Aksharathalukal

ഭാഗം -2

 
ദിവസങ്ങൾ ഓരോന്നായി കടന്നു പോയി. അങ്ങനെ സാറ ഡിഗ്രി രണ്ടാം വർഷത്തിലേക്കു കടന്നു അവൾക്കു കൂട്ടുകാർ ഏറെ ഉണ്ടായിരുന്നെങ്കിലും എപ്പോഴും തനിയെ ഒതുങ്ങി കൂടാൻ ആണ് അവൾ ആഗ്രഹിച്ചത്. ഒരിക്കൽ സാറയുടെ പള്ളിയിലെ ഒരു ആന്റി സാറയുടെ മമ്മി യെ കാണാൻ വീട്ടിലേക്കു വന്നു. പതിവില്ലാത്ത അവരുടെ വരവിൽ സാറ സംശയിച്ചെങ്കിലും അവൾ ആ സമയം ട്യൂഷൻ എടുക്കുന്ന തിരക്കിൽ ആയി മുഴുകി. അവൾ ഏറെ സന്തോഷം കണ്ടെത്തിയിരുന്ന ഒരു കാര്യം ആയിരുന്നു കുട്ടികളെ പഠിപ്പിക്കുന്നത്. രണ്ടു മൂന്ന് മണിക്കൂർ നീണ്ട സംസാരത്തിനോടുവിൽ " എന്നാൽ പിന്നെ ആലിസ് അച്ചായനോട് ആലോചിച്ചിട്ട് എന്നെ വിളിക്കു കേട്ടോ" എന്ന് പറഞ്ഞു അവർ ഇറങ്ങി പോയി. അപ്പോഴേക്കും ട്യൂഷൻ ഒക്കെ കഴിഞ്ഞു കുട്ടികളും പോയിരുന്നു. 
ആലിസ് കുറെ നേരമായി എന്തോ ആലോചിക്കുന്നത് കണ്ടു സാറ അടുത്തേക്ക് ചെന്നു. \"എന്നതാ മമ്മി ആ ആന്റി പറഞ്ഞെ?\" സാറ ആലീസിന്റെ മടിയിൽ തല വച്ചുകിടന്നു കൊണ്ട് ചോദിച്ചു. പെട്ടന്ന് എന്തോ ഓർത്ത പോലെ ആലിസ് പറഞ്ഞു \"ഇന്ന് നിന്റെ അപ്പന് അവധി അല്ലെ നീ ഒന്ന് വിളിച്ചേ അപ്പനെ.\" ഒന്നും മനസ്സിലാവാതെ കണ്ണും മിഴിച്ചു സാറ ആലീസിനെ നോക്കി. \" വിളിക്കു കൊച്ചെ അപ്പനെ വീഡിയോ കാൾ വിളിച്ചു തന്നാൽ മതി \" ആലിസ് പറഞ്ഞു. സാറ കാൾ വിളിച്ചു ആലീസിനു കൊടുത്തു. ആലിസ് ഫോണുമായി റൂമിൽ കയറി കതകു അടച്ചു. ഏകദേശം അര മണിക്കൂറിനു ശേഷം ആലിസ് പുറത്തേക്കു വന്നു ഫോൺ സാറയ്ക്കു കൊടുത്തു. 
\"ഹലോ സാറ കുഞ്ഞേ എന്നാ ചെയ്യുവാ അപ്പന്റെ പൊന്നു?\" ജോൺ ചോദിച്ചു \"ഒന്നുമില്ല അപ്പാ ട്യൂഷൻ ഒക്കെ കഴിഞ്ഞു വെറുതെ ഇരിക്കുവാ, എന്നതാ അപ്പ ആലിസ് കൊച്ചിന് ഒരു ഗൗരവം\" സാറ അപ്പനോട് കൊഞ്ചി ചോദിച്ചു. \" അതെ അപ്പന്റെ സാറ കൊച്ചിന് ഒരു കല്യാണ ആലോചന പള്ളിയിലെ അന്നമ്മ ചേച്ചി കൊണ്ടുവന്നു അതിന്റെ ഗൗരവമാ \" അപ്പൻ ഇത് പറഞ്ഞു നിർത്തിയതും സാറയുടെ ഉള്ളൊന്നു പിടച്ചു. \" എനിക്ക്.. എനിക്ക്.. കല്യാണമോ ഇപ്പഴോ അതിനു അപ്പാ ഞാൻ ... എനിക്ക് 19 വയസു അല്ലെ ആയുള്ളൂ \" സാറ കരച്ചിലിന്റെ വക്ക് വരെ എത്തിയിരുന്നു അത്രേം പറഞ്ഞപ്പോളേക്കും. അത് മനസ്സിലാക്കി ആലിസ് പറഞ്ഞു \" അയ്യോ മോളെ അങ്ങനെ ഒരു ആലോചന വന്നെന്നു കരുതി നിന്നെ ഞങ്ങൾ ഉടനെ കെട്ടിച്ചു വിടാൻ ഒന്ന് പോണില്ല, അവര് ഒന്ന് വന്നു കണ്ടുപോകോട്ടെ നല്ല ആലോചന ആണേൽ നിന്റെ പഠിത്തം കഴിഞ്ഞേ ഉള്ളു കല്യാണം ഒക്കെ \". പക്ഷെ അപ്പോഴേക്കും സാറയുടെ കണ്ണ് നിറഞ്ഞിരുന്നു. 
അപ്പനും മമ്മി യും കുറെ സമാധാനിപ്പിച്ചെങ്കിലും അന്ന് രാത്രി സാറയ്ക്കു ഉറങ്ങാൻ കഴിഞ്ഞില്ല. സാറയ്ക്കു ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. അവൾ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ല. ഇങ്ങോട്ടു വന്ന പ്രണയാഭ്യർത്ഥനകൾ അവൾ എപ്പോഴും  നിരസിച്ചിട്ടേ ഉള്ളു. ആകെ അവളുടെ ജീവിതത്തിൽ ഒരാളോട് ഒരു ആകർഷണം തോന്നിയത് റോയിച്ചനോട് ആയിരുന്നു. അത് പ്രണയമാണോന്ന് തോന്നുന്നതിനു മുൻപ് തന്നെ റോയിച്ചൻ അവളുടെ ജീവിതത്തിൽ നിന്ന് പോവുകയും ചെയ്തു. ഇതിപ്പോ പെണ്ണുകാണൽ കല്യാണം എന്നൊക്കെ പറയുമ്പോൾ ... സാറയ്ക്കു വല്ലാതെ പേടി തോന്നി. 
രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോ അന്നമ്മ വീണ്ടും വീട്ടിലേക്കു വന്നു. അവരെ കണ്ടപ്പോഴേ സാറയുടെ കൈയും കാലും വിറയ്ക്കാൻ തുടങ്ങി. അവരെ കണ്ടതും അവൾ വീട്ടിലേക്കു ഓടാൻ തുടങ്ങി. \"സാറ മോളെ \" അന്നമ്മ സാറയെ കണ്ടിരുന്നു അപ്പോളേക്കും. സാറയുടെ കൈയ്യിൽ പിടുത്തമിട്ടു അന്നമ്മ പറഞ്ഞു തുടങ്ങി,\" എന്നതാ സാറ മോളെ നീ ആന്റിയെ കണ്ടിട്ട് ഓടുവാണോ ? \" ഞാൻ അത് ... ഇല്ല ആന്റി ഞാൻ മമ്മി യെ വിളിക്കാൻ ഓടിയതാ \" സാറ വിക്കി വിക്കി പറഞ്ഞു.
\"മ്മ്മ് നിന്ന് പരുങ്ങണ്ട എന്റെ സാറ കൊച്ചു ആന്റിക്കു അറിയാം കല്യാണം ആലോചന പെണ്ണ് കാണൽ എന്നൊക്കെ കേട്ടപ്പോ ഉള്ള നിന്റെ പേടി ഒക്കെ ആലിസ് പറഞ്ഞു എന്നോട്, നിനക്ക് അറിയാത്ത ആരേലും പെണ്ണ് കാണാൻ വന്നാൽ നീ പേടിച്ചാൽ പോരെ എന്റെ കുഞ്ഞേ , ഇതിപ്പോ നിനക്ക് അറിയാവുന്ന ആള് അല്ലെ ?\" അന്നമ്മ പറഞ്ഞു ഒരു കള്ള ചിരിയോടെ സാറയെ നോക്കി. അവൾ ഒന്നും മനസ്സിലാവാതെ അന്നമ്മയോടു ചോദിച്ചു,\" എനിക്ക് അറിയാവുന്ന ആളോ ? അതാരാ? ... ആന്റി ആരെ കുറിച്ചാ ഈ പറയുന്നേ? അന്നമ്മ സാറയുടെ താടിയിൽ പിടിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി, \" അതെന്നെ നിനക്ക് അറിയാവുന്ന ആളാ, കുറെ നാളുകൊണ്ടു എന്റെ പുറകെ നടക്കുവാ അവൻ നിന്റെ വീട്ടിൽ വന്നു ഈ കാര്യം ഒന്ന് അവതരിപ്പിക്കാൻ. അങ്ങ് അസ്ഥിക്ക് പിടിച്ച പ്രേമം അല്ലിയോ ചെറുക്കന് അതും പറഞ്ഞു അന്നമ്മ ഒന്ന് ചിരിച്ചു. എന്റെ സാറ കൊച്ചെ നീ അറിയും അവനെ നിന്നെ ഒ.വി.ബി.എസ്. നു വച്ച് കണ്ടിട്ടുണ്ട് . കെട്ടുവാണേൽ നിന്നെ കെട്ടുള്ളുന്നു പറഞ്ഞു ഒറ്റക്കാലിൽ നിക്കുവല്ലേ ചെറുക്കൻ. നിനക്ക് പതിനെട്ടു തികയാൻ കാത്തു നിക്കുവായിരുന്നു അവൻ കല്യാണം ആലോചിക്കാൻ അവൻ നാട്ടിൽ ഇല്ലാത്തതു കൊണ്ട് എന്നെ പറഞ്ഞു ചട്ടം കെട്ടിയേക്കുവായിരുന്നു. നിന്നെ വേറെ ആരേലും കൊത്തികൊണ്ടുപോയാൽ ആത്മഹത്യാ ചെയ്തു കളയുമെന്നുള്ള അവന്റെ ഭീഷണി കേട്ട് അവന്റെ വീട്ടുകാരാണ് ഇപ്പൊ തന്നെ പെണ്ണ് കണ്ടു ഉറപ്പിക്കണം എന്നും പറഞ്ഞു എന്നെ ഇങ്ങോട്ടു vittekkunne\" എല്ലാം കേട്ടിട്ടും കണ്ണും തള്ളി നിൽക്കുന്ന സാറ അവസാനം സഹി കേട്ട് ചോദിച്ചു,\" ആരുടെ കാര്യമാ ആന്റി ഈ പറയുന്നേ ഏതു അവൻ ഒന്ന് തെളിച്ചു പറയാമോ?\" ഇത് കേട്ട അന്നമ്മ തന്റെ കൈയ്യിലെ ഫോണിൽ ഒരു ഫോട്ടോ എടുത്തു സാറയെ കാണിച്ചു , എന്നിട്ടു ചോദിച്ചു ഇതാണ് ആള് ഓർമ്മയുണ്ടോ നിനക്ക് ? ഫോണിലെ സ്‌ക്രീനിൽ ഉള്ള ഫോട്ടോ കണ്ടു സാറ അന്തം വിട്ടു നിന്ന്. അത് മറ്റാരും ആയിരുന്നില്ല സാക്ഷാൽ റോയിച്ചൻ ആയിരുന്നു.
സാറയ്ക്കു എന്ത് പറയണം എന്ന് മനസ്സിലായില്ല ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ ആയിരുന്നു സാറയ്ക്കു. കണ്ണും തള്ളി നിൽക്കുന്ന സാറയുടെ കവിളിൽ ഒന്ന് തലോടി കൊണ്ട് അന്നമ്മ വീടിന്റെ അകത്തേക്ക് കയറി. അന്നമ്മ പക്ഷെ ഈ കാര്യമൊന്നും ആലീസിനോട് വിവരിച്ചില്ല അവളോട് റോയിച്ചൻ ഇതൊരു അറേഞ്ച് മാര്യേജ് പ്രൊപോസൽ ആയിട്ടേ മുന്നോട്ടു വയ്ക്കാവു എന്ന്  പറഞ്ഞിരുന്നു നേരത്തെ തന്നെ.
റോയിച്ചൻ ജോലി കഴിഞ്ഞു റൂമിൽ എത്തി ഫ്രഷ് ആയി ഫോൺ കൈയ്യിൽ എടുത്തപ്പോൾ അന്നമ്മയുടെ വോയിസ് മെസ്സേജ് കണ്ടു ആകാംഷയോടെ എടുത്തു നോക്കി.\" എടാ റോയിച്ചാ നീ എന്തായാലും ആളു കൊള്ളാം പൂച്ചയെ പോലെ ഇരുന്നു നീ എന്തായാലും പണി പറ്റിച്ചു കളഞ്ഞല്ലോ ? എന്തായാലും നീ ആണ് ആളെന്നുള്ള കാര്യം ഞാൻ സാറയോട് പറഞ്ഞു കേട്ടോ നിന്റെ ഫോട്ടോ ഞാൻ ഫോണിൽ കാണിച്ചപ്പോ ഉള്ള പെണ്ണിന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നു. എനിക്ക് തോന്നുന്നത് അവൾക്കും നിന്നോട് എന്തോ ഉണ്ടെന്നാണ്. ഇല്ലെങ്കിൽ കല്യാണം എന്ന് കേട്ടപ്പോ പേടിച്ചു വിറച്ചു നിന്ന പെണ്ണ് നീ ആണ് ആളെന്ന അറിഞ്ഞപ്പോ കണ്ണും തള്ളി നിൽക്കില്ലല്ലോ. എന്തായാലും അടുത്ത ഞായറാഴ്ച നിന്റെ വീട്ടുകാരേം കൂട്ടി സാറയെ പെണ്ണ് ചോദിയ്ക്കാൻ പോകുവാ. കർത്താവു സഹായിച്ചാൽ നീ ലീവിന് വരുമ്പോ നമുക്കു മനസമ്മതം നടത്താം.\" ഇത് കേട്ട റോയിച്ചന്റെ സന്തോഷത്തിനു അതിരു ഇല്ലായിരുന്നു. 
അവൻ തന്റെ ഫോണിൽ ഉണ്ടായിരുന്ന സാറയുടെ ഫോട്ടോ എടുത്തു നോക്കി അന്ന് ഒ.വി.ബി.എസിന്റെ സമയത്തു ക്ലാസ്സിൽ വച്ച് ആരും കാണാതെ എടുത്ത സാറയുടെ ഫോട്ടോ ആയിരുന്നു അത്. അത് നോക്കി ഒരു ചിരിയോടെ അവൻ പറഞ്ഞു \" എന്റെ പെണ്ണെ ഇഷ്ടമായിരുന്നോ നിനക്ക് എന്നെ , നിന്നെ ആദ്യം കണ്ട ദിവസം മുതൽ എന്റെ മനസ്സിൽ കടന്നു കൂടിയതാണ് നിന്റെ കുഞ്ഞു മുഖം. മറ്റു പെൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായി എപ്പോഴും മിണ്ടാതെ ഒതുങ്ങി ഇരിക്കുന്ന ഒരു പാവം തൊട്ടാവാടി പെണ്ണ്. നിന്റെ കണ്ണിലെ ആ തിളക്കം നോക്കി ഇരുന്നിട്ടുണ്ട് ഞാൻ നീ അറിയാതെ. മനഃപൂർവം ആണ് നിന്നോട് ഒരു അകലം ഞാൻ സൂക്ഷിച്ചത് . അടുത്ത് വന്നാൽ നിന്റെ ആ കണ്ണിൽ നോക്കിയാൽ എന്റെ പ്രണയം ചിലപ്പോ ഞാൻ പറഞ്ഞു പോകും ... ഇങ്ങോട്ടു വന്നപ്പോഴും നിന്നെ എനിക്ക് നഷ്ടപ്പെട്ട് പോകുമോ എന്നുള്ള പേടി ആയിരുന്നു മനസ്സ് മുഴുവൻ. എനിക്ക് വേണം പെണ്ണെ നിന്നെ ഈ റോയിച്ചന്റെ പെണ്ണായിട്ട് .. നീ കല്യാണ ആലോചന ഒന്നും വേണ്ടാന്ന് പറഞ്ഞുന്നു അറിഞ്ഞപ്പോ ശെരിക്കും പേടിച്ചു ഞാൻ നിന്റെ മനസ്സിൽ ആരോ ഉണ്ടെന്നു കരുതി എന്നാൽ ഇപ്പോൾ അന്നമ്മ ആന്റി ഇങ്ങനൊക്കെ പറഞ്ഞപ്പോ നിന്റെ മനസ്സിൽ ഞാൻ ഉണ്ടെന്നൊരു തോന്നൽ... ഒരുപാടു ഇഷ്ടമാണ് പെണ്ണെ നിന്നെ ഈ റോയിച്ചന് , ഒരുപാടു ഒരുപാടു......\"
റോയിച്ചൻ പതുക്കെ പഴയ ഓർമകളിലേക്ക് പോയി അന്ന് ഓ.വി.ബി.എസ് ക്ലാസ്സിൽ വച്ചും പള്ളിയിൽ വച്ചും സാറയെ കണ്ടത്, അവസാന ദിവസം താൻ പോകുന്നു എന്ന് പറഞ്ഞപ്പോ ആ കണ്ണുകളിൽ കണ്ട സങ്കടം , അവ തന്നോട് എന്തോ പറയും പോലെ.
ആ ദിവസങ്ങളിൽ പള്ളിയിൽ പോകാൻ വലിയ ഉത്സാഹം ആയിരുന്നു എനിക്ക്, അത് അവളെ കാണാൻ വേണ്ടി മാത്രം ആയിരുന്നു അത്രേം കുട്ടികളുടെ നടുവിലും തന്റെ കണ്ണുകൾ തേടിയത് അവളെ ആയിരുന്നു തന്റെ മാത്രം സാറയെ.... എന്നാൽ അവളുടെ പ്രായം ഒരു ചോദ്യചിന്ഹമായിരുന്നു 6 വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നു എനിക്കും അവൾക്കും ഇടയിൽ അവൾക്കു പതിനെട്ടും എനിക്ക് ഇരുപതിനാലും. പക്ഷെ അതിനൊന്നും എനിക്ക് അവളോടുള്ള പ്രണയത്തെ കുറയ്ക്കാൻ ആയില്ല. ചിലപ്പോഴൊക്കെ ഉള്ള അവളുടെ നോട്ടത്തിൽ തോന്നിയിട്ടുണ്ട് അവളും എന്നെ ഇഷ്ടപെടുന്നു എന്ന്. എന്റെ കൂട്ടുകാരൻ ബെന്നിച്ചൻ ഒരിക്കൽ കളിയായി പറഞ്ഞു \" എടാ റോയ് ആ സാറയ്ക്കു നിന്നോട് എന്തോ ഒരിത് ഇല്ലേ? ഞാൻ കാണുന്നുണ്ട് രണ്ടും അങ്ങോട്ടും ഇങ്ങോട്ടും വായി നോക്കുന്നെ?\" അന്ന് അവനെ വഴക്കു പറഞ്ഞു ഓടിച്ചു പക്ഷെ പെണ്ണെ... നീ എനിക്കൊരു ലഹരി ആവുകയായിരുന്നു ആ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട്.
അന്നമ്മ ആന്റിയോട് പറഞ്ഞു എങ്ങനെ എങ്കിലും സാറയുടെ ഫോൺ നമ്പർ വണങ്ങണം ഒന്ന് സംസാരിക്കണം അവളോട് അവളുടെ വായിൽ നിന്ന് കേൾക്കണം അവൾക്കു എന്നെ ഇഷ്ടമാണെന്നു ... ഒരിക്കൽ എങ്കിലും അവളുടെ സ്വരത്തിൽ റോയിച്ചായാ എന്ന് എന്നെ വിളിച്ചു കേൾക്കണം.. ഇതൊക്കെ ഓർത്തു റോയിച്ചൻ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു.
പിറ്റേ ഞായറാഴ്ച റോയിച്ചന്റെ അപ്പനും അമ്മയും സാറയെ കാണാൻ വന്നു. ചെറിയ പേടി ഉണ്ടായിരുന്നെങ്കിലും വിടർന്ന പുഞ്ചിരിയോടെ സാറ അവർക്കു മുന്നിൽ ചെന്ന് നിന്നു. അവർക്കു രണ്ടു പേർക്കും സാറയെ ഒരുപാടു ഇഷ്ടമായി. ജോണിനോട് അവർ ഫോണിലും സംസാരിച്ചു. ആലിസിനും വീട്ടുകാരെ ഇഷ്ടപ്പെട്ടു. \"ഈ വര്ഷം അവസാനം റോയിച്ചൻ വരും അപ്പോൾ മനസമ്മതം നടത്തണമെന്ന ഞങ്ങളുടെ ആഗ്രഹം, ഞങ്ങൾക്ക് സാറ മോളെ ഒരുപാടു ഇഷ്ടമായി നിങ്ങൾ ആലോചിച്ചിട്ട് ഒരു മറുപടി അന്നമ്മയെ അറിയിച്ചാൽ മതി, പിന്നെ സാറ കൊച്ചിനും റോയിച്ചനും എന്തെങ്കിലും സംസാരിക്കണേല് ഫോണിൽ കൂടെ സംസാരിക്കട്ടെ. അവരുടെ ഇഷ്ടമല്ലേ പ്രധാനം. പിന്നെ സാറ കൊച്ചിന്റെ പഠിത്തത്തിന്റെ കാര്യം ജോൺ പറഞ്ഞു അതോർത്തു പേടിക്കണ്ട പഠിത്തം കഴിഞ്ഞു മതി മിന്നുകെട്ട്. അവനും അതാ താല്പര്യം.\" റോയിയുടെ അപ്പൻ ഇത്രേം പറഞ്ഞപ്പോ തന്നെ ആലിസ് ചിരിച്ചുകൊണ്ട് സാറയെ നോക്കി. ഇതൊക്കെ കേട്ടപ്പോൾ സാറയ്ക്കും സമ്മതമാണെന്ന് അവളുടെ മുഖത്തു നിന്നും ആലീസിനും മനസ്സിലായി. മനസമ്മതം വരെ അധികം ആരെയും ഈ വിവാഹ കാര്യം അറിയിക്കണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു രണ്ടു കൂട്ടരും. അവർ പോകുന്നെന്ന് മുൻപ് റോയിയുടെ \'അമ്മ ഒരു പേപ്പറിൽ റോയിച്ചന്റെ നമ്പർ എഴുതി സാറയ്ക്കു കൊടുത്തു. സാറയുടെ നമ്പറും അവർ വാങ്ങിക്കൊണ്ടു പോയി.
റോയിച്ചന്റെ നമ്പർ സേവ് ചെയ്‌തെങ്കിലും അവനെ വിളിക്കാനോ മെസ്സേജ് അയയ്ക്കാനോ സാറ മുതിർന്നില്ല, കാരണം അവളുടെ ഉള്ളിലെ പേടിയോ നാണമോ അവൾക്കു തന്നെ മനസ്സിലായില്ല. റോയിയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു.
രണ്ടു ദിവസത്തിന് ശേഷം റോയിയുടെ നമ്പറിൽ നിന്ന് സാറയ്‌ക്കു ഒരു ഹായ് മെസ്സേജ് വന്നു. അവളും തിരിച്ചു ഒരു ഹായ് അയച്ചു. അങ്ങനെ അവർ പതിയെ സംസാരിച്ചു തുടങ്ങി.
പതിയെ പതിയെ റോയിച്ചൻ മനസ്സിലാക്കി സാറ അവനെ ഇഷ്ടപ്പെട്ടിരുന്നു എന്ന്. അത് അറിഞ്ഞപ്പോൾ റോയിച്ചന്റെ സന്തോഷത്തിനു അതിരു ഇല്ലായിരുന്നു. അങ്ങനെ പിന്നീടുള്ള ദിവസങ്ങൾ റോയിച്ചന്റെം സാറായുടേം ബന്ധം വളർന്നു.
റോയിച്ചന്റെം സാറയുടെ അപ്പന്റേം ലീവ് സമയം തമ്മിൽ വ്യത്യാസം വന്നത് കൊംണ്ട് മനസമ്മതം നീണ്ടു പോയി. എങ്കിലും സാറ അതിനോടകം റോയിച്ചനുമായി ഒരുപാടു അടുത്തിരുന്നു. അവളുടെ എല്ലാ കുഞ്ഞു കുഞ്ഞു പരാതികളും പ്രശ്നങ്ങളും റോയി വളരെ എളുപ്പത്തിൽ പരിഹരിക്കുന്നത് സാറയെ റോയിലേക്കു ചേർത്ത് നിർത്താൻ കാരണമായി. പക്ഷെ സാറ ഈ കാര്യം ആരോടും തുറന്നു പറഞ്ഞിരുന്നില്ല അവളുടെ കുഞ്ഞിലേ മുതലേയുള്ള കൂട്ടുകാരിയായ രേവതി ഒഴികെ. സാറ റോയിച്ചനെ പറ്റി ആദ്യം പറഞ്ഞപ്പോ രേവതി അത് തമാശ ആയി എടുത്തെങ്കിലും പിന്നെ കല്യാണ ആലോചന ഒക്കെ ആയെന്നു അറിഞ്ഞപ്പോ അവൾക്കും സന്തോഷമായി. പക്ഷെ രേവതിയുടെ ഉള്ളിൽ എവിടെയോ ഒരു സംശയം ഉണ്ടായിരുന്നു സാറ കുറച്ചു എടുത്തു ചാടി എടുത്ത തീരുമാനം ആണോ ഇതെന്ന്. കാരണം ഇതുവരെ പുറം ലോക വുമായി വല്യ അടുപ്പം ഇല്ലാതെ കഴിഞ്ഞ സാറ റോയിച്ചനോടുള്ള അവളുടെ ആകർഷണത്തെ പ്രണയമായി തെറ്റിദ്ധരിച്ചതാണോന്ന് ? ഒരു 18 വയസുകാരിയുടെ ചാപല്യം ആണോ ഈ ഇഷ്ടം എന്ന്? ആഗ്രഹിച്ച ഒരു കളിപ്പാട്ടം നേടിയ പോലെ ആയിരുന്നു സാറയ്ക്കു റോയിച്ചനുമായുള്ള ബന്ധം എന്ന് പലപ്പോഴും രേവതിക്ക് തോന്നിയത് ആയിരുന്നു ഈ സംശയത്തിന് പിന്നിലെ കാരണം. പക്ഷെ രേവതി അത് ഒരിക്കലും സാറയോട് ചോദിച്ചില്ല. സമയം ആകുമ്പോൾ എല്ലാം വ്യക്തമായിക്കൊള്ളുമെന്നു അവളും കരുതി.
അങ്ങനെ സാറ എം.ബി.എ. ക്കു ജോയിൻ ചെയ്തു. അവൾ തന്റെ എല്ലാ കാര്യങ്ങളും റോയിച്ചനുമായി ഷെയർ ചെയ്യുമായിരുന്നു. റോയിച്ചൻ അവൾക്കു ബെസ്ററ് ഫ്രണ്ട് കൂടെ ആയി കഴിഞ്ഞിരുന്നു അത്രേം നാളുകൾ കൊണ്ട്. പുതിയ കോളേജും കൂട്ടുകാരും ഒക്കെ ആയി പൊരുത്തപ്പെടാൻ സാറ കുറച്ചു പാടുപെട്ടു. പക്ഷെ അവൾ പോലും അറിയുന്നില്ലായിരുന്നു ആ കോളേജും ക്ലാസും അവൾക്കു മുന്നിൽ ഒരു വെല്ലിവിളിയുമായി വന്നു നിലിക്കുമെന്നു.

ഭാഗം 3

ഭാഗം 3

4.5
430

പെട്ടന്നാണ് ബെൽ അടിച്ചത് സാറ തന്റെ ചിന്തകളിൽ നിന്നും ഞെട്ടി എഴുന്നേറ്റു . അപ്പോഴേക്കും ഓടി കിതച്ചു ആനി ക്ലാസ്സിലേക്ക് കേറി വന്നു. \"എവിടായിരുന്നു പെണ്ണെ നീ ഞാൻ കരുതി ഇന്ന് നീ വരില്ലെന്ന്?\" ആനിയുടെ കൈയ്യിൽ നുള്ളിക്കൊണ്ടു സാറ പരാതി പറഞ്ഞു. \"എന്തോ പറയാനാടി ഇന്ന് പപ്പ ഇല്ലായിരുന്നു കൊണ്ടുവിടാൻ അതുകൊണ്ടു ബസ് കേറിയാ വന്നേ. ആ ബസ് ആണേൽ ഇഴഞ്ഞു ഇഴഞ്ഞു ഇപ്പഴാ ഇങ്ങു എത്തിയേ\" ആനി കിതപ്പ് മാറാതെ പറഞ്ഞു. ആദ്യത്തെ പീരീഡ് വിഷ്ണു സാറിന്റെ ക്ലാസ് ആയിരുന്നു സാർ തന്നെയാ ക്ലാസ് ഇൻ ചാർജും ഒരു പാവം മനുഷ്യൻ എല്ലാരോടും ഭയങ്കര സ്നേഹമാണ്. നന്നായി പഠിപ്പിക്കും. സാർ അറ്റന്റൻസ് ഒക്