തുടരന്വേഷണം
തിരമാലകൾ ആർത്തലക്കുകയാണ് എവിടെനിന്നോ ഒരു കാറിന്റെ നേരിയ ശബ്ദം തിരമാലകളോടൊപ്പം അന്തരീക്ഷത്തിൽ ഇല്ലാതാകുന്നു. ആ ശബ്ദം അങ്ങനെ അടുത്തടുത്തേക്ക് വന്നു. വൈകാതെ കാറിന്റെ പ്രകാശം ഇരുട്ടുകളെ കീറിമുറിച്ച് വന്നുകൊണ്ടേയിlരുന്നു അങ്ങനെ ആ കാർ വേഗത്തിൽ തീരദേശ റോഡിലൂടെ പാഞ്ഞു പോയിക്കൊണ്ടിരുന്നു. അയാൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ഇടക്കിടെ പിറകോട്ട് തിരിഞ്ഞുനോക്കും പിന്നെയും വേഗത്തിൽ കാറോടിച്ചു പോകും അയാൾ അത് ആവർത്തിച്ചു കൊണ്ടിരുന്നു.
പക്ഷേ കാറിന്റെ എൻജിൻ മെല്ലെയങ്ങ് നിലച്ചു. അയാൾ വീണ്ടും കാർ സ്റ്റാർട്ട് ചെയ്യാൻ പരമാവധി ശ്രമിച്ചു പക്ഷേ ഫലം ഉണ്ടായില്ല. അയാൾ ഫ്യുവൽ മീറ്ററിലേക്ക് നോക്കി പെട്രോൾ തീർന്നിരിക്കുന്നു അയാൾ വല്ലാതെ നിരാശനായി സ്റ്റിയറിങ്ങിലേക്ക് തലവച്ച് കിടന്നു. പുറകിൽ നിന്നും ഒരു വാഹനത്തിൻറെ നേരിയ ശബ്ദം തിരമാലകളെ കീറിമുറിച്ച് വരുന്നത് അയാൾ കേട്ടു. അയാൾ പെട്ടെന്ന് പരിഭ്രാന്തനായി എന്ത് ചെയ്യും?.... വൈകാതെ ആ ശബ്ദം കാറിനടുത്തേക്ക് വന്നു അതൊരു ബൈക്ക് ആയിരുന്നു കടുത്ത ശബ്ദമുള്ള ബൈക്ക്. ആ ബൈക്ക് കാറിനടുത്ത് വന്നു നിന്നു. ബൈക്കിന്റെ സ്റ്റാൻഡ് തട്ടി അയാൾ ബൈക്കിൽ നിന്നും ഇറങ്ങി. അയാളുടെ കയ്യിൽ ഒരു ഇരുമ്പിന്റെ വടിയുണ്ടായിരുന്നു അത് നിലത്തുരസി അയാൾ കാറിൻറെ അടുത്തേക്ക് നടന്നു. അയാൾ കാറിൻറെ ഉള്ളിലേക്ക് നോക്കി ആരുമില്ല.... "സെബാസ്റ്റ്യൻ" അയാൾ വിളിച്ചു പക്ഷേ മറുപടി ഉണ്ടായില്ല. അയാൾ ഉറക്കെ ഒന്നുകൂടി വിളിച്ചു "സെബാസ്റ്റ്യൻ". ആ ശബ്ദം അന്തരീക്ഷത്തിൽ അങ്ങനെ അലയടിച്ചു. "സെബാസ്റ്റ്യൻ" അയാൾ പതിയെ വിളിച്ചു എന്നിട്ട് കാറിനടിയിലേക്ക് നോക്കി... സെബാസ്റ്റ്യൻ കാറിനടിയിൽ അങ്ങനെ പേടിച്ചു കിടക്കുകയായിരുന്നു. "സെബാസ്റ്റ്യ ഇറങ്ങി വാ" അയാൾ ആജ്ഞാപിച്ചു. പക്ഷേ സെബാസ്റ്റ്യൻ അനങ്ങിയില്ല. "സെബാസ്റ്റ്യ എൻജിൻറെ ചൂട് സഹിച്ച് എന്തിനാ അവിടെ കിടക്കുന്നെ ഇറങ്ങി വായോ" അയാൾ മയത്തിൽ പറഞ്ഞു പക്ഷേ സെബാസ്റ്റ്യൻ അനങ്ങിയതേയില്ല. അത് അയാളെ വല്ലാതെ ക്ഷുഭിതനാക്കി അയാൾ കൈ കാറിനടിയിലേക്ക് നീട്ടി സെബാസ്റ്റ്യൻറെ കയ്യിൽ പിടിച്ചു പുറത്തേക്ക് വലിച്ചിട്ടു എന്നിട്ട് ഇരുമ്പ് വടി കൊണ്ട് അയാളുടെ തലയിലേക്ക് ആഞ്ഞടിച്ചു വീണ്ടും അയാൾ ആഞ്ഞടിച്ച് മരണം ഉറപ്പുവരുത്തി. അയാൾ വടി നിലത്തുരസി ബൈക്കിന് അടുത്തേക്ക് നടന്നു ഒരിക്കൽ കൂടി അയാൾ പുറകിലേക്ക് തിരിഞ്ഞുനോക്കി സെബാസ്റ്റ്യൻ മരിച്ചിരിക്കുന്നു അനക്കമില്ല.
അയാൾ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് വന്ന വഴിയിലൂടെ തന്നെ തിരിച്ച് അതിവേഗത്തിൽ പോയി. ടപ്പ്...ടപ്പ്...ടപ്പ് ബൈക്കിന്റെ ശബ്ദം തിരമാലകളോടൊപ്പം അലിഞ്ഞു ഇല്ലാതായി.
കുറെ സമയത്തിനുശേഷം ഒരു കാർ ആ റോഡിലൂടെ ചീറിപ്പാഞ്ഞു വന്നു പെട്ടെന്ന് അയാൾ ആ കാഴ്ച കണ്ടു. ഒരാൾ കാറിന്റെ അരികിൽ തലയിൽ നിന്നും രക്തം ഒലിച്ചു കിടക്കുന്നു അയാൾ ഒന്ന് പരിഭ്രാന്തനായി അയാൾ പെട്ടെന്ന് തന്നെ വാഹനം അതിവേഗത്തിൽ ഓടിച്ചു പോയി. അങ്ങനെ അയാൾ പോലീസ് സ്റ്റേഷനിൽ എത്തി. അയാൾ കാറിൽ നിന്നും ഇറങ്ങി ഓടിച്ചെന്ന് പറഞ്ഞു “സാർ... സാർ... അവിടെ ഒരാൾ.... അവിടെ ഒരാളെ ആരോ കൊന്നിരിക്കുന്നു" അയാൾ കിതച്ചുകൊണ്ട് പറഞ്ഞു ഉടൻതന്നെ പോലീസ് വാഹനങ്ങൾ അങ്ങോട്ട് പുറപ്പെട്ടു.
നേരം വെളുത്തു തുടങ്ങി. തേൻമേനി ആ നടക്കുന്ന വാർത്ത കേട്ടാണ് ഉണർന്നത് "തീര റോഡിൽ ഒരാളെ ആരോ കൊന്നിരിക്കുന്നു". ജനങ്ങൾ അങ്ങോട്ട് ഒഴുകിയെത്തി. പോലീസ് സംഭവ സ്ഥലത്ത് ബാരിക്കേടുകൾ വച്ച് ജന പ്രവാഹത്തെ തടഞ്ഞു. ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് തുടങ്ങി മാധ്യമപ്രവർത്തകർ അങ്ങോട്ട് പാഞ്ഞ് എത്തി. ജനക്കൂട്ടത്തിലെ ഒരാൾ തിക്കി തിരക്കി ബാരിക്കേഡിനടുത്ത് വന്ന് അവിടെനിന്ന ഒരു പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു "സാർ എന്താ സംഭവം? എന്താണ് ഉണ്ടായത്?". "ഇന്നലെ രാത്രിയിലാണ് സംഭവം നടന്നിരിക്കുന്നത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വരാതെ കൂടുതലൊന്നും പറയാൻ കഴിയില്ല" ആ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വൈകാതെ ഡിവൈഎസ്പി നിവാസ് സ്ഥലത്തെത്തി. മാധ്യമപ്രവർത്തകർ അദ്ദേഹത്തെ വട്ടമിട്ടു പോലീസ് ഒരുവിധം കഷ്ടപ്പെട്ടാണ് നിവാസിനെ കൊലപാതക സ്ഥലത്ത് എത്തിക്കുന്നത്. “ബോഡി ആരുടേതാണെന്ന് കണ്ടെത്തിയോ?” നിവാസ് എസ് ഐയോട് ചോദിച്ചു. “ഇല്ല സർ മുഖം അടിയുടെ ആഘാതത്തിൽ വികൃതമായതിനാൽ പരിശോധനയ്ക്കുശേഷം ഡോക്യുമെന്റ്സ് ചെക്ക് ചെയ്യണം” എസ് ഐ പറഞ്ഞു. അദ്ദേഹം ബോഡിയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ ഫോറൻസിക് ഓഫീസർ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. രക്തം തളം കെട്ടിനിൽക്കുന്നു മുഖവും തലയും ആകെ വികൃതം ശരീരം പകുതി വെളിയിലും പകുതി കാറിനടയിലും ആയി കിടക്കുന്നു. ഉടനെ ഫറൻസിക് ഓഫീസർ നജീബ് ഡിവൈഎസ്പി നിവാസിന്റെ അടുത്തേക്ക് വരുന്നു. “ബോഡി ആരുടേതാണെന്ന് ഐഡന്റിഫയ് ചെയ്തോ?” നിവാസ് ചോദിച്ചു. “പാന്റിന്റെ പോക്കറ്റിൽ നിന്നും ഡ്രൈവിംഗ് ലൈസൻസ് കിട്ടിയിരുന്നു. അതിൽ സെബാസ്റ്റ്യൻ പോൾ സൺ ഓഫ് ജോസഫ്, നിലവിലകത്ത് വീട്, തിരുവ” നജീബ് മറുപടി പറഞ്ഞു. “ആളെ തിരിച്ചറിയാൻ ഇത്ര സമയം വേണോ?” നിവാസ് ഉച്ചത്തിൽ ചോദിച്ചു. “ഫറൻസിക് ഇൻക്വസ്റ്റ് മെല്ലെ നടക്കാറുള്ളൂ ആളെ തിരിച്ചറിയാൻ പോലീസിനെ കൊണ്ട് എന്താ പറ്റില്ലേ വണ്ടി നമ്പർ വച്ച് ട്രാക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ?” നജീബ്പറഞ്ഞു. നിവാസ് നേരെ വാഹനത്തിനടുത്തേക്ക് നീങ്ങി. “ഇൻക്വസ്റ്റ് കഴിഞ്ഞാൽ ബോഡി പോസ്റ്റ്മോർട്ടത്തിന് അയച്ചേക്ക്” അതും പറഞ്ഞ് നിവാസ് കാറിൽ കയറി പോയി.
കുറച്ചു സമയത്തിനു ശേഷം സി ഐ രമേശ് സ്ഥലത്തെത്തി. കാറിൽ നിന്നിറങ്ങിയ പാടെ അദ്ദേഹത്തെ മാധ്യമപ്രവർത്തകർ വളഞ്ഞു. “സർ ആരാണ് കൊല്ലപ്പെട്ടത്?”, “എങ്ങനെയാണ് കൊല്ലപ്പെട്ടത്?” ഡിവൈഎസ്പി എന്താണ് മാധ്യമങ്ങളെ കാണാതെ മടങ്ങിയത്?” അങ്ങനെ നൂറുകൂട്ടം ചോദ്യങ്ങൾ. ആളെ ഐഡന്റിഫയ് ചെയ്തു കഴിഞ്ഞിട്ടുണ്ട് ബാക്കി കാര്യങ്ങൾ വഴിയെ അറിയിക്കാം ആദ്യം ഞാൻ ഒന്ന് അവിടേക്ക് ചെന്നോട്ടെ” അതും പറഞ്ഞു രമേശ് ബോഡിയുടെ അടുത്തേക്ക് ചെന്നു.
അദ്ദേഹം വാഹനത്തിൻറെ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു അപ്പോഴേക്കും എസ് ഐ അടുത്തേക്ക് വന്നു.
“ഹരി.. എവിടായിരുന്നെടോ വന്നപ്പോൾ കണ്ടില്ല” രമേശ് ചോദിച്ചു.
“ഞാൻ വിക്റ്റിമിന്റെ ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു” എസ് ഐ ഹരീന്ദ്രൻ മറുപടി പറഞ്ഞു.
“എന്നിട്ട് കിട്ടിയോ?” രമേശ് ചോദിച്ചു. “ഇല്ല സർ അവർ ഫോൺ എടുക്കുന്നില്ല”.
“അവർ ഉണർന്നിട്ടുണ്ടാവില്ല കാത്തിരുന്നുറങ്ങിപ്പോയതാകും” രമേശ് പറഞ്ഞു.
“സാർ എന്താ നേരത്തെ വരാതിരുന്നത് ഡിവൈഎസ്പി വന്നിരുന്നു” ഹരീന്ദ്രൻ ചോദിച്ചു.
“ഓ അങ്ങേരുടെ വായിലിരിക്കുന്നത് കേൾക്കാനാണോ?” രമേശ് ചോദിച്ചു.
“അപ്പോൾ എസ്പി ഓഫീസിൽ പോകുമ്പോൾ കേൾക്കില്ലേ ഇനി?” ഹരീന്ദ്രൻ തിരിച്ചു ചോദിച്ചു.
“അത് പ്രശ്നമില്ല എന്തായാലും നാട്ടുകാർക്കിടയിൽ വച്ച് കേൾക്കില്ലല്ലോ” രമേശ് പറഞ്ഞു.
“ആ അത് ശരിയാ ഇപ്രാവശ്യം കേട്ടത് നജീബിനാണ്”.
“ഹ..ഹ..ഇയാൾ ആളും തരവും മറന്നും ചൂടാകോ അതും നജീബിനോട്” അവർ രണ്ടുപേരും ചിരിച്ചു.
വൈകാതെ നജീബ് ഇൻക്വസ്റ്റ് പൂർത്തിയാക്കി അവരുടെ അടുത്തേക്ക് വന്നു. "നജീബ് വല്ല തുമ്പുമുണ്ടോ?" രമേശ് ചോദിച്ചു. "വലിയ തെളിവുകൾ ഒന്നുമില്ല" നജീബ് മറുപടി പറഞ്ഞു. "ഒന്ന് മെനക്കെടേണ്ടി വരും എന്ന് ചുരുക്കം, അല്ലേ?" എസ് ഐ ഹരീന്ദ്രൻ ചോദിച്ചു. "നമുക്ക് ശ്രമിക്കാം" രമേശ് പറഞ്ഞു. നജീബ് ശേഖരിച്ച തെളിവുകളുമായി പോയി അവർ രണ്ടുപേരും കൂടി ബോഡിക്ക് അരികിലേക്ക് നീങ്ങി.
“കാർ തടഞ്ഞുനിർത്തി ആക്രമിച്ചതാകാം അല്ലേ സാർ?” ഹരി ചോദിച്ചു. “അങ്ങനെ വരാൻ വഴിയില്ല അങ്ങനെ ആയിരുന്നെങ്കിൽ സെബാസ്റ്റ്യൻ ഒരിക്കലും കാറിനടിയിൽ ഒളിക്കില്ല അതുപോലെ തന്നെ ഓടാനും സാധ്യതയുണ്ട് പക്ഷേ ഇവിടെ അതും നടന്നിട്ടില്ല” രമേഷ് തുടർന്നു. ചിലപ്പോൾ കാർ തകരാറായതാകാം അല്ലെങ്കിൽ പെട്രോൾ തീർന്നതോ ആകാം പക്ഷേ കാർ നിന്ന് പോയത് കൊണ്ട് ഒരാളും കാറിനടിയിൽ ഒളിക്കില്ല സഹായം ചോദിക്കാനാണ് ശ്രമിക്കുക അതിനർത്ഥം തന്നെ ആരോ വധിക്കാൻ വരുന്നുണ്ടെന്ന് സെബാസ്റ്റ്യന് അറിയാമായിരിക്കണം”. “അങ്ങനെയാണെങ്കിൽ എന്തിനു വാഹനത്തിനിടയിൽ ഒളിക്കണം വേറെ എവിടെക്കെങ്കിലും ഓടുകയോ ഒളിക്കുകയോ ചെയ്താൽ പോരേ?.. ഒരുപക്ഷേ തലക്കടി കിട്ടിയപ്പോൾ താഴെ വീണുകാണും എന്നിട്ട് കാറിനടിയിലേക്ക് നീങ്ങി രക്ഷപ്പെടാൻ ശ്രമിച്ചതായിരിക്കില്ലേ?” ഹരി തിരിച്ചു ചോദിച്ചു. “ഇല്ല ഹരി... അങ്ങനെയാണെങ്കിൽ കാലിലോ തുട ഭാഗത്തോ രക്തം കാണണം കാരണം മലർന്നാണ് കിടക്കുന്നത്. രണ്ടാമത്തെ കാര്യത്തിന് ഉത്തരം ഈ സ്ഥലമാണ് വലതുവശത്ത് ഉയർന്ന പ്രദേശം ഇടതുവശത്ത് കടൽ എവിടെ പോയി ഒളിക്കാനാണ്?” രമേശ് പറഞ്ഞു നിർത്തി. “ഒരുപക്ഷേ അടിയുടെ ആഘാതത്തിൽ പുറകിലോട്ട് മറിഞ്ഞു വീണതായിക്കൂടെ?” ഹരി വീണ്ടും ചോദിച്ചു. “ആകാം പക്ഷേ അത് നേരെ പിറകിലോട്ട് ആകണം അല്ലാതെ ചെരിഞ്ഞാവില്ല വീഴുക” രമേശ് അഭിപ്രായം പറഞ്ഞു. “ഒരുപക്ഷേ വീണ ശേഷം ഉള്ളിലേക്ക് നീങ്ങിയതാവില്ലേ?” ഹരി വീണ്ടും സംശയം പ്രകടിപ്പിച്ചു. “ദാറ്റ് ഈസ് എ പോസിബിലിറ്റി നമുക്ക് ചെക്ക് ചെയ്യാം” രമേശും അനുകൂലിച്ചു. രമേശ് കാറിൻറെ പിറകിലെ ടയറിന് അടുത്ത് ഇരുന്നു. എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു വെള്ള പേപ്പർ എടുത്ത് ടയറി നടിയിൽ ഉരസി എന്നിട്ട് കടലാസ് നോക്കിയിട്ട് പറഞ്ഞു. “കാർ തടഞ്ഞതാണെങ്കിൽ പെട്ടെന്ന് ബ്രേക്ക് ചവിട്ടാൻ സാധ്യതയുണ്ട് ബട്ട് അതിൻറെ ഒരു ലക്ഷണവും ഇല്ല, ഇനി ഫ്യുവൽ മീറ്റർ നോക്കാം രമേഷ് കാറിന്റെ കീ വാങ്ങി തുറന്നു നോക്കി ശേഷം പറഞ്ഞു “ നോ ഫ്യൂവൽ അപ്പോൾ കാർ പെട്രോൾ തീർന്നു നിന്നതാണ് ഇനി വീണതാണോ ഒളിച്ചതാണോ എന്ന് നോക്കാം”. രമേശ് കൈകളിൽ ഗ്ലൗസ് ധരിച്ചു ബോഡിയുടെ തലഭാഗത്ത് ഇരുന്നു എന്നിട്ട് ബോഡിയുടെ തല പൊക്കി നോക്കി എന്നിട്ട് അവിടെ തൊട്ടു നോക്കിയശേഷം പറഞ്ഞു നിലത്ത് കിടക്കുമ്പോഴാണ് തലക്ക് അടി കിട്ടിയത് അതുകൊണ്ടാണ് തലക്കടിയിൽ പൊട്ടൽ ഉണ്ടായിരിക്കുന്നത്, ഹരി എനി അതർ ചാൻസ്?” രമേശ് ചോദിച്ചു. “യസ് സർ, നിലത്തേക്ക് തള്ളിയിട്ട ശേഷം തലക്കടിച്ചത് ആകാം” ഹരി പറഞ്ഞു. “അതൊരു സാധ്യതയാണ് അപ്പോൾ പെട്രോൾ കഴിഞ്ഞ് നിൽക്കുന്ന സെബാസ്റ്റ്യന് അരികിലേക്ക് വന്ന ഒരാൾ സെബാസ്റ്റ്യനെ തള്ളിയിട്ട് തലക്കടിക്കുന്നു. ഗുഡ് അതും തള്ളിക്കളയാൻ ആവില്ല ഈ രണ്ടു സാധ്യതകളാണ് നമുക്ക് മുന്നിലുള്ളത്” രമേശ് ഊഹിച്ചു പറഞ്ഞു.
ശേഷം രമേശ് കോൺസ്റ്റബിളിനോട് ബോഡി പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകാൻ പറഞ്ഞ ശേഷം അദ്ദേഹം ജീപ്പിന് അരികിലേക്ക് നീങ്ങി.
മാധ്യമങ്ങൾ അദ്ദേഹത്തെ വളഞ്ഞു “ആരാണ് കൊല്ലപ്പെട്ടത്?” അവർ ചോദിച്ചു. “കൊല്ലപ്പെട്ടത് സെബാസ്റ്റ്യൻ പോൾ തിരുവ സ്വദേശിയാണ് അദ്ദേഹത്തിൻറെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് അന്വേഷണം പുരോഗമിച്ചു വരികയാണ് ബാക്കി പിന്നീട് അറിയിക്കാം” അതും പറഞ്ഞ് അയാൾ ജീപ്പിൽ കയറിപ്പോയി.
എസ് ഐ ഹരീന്ദ്രൻ : “ഈ നാട്ടുകാരിൽ ഒരാളോട് വരാൻ പറ” ഹരിന്ദ്രൻ കോൺസ്റ്റബിളിനോട് പറഞ്ഞു. തുടർന്ന് ഒരാൾ അങ്ങോട്ട് വന്നു. “നിങ്ങളുടെ പേര് എന്താണ്” ഹരീന്ദ്രൻ ചോദിച്ചു. “രാഘവൻ” അയാൾ മറുപടി പറഞ്ഞു “ഈ റോഡ് എങ്ങോട്ടാണ് പോകുന്നത്?” ഹരി ചോദിച്ചു. “ഇത് ഇവിടെയുള്ള മുക്കുവന്മാർ താമസിക്കുന്ന സ്ഥലത്തേക്കുള്ള റോഡ് ആണ് സാറേ”... അയാൾ തുടർന്നു “ഈ റോഡിൽ കൂടി അധികം വണ്ടികളൊന്നും രാത്രിയിൽ പോകാറില്ല” അയാൾ പറഞ്ഞു. “നിങ്ങളുടെ വീട് എവിടെയാണ്”. “ “അവിടെ തന്നെയാണ് സാറേ” അയാൾ പറഞ്ഞു. “ഇയാളെ എവിടെയെങ്കിലും കണ്ടു പരിചയം ഉണ്ടോ ഹരി ലൈസൻസ് കാണിച്ചു ചോദിച്ചു. “ഇല്ല ഇയാളെ ഇവിടെയൊന്നും കണ്ടതായി തോന്നുന്നില്ല അയാൾ മറുപടി പറഞ്ഞു”. “ഹമ്.. പൊയ്ക്കോളൂ” ഹരി അയാളെ പോകാൻ അനുവദിച്ചു ശേഷം ഹരിയും പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.
“സാർ സിഐ വിളിക്കുന്നു” ഹെഡ് കോൺസ്റ്റബിൾ ദിവാകരൻ എസ് ഐ ഹരീന്ദ്രനോട് പറയുന്നു. എസ് ഐ ഹരീന്ദ്രൻ സി എ യുടെ റൂമിലേക്ക് ചെല്ലുന്നു. “സാർ എന്താ വിളിച്ചേ?” ഹരി ചോദിച്ചു. “ഹാ... വാ ഹരി ഇരിക്ക് ആ മർഡർ കേസിനെ കുറിച്ച് പറയാനാ വിളിച്ചത്”. “അയാളുടെ വീട്ടുകാരുമായി ബന്ധപ്പെട്ടു അവരിപ്പോൾ ഹോസ്പിറ്റലിൽ എത്തിയിട്ടുണ്ടാകും ഭാര്യയാണ് ഫോണെടുത്തത് അവർ വൈകി ഉറങ്ങിയതിനാൽ എഴുന്നേൽക്കാൻ വൈകിയതാണ് ഫോൺ എടുക്കാൻ വൈകിയത് എന്ന് പറഞ്ഞു” ഹരി പറഞ്ഞു. “ഇന്നലെ എവിടെ പോയതാണെന്നോ മറ്റോ പറഞ്ഞോ” രമേശ് ചോദിച്ചു. “ഇല്ല സർ അവർ ആ കാര്യം അറിഞ്ഞപ്പോൾ പൊട്ടിക്കരയുകയായിരുന്നു" ഹരിയുടെ മറുപടി. "എന്തായാലും സാധാരണയിൽ നിന്നും വ്യത്യസ്തമായി ഇയാൾ എന്തിനാണ് ആ തീരദേശിലൂടെ പോയത്? അവിടെ ആർക്കെങ്കിലും ഇയാളെ അറിയോ?" രമേശ് ചോദിച്ചു.
“ഇല്ല അവിടെ ആർക്കും അദ്ദേഹത്തെ അത്ര പരിചയമൊന്നുമില്ല” ഹരിമറുപടി പറഞ്ഞു. “പിന്നെ എന്തിന് അതും പെട്രോൾ തീരാറായ നിലയിൽ.... ഉം...ഉം... എന്തോ ഒരു പ്രശ്നമുണ്ടല്ലോ എന്താകും?” രമേശ് ചോദിച്ചു.
“ചിലപ്പോൾ കാറിനെ പിന്തുടർന്നപ്പോൾ വന്നതാകും” ഹരി പറഞ്ഞു. “ ഹാ...അങ്ങനെയാവാം അപ്പോൾ സെബാസ്റ്റ്യനെ ആരോ പിന്തുടർന്നപ്പോൾ തീരദേശ റോഡിലൂടെ പോകുന്നു കാറിലെ പെട്രോൾ തീർന്നു നിൽക്കുന്നു പിന്തുടർന്നവർ അദ്ദേഹത്തെ തള്ളിയിടുന്നു തലക്കടിക്കുന്നു... കറക്റ്റ്” രമേശും അതിനോട് യോജിച്ചു.” ഒരാളാണോ അതോ ഒരു സംഘം ആണോ?” ഹരി ചോദിച്ചു. “സെബാസ്റ്റ്യൻ ഭയപ്പെട്ടത് കൊണ്ടാണല്ലോ കാർ ഓടിച്ചു പോയിട്ടുണ്ടാവുക അപ്പോൾ ഒരു സംഘം ഒരു കാറിൽ പിന്തുടരാൻ ആണ് സാധ്യത” രമേശ് ഊഹിച്ചു പറഞ്ഞു. ഉടനെ രമേശിന്റെ ഫോൺ ബെൽ അടിക്കുന്നു രമേശ് ഫോണെടുത്തു. “ഹലോ ഫിനിഷ് ആയോ? ഞാനിതാ വരുന്നു” അതും പറഞ്ഞു രമേശ് ഫോൺ വെച്ചു. “ഹരി വാ... നമുക്ക് ഹോസ്പിറ്റലിലേക്ക് പോകാം” അങ്ങനെ രമേശും ഹരേന്ദ്രനും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
അങ്ങനെ രമേശും ഹരേന്ദ്രനും ഹോസ്പിറ്റലിൽ എത്തി. അവർ ഫോറൻസിക് സർജൻ ഡോക്ടർ അലിയെ കണ്ടു. അലി പോസ്റ്റ്മോർട്ടത്തിലെ തന്റെ നിഗമനങ്ങളെക്കുറിച്ച് പറഞ്ഞു തുടങ്ങി. “മരണം സംഭവിച്ചത് ഏകദേശം 2.30 നും 3.00 ഉള്ളിലാണ്. തലക്കടി കിട്ടിയ സമയത്ത് തന്നെ മരണം സംഭവിച്ചിട്ടുണ്ട് ഇത്രയധികം ഇഞ്ചുറി ഉണ്ടായിട്ടുണ്ടെങ്കിൽ അത്രയും സ്ട്രോങ്ങ് ആയ ഒരാളായിരിക്കും തലക്കടിച്ചത് അലി തുടർന്നു. നിലത്ത് കിടക്കുമ്പോഴാണ് തലക്കടിച്ചിരിക്കുന്നത് കാരണം തലകടിയിലും ക്ഷതമേറ്റിട്ടുണ്ട്” അലി പറഞ്ഞു. “എന്ത് കൊണ്ടായിരിക്കും തലക്കടിച്ചിട്ടുണ്ടാവുക?” രമേശ് ചോദിച്ചു. “അത്യാവശ്യം കനവും നീളവും ഉള്ള ഒന്നു കൊണ്ടാണ് അടിച്ചിരിക്കുന്നത്” അലി മറുപടി പറഞ്ഞു. “ചുറ്റിക കൊണ്ടാവുമോ?” ഹരി ചോദിച്ചു. “ഹേയ് ചുറ്റികൊണ്ട് അടിച്ചാൽ ഇത്ര ഇഞ്ചുറി ഉണ്ടാവില്ല” അലി പറഞ്ഞു. “വല്ല കമ്പിപ്പാര പോലുള്ള എന്തെങ്കിലും കൊണ്ടാകും” രമേശ് പറഞ്ഞു. “ഹാ...കമ്പി പാരയോ അല്ലേൽ അതുപോലെ എന്തോ ഒന്നു കൊണ്ടാണ് അതിൽ അല്പം തുരുമ്പും ഉണ്ടായിരിക്കണം കാരണം മുറിവിൽ തുരുമ്പിന്റെ അംശം ഉണ്ടായിരുന്നു കൂടുതലില്ല കുറച്ച്” അലി പറഞ്ഞു. ഹരിയുടെ ഫോൺ ബെല്ലടിക്കുന്നു.
“ഹലോ... വല്ലതുമ്പും കിട്ടിയോ?... അവസാനം ആർക്കാണ് വിളിച്ചിരിക്കുന്നത്?.. ഓ.. അയാളുടെ ഒരാഴ്ചത്തെ ടവർ ലൊക്കേഷൻ ഒന്ന് ട്രാക്ക് ചെയ്.. ശരി” ഹരി ഫോൺ വെച്ചു എന്നിട്ട് പറഞ്ഞു “കാര്യമായി ഒന്നുമില്ല ലാസ്റ്റ് വിളിച്ചത് അയാളുടെ ഭാര്യയെ തന്നെയാണ്”. “ഇനി നാളെ ഫറൻസിക് എവിടെൻസ് കൂടി നോക്കാം” അതും പറഞ്ഞു രമേശ് എഴുന്നേറ്റു. അവർ നേരെ പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. “സർ ഇതൊരു വള്ളിക്കെട്ട് കേസ് ആയല്ലോ?” ഹരി ചോദിച്ചു. “നമുക്ക് നോക്കാം ഹരി എവിടെയെങ്കിലും ഒരു തുമ്പ് കിട്ടാതിരിക്കില്ല” രമേശ് പറഞ്ഞു. ഇനി ഫോറൻസിക്ക് റിപ്പോർട്ട് കൂടി കിട്ടണം എന്നാലും എന്തിനാവും സെബാസ്റ്റ്യനെ കൊന്നത് ഹരി സംശയത്തോടെ ചോദിച്ചു. “ തിരുവ സ്വദേശി, മൃദുലയിലെ സ്വർണ്ണ വ്യാപാരി 42 വയസ്സ് പ്രായം സൗമ്യ സ്വഭാവക്കാരൻ ആരുമായും പ്രശ്നങ്ങളില്ല പിന്നെ എന്തിനാണ് എന്ന് ചോദിച്ചാൽ ചോദിച്ചാൽ... ചിലപ്പോൾ മോഷണശ്രമം ആവാം പക്ഷേ അതിനു പിന്തുടർന്ന് ആളെ കൊല്ലേണ്ടതില്ലല്ലോ പിന്നെ എന്താകും എന്ന് വെച്ചാൽ വ്യക്തി വൈരാഗ്യമാകണം എന്തായാലും നാളെ നമുക്ക് ആ സ്വർണ്ണ കടയിൽ ഒന്ന് പോകാം” രമേശ് പറഞ്ഞു നിർത്തി.
രമേശ് ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. “ആരാണ് ഈ നേരത്ത് വിളിക്കുന്നത്? രമേശ് ദേഷ്യത്തോടെ ചോദിച്ചു. “സർ ഞാൻ കോൺസ്റ്റബിൾ ദിവാകരൻ ആണ്. മെതിക്കാട് ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു!”. രമേശ് ചാടി എഴുന്നേറ്റു. സമയം 5 മണി. “ഞാനിതാ വരുന്നു” രമേശ് അതും പറഞ്ഞു ഫോൺ വെച്ചു. “എവിടെ പോവുകയാണ്?” ഭാര്യ ചോദിച്ചു. “മെതിക്കാടു വരെ ഒന്ന് പോകണം നീ കിടന്നോ” അതും പറഞ്ഞ് രമേശ് വീടിനു പുറത്തിറങ്ങി ജീപ്പ് എടുത്ത് പുറപ്പെട്ടു.
(തുടരും).....
തുടരന്വേഷണം. Part 2
അങ്ങനെ രമേഷ് മെതിക്കാടത്തി എസ് ഹരീന്ദ്രനും ദിവാകരനും രമേശിന്റെ ജീപ്പിന് അരികിലേക്ക് വന്നു രമേശ് പുറത്തിറങ്ങി. “എപ്പോഴാണ് സംഭവം?” രമേശ് ചോദിച്ചു. “4.20 ന് ആണ് സംഭവം അറിയുന്നത്, പത്രം എടുക്കാൻ പോയ ഒരു പയ്യനാണ് ആദ്യം കണ്ടത്” ഹരി മറുപടി പറഞ്ഞു. അവനെവിടെ രമേശ് ചോദിച്ചു. ഹരി അവനെ അങ്ങോട്ട് വിളിച്ചു വരുത്തി. എന്താ പേര്? രമേശ് ചോദിച്ചു. “അഖിൽ” അവൻ പറഞ്ഞു. “അഖിലേ നീ എപ്പോഴാണ് ഇത് കാണുന്നത്?”. “ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി പത്രം എടുക്കാൻ പോവുകയായിരുന്നു അപ്പോഴാണ് അവിടെ ഒരാൾ വീണു കിടക്കുന്നതായി തോന്നിയത് അടുത്ത് ചെന്ന് നോക്കിയപ്പോൾ അയാൾ മരിച്ചുകിടക്കുന്നത് കണ്ടു” അ