Aksharathalukal

മഞ്ഞച്ചേര

പെരുമഴപെയ്യും പകലത്ത്,
തവളയിലൊന്നു വിഴുങ്ങീട്ട്,
തോട്ടിലെ വില്ലൻ മഞ്ഞച്ചേര
ഇഴഞ്ഞു വന്നാ വഴിയരുകിൽ!

കല്ലുനിറച്ചൊരു ടോറസ്സ് വണ്ടി
തെക്കോട്ടോടിപ്പോകുമ്പോൾ;
ചേര നിനച്ചാ വണ്ടിക്കൂറ്റനെ
വഴിയിലുവെച്ചു തടഞ്ഞേക്കാം!

നാക്കുവിടർത്തിപ്പരതീട്ട്
മസ്സിലു പിടിച്ചാ മരമണ്ടൻ!
വീലിനു കുറുകെ ചാടാനായ്
കണ്ണു മിഴിച്ചു കുതിച്ചപ്പോൾ;

തലയുടെ എല്ലുതകർന്നേ പോയ്
ടാറിൽ നീളെയരഞ്ഞേ പോയ്
ടോറസ്സകലേക്കോടുമ്പോൾ
വാലുപിടഞ്ഞു കുതിക്കുന്നു!




വാക്ഔട്ട്

വാക്ഔട്ട്

5
162

കുട്ടി:- \"ടീച്ചറേ, ടീച്ചറേ ഇന്നൊണ്ടു സംശയംഎന്താണീ \'വാക് ഔട്ടി\'നർഥം?\"ടീച്ചർ:- \"സഭയൊക്കെ ചേരുമ്പോൾ ദേഷ്യം പിടിച്ചങ്ങു സഭവിട്ടിറങ്ങുന്നചെയ്തിക്കു പേരാണ്, വാക് ഔട്ട് !\"കുട്ടി:- \"സഭവിട്ടു പോയാലും ചർച്ച ചെയ്തില്ലെങ്കിലുംഎമ്മെല്ലെമാർക്കെല്ലാം ശമ്പളം കിട്ടുമോ?\"ടീച്ചർ:- \"ശമ്പളം നിശ്ചയം, ഹാജരു വെച്ചല്ലോ,സീറ്റിലിരുന്നല്ലോ,വൻപ്രതിഷേധത്തിൻ മാർഗത്തിലല്ലെയീവാക് ഔട്ട് ചെയ്തതും!\"കുട്ടി:- \"ഞാനിതാ ഇന്നെന്റെ ബാഗുമെടുത്തോണ്ട്വാക് ഔട്ടു ചെയ്യൂന്നു ക്ലാസ്സിലിരിക്കാതെ!ഓരോ പരീക്ഷയ്ക്കും മാർക്കിട്ടു നല്കണംവീട്ടിൽ പരാതികൾ എത്താതിരിക്കണം!എമ്മെല്ലയ്ക്കായിടാം എമ്പിക