Aksharathalukal

രണ്ടാം കെട്ട്.... 🖤🖤

ഇതെ സമയം  കാവ്ങ്ങൾ തറവാട്ടിൽ......
            കാവ്ങ്ങൾ എന്ന് എഴുതിയ ആ വീടിന്റെ ഗെയ്റ്റ് കടന്ന് ഒരു ബെൻസ് മുറ്റത്ത് വന്നു നിന്നു.....   അതിൽ നിന്നും   യുവകോമളനും ബഹിഷ്ഠനുമായ ഒരു പുരുഷൻ ഇറങ്ങി.......
         നല്ല തൂവെള്ള നിറവും..... കാപ്പി കണ്ണുകളും..... വിരിഞ്ഞ ഉറച്ച നെഞ്ചും ഉള്ള ഒരുവൻ...... അത് ആനന്ദ് ആയിരുന്നു..

          അവൻ വീടിന്റെ അകത്തേക്ക് പാഞ്ഞു കയറി.....

\" അമ്മേ....... \"

ചെവി പൊട്ടും വിതം ശബ്ദത്തിൽ അവൻ അലറി....... 
അടുക്കളയിൽ നിന്നും  നേരിയ ഉടുത്ത ഒരു മധ്യവയസ്ക അവന്റെ അടുത്തേക്ക് വന്നു.....\" അംബിക അതാണ് അവരുടെ പേര് ആനന്ദിന്റെ അമ്മ\"......

എന്താ മോനേ.......

\"അമ്മ എന്റെ കല്യാണം ഉറപ്പിച്ചേക്കുവാണോ \"...............

അതെ.......

എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല...... ഇനിയൊരു പെണ്ണും എന്റെ ജീവിതത്തിൽ വേണ്ട...... എനിക്ക് ഞാനും അല്ലു മോളും മാത്രം മതി.....

അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ......ഒരിക്കൽ നീ പറഞ്ഞ പെണ്ണിനെ നിനക്ക് കെട്ടിച്ചു തന്നു......എന്നിട്ട് എന്താ ഉണ്ടായത്..
അവൾ നിനക്ക് ഒരു കുഞ്ഞിനെ തന്ന് മറ്റ് ഒരുത്തന്റെ കൂടെ പോയില്ലേ.........

\"അമ്മേ.........\"
ആനന്ദ് ദേഷ്യത്തോടെ വിളിച്ചു 😡😡

\" നീ നിന്ന് ദേഷ്യപ്പെടേണ്ട...... എനിക്കൊരു മരുമകളെ വേണം...... അല്ലു മോൾക്ക് ഒരു അമ്മയെയും....അതിന് ഈ വിവാഹം നടന്നെ തീരു...... മീര അവൾ നല്ല കുട്ടിയാ ഈ വിവാഹം നടന്നിരിക്കും..... നീയായിട്ട് അതിനുമുടക്ക് നിക്കണ്ട.... \"

അതും പറഞ്ഞ് അവർ തിരിച്ച് അടുക്കളയിലേക്ക് നടന്നു.....

ആനന്ദ് ദേഷ്യത്തോടെ അവിടെയുണ്ടായിരുന്ന ഫ്ലവർ വെയ്സ് തട്ടി എറിഞ്ഞു...... തന്റെ മുറിലെയ്ക് പോയി........

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

മീരയുടെ അമ്മ കുമാരനെ വിളിച്ച് വിവാഹത്തിന് സമ്മതമാണെന്ന് അറിയിച്ചു..... ഇതറിഞ്ഞ കാവ്ങ്ങൾ കാർ ഒത്തിരി സന്തോഷിച്ചു.......വീണ്ടും അവിടെ ഒരു വിവാഹം നടക്കാൻ പോകുന്നു.... എല്ലാവരും അത്യാതികം  ഉത്സാഹത്തോടെ പണികൾ ചെയ്യാൻ തുടങ്ങി......

ഇത് എല്ലാം ആനന്ദ് ദേഷ്യത്തോടെ നോക്കി കണ്ടു......
അവൻ ചില ഉറച്ച തീരുമാനവുമായി  അല്ലു മോളെയും എടുത്ത് അവന്റെ മുറിയിലേക്ക് പോയി......

ഇതെ സമയം മീരയുടെ വീട്ടിൽ.......!!!!

\"ചേച്ചീ....... ഈ വിവാഹം വേണ്ടാ......
ഒരു രണ്ടാം കെട്ട് കാരനെ എന്റെ ചേച്ചിക് വേണ്ടാ...........\"

\" മോളെ അങ്ങനെ പറയരുത്.... ഈ വിവാഹം നടന്നാൽ നിന്റെ ആഗ്രഹം പോലെ ഒരു ഡോക്ടർ ആവാൻ പറ്റും....  അമ്മയില്ലാത്ത ഒരു കുഞ്ഞിന് അമ്മയാവാൻപറ്റും..... \"


മിത്ര മീരയെ  തന്നോട് ചേർത്തുനിർത്തി പറഞ്ഞു.......

വേണ്ടാ...... എന്റെ ചേച്ചിയെ ഒരു രണ്ടാം  കെട്ടുകാരൻ കെട്ടി എനിക്ക് ഡോക്ടർ ആവേണ്ട...... 😢😢

\' മിത്ര..........\'

മീര ശാസനയോടെ വിളിച്ചു.......

\' വേണ്ട ചേച്ചി കുട്ടി എന്റെ ചേച്ചി കുട്ടിക്ക് ഒരു സുന്ദരൻ വരും.....\'

വേണ്ട മോളെ എന്റെ വിധി ഇതാവും വിധിയെ തടുക്കാൻ നമുക്ക് ആവില്ലല്ലോ.....

മീര അത്രമാത്രം പറഞ്ഞുകൊണ്ട് അവളുടെ മുറിയിലേക്ക് പോയി......

അവൾ ഓരോന്നും ആലോചിച്ചുകൊണ്ട്  അവിടെ ഇരുന്നു.....

പിറ്റേന്ന്.............

രാവിലെ അമ്പലത്തിൽ നിന്നും തൊഴുതു പുറത്തേക്ക്   ഇറങ്ങിയ  മീരയെ വരവേറ്റത് ആനന്ദ് ആയിരുന്നു.....

\" വരണം..വരണം.. നീയാണല്ലേ മീര...?

അവൻ പുച്ഛത്തോടെ😏 ചോദിച്ചു....

മീര പേടിയോടെയും വെപ്രാളത്തോടെയും അവനെ നോക്കി......

\" എന്താടി നോക്കുന്നേ.... കാശ് കണ്ടാവും അല്ലേ.....എന്റെ രണ്ടാംകെട്ട് ആണെന്ന് അറിഞ്ഞിട്ടും മോൾ ഈ വിവാഹത്തിന് സമ്മതിച്ചത്. അതിന് ആണെങ്കിൽ പറ നിനക്ക് എത്രയാ വേണ്ടത് 10 ലക്ഷമോ അനിയത്തിയെ പഠിപ്പിച്ചു ഡോക്ടർ ആകാനുള്ള ഉള്ള പണമോ.... എത്രയാ വേണ്ടത് പറ....ഞാൻ തരാം...

മീരയ്ക്ക് ആനന്ദ് തന്നെ വിലയിടുന്നത് പോലെ തോന്നി.....

അവൾ അയാളെ തുർക്കിച്ച് നോക്കി.....

\"ഡോ തന്റെ സ്വത്വം ക്യാഷോ കണ്ടല്ല ഞാൻ സമ്മതം മൂളിയത്...\" ആ കുഞ്ഞിനെ ഓർത്തു മാത്രം..അതിന് ഒരു അമ്മയാകുമല്ലോ എന്ന് വിചാരിച്ചു സമ്മതം മൂളിയതാണ്..... എനിക്ക് തന്റെ ക്യാഷ് ഒന്നും വേണ്ട....
തന്റെ ഒരു ക്യാഷ്😏😏
കുറച്ച് ക്യാഷ് ഉണ്ടെന്ന് അഹങ്കാരമാടോ തനിക്ക്.....\"

\' അതും പറഞ്ഞ് ആനന്ദിനെ പിന്നിലേക്ക് തള്ളിയിട്ട് അവൾ അവിടുന്ന് വേഗത്തിൽ നടന്നു പോയി.....\'

കനലരിയുന്ന കണ്ണോട് ആനന്ദ് അവൾ പോകുന്നത് നോക്കി വീഴാതെ ബാലൻസ് ചെയ്തു നിന്നു.......

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

                            ( തുടരും....)



രണ്ടാം കെട്ട്.... 🖤🖤

രണ്ടാം കെട്ട്.... 🖤🖤

4.3
837

       ഇന്നാണ്  ആനന്ദുo മീരയുമായുള്ള വിവാഹം......        കുറച്ചാളുകൾ മാത്രമുള്ള ഒരു കുഞ്ഞു വിവാഹം..... മീരയ്ക്ക് ഇടാനുള്ള വസ്ത്രമെല്ലാം ഇന്നലെ തന്നെ അവർ വീട്ടിൽ എത്തിച്ചിരുന്നു.... ചില്ല്റെഡ് സാരിയിൽ മീര സുന്ദരിയായിരുന്നു....കതിർമണ്ഡപത്തിൽ വന്നിരുന്ന മീരയെ ആനന്ദ് ദേശിച്ചു നോക്കി....അന്നത്തെ കൂടികാഴ്ചയ്ക്ക് ശേഷം ഇന്നായിരുന്നു പിന്നെ അവർ കാണുന്നത്..മീര ആനന്ദിനെ മൈൻഡ് ചെയ്യാതെ ഇരുന്നു.. അവൾക്ക് ഉള്ളിൽ നല്ല പരിഭ്രമുണ്ടായിരുന്നു.....അങ്ങനെ ആനന്ദ് മീരയുടെ കഴുത്തിൽ താലികെട്ടി..... കരഞ്ഞുകൊണ്ട് മിത്രയോടും അമ്മയോടും യാത്ര പറഞ്ഞു.....അവൾ കാവ്ങ്ങൾ തറവാട്ടിലേക്