Aksharathalukal

എന്തു പഠിച്ചു


\"സ്കൂളു തുറന്നിട്ടു പത്തുനാളായില്ലേ
എന്താ പഠിച്ചത് ഉണ്ണിമോനേ?\"

\"ഒന്നും പഠിപ്പിച്ചു തന്നില്ല ടീച്ചറ്
മീറ്റിംങ്ങേ, മീറ്റീംങ്ങാണെന്നുമെന്നും!
പരിതസ്ഥിതിദിനം, വായനാവാരവും
യോഗാദിനം പിന്നെ വൃത്തിയാക്കൽ;
ടൈംടേബിൾ തന്നില്ല, വിഷയത്തിനാളില്ല
\'എച്ചെമ്മു\' ഫോൺവിളി തന്നെയെന്നും!\"
സാധ്യായദിവസങ്ങളെണ്ണം തികയ്കുകിൽ
നിലവാരമുയരുന്ന വിദ്യതാനോ!


മഞ്ഞച്ചേര

മഞ്ഞച്ചേര

4.5
191

പെരുമഴപെയ്യും പകലത്ത്,തവളയിലൊന്നു വിഴുങ്ങീട്ട്,തോട്ടിലെ വില്ലൻ മഞ്ഞച്ചേരഇഴഞ്ഞു വന്നാ വഴിയരുകിൽ!കല്ലുനിറച്ചൊരു ടോറസ്സ് വണ്ടിതെക്കോട്ടോടിപ്പോകുമ്പോൾ;ചേര നിനച്ചാ വണ്ടിക്കൂറ്റനെവഴിയിലുവെച്ചു തടഞ്ഞേക്കാം!നാക്കുവിടർത്തിപ്പരതീട്ട്മസ്സിലു പിടിച്ചാ മരമണ്ടൻ!വീലിനു കുറുകെ ചാടാനായ്കണ്ണു മിഴിച്ചു കുതിച്ചപ്പോൾ;തലയുടെ എല്ലുതകർന്നേ പോയ്ടാറിൽ നീളെയരഞ്ഞേ പോയ്ടോറസ്സകലേക്കോടുമ്പോൾവാലുപിടഞ്ഞു കുതിക്കുന്നു!