ആകാശയാത്ര
പെരുമഴ പെയ്താലാറുകടക്കാൻ
പാങ്ങില്ലാത്തൊരു മനുജർ;
കടലല ക്ഷോഭിച്ചലറിയണഞ്ഞാൽ
ഉള്ളു പിടയ്ക്കും കൂട്ടർ;
ഉച്ചയുറക്കപ്പാതിയിലെത്തിയ
സ്വപ്നത്തിരയിൽക്കണ്ടു,
ശൂന്യാകാശവിശാലതതന്നിൽ
പന്തുകളിച്ചു രസിക്കും ദൃശ്യം!
മാനത്തിന്റെ നടുക്കു തരിശിൽ
കളിവിടൊന്നു പടുത്തൂ!
റോക്കറ്റെന്നൊരു കുഴലു പറത്തി
അങ്ങോട്ടേക്കു കുതിച്ചു!
കുഴലു പറന്നാ വീട്ടിലിറങ്ങി
ക്ഷീണം കൊണ്ടു തളർന്നു മയങ്ങി
തിരികെപ്പോരാനാഞ്ഞുകുതിക്കാൻ
കുഴലിനു തീർത്തും വയ്യാതായി?
ഇവിടെയിരുന്നീ കൂട്ടരുമൊത്ത്
അക്കുത്തിക്കുത്താന കളിച്ചാൽ, വന്നിടുകില്ലീ മരണക്കെണിയുടെ
വലയകമെന്നതു നിശ്ചയമല്ലേ?
റോക്കറ്റേറി കളിവീടെത്തി ഭാരം പോയൊരു സുനിതച്ചേച്ചീ,പേടിക്കല്ലേ, മറ്റൊരു കുഴലു തൊടുക്കാം ഞങ്ങൾ
ചേച്ചിക്കിവിടെ തിരികെയിറങ്ങാൻ!
ചീവീടുകളുടെ രോദനം
\'ഉണരുണരുയുണരുണരു\'വെന്ന്നിർത്താതെയലറിടും ചീവീടേ,നീയുറങ്ങാതങ്ങലറുന്നതെന്തിനോഎൻസുഖനിദ്രയ്ക്കു ഭംഗം വരുത്തുവാൻ?ലോകമൊരാലസ്യ നിദ്രയിലാഴുമ്പോൾകണ്ണൊന്നടയ്ക്കാതെ കേഴും മനസ്സുകൾരോദനമാത്രകൾ ദാനമായ്ത്തന്നുവോനിന്നെക്കരയിച്ചു കരയിച്ചിരുത്തുവാൻ?കരയേണ്ട തെല്ലൊന്നടങ്ങിക്കിടക്കുകസങ്കടം നാളെയുഷസ്സിൽ മറഞ്ഞിടും!വ്യർഥമീ തൊള്ളതുറന്നുള്ളലർച്ചകൾഇന്നുമാക്കടലിന്റലർച്ച നിലച്ചുവോ?