4
എന്തൊക്കെയോ ശബ്ദങ്ങളും ബഹളങ്ങളും അവ്യക്തമായി ഇവാന് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നു ... ശരീരത്തിന് ഒട്ടും ഭാരംതോന്നുന്നില്ല ... താൻ വായുവിൽ ഉയരുന്നതുപോലെ ... ആരോ എന്നെ എടുത്തേക്കുവാണ് ... അല്ല എടുത്തുകൊണ്ട് പോകുന്നു ... എന്തൊക്കെയോ പറയുന്നുണ്ട് ... പക്ഷ ഒന്നും വ്യക്തമല്ല ... എന്നെ എവിടയോ കിടത്തുന്നതും ആരൊക്കെയോ തട്ടിവിളിക്കുന്നതെല്ലാം അറിയുന്നുണ്ട് ... പെട്ടെന്നാണ് മുഖത്തേക്ക് തണുത്തതെന്തോ വന്നു വീണത്
ഇവാൻ ... ഒരു ഗുഹയിലെന്നപോലെ ആരുടെയോ ശബ്ദം ...
ഇവാൻ ......
ആ ശബ്ദം അത് ഹലീലുവിന്റെയാണ്
ഇവാൻ ... എഴുനേക്കടാ ... ഇവാൻ .... ഇപ്പൊ ശബ്ദം അടുത്തുന്നാണ് കേൾക്കുന്നത്
\" ജോ \"
\" കണ്ണുതുറക്ക് ജോ ... ജോ \"
നല്ല പരിചയമുള്ള ശബ്ദം ... ഇത് .. ഇത്... ഇത് ജിത്തേട്ടന്റെ ശബ്ദമല്ലേ ... ഏയ് ... അല്ല ... ജിത്തേട്ടൻ ഇവിടെങ്ങനെ
\"ജോ എഴുന്നേൽക്ക് ജോ ... ജോ \" വീണ്ടും ആ ശബ്ദം
അതേ ജിത്തേട്ടൻ തന്നെ ... എന്നെ വിളിക്കുവാ ...ഞാൻ എഴുന്നേറ്റില്ലെങ്കിൽ ജിത്തേട്ടൻ പേടിക്കില്ലേ ... എനിക്ക് കണ്ണുതുറക്കണം ... കർത്താവേ കണ്ണുതുറക്കാൻ പറ്റുന്നില്ലല്ലോ ...
വീണ്ടും തണുത്തതെന്തോ മുഖത്തേയ്ക്ക് ശക്തമായി വീണു ... ഒന്ന് ഞെട്ടിക്കൊണ്ട് ഇവാൻ കണ്ണുകൾ വലിച്ചുതുറന്നു ... ആദ്യം എവിടെയാണെന്ന് മനസ്സിലായില്ല ... പിന്നീടാണ് അത് കഫേയുടെ ഉള്ളിലാണെന്ന് മനസിലായത് ... തന്റെ ചുറ്റിനും കുറച്ചുപേർ കൂടി നിൽപ്പുണ്ട് ... കഫേയിൽ വന്നവരാകും ... മനുവും ഹലീലുവും തൊട്ടുമുന്നിൽ തന്നെ നിൽപ്പുണ്ട് ... ഹലീലുവിനെ കണ്ടിട്ട് കരഞ്ഞൊരു പരുവമായെന്നു തോന്നുന്നു ...
\"ഇവാൻ നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ \" ... അതും പറഞ്ഞ് ഹലീലു ഇവാന്റെ നെഞ്ചത്തേയ്ക്കൊരു വീഴ്‌ച്ചയായിരുന്നു ... ആ വീഴ്ചയിൽ നെഞ്ച് നന്നായിട്ട് വേദനിച്ചെങ്കിലും അവൻ ഹലീലുവിനെ ചേർത്തുപിടിച്ചു .... എന്റെ ബുദ്ധിമുട്ട് മനസിലായിട്ടായിരിക്കും മനു പെട്ടന്നവനെ പിടിച്ചുമാറ്റി ... അപ്പോത്തന്നെ ഇവാൻ നന്നായിട്ടൊന്ന് ചുമച്ചു ...
\"അലക്സ് ഒരുബോട്ടിൽ വെള്ളമിങ്ങെടുത്തേ \" ... ആ ശബ്ദം ഇവാന്റെ കാതുകളിൽ തുളഞ്ഞുകയറി ... ജിത്തേട്ടന്റെ ശബ്ദം ... മാത്രമല്ല ആ നിമിഷമാണ് ഇത്രയും നേരമായി താൻ ആരുടെയോ മടിയിലാണ് തലവച്ചുകിടക്കുന്നതെന്നുള്ള സത്യം ഇവാന് മനസിലായി ... അവൻ പതിയെ തലയുയർത്തിനോക്കിയതും ആളെക്കണ്ട് ഞെട്ടി ... ജിത്തേട്ടൻ ... ഇവാൻ ചാടിപ്പിടഞ്ഞെഴുനേറ്റു ... ഒരുതവണകൂടി ആ മുഖത്തേയ്ക്കുനോക്കാനുള്ള ശക്തി അവനുണ്ടായിരുന്നില്ല
ഇന്ദ്രൻ ഒരുകള്ളചിരിയോടെ എഴുനേറ്റു ... അപ്പോഴേക്കും അലക്സ് ഒരു ബോട്ടിൽ വെള്ളം കൊണ്ടുവന്ന് ഇന്ദ്രന്റെ കയ്യിൽ കൊടുത്തു ... അവനതു ഇവാന് നേരെനീട്ടി .... ശരിക്കും ഇവാന് ബോധം മറഞ്ഞതിനെക്കാളും ഇന്ദ്രനെ കണ്ടത്തുകാരണം തൊണ്ടമുഴുവൻ വരണ്ടിരിക്കുവായിരുന്നു ... അതുകൊണ്ടുതന്നെ ഇന്ദ്രന്റെ മുഖത്തേക്കുപോലും നോക്കാതെ അവനാ വെള്ളം വാങ്ങി ഒറ്റവലിക്കുതന്നെ പകുതിയോളം കുടിച്ചുതീർത്തു ...
\"എന്താ സർ എന്താ പ്രശ്നം ... സാറിന്റെ ബുള്ളറ്റ് മറിഞ്ഞുകിടക്കുന്നു ... അവന്മാർ പ്രശ്നത്തിനുവല്ലതും വന്നോ \"... കണ്ടാൽ സീനിയേഴ്സ് എന്നുതോന്നിക്കുന്ന കുറച്ചു പിള്ളേർ പെട്ടെന്ന് കയറിവന്ന് ഇന്ദ്രനോട് ചോദിച്ചു ...
\"ഹേയ് പ്രശ്നമൊന്നും ഇല്ലടാ ... ഒര് സ്വപ്നജീവിവന്ന് വണ്ടിക്ക് വട്ടം ചാടിയതാ ... \" ... ഇവാനെ നോക്കി ഒര്കള്ളച്ചിരിചിരിച്ചശേഷം അവരോടായി പറഞ്ഞു ... ഇവാൻ അകെ ചമ്മിയ അവസ്ഥയിലായി ... പ്രശ്നമൊന്നും ഇല്ലായെന്നറിഞ്ഞു ഇന്ദ്രനോട് ബൈ പറഞ്ഞ് ആ പിള്ളരും പോയി...
\"ഇങ്ങനെ ബെല്ലും ബ്രേക്കുമില്ലാതെ ഓടുമ്പോൾ റോഡാണെന്ന് ഓർത്താകൊള്ളാം ... ഞാൻ ബ്രേക്ക് പിടിച്ചില്ലായിരുന്നെങ്കിൽ ഇപ്പൊ പടമായി ഭിത്തിയിൽ തൂങ്ങാമായിരുന്നു ... \" ആദ്യം ഹലീലുവിനോടും മനുവിനോടും കൂടിയാണ് പറഞ്ഞതെങ്കിലും അവസാനം പറഞ്ഞത് ഇവാനെ നോക്കിയായിരുന്നു ....അതിനവൻ തലതാഴ്ത്തിനിന്നതേ ഉളളൂ ...
\"സോറി സർ ... ചുമ്മാ ഒരു തമാശക്ക് ... ഇങ്ങനൊന്നും ആകുമെന്ന് കരുതിയില്ല ... \" ഹലീലു പറഞ്ഞതും ഇന്ദ്രൻ ആക്കിയൊന്ന് ചിരിച്ചതേ ഉളളൂ
\"ഓ... ആയിക്കോട്ടെ ... കോളേജ് ഒക്കെ ഇഷ്ടായോ ... നിങ്ങൾ ബി .കോം അല്ലേ എടുത്തേക്കുന്നേ \"...
\"അതേ സർ ... കോളജൊക്കെ ഇഷ്ടായി ... ഇന്ന് സാറിനെ കണ്ടില്ലല്ലോ ... ലീവ് ആയിരുന്നോ ...\" മനുചോദിച്ചതും ഇവാൻ അത്ഭുതപ്പെട്ടു ... അവരുടെ സംസാരത്തിൽ നിന്നുതന്നെ ഹലീലുവിനും മനുവിനും ഇന്ദ്രനെ നേരുത്തേ പരിചയമുണ്ടെന്ന് ഇവാന് മനസിലായി ...
\"ഇല്ലടാ ഞാൻ 2 ഡേയ്സ് ലീവ് ആണ് ... ബുധനാഴ്ച മുതലേ കയറൂ ... അപ്പൊ നിങ്ങൾ ഷേക്കൊക്കെ കുടിച്ചു പതുക്കവിട്ടോ ... എനിക്കല്പം തിരക്കുണ്ടേ ... ഇങ്ങനെയൊക്കെയായോണ്ടാ അല്ലെങ്കിൽ ഞാൻ എപ്പഴേ അവിടെയെത്തിയേനെ ... \"പറഞ്ഞത് മനുവിനോടാണെങ്കിലും ഒരു കള്ളനോട്ടം ഇവാനിലേക്ക് വീഴുന്നുണ്ടാരുന്നു ... അവന് കുറ്റബോധം തോന്നി ... താൻ കാരണമല്ലേ ഇങ്ങനൊക്കെ
\"അപ്പോ ശരി ജോ ... പോകട്ടെ ... ഞാൻ തമാശക്ക് പറഞ്ഞതാഡോ ... ഇനി അതോർത്തു വിഷമിക്കുവൊന്നും വേണ്ട കേട്ടോ \"... അത്രയും പറഞ്ഞു ഇന്ദ്രൻ അവരോട് യാത്രയും പറഞ്ഞുപോയി ... ഇന്ദ്രന്റെ സാമിഭ്യത്തിൽ ഇവാന്റെ ശരീരത്തിൽ വിയർപ്പുപൊടിയുന്നതു അവൻ അറിയുന്നുണ്ടാരുന്നു ... ഇന്ദ്രൻ പോയതും മനുവും ഹലീലുവും ഇവാനോട് കുറേ സോറിയൊക്കെ പറയുന്നുണ്ടാരുന്നു ... പറഞ്ഞതുപോലെതന്നെ 3 പേരും ഷേക്കൊക്കെ ഓർഡർചെയ്തു കുടിച്ചു ... എന്നാൽ ഇവാന്റെ മനസ്സ് ഇവിടെയൊന്നും ആയിരുന്നില്ല ... ഇന്ദ്രൻ എന്ന മായികലോകത്തെ അനുഭൂതിയിൽ അകപ്പെട്ടുകിടക്കുകയായിരുന്നു അവനപ്പോൾ
🔴🟠🟡🟢🔵🟣⚫️⚪️🟤
\"ഡാ ഇവാനെ സാറിന് നിന്നെ നേരുത്തേ അറിയാമോ ... നിന്നെ ജോയെന്നൊക്കെ വിളിക്കുന്നുണ്ടാരുന്നല്ലോ \"... ശരിക്കും പറഞ്ഞാൽ ഹലീലു അതുപറഞ്ഞപ്പോഴാണ് ഇവാനും അത് ഓർക്കുന്നത് ....
ശരിയാ ജിത്തേട്ടൻ എന്നെ ജോയെന്നാ വിളിക്കുന്നത് ... അന്ന് വീട്ടിലാക്കി പോകാൻ നേരവും ജോയെന്നാ വിളിച്ചത് .ഇന്നെന്നോട് സംസാരിച്ചപ്പോഴും ജോയെന്നാ വിളിച്ചത്
\"അത് ശരിയാ ഞാനും ശ്രദ്ധിച്ചായിരുന്നു \"... മനുവിനും അതേ സംശയം ...
\"നാട്ടിൽനിന്നും വന്ന സമയം റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടായിരുന്നു ... വേറെ വണ്ടിയൊന്നും ആ സമയം കിട്ടിയില്ല ... അപ്പൊ ജിത് ... അല്ല സാറാ എന്നെ വീടുവരെ കൊണ്ടാക്കിയത് \"... അബദ്ധത്തിൽ ജിത്തേട്ടൻ എന്നുവിളിക്കാൻ വന്നതും പെട്ടെന്ന് മാറ്റി സർ എന്നാക്കി
\"ഓ അങ്ങനെ ... പിന്നെ നിനക്കിപ്പോൾ കുഴപ്പമൊന്നും ഇല്ലല്ലോ \"... രണ്ടുപേരും ആകുലതയോടെ എന്നെ നോക്കി
\"ഇല്ലടാ അത് പെട്ടെന്ന് പേടിച്ചതുകൊണ്ടാ ... അല്ല നിങ്ങൾക്ക് സാറിനെ നേരുത്തെ അറിയുമോ \"... ഞാൻ ചോദിച്ചതുകേട്ട് അവന്മാർ എന്ന മിഴിച്ചുനോക്കുന്നുണ്ട്...
\"അതെന്ത് ചോദ്യമാടാ... ഇന്ദ്രൻ സാറിനെ അറിയാത്തവരായി ഈ കോളേജിൽ എന്നല്ല ഈ നാട്ടിൽ പോലും ആരും കാണില്ല ...ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ട സാറാ ... എന്റെ ചേട്ടൻ ഇവിടെയാ പഠിച്ചത് ... എനിക്കങ്ങനെ സാറിനെ നേരുത്തെ അറിയാം മാത്രമല്ല സർ ഞങ്ങടെ നാട്ടുകാരനാ ... ഒരുതവണ ഞാനും ചേട്ടനും കൂടി സാറിന്റെ വീട്ടിലും പോയിട്ടുണ്ട് ... \"
\"എന്റെ ഇത്തയും ഇവിടേയാ പഠിച്ചത് ... എന്റെ വല്യാപ്പയുടെ മൂത്തമോനും സാറും ഒരുമിച്ചുപഠിച്ചതാ ... എനിക്കങ്ങനെ അറിയാം ... പെരുന്നാളിന് ഞങ്ങടെ വീട്ടിലൊക്കെ വന്നിട്ടുണ്ട് \".... ഹലീലുവും കൂടി പറഞ്ഞതും ഇവാന് വല്ലാത്ത അസ്സൂയതോന്നി ... ജിത്തേട്ടന്റെ വീട്ടിൽ പോകാൻ തനിക്കു സാധിച്ചില്ലല്ലൊ ... ഇവരൊക്കെ എന്ത് ഭാഗ്യവാന്മാരാ ... ജിത്തേട്ടനോട് സംസാരിക്കാൻ പറ്റുന്നുണ്ട് ... അവരുടെ വീട്ടിൽ ചെല്ലുന്നുണ്ട് ...
പിന്നീട് ഹലീലുവും മനുവും ഇന്ദ്രട്ടനെപ്പറ്റിയുള്ള സംസാരമായിരുന്നു ... അവരുടെ സംസാരത്തിൽനിന്നാണ് ജിത്തേട്ടൻ ഈ കോളേജിലെ ബി.കോം ഡിപ്പാർമെൻറ് അക്കൗണ്ടിംഗ് പ്രൊഫസർ ആണെന്ന് മനസ്സിലായത് ... അതായത് ഞങ്ങൾക്ക് അക്കൗണ്ടിംഗ് പഠിപ്പിക്കുന്നതും ജിത്തേട്ടനാണ് ... മാത്രമല്ല കോളേജിലെ എല്ലാ വിദ്യാർത്ഥികളുടെയും ഇഷ്ട്ടപ്പെട്ട സർ ... അത്രേം ഫ്രണ്ട്ലിയാണ് ജിത്തേട്ടൻ ... ജിത്തേട്ടന് \'അമ്മമാത്രമേ ഉണ്ടായിരുന്നുള്ളു ... ഇപ്പോ മരിച്ചിട്ട് 2 വർഷമായി ... ഹാർട്ട്അറ്റാക്ക് ആയിരുന്നു ... വേറെ ബന്ധുക്കളൊന്നും ഇല്ല ... അതുകൊണ്ടുതന്നെ ഇപ്പൊ ഒറ്റത്തടിയാണ് ... എന്തുകൊണ്ടോ ഇന്ദ്രനെ പറ്റിപറയുമ്പോൾ അടിവയറ്റിൽ മഞ്ഞുവീഴുന്ന സുഖമായിരുന്നു ഇവാന് ... എത്രകേട്ടാലും മതിവരാത്തതുപോലെ ...
എന്നാൽ പെട്ടെന്ന് ഇവാൻ ബോധത്തിലേക്ക് തിരിച്ചുവന്നു ... ഞാൻ ... ഞാൻ ഇത് എന്തൊക്കെയാ ചിന്തിച്ചുകൂട്ടുന്നത് ... ഇതൊന്നും ശരിയല്ല ... ആരെങ്കിലും അറിഞ്ഞാലുള്ള അവസ്ഥ എന്താകും ... ജിത്തേട്ടൻ അറിഞ്ഞല്ലോ .. എന്നെ വെറുപ്പോടെ നോക്കില്ല ... ഹലീലുവും മനുവും പോലും എന്നെ വെറുക്കില്ലേ ... വേണ്ട ഒന്നും വേണ്ട ... എനിക്ക് എനിക്കെന്തോ വലിയ അസുഖമാ ... അല്ലെങ്കിൽ ഒരാണായ എനിക്ക് വേറൊരാണിനോട് പ്രണയം തോന്നുമോ ... പല പല ചിന്തകളാൽ കുലിഷിതമായിരുന്നു ഇവാന്റെ മനസ്സ് ...
🔴🟠🟡🟢🔵🟣⚫️⚪️🟤
തിരികേ വീട്ടിൽ എത്തിയപ്പോ 4 മണിയാവാറായി ... ഹാളിൽത്തന്നെ ആന്റിയുണ്ട് ... വീണ്ടും ഇന്നലത്തേതിന്റെ ആവർത്തനം ... വിശേഷങ്ങൾ ചോദിക്കുന്നു , കോഫീഇട്ടു തരുന്നു , പിടിച്ചിരുത്തി കഴിപ്പിക്കുന്നു ... പക്ഷെ ഇതൊന്നും ഇവാന് അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ... ആന്റിയെ അവനൊട്ടും വിശ്വാസമില്ല ... എന്തോ മനസ്സിൽ കണ്ടിട്ടാണ് ആന്റി തന്നോട് ഇങ്ങനോക്കെപെരുമാറുന്നതെന്ന് ഇവാന് നല്ല ഉറപ്പുണ്ട് ... അതെന്താണെന്നുമാത്രം അറിഞ്ഞാൽ മതിയിനി
നേരെ റൂമിൽ ചെന്നതും ആദ്യം വിളിച്ചത് മമ്മയെയാണ് ... ഭാഗ്യത്തിന് കാൾ എടുത്തു...
\"ഹലോ മമ്മ ഇത് ഞാനാ ഇവാൻ ... ഇന്നലെ ഞാൻ കുറെ വിളിച്ചിരുന്നു ... എന്താ കാൾ എടുക്കാഞ്ഞത് \"... ഫോൺ എടുത്തപ്പോൾ തന്നെ ഇവാൻ പരാതിക്കെട്ടഴിച്ചു ...
\"ഒന്നും പറയണ്ട മോനെ ... ഇന്നലെ നീ എവിടുന്ന് പോയതിന്റെ പിറകേ എബിക്കുട്ടന്റെ കുറെ കൂട്ടുകാർ വന്നു ... നിനക്കറിയാലോ അവരുവന്നാ പിന്നൊരു മേളമാ ... അവർക്കിഷ്ട്ടമുള്ള ഓരോന്നൊക്കെയുണ്ടാക്കി ... ഓരോ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു സമയം പോയതേ അറിയിഞ്ഞില്ല ... എല്ലാം കഴിഞ്ഞപ്പോൾ പാതിരാത്രിയായി ... ഇതിനിടക്ക് നിന്റെ ഫോൺവന്നത് മമ്മ കണ്ടില്ലടാ ... പിന്നെ ക്ഷീണം കാരണം ഞാനങ് ഉറങ്ങിപ്പോയി ... \"
\"മ്മ്മ്മ് \" അവനതിനൊന്ന് മൂളിയതേ ഉളളൂ...
\"പിന്നെ ആന്റിയെ അധികം വിഷമിപ്പിക്കുകയൊന്നും ചെയ്യരുത് ... നിന്റെ കാര്യങ്ങളെല്ലാം സ്വാന്തമായിത്തന്നെ ചെയ്യണം കേട്ടോ ... ഞാൻ 10000 രൂപ തന്നില്ലേ അത് സൂക്ഷിച്ച് ഉപയോഗിക്കണം ... അനാവശ്യമായി ചിലവാക്കി കളയരുത് ... അതുതന്നെ ഞാൻ ഒരുവിധം പപ്പയെപറഞ്ഞു സമ്മതിപ്പിച്ചിട്ടാ തന്നത് ... ആന്റിയുടെ സ്വഭാവം അറിയാല്ലോ ... എന്തെങ്കിലും ഇഷ്ടപ്പെടാത്തതുകണ്ടാ ചിലപ്പോ നിന്നെയവിടുന്ന് ഇറക്കിവിടും ... അതുകൊണ്ട് നോക്കീംകണ്ടുമൊക്കെ നിന്നോണം കേട്ടല്ലോ \"...
\"മ്മ്മ് \"... അതിനും ഇവാൻ ഒന്നുമൂളിയതേ ഉളളൂ...
\"എന്നാ ശരി ഞാൻ വെക്കുവാ കുറച്ചു കഴിയുമ്പോൾ എബിമോൻ വരും ഇന്ന് തോമസിച്ചായന്റെ വീട്ടിൽ ഒര് ഫങ്ക്ഷനുണ്ട് പാപ്പയുംകൂടി വന്നുകഴിഞ്ഞാൽ ഞങ്ങളിറങ്ങും .... പിന്നെ വിളിക്കാം ഞാൻ റെഡിയാകട്ടെ \"... അത്രയും പറഞ്ഞ് അവർ കാൾ കട്ട് ചെയ്തു ...
ഇവാൻ അൽപ്പനേരം ഫോൺ അങ്ങനെതന്നെ ചെവിയിൽ വച്ചുപോയി ... എനിക്ക് സുഖമാണോന്ന് മമ്മ ചോദിച്ചില്ല ... യാത്ര എങ്ങനുണ്ടായിരുന്നെന്ന് ചോദിച്ചില്ല ... ഞാൻ വല്ലതും കഴിച്ചോന്നുതിരക്കിയില്ല ,കോളേജിലെ വിശേഷങ്ങൾ ചോദിച്ചില്ല ... കോളജ് എങ്ങനുണ്ട് ... പുതിയ കൂട്ടുകാരെ കിട്ടിയോ ... ഇന്നത്തെ ദിവസം എങ്ങനുണ്ട് ... എനിക്കിവിടെ സുഖമാണോ ... ആന്റി എന്നോടിങ്ങനാ പെരുമാറുന്നത് ... അങ്ങനെ അങ്ങനെ ഒന്നും ചോദിച്ചില്ല ... ഞാൻ ഒകെയാണോന്നെങ്കിലും ചോദിച്ചിരുന്നെങ്കിൽ ...
ഇവാന്റെ കണ്ണുകൾ നിർത്താതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .... മമ്മ പഴയ മമ്മയല്ല .... ഒരുപാട് മാറിയിരിക്കുന്നു ... ഇനി മമ്മയും എന്നെ വേണ്ടാന്ന് വച്ചോ .... വേണ്ട ആരും വേണ്ട എനിക്ക് ... കരയരുത് ഇവാൻ നിനക്ക് നീ മാത്രമേ ഉളളൂ ... പഠിക്കണം ... ഒര് ജോലിവേടിക്കണം ... ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിൽക്കണം ... ആ നിമിഷം മുതൽ ഒരുറച്ച തീരുമാനമെടുക്കുകയായിരുന്നു ഇവാൻ ... പക്ഷെ ഹൃദയം മുറിഞ്ഞു രക്തമാണ് ഒഴുകുന്നത് ... ഒറ്റക്കായപോലെ...
ഈ ചിന്തകൾക്കെല്ലാം ഇടയിൽ എപ്പോഴോ ഇന്ദ്രനുംകയറിവന്നു ... ജിത്തേട്ടനോട് എനിക്കുതോന്നുന്ന ഫീലിങ്ങ്സ് പ്രണയമാണോ ... ആണെങ്കിൽ ഒരാണിന് മറ്റൊരാണിനോട് പ്രണയം തോന്നുമോ ... സാധാരണ ആണിന് പെണ്ണിനോടല്ലേ പ്രണയം തോന്നേണ്ടത് ... പക്ഷെ എനിക്കുമാത്രമെന്താ ഇങ്ങനെ ... ഇനി എന്നെപോലെ വേറെ ആരെങ്കിലും ഉണ്ടോ ... എങ്ങനാ ഇതിനെപറ്റി അറിയുക ... മനുവിനോടോ ഹലീലുവിനോടോ ചോദിച്ചാലോ ... അയ്യേ വേണ്ട അവർക്ക് എന്നെ വല്ല സംശയവും തോന്നിയാലോ ... വേണ്ട ഒന്നും വേണ്ട .. എല്ലാം എന്റെ മനസ്സിൽ തന്നെ ഇരുന്നോട്ടെ ... ഒന്നും വേണ്ട ഒന്നും ... വല്ലാത്ത ക്ഷീണം തോന്നുന്നുണ്ടായിരുന്നു അവന് ... ശരീരത്തിനും മനസ്സിനും താങ്ങാവുന്നതിലും അതികം പ്രഷർ ... അതുകൊണ്ടുതന്നെ ഇവാൻപോലുമറിയാതെ എപ്പഴോ ഉറങ്ങിപ്പോയി...
🔴🟠🟡🟢🔵🟣⚫️⚪️🟤
പിറ്റേന്നും അവന്മാരെക്കാളും ആദ്യം ക്ലാസ്സിൽ എത്തിയത് ഇവാനായിരുന്നു ... ഇവാൻ വന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആദ്യം ഹലീലു വന്നു പിന്നെ മനുവും .... ഇന്നലത്തേക്കാളും പിള്ളേരുണ്ട് ഇന്ന് ... മനുവും ഹലീലുവും സർ ക്ലാസ്സിൽ കയറുന്നതുവരേ ക്ലാസ്സിലെ പെൺപിള്ളേരുടെ കളക്ഷൻ എടുക്കുവായിരുന്നു .... ഞാനും അവന്മാരെപോലെ ഒന്ന് ശ്രമിച്ചു നോക്കി ... അവരുടെ കണ്ണുകൾ , ചുണ്ടുകൾ ,കഴുത്ത് , മാറിടം, അരക്കെട്ട് .... പക്ഷെ പറ്റുന്നില്ല പെൺകുട്ടികളെ കണ്ടിട്ടും ഫുൾ സ്കാൻ ചെയ്തുനോക്കിയിട്ടും എനിക്കൊന്നും തോന്നിയില്ല ... അതുകൊണ്ടുതന്നെ അതിലൊന്നും ശ്രദ്ധകൊടുക്കാതെ ഇവാൻ പുറത്തേയ്ക്കുനോക്കി ഇരുന്നു ... അപ്പോഴാണ് ഇവാന് മറ്റൊരുകാര്യം ഓർമവന്നത് ...
പണ്ട് ആൽബിചേട്ടായിയുടെ റൂമിൽ കയറിയസമയത്ത് ഞാൻ ഒരു മാഗസീൻ കണ്ടിരുന്നു ... കാബോർഡിൽ ആരും പെട്ടെന്നുകാണാത്തരീതിയിൽ ഡ്രെസ്സിന്റെ അടിയിലായിട്ടായിരുന്നു ഇരുന്നത് ... ഒരുകൗതുകത്തിന് മറിച്ചുനോക്കിയതാ ... പക്ഷെ അതിൽ ഫുൾ ബോയ്സിന്റെയും ഗേൾസിന്റെയും വൾഗർ ഫോട്ടോസ് ആയിരുന്നു ... അന്ന് ഞാൻ 10ത്തിൽ പഠിക്കുന്ന സമയം ... ചിലഫോട്ടോസിൽ പെൺകുട്ടിക്ക് അരക്ക് താഴെമാത്രമേ വസ്ത്രമുണ്ടായിരുന്നുള്ളു ... അവരുടെ മുഴുത്ത മാറുകൾ ഒരുമറയില്ലാതെ കണ്ടിട്ടും എനിക്കൊരു ഫീലിങ്ങ്സും തോന്നിയില്ല ... പക്ഷെ തൊട്ടപ്പുറത്തെ പേജിൽ ഒരു ബോയുടെ ഫോട്ടോആയിരുന്നു ... അതും അരക്കുതാഴെമാത്രം ഇന്നർ ഉണ്ട് ... ഇവാന്റെ കണ്ണുകൾ ആ ഫോട്ടോയിൽ തറഞ്ഞുനിന്നു ... അയാളുടെ കണ്ണുകളും ചുണ്ടുകളും ,ആദംസ്ആപ്പിളും , വിരിഞ്ഞ നെഞ്ചും ... കുഞ്ഞ് നിപ്പിൾസും .... അവസാനം ഇവാന്റെ കണ്ണുകൾ വന്നുനിന്നത് അയാളുടെ തുടയിടുക്കിലായിരുന്നു ... ഇന്നറിനുള്ളിൽ ചെറുയ മുഴപ്പോടെനിൽക്കുന്ന അയാളുടെ പൗരുഷം .... ആ ഒരു കാഴ്ച അവനിൽ പലവികാരങ്ങളും കൊണ്ടുവന്നു ... ജീവിതത്തിൽ ഇതുവരെതോന്നാത്ത എന്തൊക്കെയോ വികാരങ്ങൾ ... ശരീരമൊക്കെ ചൂടുപിടിക്കുന്നപോലെ ... പക്ഷെ അധികം ചിന്തിക്കാൻ സമയം കിട്ടിയില്ല ...എന്തോ ശബ്ദം കേട്ടതും ഇവാൻ വെപ്രാളത്തോടെ ആ ബുക്ക് പഴയതുപോലെതന്നെ തിരികേ വച്ചു ....
ഓർമകളിൽ നിന്നും തിരികെവന്നതും ഇവാന് ഒരുകാര്യം മനസിലായി ... എന്റെ കണ്ണിലും മനസ്സിലും ആകർഷിക്കപ്പെടുന്നത് സ്ത്രീകളല്ല മറിച്ച് പുരുഷമാരാണ് ... മാത്രമല്ല ആദ്യമായി എനിക്ക് പ്രണയം തോന്നിയതും ഒര് പുരുഷനോടാണ് ... എന്റെ ജിത്തേട്ടനോട് ...
ക്ലാസ്സിൽ സർ കയറിവന്നപ്പോഴാണ് പിന്നെ ഇവാൻ അവന്റെ ചിന്തകളൊക്കെ വിട്ടത്...
🔴🟠🟡🟢🔵🟣⚫️⚪️🟤
ക്ലാസുകൾ തുടങ്ങിയിട്ട് 2 ഡേയ്സ് കഴിഞ്ഞു ... അന്നുകണ്ടത്തിൽ പിന്നെ ഇവാൻ ഇന്ദ്രനെ കണ്ടിട്ടില്ല ... അതുകൊണ്ടുതന്നെ ഒട്ടും താല്പര്യമില്ലാതെയാണ് ഇവാൻ കോളേജിൽ വരുന്നതും ... ഒന്നും വേണ്ടേയെന്ന് ബുദ്ധി ഉപദേശിക്കുന്നുണ്ടെങ്കിലും ഹൃദയം അവനെ വേണമെന്ന് വാശിപിടിക്കുന്നതുപോലെ .... ആരോടും ഒന്നുംപറയാനാകാതെ അവൻ ഉള്ളാലെ ഉരുകുകയായിരുന്നു ...
4 മണിവരെയാണ് ക്ലാസുകൾ ... പതിവുപോലെ കോളേജ് വിട്ടതും ഞങൾ 3 പേരുംകൂടി ഒരുമിച്ചിറങ്ങി ... മനുവിന്റെ ബൈക്കിൽ ട്രിപിൾസടിച്ച് നേരെ ബസ്റ്റോപ്പിൽ ചെല്ലും ... ഞങളുടെ ബസ്സ് വരുന്നതുവരെ അവനും കാണും ബസ്റ്റോപ്പിൽ ... ഞങൾ പോയതിനുശേഷം മാത്രമേ മനു പോകൂ ...അതുവരെ 3 പേരുംകൂടി കത്തിയടിച്ചിരിക്കും ... അതാണിപ്പോഴത്തെ ശീലം ...
ഇന്നും പതിവുപോലെ ഞങൾ മൂന്നുപേരും ബസ്റ്റോപ്പിൽ എത്തി ... ബൈക്കിൽനിന്നും ഇറങ്ങിയതുംകഴിഞ്ഞതവണത്തെ ഓർമ്മയിൽ ഇവാന്റെ കണ്ണുകൾ ആദ്യം പോയത് ആ കഫേലേക്കാരുന്നു... എന്നാൽ പ്രതീക്ഷിക്കാതെ കണ്ടകാഴ്ച്ചയിൽ അവൻ ഒന്നമ്പരന്നു ... കഫേയുടെ മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ബുള്ളറ്റിൽ ചാരി ആരോടോ ചിരിച്ചുസംസാരിച്ചുകൊണ്ടുനിൽക്കുവാണ് ഇന്ദ്രൻ ... പ്രതീക്ഷിക്കാതെ ആ കാഴ്ചകണ്ടതും ഇവാന്റെ കണ്ണുകൾ വിടർന്നു ... ദേഹം മുഴുവനും വിറയൽ പാഞ്ഞുകയറുന്നതുപോലെ ...
\"ഡാ ആ നിൽക്കുന്നത് ഇന്ദ്രൻ സർ അല്ലേ \"... മനുവിന്റെ ശബ്ദമാണ് ഇവാനെ ബോധത്തിലേക്ക് കൊണ്ടുവന്നത് ...
\"എവിടെ ... ആ ശരിയാണല്ലോ ... സർ ... സർ ...\" മനു പറയുന്നതുകേട്ട് അങ്ങോട്ടേക്കുനോക്കിയ ഹലീലു കൈപൊക്കി ഇന്ദ്രനെ വിളിക്കുകയും ചെയ്തു ... ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ ഇന്ദ്രൻ അവരെ മൂന്നുപേരെയും കണ്ട് കൈകാട്ടി അടുത്തേക്ക് വിളിച്ചു ... വിളിക്കേണ്ട താമസം 2 ണ്ടും കൂടി ചാടിത്തുള്ളിപോയി ... പക്ഷെ ഇവാന്റെ അവസ്ഥ വളരെ മോശമായിരുന്നു ... ഇത്രേം ദിവസം ഒരുപാട് കാണാനാഗ്രഹിച്ചതാ ... പക്ഷെ കണ്ടപ്പോൾ ആ മുഖത്തേക്കുപോലും നോക്കാനുള്ള ശേഷിയില്ല ... ചമ്മലോ ... നാണമോ ... അങ്ങനെ പലതും തോന്നുന്നുണ്ടാരുന്നു ... പോകാതിരിക്കാനും പറ്റില്ലല്ലോ ... തെണ്ടി ഹലീലു ... അവന് ജിത്തേട്ടനെ വിളിക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ ... മനസ്സിൽ ഹലീലുവിനെയും മനുവിനെയും തെറിവിളിച്ച് അവരുടെ പിറകേ ഇവാനും അങ്ങോട്ടേക്കുചെന്നു...
\"എന്താടാ മൂന്നിനും വീട്ടിൽപോകാനുള്ള ഉദ്ദേശമൊന്നും ഇല്ലേ \"... ഒരുചിരിയോടെ തമാശ രൂപത്തിലാണ് ഇന്ദ്രനത് ചോദിച്ചത് ...
\"ഇവന്മാരുടെ ബസ്സ് വരാൻ ഇനിയും അരമണിക്കൂർ സമയമുണ്ട് സർ ... അതുവരെ ഒരുകമ്പനിക്ക് ഞാനും കൂടും \"... എന്നെയും ഹാലീലുവിനേയും ചൂണ്ടി മനു പറഞ്ഞു...
\"അപ്പൊ കുറെ സമയമുണ്ടല്ലോ ... എന്നാൽ വാ ബസ്സ് വരുന്നതുവരേ നമുക്കൊരോ കോഫീകുടിച്ചിരിക്കാം \"... അതും പറഞ്ഞു ഇന്ദ്രൻ നേരെ കഫേയുടെ ഉള്ളിൽകയറിപോയി ... അവന്മാർ പിന്നെ വിളിച്ചാലുടനേ ചാടിത്തുള്ളിപോകാനിരിക്കുവാണല്ലോ ... ഇവന്മാരെക്കൊണ്ട് ... പല്ലും കടിച്ചുകൊണ്ട് നിവർത്തിയില്ലാതെ ഇവാനും അവരുടെ പിറകേ ചെന്നു ... അവിടെ മൂലക്കായുള്ള റൗണ്ട് ടേബിളിൽ 4 പേരുംകൂടി ഇരുന്നു ... ഇവിടിരുന്നാൽ ബസ്സ് വരുന്നതും കാണാം ...
\"കോഫീടെ കൂടെ നിങ്ങൾക്ക് കഴിക്കാനായിട്ട് എന്തെങ്കിലും വേണോ കട്ട്ലറ്റ് ,സമൂസ ,സാൻവിച്ച് ,ബർഗർ ,ചിക്കൻ റോൾ ....അങ്ങനെയെന്തെങ്കിലും \".... ജിത്തേട്ടൻ ചോദിച്ചതും ഹലീലു ചിക്കെൻ റോളും മനു ബർഗറും പറഞ്ഞു ... ഞാൻ ഒന്നും പറയാത്തതുകൊണ്ടായിരിക്കും ജിത്തേട്ടൻ ഒരു സംശയത്തോടെ എന്നെ നോക്കി ... സത്യം പറഞ്ഞാൽ ആ നോട്ടത്തെപോലും നേരിടാൻ എനിക്കുവയ്യ ... ജിത്തേട്ടനുമുന്നിൽ വല്ലാതെ പതറിപോകുന്നു ... പക്ഷെ അത് പുറത്തുകാണിക്കാൻ പറ്റില്ലലോ...
\"എനിക്ക് എന്തായാലും മതി \"... വാക്കുകളിൽ പതർച്ചവരാതെ ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു ... ജിത്തേട്ടനോട് സംസാരിക്കുമ്പോൾ ചുണ്ടൊക്കെ വിറക്കുന്നപോലെ ... ശരീരത്തിന്റെ വിറയലറിയാതിരിക്കാൻ കൈരണ്ടും കൂട്ടിപ്പിടിച്ചു ... ചൂടോടെ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ ആശ്വാസമായേനെ ...
കോഫീ വരുന്നതുവരെ അവർ 3 പേരും എന്തൊക്കെയോ സംസാരിച്ചിരുന്നു ... ജിത്തേട്ടൻ മുന്നിലിരിക്കുംപോൾ എനിക്ക് വാതുറക്കാൻ പോലും പറ്റുന്നില്ല ... എന്തൊരാവസ്ഥയാ ഇത് ... അല്പസമയത്തിനുള്ളിൽ തന്നെ ആവിപറക്കുന്ന കോഫിയെത്തി ... എനിക്കും ജിത്തേട്ടനും കട്ട്ലറ്റാണ് പറഞ്ഞത് ... അതുകണ്ടതും എനിക്ക് വല്ലാത്ത സന്തോഷം തോന്നി ... എനിക്കിഷ്ടപ്പെട്ടതുതന്നല്ലേ ജിത്തേട്ടനും വെടിച്ചേ ... ഞാനൊന്നും മിണ്ടാത്തതുകൊണ്ടാകും ഇടക്കെന്നെനോക്കി കോഫീ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചു ... ഞാൻ അതിന് തലകുലിക്കിയതുമാത്രമേ ഉളളൂ .... പിന്നെ ഇഷ്ടപ്പെടാതെ ... നിങ്ങൾ വിഷം തന്നാലും ഞാൻ അമൃതുപോലെ കുടിക്കും മനുഷ്യാ എന്നെനിക്ക് പറയണമെന്നുണ്ടായിരുന്നു ... ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്...
അവര് മൂന്നുപേരും വീണ്ടും എന്തൊക്കെയോ സംസാരിക്കുന്നുണ്ട് ... എന്നാകും എനിക്കും ഇതുപോലെ സ്വാതന്ത്രത്തോടെ ജിത്തേട്ടനോട് സംസാരിക്കാൻ പറ്റുക ... ഇവാന്റെ കണ്ണുകൾ ഇന്ദ്രന്റെ മുഖമാകെ ഓടിനടന്നു ... നല്ല നീളമുള്ള മുടിയിഴകളാണ് ജിത്തേട്ടന് ... കുറച്ചൊക്കെ നെറ്റിയിലേക്ക് വീണുകിടക്കുന്നു ... സംസാരിക്കുമ്പോൾ ചെറുതാകുന്ന കുഞ്ഞിക്കണ്ണുകൾ ... ചിരിക്കുമ്പോൾ കവിളിൽ നുണക്കുഴി തെളിഞ്ഞുവരുന്നുണ്ട് ... നല്ല കട്ടിയുള്ള മീശയും താടിയും ... അതിനിടയിൽ കാണുന്ന ചുവന്ന ചുണ്ടുകളിലേക്ക് ഇവാന്റെ നോട്ടം ചെന്നതും ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി ... അതൊന്ന് നുണഞ്ഞെടുക്കാൻ കൊതിയേറി ... ശരീരം മുഴുവനും കോരിത്തരിക്കുന്നപോലെ ... ചൂട്പിടിക്കുന്നതുപോലെ .... ഇനിയും ആ ചുണ്ടിലേക്കുനോട്ടമെയ്താൽ ശരീരത്തിനുണ്ടാകുന്ന മാറ്റം നിയന്ത്രിക്കാനാകാതെ വരുമെന്ന് മനസ്സിലായതും കഷ്ടപ്പെട്ട് ഞാനാ ചുണ്ടിൽനിന്നും നോട്ടംമാറ്റി ആ കണ്ണുകളിലേക്കുനോക്കിയതും ആ നിമിഷം തന്നെയാണ് ജിത്തേട്ടനും എന്നെ നോക്കിയത് ... ഒരുനിമിഷം ഒന്നുപതറിയെങ്കിലും ഇവാൻ പെട്ടെന്ന് നോട്ടം മാറ്റി പുറത്തേയ്ക്കുനോക്കിയിരുന്നു ... കുതിച്ചുപായുന്ന ഹൃദയത്തെ അടക്കാൻ അറിയാതെ നെഞ്ചിലേക്ക് കൈവച്ചുപോയി ... കർത്താവെ ജിത്തേട്ടന് ഒന്നും മനസ്സിലായി കാണല്ലേ ...
\"നിങ്ങടെ ബസ്സ് വരാൻ സമയമായില്ലേ ... അപ്പൊ നമുക്കിറങ്ങിയാലോ \"... പെട്ടെന്ന് ജിത്തേട്ടൻ പറഞ്ഞതും ഞാനൊന്ന് ഞെട്ടി ... കുറച്ചുനേരം കൂടി കഴിഞ്ഞിട്ടുപോയാമതിയായിരുന്നു ... ജിത്തേട്ടനെ പിരിയുന്നതാലോചിക്കും തോറും എന്തോ ഒരുവിഷമം പോലെ ... ബില്ല് ഞങൾ പേ ചെയ്യാമെന്നുപറഞ്ഞിട്ടും ജിത്തേട്ടൻ കേട്ടില്ല ... ഒടുക്കം ബില്ലും പേ ചെയ്തശേഷം ഞങ്ങൾക്ക് മൂന്നുപേർക്കും ഓരോ ഡയറിമിൽക്കും കൂടി വാങ്ങിതന്നു ... അവന്മാരാണ് അപ്പോൾ തന്നെ പൊട്ടിച്ചുതിന്നാൻ തുടങ്ങി ... പക്ഷെ ഞാൻ കഴിക്കാതെ അതെടുത്ത് ബാഗിൽ വച്ചു ... അതുകണ്ടതും മനുവെന്നെ സംശയത്തോടെ നോക്കി ...
\"അത് ഞാൻ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാം ... ബസ്സ് വരാറായില്ലേ അതാ \"... മനുവിന്റെ സംശയത്തോടുള്ള നോട്ടം കണ്ടിട്ട് ഞാൻ പറഞ്ഞു .... പക്ഷെ അതൊന്നുമല്ല കാര്യം എന്റെ ജിത്തേട്ടൻ എനിക്കാധ്യമായി വേടിച്ചുതന്നതല്ലേ ... അതെനിക്ക് ആസ്വദിച്ചു കഴിക്കണം ... ഇവിടെവച്ചായാൽ ശരിയാകില്ല ... പക്ഷെ ഞാൻ പറഞ്ഞത് അവനത്രക്കു വിശ്വാസം വന്നിട്ടില്ല ...കാരണം മുഠായിയായാലും ചോക്ലേറ്റ് ആയാലും കിട്ടിയാൽ ആ നിമിഷം ഞാൻ അകത്താക്കും ... കൂടാതെ അവന്മാരുടെ കയ്യിൽനിന്നും ഇരന്നു വേടിച്ചുതിന്നാറുമുണ്ട് ... ബസ്സിലാണേലും ബസ്റ്റോപ്പിലാണെലും ക്ലാസ്സിലാണെങ്കില്പോലും എനിക്കതൊരു പ്രശ്‌നമേയല്ല ... ആ ഞാനാണ് ഇപ്പൊ ബസ്സ് വരുമെന്നും പറഞ്ഞു ബാഗിൽ വച്ചത്...
\"അപ്പോ ശരി മക്കളെ നമുക്ക് നാളെ ക്ലാസ്സിൽ കാണാം ... കറങ്ങി നടക്കാതെ പെട്ടെന്ന് വീട്ടിൽ പോകണം കേട്ടോ ബൈ \"... ഞങ്ങളെ മൂന്നുപേരെയും നോക്കി ഒരു ചിരിയോടെപറഞ്ഞശേഷം ബുള്ളറ്റും സ്റ്റാർട്ട് ചെയ്തു ജിത്തേട്ടൻ പോയി ... എന്റെ കണ്ണിൽനിന്നും ആ കാഴ്ചമറയുന്നതുവരെ ഞാൻ നോക്കിനിന്നു ... വല്ലാത്ത ശൂന്യത പോലെ ... പോകരുതേയെന്ന് ഹൃദയം അലമുറയിടുന്നുണ്ട് .... പക്ഷെ ഞാൻ ജിത്തേട്ടൻ പോകുന്നതും നോക്കിനിൽക്കുംപോൾ തന്നെ ഞങ്ങൾക്കുപോകാനുള്ള ബസ്സും വന്നിരുന്നു ... ഞാനും ഹലീലുവും ബസ്സിൽ കയറിയിരുന്നതും ഞങ്ങളോട് ബൈ പറഞ്ഞു അവന്റെ ബൈക്കുമായി മനുവും പോയി ... ബസ്സ് സ്റ്റാർട്ട് ചെയ്തതും ജിത്തേട്ടനെയും ആലോചിച്ചു ഞാൻ സീറ്റിലേക്ക് ചാരിക്കിടന്നു .... ഹലീലു എന്തൊക്കെയോ പറയുന്നുണ്ട് ... പക്ഷെ ഇവാൻ ഒന്നും കേൾക്കുന്നില്ല ... മനസ്സും ശരീരവും ജിത്തേട്ടൻ എന്ന മായാലോകത്ത് ഒരിക്കലും തിരിച്ചുവരാനാഗ്രഹിക്കാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ...
🔴🔵🟠🟣🟡⚫️🟢⚪️🟤
തുടരും
നിങ്ങൾ നൽകുന്ന റേറ്റിങ്ങും കമന്റുകളുമാണ് വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് ... അതുകൊണ്ട് വായിക്കുന്നവർ ദയവുചെയ്ത് 2 വാരി കുറിക്കനേ ... ഇല്ലെങ്കിൽ ഞാൻ ഈ കഥ ഉടനേ അവസാനിപ്പിക്കും ...