Aksharathalukal

നീലനിലാവേ... 💙 - 33

അടുക്കളയിൽ നിന്ന് ഹാളും കടന്ന് നിള വേഗത്തിൽ മുറിയിൽ എത്തുമ്പോൾ ദേവ് അവിടെ ഉണ്ടായിരുന്നില്ല.. തുറന്ന് കിടക്കുന്ന ജനാല വഴി അവിടേക്ക് എത്തുന്ന വെളിച്ചത്തിൽ അവന്റെ ഫോൺ മേശമേൽ ഇരിക്കുന്നത് കണ്ട് അവളൊരു തിടുക്കത്തോടെ പുറത്തേക്ക് ഓടി.. എന്നാൽ ബൈക്ക് ഉണ്ടെന്ന് അല്ലാതെ ആ തിണ്ണയിലോ പടിയരികിലോ വീടിന് ചുറ്റുമോ ഒന്നും അവനില്ലെന്ന് കാൺകെ അവളിൽ അതുവരെ ഇല്ലാത്തൊരു പരിഭ്രമം നിറഞ്ഞു.. അപ്പോഴത്തെ ദേഷ്യത്തിൽ അറിയാതെ പറഞ്ഞ് പോയ ആ വാക്കുകൾ.. അതവനെ എത്രമാത്രം തകർത്തിട്ടുണ്ടാകും എന്നവൾക്ക് ഓർക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.. നെഞ്ചിൽ കൈ വെച്ച് വസ്ത്രത്തിനുള്ളിലെ താലിയിൽ പിടിമുറുക്കി വെപ്പ്രാളത്തോടെ അകത്തേക്ക് കയറി അവൾ തങ്ങളുടേത് അല്ലാത്ത മറു വശത്തെ മുറിയിലേക്ക് പാഞ്ഞു...

\"\"\" വിദൂ... ടാ.. എടാ.. ഡോർ തുറക്ക്... \"\"\" വലം കൈ ഉയർത്തി ശക്തിയിൽ അവൾ ആ അടഞ്ഞ് കിടക്കുന്ന ഡോറിൽ മുട്ടി.. മുറിയുടെ അകത്ത് കട്ടിലിൽ സീലിംഗും നോക്കി മലർന്ന് കിടന്ന വിദു വിളി കേട്ട് ഒരു സംശയത്തോടെ കട്ടിലിൽ നിന്ന് എഴുന്നേറ്റു...

\"\"\" വിദൂ... ടാ... ഒന്ന് വാതില് തുറക്കടാ...!! \"\"\" വീണ്ടും കതകിൽ ആഞ്ഞിടിച്ച് അവൾ വിളിക്കെ നെറ്റിചുളിച്ച് കൊണ്ട് അവൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു...

\"\"\" എന്താ? \"\"\" മുന്നിൽ പേടിയോടെ നിൽക്കുന്നവളെ നോക്കി അവൻ നെറ്റിചുളിച്ചു.. നിളയുടെ കണ്ണുകൾ നിറഞ്ഞു...

\"\"\" ആ.. ആദിയേട്ടൻ നിന്നോട്.. എവിടേക്കെങ്കിലും പോകുന്നെന്നോ മറ്റോ പറഞ്ഞിരുന്നോ... \"\"\" പരിഭ്രാന്തിയോടെ ചോദിക്കുന്നതിനൊപ്പം അവളുടെ നോട്ടം വീണ്ടും വീണ്ടും വാതിൽക്കലേക്ക് നീണ്ടു.. വിദുവിന്റെ കണ്ണ് ചുരുങ്ങി...

\"\"\" ദേവേട്ടൻ ഇവിടില്ലേ ? \"\"\" വികൽപ്പത്തോടെ ചോദിച്ച് കൊണ്ട് അവൻ അവളെ മറി കടന്ന് പുറത്തേക്ക് നടന്നു.. എന്നാൽ അവന്റെ ആ ചോദ്യം കേട്ടതും നിളയ്ക്ക് പേടി തോന്നി.. അത്രയും ദിവസം ഉള്ളിൽ കിടന്ന നോവിലും ദേഷ്യത്തിലും അസ്വസ്ഥതയിലും എല്ലാം അങ്ങനെ അറിയാതെ പൊട്ടിത്തെറിച്ചതാണ്.. മനഃപൂർവം പറഞ്ഞതല്ല.. അവനെ വേദനനിപ്പിക്കണം എന്ന് ആഗ്രഹിച്ചിട്ടില്ല.. എല്ലാത്തിനും ഉപരി.. ഈ നേരം.. ഈ നേരത്ത് പുറത്ത് പോകുന്ന പതിവ് കുറച്ച് നാളായി ഇല്ലാതിരുന്നതാണ്.. പിന്നെ ഇപ്പോൾ.. ഇപ്പോൾ എവിടേക്ക് ആകും അവൻ പോയിട്ടുണ്ടാവുക..?! ഓർക്കെ അവൾക്ക് തലപെരുത്തു.. എന്ത് ചെയ്യണമെന്ന് അറിയാതെ ഉയർന്ന ശ്വാസഗതിയോടെ അവൾ വേഗം മുറിയിലേക്ക് നടന്നു.. മേശമേൽ ഉച്ചയ്ക്ക് താൻ കൊണ്ട് വെച്ച തന്റെ ബാഗിന്റെ സിബ് വലിച്ച് തുറന്ന് ഫോൺ കൈയ്യിലേക്ക് എടുത്ത് അവൾ തിടുക്കത്തിൽ അനിയുടെ നമ്പറിലേക്ക് വിളിച്ചു...

                              🔹🔹🔹🔹

പുഴക്കരയിലെ വെറും നിലത്ത് മലർന്ന് കിടന്ന് ദേവ് ആകാശത്ത് തെളിഞ്ഞ് കാണുന്ന മൂന്ന് നക്ഷത്രങ്ങളെ നോക്കി.. ആർക്കും വേണ്ടാത്തവൻ... അതാണ് ആ നിമിഷം അവന്റെ മനസ്സിൽ മുഴങ്ങിയത്.. ജനിച്ച അന്നുമുതൽ ജനിപ്പിച്ചവർക്ക് ഭാരമായവൻ.. ആഗ്രഹിക്കാതെ ഉണ്ടായ സന്തതി ആയതിനാൽ ആകാം കൂടെ നിർത്താനും കൊണ്ട് പോകാനും അവർ മടിച്ചത്.. പിന്നീട് ആർക്കാനോ വേണ്ടി വന്ന് വിളിച്ചപ്പോൾ മുത്തശ്ശിയുടെ പേര് പറഞ്ഞ് താൻ ചെല്ലാതിരുന്നപ്പോൾ.. തിരിച്ച് ഓരോന്ന് ചോദിച്ചപ്പോൾ.. കുറ്റപ്പെടുത്തിയപ്പോൾ.. തന്നെ അവർ വെറുത്തതും ആ കാരണം കൊണ്ടാകും.. പക്ഷേ.. അവരുടെ മകനായിരുന്നില്ലേ.. ഒരു തവണ.. ഒരു തവണയെങ്കിലും സ്നേഹത്തോടെ ഒന്ന് ചേർത്ത് പിടിക്കാമായിരുന്നില്ലേ.. തനിക്കെന്താ സ്നേഹിക്കപ്പെടാൻ അർഹതയില്ലേ...?! തന്നെ സ്നേഹിക്കാൻ കൊള്ളില്ലേ...?! ഒരിക്കൽ സ്വയം ചോദിച്ച ചോദ്യം അവൻ തന്നോട് തന്നെ വീണ്ടും ചോദിച്ചു.. ആരോട്.. എന്തിന്.. എന്നറിയാതെ.. മുന്നിലെ തിളങ്ങുന്ന നക്ഷത്രങ്ങളെ അവൻ പരിഭവത്തോടെ നോക്കി... പോയപ്പോൾ എന്നെകൂടി കൊണ്ട് പോകാമായിരുന്നില്ലേ നിങ്ങൾക്ക്... എന്തിനാ എന്നെ മാത്രം ഇവിടെ തനിച്ച് വിട്ടിട്ട് പോയത്..?! മുത്തശ്ശിയ്ക്ക് എങ്കിലും.. ആർക്ക് വേണ്ടിയാ.. ആരുമില്ല.. അന്നും.. ഇന്നും.. എപ്പോഴും മുത്തശ്ശിയുടെ ദേവൂട്ടൻ തനിച്ചാണ്.. ഇന്ന്.. നിങ്ങളും കേട്ടില്ലേ.. ച.. ചത്തോളാൻ പറഞ്ഞു എന്റെ കുഞ്ഞു എന്നോട്.. പക്ഷേ.. എങ്ങനെയാ അമ്മാവാ.. അവളെ.. അവളെ സുരക്ഷിതമാക്കാതെ.. ഞാൻ.. എങ്ങനെയാ... തനിയെ ചിമ്മുന്ന അവയിൽ ഒരു നക്ഷത്രത്തെ അവനൊരു പരിഹാരത്തിനായി നോക്കി.. കണ്ണുകൾ നിറഞ്ഞൊഴുകി.. അത്രയും നാൾ അവളിൽ നിന്ന് അറിഞ്ഞ അവഗണനയ്ക്കും അകൽച്ചയ്ക്കും പുറമേ ഇന്ന് അവളുടെ നാവിൽ നിന്ന് കേട്ട ആ വാക്കുകൾ കൂടി ആയതും അവൻ പൂർണ്ണമായും തളർന്നു... 

\"\"\" നിന്നെയൊക്കെ പ്രേമിക്കാൻ നിന്ന എന്നെ പറഞ്ഞാൽ മതിയല്ലോ...!!! .......  ചുമ്മാതല്ല അപ്പച്ചിയും മാമനും ഒന്നും നിന്നെ തിരിഞ്ഞ് നോക്കാത്തത്!! മടുത്തു എനിക്ക് !!!.... \"\"\" വീണ്ടും വീണ്ടും അവൾ പറഞ്ഞ ആ വാക്കുകൾ കാതിൽ മുഴങ്ങുന്നത് പോലെ.. അവന്റെ ചുണ്ടുകൾ വിതുമ്പി.. അതേ.. അമ്മയും അച്ഛനും തിരിഞ്ഞ് നോക്കാത്തവനാണ്... അവർക്ക് വേണ്ടാത്തവനാണ്.. അവർക്ക് ആരുമല്ലാത്തവനാണ്.. ചെറുപ്പം മുതൽ തനിച്ചായവനാണ്... എന്നാൽ അതിനേക്കാൾ ഒക്കെ ഉപരി.. അവനെ നോവിച്ചത് അവളുടെ ആ ആദ്യത്തെ വാചകം ആയിരുന്നു ..... അവളുടെ പ്രണയം അറിഞ്ഞ നാൾ മുതൽ .... അവൾ വാശി പിടിച്ച് തന്നെ സ്വന്തമാക്കിയ ദിവസം മുതൽ ..... ആ കഴുത്തിൽ താലി കെട്ടിയ നിമിഷം മുതൽ ഇന്നീ നിമിഷം വരെ തോന്നാത്ത ഒന്ന് ..... ആഗ്രഹിക്കാത്ത ഒന്ന് ..... അന്നാദ്യമായി.. ആ രാവിൽ അവൻ ആഗ്രഹിച്ചു ...... 

അവളുടെ പ്രണയം ........... !!!!!! നിളാദർശിയുടെ വർഷങ്ങളായുള്ള ഭ്രാന്തമായ പ്രണയം ജീവിതത്തിൽ ആദ്യമായി അവനെ മോഹിപ്പിച്ച നിമിഷം ....... വിങ്ങി പൊട്ടുന്ന മുഖത്തോടെ ആ വെറും നിലത്തേക്ക് കമഴ്ന്ന് കിടന്ന് അവൻ തന്റെ മുഖം അവിടുത്തെ പുല്ലിലേക്ക് അമർത്തി.. എല്ലാം ശരിയാണ്.. പ്രണയം തോന്നിയിട്ടില്ല അവളോട് ഇന്നേവരെ... ഇപ്പോഴും തോന്നുന്നുമില്ല... പക്ഷേ, താലി കെട്ടിയ നിമിഷം മുതൽ ഭയന്നിരുന്നു... ഓരോ ചെറിയ വേളയിലും അവൾക്ക് തന്നോടുള്ള പ്രണയം കാണുമ്പോൾ.. അവളുടെ കണ്ണുകളിൽ തന്നെ നോക്കുമ്പോൾ വിരിയുന്ന തിളക്കം അറിയുമ്പോൾ... അവളുടെ പ്രതീക്ഷ മനസ്സിലാക്കുമ്പോൾ... ഒക്കെ... പേടിച്ചിരുന്നു.. എന്നെങ്കിലും താൻ അവളെ പ്രണയിച്ച് പോകുമോ എന്ന്... അതുകൊണ്ട് തന്നെയാണ്.. ഓരോ നിമിഷവും അങ്ങനെയൊന്ന് തനിക്ക് അവളോട് തോന്നില്ലെന്ന് പല രീതിയിലും അവളെ ബോധ്യപ്പെടുത്താൻ താൻ ശ്രമിച്ചത്... കഷ്ടപ്പെട്ടത്... എന്നാൽ.. ഇപ്പോൾ.. അവളുടെ നാവിൽ നിന്ന് അത്തരമൊരു വാക്ക് കേട്ടപ്പോൾ.. ആ താൻ തന്നെ അവളുടെ പ്രണയം ആഗ്രഹിച്ചിരിക്കുന്നു... പാടില്ല, ദേവാ... അവളെ.. അവളെ നല്ലൊരുവന് കൈ പിടിച്ച് കൊടുക്കേണ്ടതാണ് നിനക്ക്.. ജീവിക്കാൻ ഭാഗ്യം ഇല്ലാത്തവനാണ് നീ... കഴിയില്ല നിനക്ക് അവരിൽ നിന്ന് രക്ഷപ്പെടാൻ... ചെയ്ത് പോയത് തെറ്റോ ശരിയോ.. എനിക്കറിയില്ല.. പക്ഷേ... അവർ നിന്നെ വെറുതെ വിടില്ല, ദേവാ ...... ഒരിക്കലും അവർ നിന്നെ ജീവിക്കാൻ അനുവദിക്കില്ല... ഇങ്ങനെയൊരുവൾ നിന്റെയൊപ്പം ഉണ്ടെന്ന് അറിഞ്ഞാൽ.. അവളെയും അവർ വെറുതെ വിടില്ല... വേണ്ട, ദേവാ... അവൾക്ക്.. നീ കാരണം അവൾക്ക് ഒന്നും സംഭവിക്കരുത്... നീ കാരണം അവളുടെ ജീവിതം നശിക്കരുത്... അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കേണ്ടത് നിന്റെ കടമയാണ്.... മരിക്കും മുൻപ് അവളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കണം നീ... അവൾ ഒരിക്കലും നിന്റെ അടുത്തേക്ക് വന്നതിന്റെ പേരിൽ തനിച്ചായി പോകരുത്!! നീ കാരണം അവൾ ഒറ്റപെടരുത്... സ്വയം പറഞ്ഞ് പഠിപ്പിച്ച് ആ പുല്ലുകൾക്ക് ഇടയിലേക്ക് മുഖം പൂഴ്ത്തി വെച്ച് അവൻ പൊട്ടി കരഞ്ഞു.. സഹിക്കാൻ കഴിയാത്തത് പോലെ.. നെഞ്ചം വരിഞ്ഞു മുറുകി പൊട്ടുന്നത് പോലെ.. നിനക്ക് ആരുമില്ല, ദേവാ.. എന്ന് ഉള്ളിൽ ഇരുന്ന് വീണ്ടും വീണ്ടും ആരോ പറയുന്നത് പോലെ... അവന് അവന്റെ അമ്മയെ ഒന്ന് കാണാൻ തോന്നി.. ജന്മം നൽകിയ.. ഇന്നേവരെ തന്നെ ഒന്ന് സ്നേഹത്തോടെ നോക്കാത്ത.. തന്റെ നെറുകയിൽ തഴുകാത്ത... എന്നും സ്വന്തം ഇഷ്ടത്തിനും പണത്തിനും പദവിയ്ക്കും ആഢംബരജീവിതത്തിനും പിന്നാലെ മാത്രം പായുന്ന.... തന്നെ നൊന്ത് പ്രസവിച്ച ആ അമ്മയെ ഒന്ന് കാണാൻ... ഒരിക്കലെങ്കിലും.. ജീവിതത്തിൽ ഒരൊറ്റ തവണയെങ്കിലും എന്നെ ഒന്ന് ചേർത്ത് പിടിക്കുമോ എന്ന് യാചിക്കാൻ... എനിക്ക് ആരുമില്ല, അമ്മാ... എന്ന് പറഞ്ഞ്... ആ മാറിൽ.. ആ മടിത്തട്ടിൽ.. ഒന്ന് തല ചായ്ച്ച് കിടക്കാൻ... പരിഭവിക്കാൻ... എല്ലാം അവന്റെ ഉള്ളം കൊതിച്ചു... ഇന്നോളം നടന്നിട്ടില്ലാത്ത സ്വപ്‌നങ്ങൾ... ഇനി നടക്കാനും പോകുന്നില്ലാത്ത പാഴ്മോഹങ്ങൾ !!! സ്വയം പുച്ഛം തോന്നി പോയി അവന്... ധൈര്യമുണ്ട്.. ആവശ്യത്തിൽ അധികം.. എന്നിട്ടും ഒന്ന് ചാകാൻ പോലും കഴിയുന്നില്ലല്ലോ ദേവാ നിനക്ക്... എന്ന് സ്വന്തം മനസ്സാക്ഷി പോലും കളിയാക്കുന്നത് പോലെ.. നേരിയ കിതപ്പോടെ.. കണ്ണുനീരിൽ കുതിർന്ന മിഴികളോടെ വീണ്ടും ആ മണ്ണിലേക്ക് തന്നെ മലർന്ന് കിടന്ന് അവൻ ആകാശത്തേക്ക് നോക്കി...

\"\"\" വേദനകൾ മാത്രം അറിയിക്കാനായി എന്തിനാ അമ്മാ എനിക്ക് ജന്മം നൽകിയത്...?! \"\"\" അങ്ങ് അകലെ.. നീണ്ട വിശാലമായ ആ ആകാശത്തിന് കീഴിലെ ഭൂമിയുടെ ഒരു കോണിൽ സ്വന്തം ജീവിതം ആഘോഷിക്കുന്ന തന്റെ അമ്മയോട് വേദനയോടെ അവൻ ചോദിച്ചു...

_________________________💙


തോളിൽ ആരോ ശക്തിയിൽ അടിക്കുന്നത് പോലെയും തന്നെ ആരോ വിളിക്കുന്നത് പോലെയും തോന്നിയാണ് എപ്പോഴോ അടഞ്ഞു പോയ തന്റെ കണ്ണുകൾ ദേവ് വലിച്ച് തുറന്നത്.. ആദ്യം മുന്നിൽ തെളിഞ്ഞത് കണ്ണടയ്ക്കും മുൻപ് കണ്ടുകൊണ്ടിരുന്ന ഇരുണ്ട മാനവും അവയിൽ ചിതറി കിടക്കുന്ന നക്ഷത്രങ്ങളും ചന്ദ്രനും ഒക്കെ തന്നെയാണ്.. എന്നാൽ പെട്ടന്ന് ഒരു ഞെട്ടലോടെ പിടഞ്ഞെഴുന്നേറ്റ് അവൻ നേരെ നോക്കിയത് തനിക്ക് അടുത്തായി തന്നെ ദേഷ്യത്തോടെ നോക്കി നിൽക്കുന്ന അനിയുടെ മുഖത്തേക്ക് ആണ്...

\"\"\" നീ.. നീ എന്താ ഇവിടെ ? \"\"\" സമയം എത്രയായെന്ന് അറിയാതെ കൈലി മുറുക്കി ഉടുത്ത് അവൻ വേഗം നിലത്ത് നിന്ന് എഴുന്നേറ്റു...

\"\"\" എ.. എന്താ?, അനീ.. നീ എന്താ ഇങ്ങനെ നോക്കുന്നത്? \"\"\" തന്റെ ചോദ്യം കേട്ടിട്ടും ഒരക്ഷരം മിണ്ടാതെ തന്നെ ഉറ്റു നോക്കി നിൽക്കുന്നവനെ കാൺകെ ദേവ് സംശയിച്ചു.. അനിയുടെ കണ്ണുകൾ കുറുകി...

\"\"\" നിനക്ക് മനസ്സിലായില്ലേ കാര്യം എന്താണെന്ന് ? \"\"\" അവന്റെ ഒന്നും അറിയാത്ത ഭാവത്തിൽ പെട്ടന്ന് അനിയ്ക്ക് ദേഷ്യം വന്നു.. ദേവ് മൗനമായി.. അവന്റെ ചോദിച്ചതിന്റെ അർത്ഥം അവൻ പറയാതെ തന്നെ മനസ്സിലായതിനാലോ എന്തോ.. ദേവിന്റെ തലതാഴ്ന്നു... 

\"\"\" നീ ഒരുപാട് മാറി പോയി, ദേവാ.. എനിക്ക് മനസ്സിലാകുന്നില്ല നിന്റെ പ്രശ്നം എന്താണെന്ന്... പണ്ടൊക്കെ നിന്നെ ബഹുമാനത്തോടെ അല്ലാതെ എനിക്ക് നോക്കാൻ കഴിയുമായിരുന്നില്ല.. സീനിയർ ആയതുകൊണ്ട് ഓരോ തവണ നിന്നെ കാണുമ്പോഴും.. നിന്റെ കൂടെ നടക്കുമ്പോഴും ഒക്കെ ഒരു തരം അഭിമാനം ആയിരുന്നു എനിക്ക്.. പക്ഷേ, ഇപ്പൊ.. ചില നേരം നിന്നെ കാണുമ്പോ വെച്ച് അടിച്ച് തരാനാ ദേവാ എനിക്ക് തോന്നുന്നത്... \"\"\" രോഷത്തിലും സംശയം നിറഞ്ഞ വാക്കുകൾ.. അതായിരുന്നു അനിയുടേത്.. ദേവിന് ഒന്നും തോന്നിയില്ല.. കേട്ടതും അനുഭവിച്ചതും വെച്ച് നോക്കുമ്പോൾ ഇപ്പോഴുള്ളത് ഒന്നും ഒന്നുമല്ലെന്ന തിരിച്ചറിഞ്ഞിരിക്കണം അവൻ.. അനി വിലങ്ങനെ തലയാട്ടി...

\"\"\" ഒരു.. ഒരല്പം ബോധമില്ലേ ദേവാ നിനക്ക് ? എല്ലാം കള.. പോട്ടെ.. സമയം എത്രയായെന്ന് അറിയുമോ നിനക്ക് ? ആ വീട്ടിൽ രണ്ട് പിള്ളേർ ഒറ്റക്ക് ആണെന്ന് ഓർമ്മയുണ്ടോ ? അതും പോട്ടെ.. ഈ ഇഴജന്തുക്കളും മറ്റും സമയവും കാലവും ഇല്ലാതെ കടന്ന് പോകുന്ന സ്ഥലത്തേ ഈ രാത്രി വന്ന് നിനക്ക് കിടക്കാൻ കിട്ടിയുള്ളോ?! കുറച്ച് പോലും തലയ്ക്ക് അകത്ത് ആള് താമസം ഇല്ലാതെയായോ നിനക്ക് ? \"\"\" ശാന്തമായി ചോദിച്ച് തുടങ്ങി ഒടുവിൽ ദേഷ്യം അടങ്ങാതെ അനി വീണ്ടും ശബ്ദം ഉയർത്തി.. ദേവിൽ ഒരു ഞെട്ടൽ ഉണ്ടായി...

\"\"\" ഒരുപാട്.. ഒരുപാട് സമയമായോ? \"\"\" പകപ്പോടെ ദേവ് തന്റെ ഷർട്ടിന്റെ പോക്കറ്റിലും മറ്റും ഒന്ന് തൊട്ട് നോക്കി.. എന്നാൽ ഫോൺ എടുക്കാതെയാണ് താൻ വന്നതെന്ന് മനസ്സിലായതും അവൻ തലയിൽ കൈ വെച്ചു...

അനി ഒരക്ഷരം പറഞ്ഞില്ല.. കൈ നീട്ടി തന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് സ്ക്രീൻ ഓൺ ചെയ്ത് അവൻ ദേവിന് നേർക്ക് കാണിച്ചു.. ചുറ്റും കണ്ണുകൾ പായിച്ച് വെപ്പ്രാളത്തോടെ നിന്ന ദേവ് അത് കണ്ട് ആ ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി...

\"\"\" പ..പതിനൊന്ന് മണി.. ഈശ്വരാ... എടാ.. ഞാൻ... \"\"\" ദേവ് വല്ലാതെയായി.. എപ്പോഴാണ് വന്ന് കിടന്നതെന്ന് പോലും അവന് ഓർമ്മയുണ്ടായിരുന്നില്ല സത്യത്തിൽ.. അതിന്റെ കൂടെ എപ്പോഴോ ആ കിടപ്പിൽ കരഞ്ഞ് തളർന്ന് ഉറങ്ങി പോകുക കൂടി ചെയ്തതും ഒന്നും അറിഞ്ഞില്ല.. അവന് വല്ലാത്ത കുറ്റബോധം തോന്നി.. പത്തൊൻപത് വയസ്സ് മാത്രം പ്രായമുള്ള രണ്ട് പിള്ളേരെ അവിടെ തനിച്ചാക്കിയാണ് താൻ ഇത്രയും നേരം ഇവിടെ വന്ന് കിടന്നതെന്ന് ഓർക്കെ അവന് ഭ്രാന്ത്‌ പിടിച്ചു.. അനി അവനെ തന്നെ നോക്കി.. എന്താണ് ഇവന്റെ മനസ്സിലെന്ന് മനസ്സിലാകുന്നില്ലല്ലോ, ഈശ്വരാ... എന്നവൻ നിശബ്ദമായി മനസ്സിൽ പറഞ്ഞു...

\"\"\" എടാ.. അനീ.. ഞാൻ... \"\"\" 

\"\"\" മതി.. വരാൻ നോക്ക്.. വിനു ഉണ്ട് അവിടെ.. പാതിരാത്രി പാമ്പ് കടിച്ച് വന്ന് ചാകാൻ കിടന്നേക്കുന്നു അവൻ... നടക്ക് ഇങ്ങോട്ട്... \"\"\" അവനെന്തോ പറയാൻ തുടങ്ങിയതും അവന്റെ വീങ്ങിയ കണ്ണുകളിൽ നിന്നും ആ മുഖത്തെ കണ്ണുനീർ വറ്റിയ പാടിൽ നിന്നും അവൻ കരഞ്ഞുവെന്ന് മനസ്സിലാക്കി കൂടുതൽ ഒന്നും പറഞ്ഞ് അവനെ പിന്നെയും വിഷമിപ്പിക്കാൻ നിൽക്കാതെ തിരിഞ്ഞ് അനി കൈയ്യിലെ ടോർച്ച് അടിച്ച് കൊണ്ട് തങ്ങൾക്ക് എതിർ വശത്തായി കാണുന്ന ഇടവഴിയ്ക്ക് അരികിലേക്ക് നടന്നു.. പിന്നാലെ കുനിഞ്ഞു പോയ മുഖത്തോടെ ദേവും...








തുടരും..............................................









Tanvi 💕



നീലനിലാവേ... 💙 - 34

നീലനിലാവേ... 💙 - 34

5
636

ദേവും അനിയും വീട്ടിൽ എത്തുമ്പോൾ വാതിൽ തുറന്നിട്ട് പുറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു നിളയും വിനുവും വിദുവും.. വേലി കടന്ന് നടന്ന് വരുന്ന അവരെ കണ്ടപ്പോൾ തന്നെ നിള കൈവരിയിൽ പിടിച്ച് പടിയിൽ നിന്ന് എഴുന്നേറ്റ് നിന്നു...\"\"\" ആഹാ.. കിട്ടിയോ.. നിങ്ങൾ ഇതെവിടെ പോയി കിടക്കുവായിരുന്നു?!, മനുഷ്യാ... \"\"\" നിള എഴുന്നേറ്റ് നിന്നത് കണ്ട് വേലിയുടെ ഭാഗത്തേക്ക്‌ നോക്കിയ വിനു അതുവഴി നടന്ന് വരുന്നവരെ കണ്ട് അതും പറഞ്ഞ് തിണ്ണയിൽ നിന്ന് എഴുന്നേറ്റ് അവർക്ക് അടുത്തേക്ക് ചെന്ന് ചോദിച്ചു...\"\"\" പുഴക്കരയിൽ പാമ്പ് കടിയും കാത്ത് കിടക്കുവായിരുന്നു മഹാൻ... \"\"\" ദേവിനെ തന്നെ നോക്കി നിൽക്കുന