Aksharathalukal

ചിലങ്ക 🍂

Part 3 


ചീരു ഓടി തന്റെ റൂമിൽ കയറി കതകടച്ചു.. കണ്ണിൽ നിന്നും പെയ്യുന്ന കണ്ണീരിനു ചൂട് തോന്നി അവൾക്ക്. അത് അവളുടെ ഹൃദയം ചുട്ടുപോളിക്കുണ്ടായിരുന്നു. പക്ഷെ ഇനി പറഞ്ഞിട്ടു കാര്യമില്ല. അല്ലങ്കിലും താൻ മാത്രം അല്ലെ മഹിയേട്ടനെ ആഗ്രഹിച്ചിട്ടുലോ. മഹിയേട്ടൻ തന്നോട് ഇഷ്ടം ആണേനെ ഉള്ള രീതിയിൽ ഒരിക്കൽ പോലും പെരുമാറിയിട്ടില്ലലോ??? പിന്നെ ഞാൻ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്...... 🥺🥺

മറക്കണം 🫠🫠എല്ലാം........ 
മഹിയേട്ടൻ ഇപ്പോ വേറെ ഒരാളുടെ സ്വന്തം ആണ്. ഇനി ഒരിക്കലും മഹിയേട്ടനെ ആ കണ്ണിൽ കാണാൻ പാടില്ല. പക്ഷെ തന്നെ കൊണ്ട് അതിനു കഴിയുമോ ഒരുപാട് ചിന്തകളിൽ അവളുടെ മനസ് നീറി പുകഞ്ഞു.. പക്ഷെ എന്നാലും ഇടക്ക് മഹിയേട്ടൻ കണ്ണിൽ കണ്ടത് എന്നോട് ഉള്ള പ്രണയം ആയിരുന്നിലെ എന്ന് ചീരു സംശയിച്ചു...
.
.
.
.
.
.
.
കതകിൽ തുടരെ ഉള്ള മുട്ട് കേട്ടാണ് ചീരു തന്റെ ചിന്തയിൽ നിന്നും എണീറ്റത്. അവൾ ചെന്ന് വാതിൽ തുറന്നു. അമ്മയാണ് വിളിച്ചത്.
" എന്താ മോളെ അമ്പലത്തിൽ പോയി വന്നിട്ടു നിന്നെ കണ്ടില്ലലോ. എന്തു പറ്റിയെ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത് "??
"ഒന്നുമില്ല അമ്മേ ചെറിയ ഒരു തലവേദന. പനി വരുന്നപോലെ ഉണ്ട്."
"അമ്മ കുറച്ചു ചുക്കുകാപ്പി ഉണ്ടാക്കി കൊണ്ട് വരാം കേട്ടോ. മോള് കിടന്നോ കുറച്ചു സമയം "
അതും പറഞ്ഞു അമ്മ താഴേക്കു പോയി. 
ചീരു വീണ്ടും കതകടച്ചു ഓരോ ചിന്തകളിൽ മുഴുകി. 
.
.
.
.
.
.
.
പിറ്റേന്ന് ചീരു വൈകിയാണ് എണീറ്റത്. അങ്ങനെ പതിവില്ലാത്തത് ആണെങ്കിലും തലവേദന ആയതു കൊണ്ട് ആകും എന്ന് വിചാരിച്ചു അമ്മ അവളെ വിളിച്ചു ഉണർത്തിയില്ല. അവൾ ഇന്നലെ ഒരുപാട് വൈകിയാണ് ഉറങ്ങിയത്. ശേരിക്കും പറഞ്ഞാൽ ഉറങ്ങിയില്ല എന്ന് വേണം പറയാൻ.. മനസിലെ സങ്കടം ആരെയും അറിയിക്കാൻ പാടില്ല. വീട്ടിൽ അറിഞ്ഞാൽ അർഹതയില്ലാത്തത് ആഗ്രഹിച്ചതിനു ഒരുപാട് വഴക്ക് കേൾക്കും ഇതൊക്കെ മനസിൽ ആലോചിച്ചു അവൾ എണീറ്റിരുന്നു. പതിയെ ഒരു ദിവസം മഹിയേട്ടന്റെ അമ്മയോട് കാര്യങ്ങൾ പറയണം. ഏട്ടൻ ആദ്യമായി എന്നോട് ആവശ്യപ്പെട്ട കാര്യം ആണ് അത് സന്തോഷത്തോടെ ചെയ്തു കൊടുക്കണം. മഹിയേട്ടന്റെ സന്തോഷം അല്ലെ എനിക്ക് വലുത്. വിട്ടുകൊടുക്കുന്നതും സ്നേഹത്തിന്റെ അടയാളം തന്നെ അല്ലെ. പതിയെ മനസ് ശാന്തമാക്കി ചീരു കുളിക്കാൻ കയറി. 
.
.
.
.
.
.
.
കുളിയൊക്കെ കഴിഞ്ഞു അവൾ നേരെ അമ്മയുടെ അടുത്തേക് പോയി. 
"മോള് എണീറ്റോ, തലവേദന എങ്ങനെയുണ്ട്?"
"കുറവുണ്ട് അമ്മേ, ഉറങ്ങി എണീറ്റപ്പോൾ സുഖമായി"
"മോള് ഭക്ഷണം കഴിക്കു എന്നാൽ, കുറച്ചേ കഴിഞ്ഞാൽ ഡാൻസ് പഠിക്കാൻ ഉള്ള കുട്ടികൾ വരും. അമ്മക്ക് ആ മുട്ടുവേദന ഇടക്ക് ഉണ്ട് ഇന്നലെ മുതൽ. ഇന്ന് മോള് നോക്കണം ക്ലാസ്സ്‌."
ചീരു സമ്മതം മൂളി.
.
.
.
.
.
.
ചീരുവിന്റെ അമ്മ നൃത്ത അധ്യാപിക ആണെന്ന് മുന്നേ പറഞ്ഞിരുന്നല്ലോ. അവർ ഒരു ഡാൻസ് ക്ലാസ്സ്‌ നടത്തിയിരുന്നു വീട്ടിൽ. കുറച്ചധികം കുട്ടികൾ ഉണ്ടായിരുന്നു ഡാൻസ് പഠിക്കാൻ. ഇടക്ക് അമ്മക്ക് ഇങ്ങനെ വയ്യാതെ വരുമ്പോൾ ചീരുവാണ് ക്ലാസ്സ്‌ എടുത്തിരുന്നു 
അമ്മയേക്കാൾ നന്നായി നൃത്തം ചെയ്യും ചീരു. അവളുടെ വലിയൊരു മോഹം ആണ് ഒരു നൃത്ത വിദ്യാലയം. പാവപെട്ട കുട്ടികൾക്കു പോലും ഡാൻസ് പഠിക്കാൻ പറ്റണം അതാണ് അവളുടെ ആഗ്രഹം. അവളുടെ ഈ ആഗ്രഹം മഹിയേട്ടനും അമ്മക്കും അച്ഛനും അങ്ങനെ എല്ലാവർക്കും അറിയാം. ഒരിക്കൽ അവൾ അത് നടത്തിയിരിക്കും ആ സ്വപ്നം 😍😍😍....
.
.
.
.
.
.
ഡാൻസ് പഠിപ്പിക്കുകയെങ്കിലും ചീരുവിന്റെ മനസ്സ് വേറെ അവിടെയോ ആണ്. അത് കണ്ടു കുട്ടികൾ ചോദിക്കാൻ തുടങ്ങി. കുട്ടികൾക്കെലാം അവളെ ഭയങ്കര ഇഷ്ടമാണ്. കുട്ടികൾ മാത്രം അല്ലാട്ടോ ആർക്കും അവളെ ഇഷ്ടപെടും. എല്ലാവരോടും ഒരുപാട് സൗമ്യതയോടെ  മാത്രമേ ചീരു പെരുമാറിയിരുന്നുലോ 😍😍😍😍.
.
.
.
.
.
പെട്ടെന്നാണ് പടിപ്പുര കടന്നു മഹിയേട്ടൻ വരുന്നത് അവൾ കണ്ടത്. സത്യം പറഞ്ഞാൽ മഹിയേട്ടനെ കാണാതെ ഇരിക്കാൻ ആണ് അവൾ ഇപ്പോ ശ്രെമിക്കുന്നത് പക്ഷെ ആരിൽ നിന്ന് ഒഴിഞ്ഞു മാറാൻ നോക്കുന്നുവോ ആളുടെ മുന്നിൽ തന്നെ വീണ്ടും നിൽക്കേണ്ടി വരുന്നു ചീരുവിനു.
ചീരു കുട്ടികളോട് നാളെ വരാൻ പറഞ്ഞു പറഞ്ഞയച്ചു. അപ്പോളേക്കും മഹി വീടിനു മുറ്റത്തെത്തിയിരുന്നു..
.
.
.
.
" ചിന്നു... ഞാൻ ഇന്നലെ കൊണ്ട് പോയ പുസ്തകം ആണ്. ഇതു തിരികെ തരാൻ വന്നതാണ്. പിന്നെ ഈ ഡാൻസ് വീഡിയോസ് ഉം അന്ന് ചിന്നു ചോദിച്ചിരുനിലെ അതാണ് "
"ഓക്കേ മഹിയേട്ടാ, താങ്ക്സ്."
"പിന്നെ ആ ബുക്കിൽ ഒരു പേപ്പർ വെച്ചിട്ടുണ്ട്. വായിക്കണം "
🙄🙄🙄🙄🙄🙄
"എന്താ " ചിന്നു ചോദിച്ചു.
അപ്പോളേക്കും ചീരുവിന്റെ അമ്മ വന്നു.
"മോൻ എന്താ അവിടെ തന്നെ നിന്നത്, കയറുന്നിലെ, മോള് നീ എന്താ മഹിയോട് കയറി ഇരിക്കാൻ പറയാതെ "
"അത് പിന്നെ അമ്മേ "
"ഇല്ല അമ്മേ ഞാൻ ഈ പുസ്തകം തിരികെ കൊടുക്കാൻ വന്നതാണ്. പോയിട്ടു കുറച്ചു തിരക്കു ഉണ്ട് "
എന്നാൽ പോയിട്ടു വാ മോനെ......
"ചിന്നു ഞാൻ ഇറങ്ങുന്നു "
മം... ചിന്നു മൂളി.........
പിന്നെ റൂമിലേക്ക് കയറി പോയി.
എന്തായിരിക്കും ആ പേപ്പറിൽ മഹിയേട്ടൻ എഴുതി കാണുക അത് വായിക്കാൻ അവൾക്ക് തിരക്കായി.
അവൾ വേഗം പുസ്തകം തുറന്നു ആ പേപ്പർ എടുത്തു വായിച്ചു. 
ഓരോ വാക്കുകൾ വായിക്കുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു 🥺🥺🥺🥺.............
.
.
.
.
.
.
.
.
   തുടരും 

ചിലങ്ക 🍂

ചിലങ്ക 🍂

4.5
286

പാർട്ട്‌  4എന്തായിരുന്നു ആ പേപ്പറിൽ എഴുതിയിരിക്കുന്നത് എന്ന് അല്ലെ??????നാളെ മഹിയേട്ടന്റെ പിറന്നാൾ ആണ്. അത് ഞാൻ മറന്നിട്ടില്ല പക്ഷെ അന്നത്തെ ദിവസം തന്നെ വേണിയെ പരിചയപെടുത്താൻ തന്നെ വിളിക്കും മഹിയേട്ടൻ എന്ന് ചിന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല. അത് അവൾക്കൊരു വേദന തന്നെയായിരുന്നു.എല്ലാം കൊല്ലവും മഹിയേട്ടന്റെ പിറന്നാളിന് ഒരുമിച്ചു അമ്പലത്തിൽ പോവുകയും ഒരുമിച്ചു സദ്യ കഴിക്കുകയും എല്ലാം ആയിരുന്നു പതിവ്. ഇനി മുതൽ അതിനു മാറ്റം വരാൻ പോകുന്നു. ഓർക്കുമ്പോൾ തന്നെ തല പെരുക്കുന്നു. എത്ര മനസ്സിൽ നിന്നും മായിച്ചു കളയാൻ നോക്കിയാലും മഹിയേട്ടൻ കൂടുതൽ ശക്തിയോടെ മന