Aksharathalukal

ഭാഗം 3


പെട്ടന്നാണ് ബെൽ അടിച്ചത് സാറ തന്റെ ചിന്തകളിൽ നിന്നും ഞെട്ടി എഴുന്നേറ്റു . അപ്പോഴേക്കും ഓടി കിതച്ചു ആനി ക്ലാസ്സിലേക്ക് കേറി വന്നു. \"എവിടായിരുന്നു പെണ്ണെ നീ ഞാൻ കരുതി ഇന്ന് നീ വരില്ലെന്ന്?\" ആനിയുടെ കൈയ്യിൽ നുള്ളിക്കൊണ്ടു സാറ പരാതി പറഞ്ഞു. \"എന്തോ പറയാനാടി ഇന്ന് പപ്പ ഇല്ലായിരുന്നു കൊണ്ടുവിടാൻ അതുകൊണ്ടു ബസ് കേറിയാ വന്നേ. ആ ബസ് ആണേൽ ഇഴഞ്ഞു ഇഴഞ്ഞു ഇപ്പഴാ ഇങ്ങു എത്തിയേ\" ആനി കിതപ്പ് മാറാതെ പറഞ്ഞു. ആദ്യത്തെ പീരീഡ് വിഷ്ണു സാറിന്റെ ക്ലാസ് ആയിരുന്നു സാർ തന്നെയാ ക്ലാസ് ഇൻ ചാർജും ഒരു പാവം മനുഷ്യൻ എല്ലാരോടും ഭയങ്കര സ്നേഹമാണ്. നന്നായി പഠിപ്പിക്കും. സാർ അറ്റന്റൻസ് ഒക്കെ എടുത്തു പഠിപ്പിക്കാൻ തുടങ്ങി. അപ്പൊ ദേ വരുന്നു ഞങ്ങളുടെ ക്ലാസ്സിലെ ഒരേ ഒരു പുരുഷ കേസരി മിസ്റ്റർ എബിൻ വര്ഗീസ്. \" മെയ് ഐ കം ഇൻ സാർ \" അവൻ ഒരു വളിച്ച ചിരിയോടെ ചോദിച്ചു. \"എവിടായിരുന്നെടാ ഇത്രേം നേരം 10 മാണിയുടെ ക്ലാസിനു 10:30 ക്കു ആണോടാ കേറി വരുന്നേ?\" വിഷ്ണു സർ ചോദിച്ചു 
\" ബസ് കിട്ടിയില്ല സർ \" അവൻ ബാഗ് കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. \"എന്നും ഒരേ കാരണം പറയാതെടാ ഇടയ്ക്കു ഒക്കെ മാറ്റി പിടിക്ക് , മമ്മ്മ് .. കേറി വാ \" അവൻ ചാടി തുള്ളി ക്ലാസ്സിൽ കേറി സാറയുടെ അപ്പുറത്തെ സീറ്റിൽ വന്നു ഇരുന്നു. \" ഇച്ചായന്റെ മുത്തേ സാറ കൊച്ചെ ഇച്ചായനെ കാണാതെ നീ വിഷമിച്ചോ \" അവൻ സാറയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു. അവള് അവന്റെ കാലിനു ഒരു ചവിട്ടു കൊടുത്തു ആണ് അതിനു മറുപടി പറഞ്ഞത്.\"ഡാ നാറി നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ മുത്തേ പൊന്നെ എന്ന് ഒന്നും വിളിക്കരുതെന്ന് , നീ എപ്പോഴാ ഡാ എന്റെ ഇച്ചായൻ ആയതു?\" സാറയുടെ ദേഷ്യത്തോടെ ഉള്ള ചോദ്യം കേട്ട് അവൻ ഒരു വളിച്ച ചിരി പാസ് ആക്കി.\" \"എന്തുവാടേ അച്ചായനും അമ്മാമ്മയും കൂടെ വർത്താനം?\" വിഷ്ണു സർ അവരെ നോക്കി ചോദിച്ചു. ഞങ്ങൾ കുറച്ചു കുടുംബകാര്യം പറഞ്ഞതാ സർ, ഞാൻ ലേറ്റ് ആയെന്നു എന്റെ മുത്തിന് ഭയങ്കര സങ്കടം, എബിൻ സാറിനോട് ഉത്തരം പറഞ്ഞുകൊണ്ട് സാറയെ നോക്കി കണ്ണിറുക്കി കാണിച്ചു. അവൾ പല്ലു ഞെരിച്ചു വിഷ്ണു സാറിനോടായി പറഞ്ഞു \"സാർ എനിക്ക് സീറ്റ് മാറണം ഇവനെ കൊണ്ട് വല്യ ശല്യമാ\". ഉടനെ എബിൻ സാറയുടെ ബാഗ് എടുത്തു കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു \"നീ എവിടെ പോയാലും ഞാനും വരും\" ക്ലാസ്സിൽ ഒരു കൂട്ടച്ചിരി ഉയർന്നു. \" ആ പോട്ടെ സാറ മോളെ അവൻ നമ്മുടെ ഒരേ ഒരു ആൺ തരി അല്ലെ നീ ക്ഷമിച്ചു കല \" സാർ അത് പറഞ്ഞു കൊണ്ട് ക്ലാസ് തുടർന്നു. 
ക്ലാസ് നടക്കുമ്പോഴും എബിൻ സാറയെ തന്നെ നോക്കുകയായിരുന്നു. അവളോട് അവനുള്ള പ്രണയം അവന്റെ കണ്ണിന്റെ തിളക്കം കൂട്ടി. പക്ഷെ സാറ അതൊന്നും കണ്ടതായി ഭാവിച്ചില്ല.
ക്ലാസ്സിലെ മറ്റുള്ളവരെ പോലെ തന്നെ ആയിരുന്നു സാറയ്ക്കു എബിനും ആദ്യത്തെ ക്ലാസ് മുതൽ അവർ ഒരുമിച്ചായിരുന്നു ഇരിക്കുന്നത്. അവന്റെ സംസാരവും കുട്ടികളിയും ഒക്കെ സാറയും ഒരുപാടു ആസ്വദിച്ചിരുന്നു. എബിന് സാറയോടുള്ള പെരുമാറ്റം ഒക്കെ കണ്ടു എല്ലാവര്ക്കും അവരുടേത് ഒരു പ്രണയ ബന്ധമാണോന്ന് പോലും തോന്നിട്ടുണ്ടായിരുന്നു. പിന്നീട് ഇടയ്ക്കു എപ്പോഴോ അവർ തമ്മിൽ ഒരു അകലം വന്നു . അത് എബിനാണോ സാറ ആണോ ഉണ്ടാക്കിയതെന്ന് കൃത്യമായി പറയാൻ കഴിയില്ല. എന്തായാലും സാറ എബിനോട് അധികം മിണ്ടാതെ ആയി അവൻ തിരിച്ചും. ഇടയ്ക്കു എബിൻ തമാശ രൂപേണ അവളെ മുത്തേ എന്നൊക്കെ വിളിച്ചു സംസാരിക്കാൻ ശ്രെമിച്ചാലും സാറ അത് കണ്ടില്ലെന്നു നടിച്ചു. സാറ തന്റെ വിവാഹ കാര്യം ക്ലാസ്സിൽ പറഞ്ഞതിന് ശേഷം ആണ് എബിനിൽ മാറ്റങ്ങൾ ഉണ്ടായതെന്നാണ് ആനിയുടെ കണ്ടുപിടിത്തം അത് അവൾ സാറയോട് പറഞ്ഞപ്പോ സാറയുടെ വക നല്ല കിഴുക്ക് ആണ് അവൾക്കു സമ്മാനമായി കിട്ടിയത്. എന്തോ സാറ അതിനെ പറ്റി കൂടുതൽ സംസാരിക്കാതെ ഒഴിഞ്ഞു മാറുന്നതായി ആനിക്കു തോന്നി. എങ്കിലും എബിനും സാറയ്ക്കും ഇടയിൽ മറ്റാരും അറിയാത്ത എന്തോ ഒരു കനൽ ഉണ്ടായിരുന്നു എന്ന് ആനി മനസ്സിലാക്കിയിരുന്നു.
കോളേജ് വിട്ടു വീട്ടിൽ വന്ന സാറ കുളിച്ചതിനു ശേഷം ട്യൂഷൻ എടുക്കാനായി ഇരുന്നു. കുറെ കുട്ടികളും അവർക്കു നടുവിലായി അവളും. ആകെ ബഹളം ആണ് പിന്നെ ആ വീട് മുഴുവൻ. ആലീസും ചിലപ്പോൾ ഒക്കെ അവരുടെ അടുത്ത് പോയി ഇരിക്കും. അങ്ങനെ വൈകിട്ടത്തെ ട്യൂഷൻ ഒക്കെ കഴിഞ്ഞു സാറ ബെഡിൽ വെറുതെ കിടന്നു. അപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നതു കേട്ടത് റോയിച്ചനാവും എന്ന് കരുതി അവൾ പോയി നോക്കിയപ്പോൾ രേവതി ആയിരുന്നു വിളിക്കുന്നത്. \" ഹലോ എടി സാറ തെണ്ടി എവിടാ നീ ഒന്ന് വിളിക്കാൻ പോലും നിനക്ക് ടൈം ഇല്ലേ ഇപ്പൊ പുതിയ കൂട്ടുകാരെ കിട്ടിയപ്പോ എന്നെ വേണ്ട അല്ലെ \" രേവതി പതിവ് പോലെ പരാതി കേട്ട് നിരത്തി. \" “എന്റെ പൊന്നു രേവു നിന്നെ മറക്കുമോടി ഞാൻ സമയം കിട്ടാഞ്ഞിട്ടല്ലേ നിനക്ക് അറിയാമല്ലോ കോളേജ് പോയി വരൻ തന്നെ എത്ര സമയം എടുക്കുമെന്ന്, ആകെ ക്ഷീണിച്ചു വന്നാൽ ഒന്നിനും സമയം തികയില്ല, നീ പിണങ്ങല്ലേടി..\" സാറ രേവതിയോടായി പറഞ്ഞു. \"മ്മ്മ് വിശ്വസിച്ചു, പിന്നെ എന്തൊക്കെയുണ്ട് കോളേജിൽ വിശേഷങ്ങൾ ? പറ കേൾക്കട്ടെ \" 
\" എല്ലാം നന്നായി പോകുന്നെടി, യാത്ര ആണ് ആകെ ഉള്ള ബുദ്ധിമുട്ട് \".
അവർ സ്ഥിരം കത്തിവയ്‌പ്പിൽ മുഴുകി.
\"നിന്റെ റോയിച്ചൻ എന്ത് പറയുന്നേ ഉടനെ നാട്ടിലോട്ട് വല്ലതും വരുമോ? \" 
\"അറിയില്ലെടി ലീവ് ഒന്നും റെഡി ആയില്ലെന്ന പറയുന്നെ. കുറച്ചു മുൻപ് കൂടെ മെസ്സേജ് അയച്ചതെ ഉള്ളു\"
\" നിന്റെ ക്ലാസ്സിലെ ഏക പുരുഷ കേസരി എന്ത് പറയുന്നു?
\" ഓഹ് അവൻ അവിടെ ഉണ്ട് , എപ്പോഴും പെണ്പിള്ളേരുടെ നടുവിൽ ഉണ്ടാവും ശ്രീകൃഷ്ണനെ പോലെ . അവൻ ശെരിക്കും പെണ്പിള്ളേരുടെ ഇടയിൽ അർമാദിക്കുവാ. അതുകൊണ്ടു ഞാൻ അവനോടു ഇപ്പോൾ അധികം സംസാരിക്കാറില്ല. ഏതു നേരവും ആ ലക്ഷ്മിയുടെ പിന്നാലെ നടക്കുന്നെ കാണാം. അവൾ ആണെങ്കിൽ അങ്ങ് കൊഞ്ചി കുഴയും ഇവനെ കാണുമ്പോൾ. എനിക്ക് ഇതൊക്കെ കാണുമ്പോൾ ദേഷ്യമാണ്.\"
“നീ എന്തിനാ അതിനു ഇത്ര രോഷാകുലയാവുന്നത്. അവൻ നിന്റെ കാമുകൻ ഒന്നും അല്ലല്ലോ.”
“ഒന്ന് പോ എന്റെ രെവു അവരുടെ ഒലിപ്പീരു കാണാൻ വയ്യാഞ്ഞിട്ട് പറഞ്ഞതാ നാണം ഇല്ലാത്ത കൂട്ടങ്ങൾ. അവൻ എങ്ങനെ നടന്നാൽ എനിക്ക് എന്താ ഒന്നുമില്ല. എനിക്ക് എന്റെ റോയിച്ചനെ മാത്രം നോക്കിയാൽ പോരേ...
മ്മ്മ് ശെരി ശെരി ഞാൻ വെക്കുവാ പോയി വല്ലതും കഴിക്കട്ടെ വിശക്കുന്നു.
ഓക്കേ ഡി ഗുഡ് നൈറ്റ് .
രേവതി ഫോൺ വെച്ചതിനു  ശേഷം സാറ ആലോചിച്ചു താൻ എന്തിനാട് എബിനോട് ഇത്രേം ദേഷ്യം കാണിക്കുന്നത്, അവൻ പെൺപിള്ളേരോട് കൊഞ്ചികുഴഞ്ഞാൽ എനിക്ക് എന്താ?
അവൾ അങ്ങനെ ചിന്തിച്ചിരുന്നപ്പോൾ റോയിച്ചന്റെ കോൾ വന്നു.
\"ഹലോ ഇച്ചായന്റെ സാറ കൊച്ചെ \" 
\"എന്തോ..\"
\" എവിടാടി നീ നിന്നെ ഇന്ന് രാവിലെ ഒന്ന് സംസാരിക്കാൻ പോലും കിട്ടിയില്ലല്ലോ?\"
\" അത് രാവിലെ കോളേജിൽ പോകാൻ താമസിച്ചു ഇച്ചായാ അതാ വിളിക്കാതെ പോയെ.\"
\"ഹ്മ്മ്മ് .. നിനക്ക് അറിയാല്ലോ പൊന്നെ നിന്റെ സ്വരം കേൾക്കാതെ എനിക്ക് ഒരു ദിവസം തുടങ്ങാൻ പറ്റില്ലെന്നു . ഇന്നത്തെ ദിവസം ഫുൾ കുളമായി അറിയാമോ നിനക്ക് \"
\"സോറി ഇച്ചായാ \"
\"അതൊക്കെ പോട്ടെ എന്റെ കൊച്ചു കോളേജിൽ പോയ വിശേഷങ്ങൾ ഒക്കെ പറ \"
അങ്ങനെ സാറയും റോയിച്ചനും തങ്ങളുടെ വിശേഷങ്ങൾ പങ്കു വായിച്ചു കുറെ നേരം സംസാരിച്ചു. അവസാനം ആലിസ് വന്നു വിളിച്ചപ്പോൾ ആളാണ് സാറ ഫോൺ മാറ്റി ഉറങ്ങാൻ കിടന്നത്.
ഉറങ്ങാൻ കിടന്നിട്ടും സാറയുടെ മനസ്സ് എന്തോ കുരുക്കിൽ പെട്ടപോലെ അവൾക്കു തോന്നി. എന്താണെന്നു അറിയില്ല ഇപ്പോൾ ക്ലാസ്സിൽ പോകാനേ തോന്നാറില്ല. ക്ലാസ്സിൽ ആകെ ബോറടിക്കുന്നപോലെ. പണ്ടൊക്കെ എബിൻ ഉള്ളത് ഒരു ആശ്വാസം ആയിരുന്നു അവന്റെ തമാശ ഒക്കെ കേട്ട് ... ആനിയുടെ കൂടെ വർത്തമാനം ഒക്കെ പറഞ്ഞു അങ്ങനെ നല്ല ദിവസങ്ങൾ ആയിരുന്നു. പിന്നീട് എപ്പഴോ ക്ലാസ് തനിക്കു മടുപ്പു ആയി തുടങ്ങി. 
 ക്ലാസ്സിലെ ബാക്കി പെൺകുട്ടികൾ എബിനോട് തമാശ ഒക്കെ പറഞ്ഞു ചിരിച്ചു ഇരിക്കുമ്പോളും എനിക്ക് അവനോടു പഴയ പോലെ ഇടപെടാൻ പറ്റുന്നില്ല . അങ്ങനെ ചിന്തിച്ചു സാറ ഉറക്കത്തിലേക്കു വഴുതി വീണു.
ക്ലാസ് തുടങ്ങിയ ആദ്യ നാളുകളിൽ ഇങ്ങനെ ഒന്നും ആയിരുന്നില്ല എബിനും സാറയും. അവർ അടുത്ത കൂട്ടുകാർ ആയിരുന്നു. ടീച്ചേർസ് ക്ലാസ് എടുക്കുമ്പോളും എബിൻ സാറയുടെ ചെവി തിന്നുമായിരുന്നു അവന്റെ സംസാരം കൊണ്ട്. അതുകൊണ്ടു തന്നെ വിഷ്ണു സാർ അവർക്കു ഇട്ട പേരായിരുന്നു മൂലയിൽ ഇരിക്കുന്ന അച്ചായനും അമ്മാമ്മയും. ഒരു ദിവസം എബിനും സാറയും ഒരുമിച്ചു ക്ലാസ്സിൽ വരാതെ ഇരുന്നപ്പോൾ പിറ്റേ ദിവസം രണ്ടു പേരും കൂടി കറങ്ങാൻ പോയതാണെന്ന് പറഞ്ഞു സാറും ബാക്കി കുട്ടികളും കളിയാക്കിയപ്പോൾ അത് സാറയെ അലോസരപ്പെടുത്തിയെങ്കിലും എബിൻ അത്തരം സംസാരങ്ങൾ ആസ്വദിക്കുന്നതായാണ് അവൾക്കു തോന്നിയത്. ഉച്ചഭക്ഷണം കഴിക്കുന്ന സമയത്തും എബിൻ സാറയുടെ കൂടെ തന്നെ ആയിരുന്നു. അവളുടെ ടിഫ്ഫിൻ ബോക്സിന്റെ അടപ്പിൽ അവൾ കൊണ്ടുവന്ന ഭക്ഷണത്തിന്റെ പകുതി ആയിരുന്നു അവൻ കഴിച്ചിരുന്നത്. എബിന്റെ നോട്ട്സ് ഒക്കെ സാറ ആയിരുന്നു എഴുതി കൊടുത്തു കൊണ്ടിരുന്നത് പോലും. പക്ഷെ പിന്നീട് അവൻ സാറയോട് കുറെ നാൾ അടുപ്പം കാട്ടാതെ ആയി. മറ്റു പെൺകുട്ടികളോട് കൂടുതൽ സംസാരിക്കാനും അവർക്കു ഒപ്പം ചുറ്റിക്കറങ്ങാനും തുടങ്ങി. അവനിൽ പെട്ടന്ന് ഉണ്ടായ മാറ്റം ആദ്യമൊക്കെ സാറയെ വേദനിപ്പിച്ചെങ്കിലും പിന്നീട് സാറയ്ക്കു അവനോടു വാശിയും ദേഷ്യവും ആയി അത് മാറി. ഇടയ്ക്കു എബിൻ സാറയോട് മിണ്ടാൻ വന്നാലും അവള് വല്യ അടുപ്പം അവനോടു കാണിക്കാതെ ആയി. എങ്കിലും എല്ലാ വൈകുന്നേരവും സാറയ്ക്കു മുൻപേ ബസിൽ കയറി പോകുന്ന എബിൻ അവൾക്കു മാത്രമായി ഒരു കുറുമ്പ് നിറഞ്ഞ നോട്ടവും ചിരിയും നല്കാൻ മറക്കാറില്ലായിരുന്നു. അപ്പോൾ അവളും അവനു ഒരു നേർത്ത പുഞ്ചിരി നൽകുമായിരുന്നു. എന്തോ ഒരു കനൽ അവർക്കിടയിൽ അണയാതെ കിടക്കുന്നുണ്ടായിരുന്നു ഇപ്പോഴും അവർ പോലും അറിയാതെ.

ഭാഗം -4

ഭാഗം -4

5
379

അടുത്ത ദിവസം കോളേജിൽ എത്തിയ സാറയ്ക്കു നല്ല തല വേദന ഉണ്ടായിരുന്നു. രണ്ടു ടീച്ചേർസ് വരാത്തത് കൊണ്ട് ഫ്രീ പീരീഡ് കുറെ ഉണ്ടായിരുന്നു. അവൾ ബെഞ്ചിൽ തല വെച്ചു കിടന്നു. \" വയ്യെങ്കിൽ വീട്ടിൽ പോകണോടി സാറ \" ആനി സാറയുടെ തലയിൽ തടവി കൊണ്ട് ചോദിച്ചു. സാറ മെല്ലെ തല പൊക്കി \" ഓ വേണ്ടടി , ഇത് സ്ഥിരം ഉള്ളതല്ലേ, തന്നെ മാറിക്കോളും \"എബിൻ സാറയെ നോക്കുന്നുണ്ടായിരുന്നു. അത് സാറ കണ്ടെങ്കിലും അവൾ വീണ്ടും തല താഴ്ത്തി കിടന്നു. ബ്രേക്ക് ടൈമിൽ എബിൻ സാറയുടെ തോളിൽ തട്ടി കൊണ്ട് ചോദിച്ചു, \"എന്നാടി പറ്റിയെ , വയ്യെടി ഇച്ചായന്റെ മുത്തിന് \"\" അവൾക്കു വയ്യെടാ ഭയങ്കര തല വേദന\" ആനി ആയിരുന്നു അതിനു ഉ