Aksharathalukal

ചിലങ്ക 🍂

പാർട്ട്‌  4


എന്തായിരുന്നു ആ പേപ്പറിൽ എഴുതിയിരിക്കുന്നത് എന്ന് അല്ലെ??????
നാളെ മഹിയേട്ടന്റെ പിറന്നാൾ ആണ്. അത് ഞാൻ മറന്നിട്ടില്ല പക്ഷെ അന്നത്തെ ദിവസം തന്നെ വേണിയെ പരിചയപെടുത്താൻ തന്നെ വിളിക്കും മഹിയേട്ടൻ എന്ന് ചിന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല. അത് അവൾക്കൊരു വേദന തന്നെയായിരുന്നു.
എല്ലാം കൊല്ലവും മഹിയേട്ടന്റെ പിറന്നാളിന് ഒരുമിച്ചു അമ്പലത്തിൽ പോവുകയും ഒരുമിച്ചു സദ്യ കഴിക്കുകയും എല്ലാം ആയിരുന്നു പതിവ്. ഇനി മുതൽ അതിനു മാറ്റം വരാൻ പോകുന്നു. ഓർക്കുമ്പോൾ തന്നെ തല പെരുക്കുന്നു. എത്ര മനസ്സിൽ നിന്നും മായിച്ചു കളയാൻ നോക്കിയാലും മഹിയേട്ടൻ കൂടുതൽ ശക്തിയോടെ മനസ്സിൽ ഉറച്ചു പോവുകയാണ് 🥺🥺🥺🥺.
ഇല്ല പാടില്ല എല്ലാം മറക്കണം...... ചീരു പതിയെ എണീറ്റു കട്ടിലിൽ പോയി കിടന്നു. ഓരോന്നു ആലോചിച്ചു എപ്പോളോ ഉറങ്ങിപ്പോയി........
.
.
.
.
.
.
.
 
പിറ്റേന്ന് രാവിലെ തന്നെ ചീരു എണീറ്റു. കുളിച്ചൊരുങ്ങി അമ്മയോടും അച്ഛനോടും പറഞ്ഞു അമ്പലത്തിലേക്ക് നടന്നു. മഹിയേട്ടന്റെ ആഗ്രഹങ്ങൾ എല്ലാം നടത്തി കൊടുക്കണേ എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു. ദേവിയുടെ തിരുസനിധിയിൽ നിന്നു പ്രാർത്ഥിച്ചു ഇറങ്ങിയപ്പോൾ ചീരുവിനു മനസിന്‌ കുറച്ചൊരു ആശ്വാസം തോന്നി.........  
.
.
.
.
.
മഹിയേട്ടന്റെ തറവാട് വക വലിയൊരു കുളക്കടവ് ഉണ്ട് കുറച്ചു മാറി. അവിടെയാണ് മഹിയേട്ടൻ തന്നോട് വരാൻ പറഞ്ഞത്. അധികമാരും വരാതിരുന്ന സ്ഥലമാണത്. ചീരു പതിയെ അവിടേക്കു നടന്നു. സ്ഥലം എത്തുതോറും അവളുടെ ഹൃദയമിടിപ്പ് വല്ലാതെ കൂടി തുടങ്ങി. കുളപടവിന്റെ വാതിൽ തുറന്നു താഴേക്കു ഇറങ്ങിയപ്പോൾ കണ്ടു മഹിയേട്ടനെ കൂടെ സാരി ഉടുത്തു ശാലീന സൗന്ദര്യം തുളുമ്പുന്ന വേണിയെയും. കണ്ണുനീർ ചീരുവിന്റെ കാഴ്ച മറച്ചു എന്നാലും മനസിനെ നിയന്ത്രിച്ചു അവൾ മുന്നോട്ടു നടന്നു........
.

മഹിയേട്ടാ...... ചിന്നു വിളിച്ചു.
ആ ചിന്നു നീ വന്നോ, ഇതാണ് വേണി 🥰😍, വേണി ഇതാണ് ഞാൻ പറഞ്ഞ ചിന്നു.
വേണി : ചിന്നു സുന്ദരി കുട്ടി ആണ് കേട്ടോ. മഹി ഇപ്പോളും പറയാറുണ്ട് തന്നെ പറ്റി, നന്നായി നൃത്തം ചെയ്യും അല്ലെ 🥰
ചിന്നു : ആ 😊. 
ചിന്നു അമ്പലത്തിലെ പ്രസാദം രണ്ടു പേർക്കും കൊടുത്തു. 
മഹി : ചിന്നു ഞങ്ങൾ എന്നാൽ അമ്പലത്തിൽ പോയിട്ടു വരാം. നീ വരുന്നോ??
ചിന്നു : ഇല്ല മഹിയേട്ടാ നിങ്ങൾ പോയി വാ. ഞാൻ കുറച്ചു കഴിഞ്ഞു വീട്ടിൽ പോകും. 
വേണി : നമുക്കു വീണ്ടും കാണാം ചിന്നു🥰. മഹി എല്ലാം പറഞ്ഞില്ലെ ഞങ്ങളെ സഹായിക്കാൻ നീ മാത്രം ഉള്ളോ.. 
ചിന്നു : എന്നെ കൊണ്ട് കഴിയുന്ന പോലെ എല്ലാം ഞാൻ ചെയ്യും 😊
മഹി : എന്നാൽ ഓക്കേ ചിന്നു. വീട്ടിൽ വെച്ച് കാണാം 🥰
മഹിയും വേണിയും യാത്ര പറഞ്ഞു പോയി അവിടെന്നു.
.
.
.
.
.
.
ചിന്നുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒന്ന് ഉറക്കെ കരയാൻ തോന്നി അവൾക്ക്. മഹിയേട്ടൻ ഇല്ലാതെ അവൾക്ക് ജീവിക്കാൻ കഴിയില്ല എന്ന സത്യം അവൾ വീണ്ടും വീണ്ടും തിരിച്ചറിഞ്ഞു. പക്ഷെ ഒരുപാട് വൈകിപോയി. ഞാൻ ഒരിക്കലും അവരുടെ ഇടയിൽ വരാൻ പാടില്ല. ജീവിക്കാൻ ഉള്ള മോഹം എല്ലാം കഴിഞ്ഞ പോലെ തോന്ന. പക്ഷെ അമ്മയുടെയും അച്ഛന്റേം മുഖം ഓർത്തപ്പോൾ അവൾക്ക് സങ്കടം വന്നു. കുളത്തിലേക്കു നോക്കിയപ്പോൾ പെട്ടെന്നു എന്തൊക്കെയോ മനസ്സിലേക്ക് വന്നു. നീന്താൻ അറിയില്ല. ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിപ്പിച്ചാലോ 🥺🥺🥺ചിന്നു ഓർത്തു. എന്നിട്ടു പതിയെ കുളത്തിന്റെ പടികൾ ഇറങ്ങി. അവസാന പടിയിലേക്ക് കാലെടുത്തു വെച്ചപ്പോൾ ചിന്നു...!!!!!! എന്നൊരു അലർച്ച കേട്ടു.
.
.
.
.
.

പുറകിലേക്ക് നോക്കിയപ്പോൾ മഹിയേട്ടൻ 🫣🫣
മഹിയേട്ടാ....!!!!! ഞാൻ 🥺.....
പറഞ്ഞ് തീരാൻ സമയം ഉണ്ടായില്ല മുഖമടച്ചു ഒരടി ആയിരുന്നു. അടിയുടെ ശക്തിയിൽ ഞാൻ പുറകിലേക്ക് വീണുപോയേനെ പക്ഷെ അപ്പോളേക്കും മഹിയേട്ടൻ എന്നെ രണ്ടു കൈകൾ കൊണ്ടും ചേർത്ത് പിടിച്ചിരുന്നു 🤩...........
.
.
.
.
.
.
പെട്ടെന്നു ബോധം വന്നപ്പോൾ ഞാൻ ഞെട്ടി പുറകിലേക്ക് മാറി..
ചിന്നു : മഹിയേട്ടാ ഞാൻ അറിയാതെ....
മഹി : എന്താ 😡 നിന്റെ പ്രശ്നം ജീവിതം അവസാനിപ്പിക്കാൻ മാത്രം?
ചിന്നു : ഒന്നുമില്ല മഹിയേട്ടാ, ഞാൻ പോകട്ടെ വീട്ടിൽ തിരക്കും എന്നെ.
മഹി : മറുപടി പറയാതെ നീ എങ്ങോട്ടും പോകുന്നില്ല ചിന്നു. മഹിയാണ് പറയുന്നത്?
അപ്പോളേക്കും ചിന്നു പൊട്ടിക്കരഞ്ഞു കൊണ്ട് താഴെയിരുന്നു.
Chinnu: എന്നോട് ഒന്നും ചോദിക്കല്ലേ മഹിയേട്ടാ, എനിക്ക് അത് പറയാൻ കഴിയില്ല. 🙁
മഹി അവളെ പിടിച്ചു എഴുനേല്പിച്ചു എന്നിട്ടു അവളുടെ മുഖം അവന്റെ കൈകുമ്പിളിൽ എടുത്തു.
മഹി : ചിന്നു നിനക്ക് എന്നെ ഇഷ്ടമാണെന്നു പറയാൻ ഇത്രെയും മടി എന്തിനാണ്???
ഇപ്പോ ശേരിക്കും ഞെട്ടിയത് ചിന്നുവാണ് 😮😳😳😳
ചിന്നു : മഹിയേട്ടൻ എന്താ പറഞ്ഞത്?? ഞാൻ ഏട്ടനെ സ്നേഹിക്കുണ്ടെന്ന,??
മഹി : അതെ സത്യമല്ലേ ഞാൻ പറഞ്ഞത്, നീ അത് എന്നിൽ നിന്നും ഒളിച്ചു വെച്ച് എത്രയും നാളുകൾ 🙁🙁
ചിന്നു : ഞാൻ... അത്!!!!!!!!!
ചിന്നുവിന് പറയാൻ ഒന്നും കഴിയുണ്ടായില്ല......
അവൾ മുഖം കുനിച്ചു നിന്നു.... 🫠🫠🫠🫠
മഹി : ചിന്നു ഞാൻ നീ എഴുതിയ പുസ്തകം വായിച്ചു ഒരിക്കൽ നിന്റെ വീട്ടിൽ വന്നപ്പോൾ നിന്നെ കൊണ്ട് തന്നെ അത് തുറന്നു പറയിക്കാൻ ആ വേണിയുടെ കാര്യം എല്ലാം പറഞ്ഞത്. എല്ലാം ഒരു നാടകം ആയിരുന്നു. പക്ഷെ നീ അതിനു നിൻറെ ജീവൻ തന്നെ കൊടുക്കാൻ തുനിയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല....
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ പൊട്ടികരഞ്ഞുകൊണ്ട് ചിന്നു മഹിയെ കെട്ടിപിടിച്ചു.
"മഹിയേട്ടനെ എനിക്ക് പ്രാണൻ ആണ്. എനിക്ക് മഹിയേട്ടൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല 🙁🙁പക്ഷെ മഹിയേട്ടൻ മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ഒരിക്കലും അതിനു ഇടയിൽ തടസം നില്കാൻ പാടില്ല എന്ന് തോന്നി അതാണ് ഞാൻ. പിന്നെ അർഹത ഇല്ലാത്തതാണ് സ്നേഹിക്കുന്നത് എന്ന് മനസിൽ ഒരുപാട് കാലം ആയി തോന്നുന്നു. അതാണ് ഞാൻ" 🥺🥺🥺🥺
പക്ഷെ ഒരിക്കൽ എങ്കിലും ചിന്നു നീ എന്റെ മനസ്സ് കാണാൻ ശ്രെമിച്ചോ 
ഞാൻ നിന്നെ ജീവന് തുല്യം സ്നേഹിക്കുണ്ടെന്നു ഒരിക്കൽ എങ്കിലും നീ മനസിലാക്കാൻ നോക്കിയോ 🙁🙁
........





തുടരും......

ചിലങ്ക 🍂

ചിലങ്ക 🍂

5
48

പാർട്ട്‌ 5ചിന്നു : \"മഹിയേട്ടനെ ഞാൻ മനസിലാകാതിരുന്നത് അല്ല പക്ഷെ മഹിയേട്ടന്റെ മനസ്സിൽ അങ്ങനെ ഒന്നും ഇല്ല എന്നാണ് ഞാൻ വിചാരിച്ചത് പിന്നെ വേറെ ഒരാളെ സ്നേഹിക്കുന്നു എന്ന് കൂടെ അറിഞ്ഞപ്പോൾ ഞാൻ ആകെ ഇല്ലാതെ ആയി 🥺🥺🥺🥺🥺....."എന്നാലും എന്റെ ചിന്നു നിന്നോട് ഞാൻ എന്താ പറയാൻ ആ. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുണ്ട് എന്റെ മനസ്സ് നിറയെ നീ മാത്രം ആണ് ചിന്നു.... " മഹി അത് പറഞ്ഞു കഴിഞ്ഞപ്പോളേക്കും ചിന്നുവിന്റെ കണ്ണുകൾ നിറഞ്ഞു."അയ്യോ.....ചിന്നു നീ എന്തിനാ ഇനിയും കരയുന്നത് " മഹി ചോദിച്ചു."ഒന്നുമില്ല മഹിയേട്ടാ സന്തോഷം കൊണ്ട്  ആണ് ഒരുപാട് നാളത്തെ സ്വപ്നം ആണ് ഇന്ന് സത്യം ആയതു." ചിന്നു