല ചരിച്ച് തനിക്ക് ഇടത് വശത്തേക്ക് നോക്കി.. അകലേക്ക്‌ കണ്ണുകൾ പായിച്ച് മുട്ടിൽ ഇരു കൈകളും താങ്ങി ഇരിക്കുന്ന വിദുവിനെ കണ്ടതും അവൾ നിവർന്ന് ഇരുന്നു...

\"\"\" നീ ചെയ്തത് ശരിയാണെന്ന് നിനക്ക് തോന്നുന്നുണ്ടോ ? \"\"\" കാലുകൾ നീട്ടി വെച്ച് അവൾ തന്റെ തോളിലേക്ക് ചാരിയ നിമിഷം ആ ഇരിപ്പിൽ തന്നെയവൻ ചോദിച്ചു...

\"\"\" എനിക്കറിയില്ല, വിദൂ.. അവൻ ദേഷ്യപ്പെട്ടത് എന്തിനാ.. അതുകൊണ്ടല്ലേ... \"\"\" പരിഭവം നിറഞ്ഞ മറുപടി.. വിദു പല്ല്കടിച്ചു.. എത്രയൊക്കെ പ്രായത്തിന്റെ പക്വതയുണ്ടെന്ന് പറഞ്ഞാലും ദേഷ്യവും വാശിയും ഒക്കെ തലയിൽ കയറി കഴിഞ്ഞാൽ എല്ലാവരും കണക്കാണ്! എന്ന് പണ്ടാരോ പറഞ്ഞതാണ് അവൻ ആ നിമിഷം ഓർത്തത്.. വലം കൈ മുഷ്ടി ഒന്ന് ചുരുട്ടി പിടിച്ച് വന്ന ദേഷ്യം അടക്കി അവൻ അവളുടെ തല പിടിച്ച് തന്റെ തോളിൽ നിന്ന് അടർത്തി.. നിള അവന്റെ മുഖത്തേക്ക് നോക്കി...

\"\"\" നോക്ക്, നിളാ.. നിന്നോട് എനിക്ക് സ്നേഹമാണ്.. നീ എനിക്ക് എന്റെ സ്വന്തം സഹോദരിയെ പോലെയാണ്.. എന്നുകരുതി തെറ്റ് കണ്ടാൽ വായടച്ച് മിണ്ടാതിരിക്കാനോ നിന്നെ സപ്പോർട്ട് ചെയ്ത് സംസാരിക്കാനോ എനിക്ക് പറ്റില്ല...!! \"\"\" ഉള്ളിലെ അമർഷം മുഴുവൻ പ്രകടിപ്പിച്ച് കൊണ്ടുള്ള വാക്കുകൾ.. അതായിരുന്നു അവന്റേത്.. നിളയുടെ മുഖത്തെ ഭാവം മാറി.. ആദ്യമായി അവനിൽ നിന്ന് അങ്ങനെ കേട്ടതുകൊണ്ടോ എന്തോ അതുവരെ ഉണ്ടായിരുന്നത് ഒക്കെ മറന്ന് അവൾക്ക് നെഞ്ചിലൊരു ഭാരം അനുഭവപ്പെട്ടു.. അവൻ വീണ്ടും വിദൂരതയിലേക്ക് നോക്കി... 

\"\"\" നീ ഒരു കാര്യം മനസ്സിലാക്കണം, കുഞ്ഞൂ.. നീ ആ ലാപ്പിൽ തൊട്ടതും അത് ഇഷ്ടപെടാതെ ദേവേട്ടൻ ദേഷ്യപ്പെട്ടതും ഒന്നും ആർക്കും അത്ര വേദനയുണ്ടാക്കുന്ന കാര്യങ്ങൾ അല്ല.. പക്ഷേ, നീ ആ മനുഷ്യന്റെ മുഖത്ത് നോക്കി അവസാനം പറഞ്ഞ ആ വാക്കുകൾ ഇല്ലേ.. അത് ആ പാവത്തിനെ എത്രമാത്രം നോവിച്ചിട്ടുണ്ടാകും എന്ന് നീയൊന്ന് ചിന്തിച്ച് നോക്ക്.. അറ്റ്ലീസ്റ്റ് സ്വന്തം കാര്യം മാത്രം കണക്കിലെടുക്കാതെ മറു ഭാഗത്ത് ഉള്ള ആളിന്റെയും കൂടി മാനസികാവസ്ഥ അറിയാൻ ശ്രമിക്ക്... അല്ലാതെ ഇങ്ങനെ... \"\"\" ദേഷ്യത്തോടെ തുടങ്ങി ഒടുവിൽ ഈർഷ്യയോടെ പറഞ്ഞ് നിർത്തിയ ശേഷം ഇനിയും ഒന്നും പറയാനോ കേൾക്കാനോ താല്പര്യമില്ലെന്ന പോലെ അവൻ വേഗം എഴുന്നേറ്റ് അകത്തേക്ക് കയറി പോയി.. നിളയുടെ പുരികം ചുളിഞ്ഞു.. അതിന്.. അതിന് താൻ.. താൻ എന്തായിരുന്നു അവനോട് പറഞ്ഞത്...?! അവൾക്ക് ഓർമ്മ കിട്ടിയില്ല.. അപ്പോഴത്തെ ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ച് പറഞ്ഞിരുന്നു.. പക്ഷേ.. പക്ഷേ, അത് എന്തായിരുന്നു...?! ആലോചനയോടെ ഓർമ്മകളിൽ തിരയെ.. പെട്ടന്ന് അവളിൽ ഒരു ഞെട്ടൽ ഉണ്ടായി.. ഈശ്വരാ!!!! പകപ്പോടെ വായയിൽ കൈ വെച്ച് ഒന്ന് പിന്നോട്ട് ആഞ്ഞവൾ തൊട്ടടുത്ത നിമിഷം ആ തിണ്ണയിൽ നിന്ന് പിടഞ്ഞ് എഴുന്നേറ്റ് അകത്തേക്ക് പാഞ്ഞിരുന്നു...









തുടരും.............................................









Tanvi 💕





നീലനിലാവേ... 💙 - 33

നീലനിലാവേ... 💙 - 33

5
565

അടുക്കളയിൽ നിന്ന് ഹാളും കടന്ന് നിള വേഗത്തിൽ മുറിയിൽ എത്തുമ്പോൾ ദേവ് അവിടെ ഉണ്ടായിരുന്നില്ല.. തുറന്ന് കിടക്കുന്ന ജനാല വഴി അവിടേക്ക് എത്തുന്ന വെളിച്ചത്തിൽ അവന്റെ ഫോൺ മേശമേൽ ഇരിക്കുന്നത് കണ്ട് അവളൊരു തിടുക്കത്തോടെ പുറത്തേക്ക് ഓടി.. എന്നാൽ ബൈക്ക് ഉണ്ടെന്ന് അല്ലാതെ ആ തിണ്ണയിലോ പടിയരികിലോ വീടിന് ചുറ്റുമോ ഒന്നും അവനില്ലെന്ന് കാൺകെ അവളിൽ അതുവരെ ഇല്ലാത്തൊരു പരിഭ്രമം നിറഞ്ഞു.. അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ പറഞ്ഞ് പോയ ആ വാക്കുകൾ.. അതവനെ എത്രമാത്രം തകർത്തിട്ടുണ്ടാകും എന്നവൾക്ക് ഓർക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.. നെഞ്ചിൽ കൈ വെച്ച് വസ്ത്രത്തിനുള്ളില