Aksharathalukal

എവിടെ പ്രതീക്ഷകൾ

കുതറിക്കുതിക്കുവാൻ
വെമ്പുന്നോരണക്കെട്ടു
സഹ്യന്റെ നെറുകയിൽ
ചിറകിട്ടടിക്കുമ്പോൾ;

വീട്ടാത്ത കടത്തിന്റെ 
മർദവും കൂടിക്കൂടി
പൊട്ടുവാൻ ഖജനാവു
മുഹൂർത്തം കുറിക്കുന്നു!

ആനയും പുലികളും 
മൂർഖനും പെരുമ്പാമ്പും
ജനത്തെ വലയ്ക്കുവാൻ 
നാട്ടിലേക്കിറങ്ങുന്നു!

നാട്ടിലെ യുവത്വങ്ങൾ
നാടുവിട്ടകലുവാൻ
ആന്തര സമ്മർദത്താൽ
ഉറങ്ങാതിരിക്കുന്നു!

ഏതൊരു മഹാപാപം
അഗ്നിയായ് പരക്കുന്നീ
നാടിനെ നരകത്തിൻ
പൊള്ളലിൽ ശിക്ഷിക്കുവാൻ?

കേന്ദ്രമേ, അന്താരാഷ്ട്ര 
ശക്തികേന്ദ്രമേ, ചൊല്ലൂ
എവിടെ പ്രതീക്ഷതൻ
തൂവെയിലാശിക്കുവാൻ?





ആൾത്തുളയിൽ വീണ ജോയി

ആൾത്തുളയിൽ വീണ ജോയി

5
229

ആൾത്തുളയിൽ വീണ ജോയി ---------------------------------------സോദരാ, ജോയി, നിന്നെമാലിന്യം വിഴുങ്ങിയോ,നാളയിൽ ഞാനും വീഴാംമാലിന്യക്കുഴികളിൽ!ആരുമേ കാണാതിന്നീമണ്ണിന്റെ ആഴങ്ങളിൽ ഒഴുകിപ്പരക്കുന്നുസംസ്കാര മാലിന്യങ്ങൾ!വായുവിൽ, പൊടിമണ്ണിൽഓടയിൽ, നദികളിൽ പാഴ്നിലക്കുണ്ടിൽ പിന്നെ പർവത പ്രാന്തങ്ങളിൽ;ഭൂമിയെ മൂടിപ്പൊത്തിവൈകൃതപേക്കോലമായ്തീർത്തല്ലോ നെറികെട്ടമാനുഷ മദോന്മാദം!മേയറും പാർട്ടിക്കാരുംറേലിന്റെ മാനേജരുംതമ്മിലെ പഴിചാരിവാഗ്വിഷം ചുരത്തുമ്പോൾ;നിന്റെയാ അനാഥമാംവീട്ടിലെ കണ്ണീരിന്റെ വേദനയറിയാത്തോർനാട്ടിലെ പ്രമുഖന്മാർ!നാളെ നാം പെരുവഴി-യോരത്തു നടക്കുമ്പോൾ വീണുപോം