Aksharathalukal

മനസ്സിനുള്ളിലെ കാണാചെപ്പ് ...

ഭാഗം - 1
  • രാവിലെ കോളേജിൽ പോകാനുള്ള തിരക്കിലാണ് സാറ. മമ്മി ധൃതിയിൽ ടിഫ്ഫിൻ ബോക്സ് തയ്യാറാക്കി മേശയിൽ എടുത്തു വെച്ചുകൊണ്ട് ഉറക്കെ പറഞ്ഞു, " സാറാ ... സാറ മോളെ എന്ത് ചെയ്യുവാ നീ? ഇങ്ങനെ നിന്നാൽ ബസ് കിട്ടില്ല നിനക്ക് ഇന്ന്. അതെങ്ങനാ കുളിക്കാൻ തന്നെ രണ്ടു മണിക്കൂർ വേണമല്ലോ അവൾക്കു, ഒന്നേയുള്ളുന്നു കരുതി കൊഞ്ചിച്ചു വഷളാക്കിയ എന്നേം നിന്റെ അപ്പാനേം പറഞ്ഞാൽ മതിയല്ലോ. ശ്ശോ .. ഈ പെണ്ണ് ഇത് സാറാ .... ഇനിയും താമസിച്ചാൽ പോരാളി അക്രമകാരി ആവും എന്ന് പേടിച്ചു സാറ പെട്ടന്ന് ഒരുങ്ങി ഇറങ്ങി. അപ്പോഴും ടേബിളിൽ 'അമ്മ എടുത്തു വെച്ച പാൽ ഗ്ലാസ് തന്നെ നോക്കി ചിരിക്കുന്നത് സാറ കണ്ടു. "മണിക്കൂർ ഒന്നായി പാടയും വീണു ഇനിയും എന്നെ എടുക്കില്ല എന്ന് പറയും പോലെ ". മമ്മി തല്ലും എന്ന പേടിയിൽ അവൾ അത് ഒറ്റ വലിക്കു കുടിച്ചു തീർത്തു. മുഖത്തു പറ്റിയതു തുടയ്ച്ചു കൊണ്ട് അവൾ പതിയെ പറഞ്ഞു "ഈ മമ്മി എന്തിനാ എനിക്ക് രാവിലെ ഈ എമണ്ടൻ ഗ്ലാസിൽ പാൽ തരുന്നേ ഞാൻ എന്താ കൊച്ചു കുട്ടിയാണോ? "പിറുപുറുത്തു കൊണ്ട് പോകുന്നെ സാറയെ മമ്മി നോക്കികൊണ്ട് ചോദിച്ചു," എന്തുവാടി പെണ്ണെ പിറുപിറുക്കുന്നെ? ഏയ് ഒന്നുമില്ല മമ്മി കണ്ണുചിമ്മി കൊണ്ട് അത് പറഞ്ഞു സാറാ മമ്മിക്ക് ഒരു ഉമ്മയും കൊടുത്തു സാറ ബസ് സ്റ്റോപ്പിലേക്ക് ഓടി.
ഇവൾ സാറ .... ജോൺ ആലിസ് ദമ്പതികളുടെ ഏക മകൾ.. നമ്മുടെ കഥയിലെ നായിക. ജോൺ ദുബായിലാണ് സാറ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ പോയതാണ് അത്രേം നാളും നാട്ടിലെ കൂലിപ്പണി ഒക്കെ ചെയ്തു ജീവിച്ച ജോൺ തന്റെ മകളുടെ ഭാവി നന്നായി വരണം എന്ന പ്രതീക്ഷയിൽ പ്രാവാസ ജീവിതത്തിലേക്ക് കടന്നിട്ടു ഇപ്പോൾ പത്തു വര്ഷം കഴിഞ്ഞു. ഓരോ രണ്ടു വര്ഷം കൂടുമ്പോളും ലീവിന് വരുന്ന ജോണിനെ പ്രതീക്ഷിച്ചും മകളുടെ കളിചിരികളിൽ സ്വയം മറന്നു ജീവിക്കുകയാണ് ആലിസ് എന്ന വീട്ടമ്മ. രണ്ടുപേർക്കും മകൾ എന്ന് പറഞ്ഞാൽ ജീവനാണ് . സാറയ്ക്കു വേണ്ടിയാണ് അവരുടെ ഓരോ ശ്വാസവും.
നമ്മുടെ സാറ ഒരു പാവമാണ് കേട്ടോ .. കുറച്ചു വാശിയും കുശുമ്പും ഉണ്ടെന്നുള്ളത് ഒഴിച്ചാൽ ഒരു സാധാരണ പെൺകുട്ടി, ആലീസിന്റെ ചിറകിനടിയിൽ ഒതുങ്ങി കൂടാൻ ആഗ്രഹിക്കുന്ന ഒരു പൂച്ചക്കുട്ടി. മോഡേൺ പെൺകുട്ടികളെ പോലത്തെ ഒരു രീതികളും അവൾക്കില്ല.
പഠിക്കാൻ മിടുക്കി ആയതുകൊണ്ട് അവളുടെ ഇഷ്ടം പോലെ പഠിക്കാൻ ജോൺ സമ്മതിച്ചു അങ്ങനെ നമ്മുടെ സാറ ഇപ്പോൾ എം. ബി .എ പഠിക്കുന്നു ഫസ്റ്റ് ഇയർ. ഇടയ്ക്കു ആലിസ് പറയും എം. ബി .എ വരെ എത്തിയെങ്കിലും സാറയ്ക്കു ഇപ്പോഴും അഞ്ചാം ക്ലാസ്സിലെ അത്രേം വിവരമേ ഉള്ളൂന്ന്. കാര്യം സത്യമാണ് അവൾക്കു ഇപ്പോഴും കാർട്ടൂൺ ഒക്കെ കണ്ടു ഇരിക്കാനും പഠിക്കാനും ഉറങ്ങാനും ഒക്കെയാണ് ഇഷ്ട്ടം . പിന്നെ കൊച്ചു കുട്ടികൾക്ക് ട്യൂഷൻ എടുത്തുകൊടുക്കും നമ്മുടെ സാറ അത് വഴി കുറച്ചു സേവിങ്സ് ഒക്കെ ഉണ്ട് കേട്ടോ അവളുടെ കൈയ്യിൽ ഇടയ്ക്കു ജോണിന്റെ പൈസ വരാൻ ബുദ്ധിമുട്ടു വന്നാൽ അവൾ അത് മമ്മിയുടെ കൈയ്യിൽ കൊടുക്കും പിന്നീട് അത് ആലിസ് തിരിച്ചു കൊടുക്കുമ്പോൾ അവൾ അത് തന്റെ കുഞ്ഞു പേഴ്സിലേക്ക് എടുത്തു വയ്ക്കും. പത്തു രൂപയുടെ മിട്ടായിൽ കൂടുതൽ അവൾക്കു ചിലവും വരാറില്ല.
" എന്റെ ഈശോയേ എന്റെ 8:15 ന്റെ നെൽസൺ ബസ് മിസ് ആവല്ലേ ... ഞാൻ 2 രൂപ .. അല്ല 5 രൂപ നേര്ച്ച ഇടാമേ " സാറ ബസ്റ്റോപ്പിലേക്കു ഓടികൊണ്ടു പ്രാർത്ഥിച്ചു . സാറ ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ അവിടെ നിൽക്കുന്ന സ്നേഹയെ കണ്ടപ്പോൾ അവൾക്കു സമാധാനമായി " ഹോ ബസ് പോയില്ല അല്ലെ സ്നേഹ മോളേ " അവൾ സ്നേഹയോടായി കിതച്ചുകൊണ്ട് ചോദിച്ചു . "ഇല്ല സാറ ചേച്ചി " സ്നേഹ ചിരിച്ചു കൊണ്ട് പറഞ്ഞു .
സാറയുടെ കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണ് സ്നേഹ അവർ രണ്ടു പേരും ഒരുമിച്ചാണ് കോളേജിലേക്ക് പോകുന്നതും വരുന്നതും.
" ഇന്ന് ലേറ്റ് ആയോ ചേച്ചി ?" സ്നേഹ ചോദിച്ചു " ആ കുറച്ചു. ഭാഗ്യം ബസ് മിസ് ആയില്ലാലോ ഞൻ പേടിച്ചാണ് ഓടി വന്നേ " സാറ പറഞ്ഞു. കുറച്ചു കഴിഞ്ഞു നീല നിറത്തിലുള്ള നെൽസൺ എന്ന് എഴുതിയ ബസ് അങ്ങോട്ടേക്ക് എത്തി. അവർ രണ്ടു പേരും ബസിൽ എങ്ങനെയോ കയറി പറ്റി . "എന്റെ ഈശോയെ ഇത്രേം ആളുകൾ ഇത് എങ്ങോട്ടാ പോകുന്നെ? എന്റെ നടുവും കാലും ഇങ്ങനെ പോയ വേറെ മാറ്റി വയ്‌ക്കേണ്ടി വരും" ബസിലെ കമ്പിയിൽ തൂങ്ങി നിന്നുകൊണ്ട് സാറ മനസ്സിൽ പറഞ്ഞു.
അങ്ങനെ ഉന്തും തള്ളും ഒക്കെ കൊണ്ട് സാറ കോളേജിൽ എത്തി. സാറയുടെ ക്ലാസ് താഴത്തെ നിലയിൽ ആണ് സ്നേഹയുടേത് മുകളിലും വൈകിട്ട് കാണാം എന്ന് പറഞ്ഞു രണ്ടു പേരും പിരിഞ്ഞു. സാറ ക്ലാസ് റൂമിലേക്ക് കയറി അവിടെ ഒന്നോ രണ്ടോ കുട്ടികളെ ഉണ്ടായിരുന്നുള്ളു ബാക്കി ഉള്ളവരൊക്കെ വരറാവുന്നതേ ഉള്ളു. സാറ തന്റെ സീറ്റിൽ പോയി ഇരുന്നു. അടുത്ത ഒഴിഞ്ഞ സീറ്റിലേക്ക് നോക്കി അവൾ ഓർത്തു ഈ ആനി പെണ്ണ് ഇത് എവിടെ പോയി കിടക്കുവാ? സാറയുടെ അടുത്ത കൂട്ടുകാരിയാണ് ആനി. രണ്ടു പേരും ചങ്കും കരളും ആണ് . രണ്ടു പേരും പഠിപ്പിസ്റ്റുകൾ ആയതു കൊണ്ട് അവരുടെ സൗഹൃദത്തിൽ മൂന്നാമതായി ആരും കടന്നു വരുകയും ഇല്ലായിരുന്നു അവർ അങ്ങനെ പഠനവും ചെറിയ തമാശകളും ഒക്കെ ആയി അങ്ങനെ ഒതുങ്ങിക്കൂടി.
സാറ ചിന്തയിൽ മുഴുകി. ഇന്ന് ആകെ ലേറ്റ് ആയതുകൊണ്ട് റോയിച്ചന് മെസ്സേജ് അയയ്ക്കാതെയാ ഇറങ്ങിയത് പുള്ളി ടെൻഷൻ ആയിട്ടുണ്ടാവും, സാരമില്ല വൈകിട്ട് ചെന്ന ഉടനെ ആളിനെ വിളിക്കാം. (റോയിച്ചൻ നമ്മടെ സാറയ്ക്കു കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുന്ന ചെറുക്കൻ ആണ് കേട്ടോ. അധികം ആർക്കും അറിയില്ലേലും രണ്ടു പേരുടേം മാതാപിതാക്കൾ തമ്മിൽ ഉറപ്പിച്ച ബന്ധം.) 
പ്ലസ് ടു കഴിഞ്ഞു വെക്കേഷന് പള്ളിയിലെ ഒ. വി . ബി . എസിനു പോയതായിരുന്നു സാറ അവിടെ വച്ചാണ് അവൾ ആദ്യമായി റോയിച്ചനെ കാണുന്നത്. മറ്റൊരു പള്ളിയിലെ ചില കുട്ടികളും അധ്യാപകരും ആ വര്ഷം ഉണ്ടായിരുന്നു. അതിൽ നമ്മടെ സാറ കൊച്ചിന്റെ ക്ലാസ് ചുമതല റോയ്ക്കു ആയിരുന്നു. ആദ്യമൊക്കെ സാറയ്ക്കു റോയിയെ പേടി ആയിരുന്നു പക്ഷെ പിന്നീട് അയാളുടെ സംസാരവും തമാശകളും ഒക്കെ സാറ എന്ന പതിനെട്ടു വയസുകാരിയെ അവനിലേക്ക് ആകർഷിച്ചു. പതിയെ പതിയെ ആ ആകർഷണം ആരാധനയിലേക്കു വളർന്നു. എന്തായാലും പിന്നീട് ഉള്ള സാറയുടെ ദിവസങ്ങൾ അയാളെ കാണാനും അയാളുടെ സംസാരം കേൾക്കാനും വേണ്ടി ഉള്ളതായി. 
ഒ. വി . ബി . എസിന്റെ അവസാന ദിവസം സാറയെ ഒരുപാടു വേദനിപ്പിക്കുന്ന വാർത്തയാണ് റോയിയിൽ നിന്നും അവൾ കേട്ടത്. "എനിക്ക് ലണ്ടനിലേക്ക് പോകാൻ ഉള്ള പേപ്പേഴ്സ് ഒക്കെ റെഡി ആയിട്ടുണ്ട് മിക്കവാറും അടുത്ത ആഴ്ച്ച ഞാൻ അങ്ങോട്ടേക്ക് പോകും ഒരുപാടു ആഗ്രഹിച്ചു കിട്ടിയ അവസരം ആണ് എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം." എല്ലാ കുട്ടികളോടുമായി റോയ് ഇത് പറയുമ്പോൾ സാറയുടെ മിഴികൾ വല്ലാതെ നിറയുന്നുണ്ടായിരുന്നു. അവൾ അത് ആരും കാണാതെ ഒളിപ്പിച്ചു. അന്നേ ദിവസം പരിപാടികൾ മുഴുവൻ കഴിയുന്നതിനു ഏറെ മുൻപേ സാറ വീട്ടിലേക്കു പോയി . സങ്കടം സഹിക്കാൻ കഴിയാതെ കരഞ്ഞുകൊണ്ടാണവൾ വീട്ടിലേക്കു പോയത് .
എന്തുപറ്റി മോളെ ? നീ എന്താ നേരത്തെ പോന്നത്? വൈകുന്നേരം ആകും പരുപാടി ഒക്കെ തീരാൻ എന്ന് പറഞ്ഞു പോയിട്ട് ഉച്ചയ്ക്ക് മുൻപേ നീ തിരിച്ചു പൊന്നോ? എന്നുള്ള ആലീസിന്റെ ചോദ്യത്തിന് ഒന്നുമില്ല മമ്മി തലവേദന ആയതുകൊണ്ട് നേരത്തെ പോന്നു എന്ന് പറഞ്ഞു അവൾ കട്ടിലിൽ കയറി കിടന്നു ഒരുപാട് കരഞ്ഞു. തനിക്കു ആദ്യമായി ഇഷ്ടം തോന്നിയ ആൾ തന്നിൽ നിന്നും ഒരുപാടു അകലെ പോവുകയാണ് , എനിക്ക് റോയിച്ചൻ ആരാണെന്നും എന്താണെന്നും അറിയുന്നതിന് മുൻപ് തന്നെ . " എന്തിനാ എന്റെ ഈശോയെ എന്നോട് ഇങ്ങനെ ? പുള്ളിയോട് തോന്നിയത് വെറും ഇഷ്ടമാണോ അതോ പ്രണയമാണോ എന്ന് മനസ്സിലാക്കാനുള്ള സമയം പോലും നീ എനിക്ക് തന്നില്ലല്ലോ? അന്നേ ദിവസം മുഴുവൻ സാറ ആ മുറി വിട്ടു പുറത്തു ഇറങ്ങിയില്ല. അപ്പൻ വിളിച്ചപ്പോഴും ഒന്നോ രണ്ടോ വാക്കിൽ സംസാരം നിർത്തി അവൾ തലവേദനയുടെ പേര് പറഞ്ഞു ഒഴിഞ്ഞു മാറി. 
പിന്നീട് ഉള്ള ദിവസങ്ങളിലെ സാറയുടെ പെരുമാറ്റം കണ്ടു ആലീസിനു സംശയം തോന്നി കുറെ ചോദിച്ചെങ്കിലും സാറ ഒന്നുമില്ലെന്ന് പറഞ്ഞു അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറി . 
ഒരു ദിവസം അപ്പൻ വിളിച്ചപ്പോൾ "എന്നതാ പറ്റിയ അപ്പന്റെ സാറ കുഞ്ഞിന് ? എന്റെ മോൾടെ കളിയും ചിരിയും ഒക്കെ എവിടെയാ കളഞ്ഞു പോയെ? എന്തുണ്ടെലും മോൾ ഈ അപ്പനോട് പറ അപ്പന്റെ പൊന്നു ഇങ്ങനെ വിഷമിച്ചു ഇരുന്നാല് അപ്പനും അമ്മയ്ക്കും സമാധാനത്തോടെ എങ്ങനാ ഉറങ്ങാൻ പറ്റുക?" അപ്പന്റെ ആ ചോദ്യം സാറയെ വല്ലാതെ തളർത്തി തന്റെ മാറ്റം അവരെ എത്ര മാത്രം വേദനിപ്പിയ്ക്കുന്നിവെന്നു അപ്പന്റെ ആ ചോദ്യത്തിൽ നിന്നും മമ്മീടെ വാടിയ മുഖത്തു നിന്നും സാറയ്ക്കു മനസ്സിലായി. അതിനു ശേഷം പതിയെ പതിയെ സാറ റോയിച്ചനെ പറ്റി ഓർക്കാതെ ഇരിക്കാൻ പരമാവധി ശ്രെമിച്ചു.
അന്ന് അവസാനമായി റോയിച്ചനെ കണ്ടതിനു ശേഷം സാറ പിന്നീട് റോയിച്ചനെ പറ്റി കുറെ തിരക്കിയെങ്കിലും ഒന്നും അറിയാൻ കഴിഞ്ഞില്ല. പിന്നീട് സാറ ഡിഗ്രിക്കു ജോയിൻ ചെയ്തു അങ്ങനെ അവളുടെ ശ്രദ്ധ പഠനത്തിൽ അവൾ കേന്ദ്രികരിച്ചു.പതുക്കെ അവൾ റോയിച്ചനെ പറ്റിയുള്ള ചിന്തകളെ കടിഞ്ഞാൺ ഇട്ടു നിർത്താൻ ശീലിച്ചു.അങ്ങനെ ദിവസങ്ങൾ ഓരോന്നായി കടന്നു പോയി സാറയുടെ ശ്രദ്ധ പഠനത്തിൽ മാത്രമായി ഒതുങ്ങി.

ഭാഗം -2

ഭാഗം -2

4.5
380

 ദിവസങ്ങൾ ഓരോന്നായി കടന്നു പോയി. അങ്ങനെ സാറ ഡിഗ്രി രണ്ടാം വർഷത്തിലേക്കു കടന്നു അവൾക്കു കൂട്ടുകാർ ഏറെ ഉണ്ടായിരുന്നെങ്കിലും എപ്പോഴും തനിയെ ഒതുങ്ങി കൂടാൻ ആണ് അവൾ ആഗ്രഹിച്ചത്. ഒരിക്കൽ സാറയുടെ പള്ളിയിലെ ഒരു ആന്റി സാറയുടെ മമ്മി യെ കാണാൻ വീട്ടിലേക്കു വന്നു. പതിവില്ലാത്ത അവരുടെ വരവിൽ സാറ സംശയിച്ചെങ്കിലും അവൾ ആ സമയം ട്യൂഷൻ എടുക്കുന്ന തിരക്കിൽ ആയി മുഴുകി. അവൾ ഏറെ സന്തോഷം കണ്ടെത്തിയിരുന്ന ഒരു കാര്യം ആയിരുന്നു കുട്ടികളെ പഠിപ്പിക്കുന്നത്. രണ്ടു മൂന്ന് മണിക്കൂർ നീണ്ട സംസാരത്തിനോടുവിൽ " എന്നാൽ പിന്നെ ആലിസ് അച്ചായനോട് ആലോചിച്ചിട്ട് എന്നെ വിളിക്കു കേട്ടോ" എന്ന