Aksharathalukal

Phonophobia

പള്ളിയിലെ മണിമാളികയിൽ മണ്ണികൾ മുഴങ്ങി... അവൾ അവൻ്റെ കൈയിൽ പിടിച്ച് കാറിൽ നിന്നും ഇറങ്ങി...... ചുറ്റിലും ഫോട്ടോഗ്രാഫേസ് തിങ്ങി കൂടി. അവർ അവളുടെയും അവൻ്റെയും ഒരുപാട് ഫോട്ടോകൾ എടുത്തു. ശേഷം അവൻ അവളുടെ കൈയിൽ പിടിച്ച് ദേവലായത്തിലേക്ക് പ്രവേശിച്ചു. അവിടെ .... വിശുദ്ധ ഗ്രന്ഥത്തെ സാക്ഷിയാക്കി അവർ ഒരു പ്രതിജ്ഞ എടുത്തു.

\"ഇന്ന് മുതൽ മരണം വരെ, സ്നേഹത്തിലും വിശ്വസ്‌തതയിലും, സന്തോഷത്തിലും ദുഃഖത്തിലും, സമ്പത്തിലും ഇല്ലായ്മയിലും, ആരോഗ്യത്തിലും അനാരോഗത്തിലും, പരസ്പരം ഏകമനസ്സോട ജീവിച്ച് കൊള്ളാം എന്ന് ഞങ്ങൾ വിശുദ്ധ ഗ്രന്ഥത്തെ സാക്ഷിയാക്കി പ്രതിജ്ഞ ചെയ്യുന്നു. . ഈ വാഗ്ദാനമനുസരിച്ച് ജീവിക്കാൻ സർവ്വശക്തനായ ദൈവം ഞങ്ങളെ സഹായിക്കട്ടെ.\"

ശേഷം അവൾ വലത്തുകാൻ വച്ച് ആദ്യമായി അവൻ്റെ വീട്ടിൽ പ്രവേശിച്ചു. തൻ്റെതായിരുന്ന എല്ലാം അവൾക്ക് ഉപേക്ഷി ക്കേണ്ടതായി വന്നു. തൻ്റെ അപ്പനെയും അമ്മയെയും സഹോദരങ്ങളെയും ഇഷ്ടങ്ങളും എല്ലാം അവൾക്ക് ഉപേക്ഷിക്കേണ്ടി വന്നു. തൻ്റെ അപ്പനും അമ്മയും  അവളെ അവൻ്റെ കൈകളിൽ ഏൽപ്പിച്ച് പോയപ്പോൾ അവൾ നെഞ്ച് നീറി കരഞ്ഞു. താൻ  ജനിച്ചതും വളർന്നതുമായ തൻ്റെ വീട്ടിൽ ഇനി മുതൽ ഒരു അതിഥിയെ പോലെ ആയല്ലോ താൻ എന്നോർത്തപ്പോൾ അവളുടെ ദുഃഖം ഒന്നും കൂടെ ഇരട്ടിച്ചു.
പോവുന്നതിന് മുൻപ് അവളുടെ അമ്മ അവളെ ഇങ്ങനെ ഓർമ്മിപ്പിച്ചു.

\"ഇന്ന് മുതൽ ഇതാണ് നിൻ്റെ വീട്. നിന്നെ കുറിച്ച് നല്ലത് മാത്രം കേൾക്കാൻ ഞങ്ങൾക്ക് ഇടയാവട്ടെ.\"
ദിവസങ്ങൾ കഴിയും തോറും അവൾ തൻ്റെ പുതിയ വീടുമായി പൊരുത്തപ്പെട്ട് തുടങ്ങി. അവൾ അവിടുത്തെ അമ്മയെയും അപ്പനെയും സ്വന്തം അപ്പനും അമ്മയും ആയി കണ്ട് പരിചരിച്ചു. ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും തട്ടലും മുട്ടലും എല്ലാം ആ വീട്ടിൽ ആരംഭിച്ചു. പക്ഷേ അവൾ അതൊന്നും കാര്യമാക്കി എടുക്കാതെ ആ വീട്ടിൽ ഉള്ളവരെല്ലാം ചേർത്ത് പിടിച്ചു.

( ഈ കഥയിലെ അവളുടെ പേരാണ് മേരി. അവൻ്റെ പേര് ഫ്രാൻസിസ്. ആദ്യം മേരിയെ പരാജയപ്പെടുത്താം. മേരിയെ കുറിച്ച് പറയാണെങ്കിൽ ആൾക്ക് കുറച്ച് ദൈവവിശ്വാസം കൂടുതൽ ആണ് . പിന്നെ ആരെങ്കിലും എന്തെങ്കിലും ഒക്കെ പറഞ്ഞാൽ അതിന് ഒന്നും പ്രതികരിക്കാതെ  എല്ലാം ഉള്ളിൽ തന്നെ വക്കും . ശേഷം എന്തെങ്കിലും ഒരു ചെറിയ കാര്യം കിട്ടിയാൽ അപ്പോ പൊട്ടി തെറിക്കും. ഇതിൻ്റെ നേരെ തിരിച്ചാണ് ഫ്രാൻസിസ് . ദൈവവിശ്വാസം ഒക്കെ ആവശ്യത്തിന് ഉണ്ട്. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും. പ്രതികരിച്ചിട്ട് കാര്യം ഇല്ലെന്ന് കണ്ടാൽ മിണ്ടാതെ ഇരിക്കും. ആൾ കുറച്ച് കലിപ്പനാണ്. തൽകാലം ഇത്രയും മതി. ഇവരെ കുറിച്ച് ബാക്കിയെല്ലാം നമുക്ക് വഴിയെ മനസിലാക്കാം .)

                                                                     തുടരും...