Aksharathalukal

രാജമാണിക്യം

  തൃച്ചിവപ്പൂർ കോവിലകത്തെ പ്രതാപിയായ രാജവംശത്തിൽപ്പെട്ട ഇളതലമുറക്കാരന്റെ കയ്യിൽ ഇപ്പോഴും ആ മാണിക്യം സൂക്ഷിക്കപ്പെടുന്നു. ആ മാണിക്യം സന്ദർശിക്കാൻ ആയിരക്കണക്കിന് ആളുകൾ വീട് പടി വരെ വരും. പക്ഷേ ആർക്കും തന്നെ ഒരു നോക്ക് കാണാൻ സാധിക്കില്ല. അത്രയും തീവ്രതയേറിയ ആ മാണിക്യക്കല്ല് കാണാൻ കൗതുകത്തോടെ ആ ബാലൻ കോവിലക പടിയേറി. 


പൂരാട തിരുനാൾ മഹാരാജാവിന്റെ ഇളതലമുറക്കാരന്റെ പിറന്നാൾ ദിനം ആഘോഷിക്കാൻ കുടുംബങ്ങൾ എല്ലാം തറവാട്ടിലേക്ക് വന്നു. 

രാധേച്ചി.... രാധേച്ചി...... എവിടെ നമ്മുടെ പിറന്നാൽ കാരൻ.
വല്യച്ഛൻ അമ്പലത്തിൽ പോയേക്കുവാ. 
വാ..... എല്ലാവരും. 

എല്ലാവരും വന്നോ രാധേച്ചി?
സുധിക്ക് ഇപ്പഴാണോ തറവാട്ടിൽ വരാൻ സമയമായത്. 
അത് പിന്നെ രാധേച്ചിക്ക് അറിയാലോ അമേരിക്കയിലെ ഓരോ കാര്യങ്ങൾ. 
നിൻറെ ഓരോ കാര്യങ്ങൾ. 
വാ.....വാ......
മോനേ....
അറിയോ നീ...
ഉവേ... അവനു എല്ലാവരെയും അറിയാം.
ഉണ്ണി ഇത് രാധേച്ചി നിൻറെ വല്യമ്മ.
വല്യമ്മയ്ക്ക് ഒരു ഉമ്മ താ.....
വല്യമ്മേ.......
എനിക്ക് മാണിക്യം കാണണം. വല്യപ്പൂപ്പന്റെ മുറിയിലുള്ള. 

എടാ.....
ഇതുവരെ ഞങ്ങൾ പോലും ഇങ്ങനെ ചോദിച്ചിട്ടില്ല നീ എന്തുവാ ഈ ചോദിക്കുന്നെ?

പോട്ടെടാ സുധി കുട്ടിയല്ലേ.
അച്ഛൻ അല്ലയോ പറഞ്ഞത് ഇവിടെ മാണിക്യം ഉണ്ടെന്നൊക്കെ അപ്പോൾ എനിക്ക് ഒന്ന് കാണണം. 

ദേ വല്യച്ഛൻ വരുന്നു. 
മാണിക്യ വല്യപ്പൂപ്പാ....
(ഉണ്ണി ഉറക്കെ വിളിച്ചു.)


               തുടരും............

രാജമാണിക്യം_ഭാഗം 2.

രാജമാണിക്യം_ഭാഗം 2.

3
469

 ഉണ്ണിയുടെ ശബ്ദം കേട്ട് കോപത്തോടെ വല്യച്ഛൻ. ആരാ ഈ കുട്ടി? വല്യച്ച ഇത് ഉണ്ണി, ഞാന് സുധി എൻറെ മകൻ. സുധി ഇപ്പോഴത്തെ കുട്ടികളുടെയൊക്കെ ഓരോ കാര്യങ്ങളെ. പിറന്നാൾ ദിനമായിട്ട് എന്നെക്കൊണ്ട് പറയിപ്പികരുത്ത് നീ. (ദേഷ്യത്തോടെ വലിയച്ഛൻ പറഞ്ഞു.)ആ കേറി പോരെ എല്ലാവരും.എൻറെ പിറന്നാൾ ദിനത്തിൽ ഇവിടെ വന്നുചേർന്ന എലവർക്കും നന്ദി. അറിയാമല്ലോ ഇന്ന് എനിക്ക് 85ആം പിറന്നാൾ ഇക്കാലേമത്രയും ഈ തറവാടും അതോടൊപ്പം തന്നെ ഈ മാണിക്യവും ഞാൻ കാത്തുസൂക്ഷിച്ചു. ഇനി അടുത്തയാൾക്ക് ഞാനീ മാണിക്യം കൈമാറുകയാണ് അത് വെറുതെ ഒരാൾക്ക് അങ്ങനെ മുറിയിലേക്ക് കയറി ചെല്ലാൻ പറ്റത്തില്ല. വ്രതത്തോ